Sunday, August 5, 2012

""എംഎല്‍എ പറഞ്ഞാല്‍ എന്തും ചെയ്യും""


അരീക്കോട് കുനിയില്‍ ഇരട്ടക്കൊലപാതക കേസില്‍ ലീഗ് നേതാക്കളുടെ പങ്ക് വ്യക്തമാക്കുന്ന ലീഗ് മണ്ഡലം സെക്രട്ടറി പാറമ്മല്‍ അഹമ്മദ്കുട്ടിയുടെ വിവാദ പ്രസംഗത്തിന്റെ പൂര്‍ണരൂപം "ദേശാഭിമാനി"ക്ക് ലഭിച്ചു. മുസ്ലീംലീഗ് പ്രവര്‍ത്തകന്‍ അത്തീഖ് റഹ്മാന്‍ കൊല്ലപ്പെട്ടതുമായി ബന്ധപ്പെട്ട പ്രതിഷേധയോഗത്തില്‍ നടത്തിയ പ്രസംഗത്തില്‍പ്രതികാരം ചെയ്യാന്‍ ലീഗ് നേതൃതലത്തില്‍ പദ്ധതി തയ്യാറാക്കിയ കാര്യം എടുത്തുപറയുന്നുണ്ട്. കൊലപാതകത്തെക്കുറിച്ച് പി കെ ബഷീര്‍ എംഎല്‍എയ്ക്ക് അറിയാമായിരുന്നുവെന്ന സൂചനയും പ്രസംഗത്തിലുണ്ട്. ബഷീറിന്റെ വലംകൈയ്യായി പ്രവര്‍ത്തിച്ചതാണ് അത്തീഖ് റഹ്മാന്‍ കൊല്ലപ്പെടാന്‍ കാരണമെന്ന് പറഞ്ഞ അഹമ്മദ്കുട്ടി, ബഷീറും മുജീബും(ഗള്‍ഫില്‍ കഴിയുന്ന ഇരട്ടക്കൊലക്കേസ് പ്രതി) അത്തീഖും തമ്മിലുള്ള ബന്ധം ദൃഢമായിരുന്നെന്നും വിശദമാക്കുന്നു. 2011 ഫെബ്രുവരി 20ന് അരീക്കോട് കുനിയില്‍ അങ്ങാടിയില്‍ അത്തീഖ് റഹ്മാന്‍ കൊല്ലപ്പെട്ടതില്‍ പ്രതിഷേധിച്ച് ലീഗ് സംഘടിപ്പിച്ച യോഗത്തിലായിരുന്നു അഹമ്മദ്കുട്ടിയുടെ വിവാദ പ്രസംഗം. 50 മിനിറ്റ് നീണ്ട പ്രസംഗത്തില്‍ കൊലപാതകത്തിന് ആളെ നിയോഗിച്ചത് ഉള്‍പ്പെടെയുള്ള വിവരങ്ങളുമുണ്ട്.

""ലോകത്തില്‍തന്നെ ഇങ്ങനെയൊരു എംഎല്‍എ ഉണ്ടാകില്ല. ആ എംഎല്‍എഎ (പി കെ ബഷീര്‍) മരിക്കാന്‍ പറഞ്ഞാല്‍ ഞങ്ങള്‍ മരിക്കും. എന്തു ചെയ്യാന്‍ പറഞ്ഞാലും ഞങ്ങള്‍ അനുസരിക്കും. അതു മാത്രമാണ് അത്തീഖ് ചെയ്തത്. മുജീബിന്റെ (അത്തീഖ് കൊല്ലപ്പെട്ട സംഭവത്തില്‍ കുത്തേറ്റയാള്‍) ജീവന്‍ അള്ളാഹു വിട്ടുതന്നു. ഇനിയുള്ള പോരാട്ടത്തില്‍ മുജീബ് നമ്മളെ നയിക്കും. മുജീബിന്റെ ദീര്‍ഘായുസിനുവേണ്ടി നമുക്ക് പ്രാര്‍ഥിക്കാം. ""

