മാതൃഭൂമി ജീവനക്കാരനെ സിപിഐ എം പ്രവര്‍ത്തകര്‍ കൈയേറ്റം ചെയ്തുവെന്ന പ്രചാരണം വസ്തുതാവിരുദ്ധമാണെന്ന് പാര്‍ടി തൊടുപുഴ ഏരിയ കമ്മിറ്റി പ്രസ്താവനയില്‍ പറഞ്ഞു. സംഭവത്തിലുള്‍പ്പെട്ട് തൊടുപുഴ പൊലീസ് കസ്റ്റഡിയിലെടുത്ത മൂന്നുപേര്‍ക്കും സിപിഐ എമ്മുമായി ഒരു ബന്ധവുമില്ല. ഇവരില്‍ ഒരാള്‍ ബിജെപി അനുകൂലിയും മറ്റ് രണ്ടുപേര്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരുമാണ്. മൂന്നുപേരും കഴിഞ്ഞ രണ്ട് മുനിസിപ്പല്‍ തെരഞ്ഞെടുപ്പിലും കോണ്‍ഗ്രസ് സ്ഥാനാര്‍ഥിക്കായാണ് പ്രവര്‍ത്തിച്ചത്.
മാതൃഭൂമി ജീവനക്കാരനെതിരെ കൈയേറ്റശ്രമമുണ്ടായി എന്ന് അറിഞ്ഞയുടന്‍ മാതൃഭൂമി ജില്ലാ ലേഖകനുമായും പൊലീസ് അധികൃതരുമായും ബന്ധപ്പെട്ടതായി സിപിഐ എം തൊടുപുഴ ഏരിയ സെക്രട്ടറി വി വി മത്തായി പറഞ്ഞു. കുറ്റവാളികളെ കണ്ടെത്താന്‍ എല്ലാ സഹായവും വാഗ്ദാനം ചെയ്തു. സിപിഐ എം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി ജയരാജന്റെ അറസ്റ്റില്‍ പ്രതിഷേധിച്ച് ബുധനാഴ്ച വൈകിട്ടും വ്യാഴാഴ്ച രാവിലെയും തൊടുപുഴയില്‍ പ്രകടനങ്ങള്‍ നടന്നിരുന്നു. അപ്പോഴൊന്നും നിയമവിരുദ്ധമായ ഒരു പ്രവര്‍ത്തനവും പാര്‍ടിയുടെ ഭാഗത്തുനിന്ന് ഉണ്ടായില്ല. നിയമവ്യവസ്ഥകള്‍ അംഗീകരിക്കുമ്പോള്‍തന്നെ നിയമപാലകരെ സിപിഐ എമ്മിനെതിരെ ഉപയോഗിക്കുന്ന യുഡിഎഫ് സമീപനത്തിനെതിരെ പ്രതിഷേധിക്കാന്‍ മാത്രമാണ് പ്രവര്‍ത്തകര്‍ തയ്യാറായത്.