പ്രസംഗത്തില്‍ പറയുന്നു. അഹമ്മദ്കുട്ടി പ്രസംഗത്തില്‍ പറഞ്ഞ പോലെയാണ് കൊളക്കാടന്‍ സഹോദരന്മാര്‍ കൊല്ലപ്പെട്ടത്. കൊലപാതകത്തില്‍ നേരിട്ട് പങ്കെടുത്ത മുഴുവന്‍ പ്രതികളും വലയിലായതോടെയാണ് നടുപ്പാട്ടില്‍ കുറുവങ്ങാടന്‍ മുജീബാണ് മുഖ്യസൂത്രധാരനെന്ന് അന്വേഷണസംഘം കണ്ടെത്തിയത്. അത്തീഖിന്റെ സഹോദരന്‍ ഷറഫുദീന്‍ ഉള്‍പ്പെടെയുള്ളവരെ കൊലപാതകത്തിന് സജ്ജരാക്കിയതും മറ്റുള്ളവരെ പങ്കാളികളാക്കിയതും ഇയാളാണെന്നാണ് പൊലീസ് നിഗമനം. കൊലപാതകത്തിന് ഒന്നര മാസംമുമ്പാണ് മുജീബ് വിദേശത്തേക്ക് കടന്നത്. അവിടെനിന്നും ഫോണില്‍ കൊലപാതകസംഘവുമായി നിരന്തരം ബന്ധപ്പെട്ടതായി കണ്ടെത്തിയിട്ടുണ്ട്. കേസില്‍ ഒന്നാം പ്രതിയായ ഇയാളെ ഇനിയും നാട്ടിലെത്തിക്കാനായിട്ടില്ല. എന്നാല്‍ അത്തീഖ് റഹ്മാന്റെ കൊലപാതകത്തിന് പ്രതികാരമായി അദ്ദേഹത്തിന്റെ സഹോദരന്മാരായ മുക്താറും ഷറഫുദ്ദീനും സുഹൃത്തുക്കളും ചേര്‍ന്നാണ് ഇരട്ടക്കൊലപാതകം നടത്തിയതെന്ന് ലീഗ് പ്രചരിപ്പിച്ചു. കേസന്വേഷണവും ആ രീതിയിലാണ് നടന്നത്. ഇപ്പോള്‍ കേസില്‍ നിര്‍ണായക വിവരം ലഭിച്ചിട്ടും അഹമ്മദ്കുട്ടിയെ അറസ്റ്റ് ചെയ്യാനോ പ്രതി ചേര്‍ക്കാനോ പൊലീസ് തയ്യാറായിട്ടില്ല. കൊലപാതകത്തിന് തൊട്ടു മുമ്പും പിമ്പും അഹമ്മദ്കുട്ടി ബഷീര്‍ എംഎല്‍എയെ ഫാണില്‍ ബന്ധപ്പെട്ടിരുന്നു.

deshabhimani 050812

1 comment:

  1. അരീക്കോട് കുനിയില്‍ ഇരട്ടക്കൊലപാതക കേസില്‍ ലീഗ് നേതാക്കളുടെ പങ്ക് വ്യക്തമാക്കുന്ന ലീഗ് മണ്ഡലം സെക്രട്ടറി പാറമ്മല്‍ അഹമ്മദ്കുട്ടിയുടെ വിവാദ പ്രസംഗത്തിന്റെ പൂര്‍ണരൂപം "ദേശാഭിമാനി"ക്ക് ലഭിച്ചു. മുസ്ലീംലീഗ് പ്രവര്‍ത്തകന്‍ അത്തീഖ് റഹ്മാന്‍ കൊല്ലപ്പെട്ടതുമായി ബന്ധപ്പെട്ട പ്രതിഷേധയോഗത്തില്‍ നടത്തിയ പ്രസംഗത്തില്‍പ്രതികാരം ചെയ്യാന്‍ ലീഗ് നേതൃതലത്തില്‍ പദ്ധതി തയ്യാറാക്കിയ കാര്യം എടുത്തുപറയുന്നുണ്ട്.

    ReplyDelete