മാതൃഭൂമി ജീവനക്കാരനെതിരെ കൈയേറ്റശ്രമമുണ്ടായ ഉടന്‍ യുഡിഎഫ് നേതാക്കള്‍ അവിടെ എത്തിയതും ചില ദൃശ്യമാധ്യമങ്ങള്‍ സിപിഐ എം ആണ് സംഭവത്തിനുപിന്നിലെന്ന് പ്രചരിപ്പിക്കാനാരംഭിച്ചതും സംഭവത്തിനുപിന്നിലെ ഗൂഢാലോചന വ്യക്തമാക്കുന്നു. സിപിഐ എം ജില്ലാ സെക്രട്ടറിയായിരുന്ന എം എം മണിയെ പൊലീസ് ചോദ്യം ചെയ്യാന്‍ വിളിപ്പിച്ച സന്ദര്‍ഭത്തിലൊ ഇപ്പോഴത്തെ ജില്ലാ സെക്രട്ടറി കെ കെ ജയചന്ദ്രന്‍ എംഎല്‍എയെ ചോദ്യം ചെയ്തപ്പോഴൊ പാര്‍ടി പ്രവര്‍ത്തകരുടെ ഭാഗത്തുനിന്ന് ഒരു പ്രകോപനവുമുണ്ടായില്ലെന്ന വസ്തുത മത്തായി ചൂണ്ടിക്കാട്ടി. മാതൃഭൂമി ജീവനക്കാരനെ സിപിഐ എം പ്രവര്‍ത്തകര്‍ കൈയേറ്റം ചെയ്തുവെന്ന വസ്തുതാവിരുദ്ധ വാര്‍ത്ത യുഡിഎഫ് ഗൂഢാലോചനയുടെ ഭാഗമാണ്. പ്രതികളെ രക്ഷിക്കാന്‍ കോണ്‍ഗ്രസ് നേതൃത്വം ശ്രമിക്കുന്നതായും വ്യക്തമായിട്ടുണ്ട്. ജന നേതാക്കകള്‍ക്കെതിരായ കടന്നാക്രമണങ്ങള്‍ ജനങ്ങളെ അണിനിരത്തി നേരിടുന്നതാണ് സിപിഐ എം രീതിയെന്നും ഗാന്ധിസം പ്രസംഗിക്കുന്നവരാണ് യഥാര്‍ഥത്തില്‍ നിയമം കൈയിലെടുക്കുന്നതെന്നും മത്തായി പറഞ്ഞു.
കോണ്‍ഗ്രസിന്റെ ആരോപണം വാസ്തവവിരുദ്ധം: സിപിഐ എം
കട്ടപ്പന: കോണ്‍ഗ്രസ് കട്ടപ്പന മണ്ഡലം കമ്മിറ്റി ഓഫീസ് സിപിഐ എം ആക്രമിച്ചെന്ന കോണ്‍ഗ്രസ് നേതാക്കളുടെ പ്രചാരണം വാസ്തവവിരുദ്ധമാണെന്ന് സിപിഐ എം കട്ടപ്പന ഏരിയ കമ്മിറ്റി വാര്‍ത്താകുറിപ്പില്‍ അറിയിച്ചു. സംഭവത്തില്‍ സിപിഐ എമ്മിന് ഒരു പങ്കുമില്ല. ഹര്‍ത്താലിന്റെ മറവില്‍ ചില സാമൂഹ്യ വിരുദ്ധര്‍ നടത്തിയ ആക്രമണം സിപിഐ എമ്മിന്റെ തലയില്‍ കെട്ടിവയ്ക്കാനുള്ള കോണ്‍ഗ്രസിന്റെ ഗൂഢനീക്കത്തിന്റെ ഭാഗമാണ് വാസ്തവ വിരുദ്ധ പ്രചാരണം. കട്ടപ്പനയില്‍ തികച്ചും സമാധാന പരമായി ജനങ്ങള്‍ ഏറ്റെടുത്തു നടത്തിയ ഹര്‍ത്താല്‍ അക്രമമായി ചിത്രീകരിക്കാനാണ് കോണ്‍ഗ്രസ് നേതാക്കള്‍ ശ്രമിക്കുന്നത്. ഇത് ജനങ്ങള്‍ തിരിച്ചറിയുകയും തള്ളുകയും ചെയ്യും.
ഹര്‍ത്താല്‍ ദിനത്തില്‍ സിപിഐ എം പ്രവര്‍ത്തകര്‍ ടൗണില്‍ സമാധാനപരമായി പ്രകടനം നടത്തി പിരിഞ്ഞ് പോകുകയായിരുന്നു. ഹര്‍ത്താല്‍ സമയം ആറുമണിക്കവസാനിക്കുകയും ചെയ്തിരുന്നു. ഈ സമയം വരെ കട്ടപ്പനയില്‍ സ്ഥിതിഗതികള്‍ സമാധാനപരമായിരുന്നു. ഇതിനെ തകര്‍ക്കാനും സിപിഐ എമ്മിനെ അക്രമ പാര്‍ടിയായി ചിത്രീകരിക്കാനുമാണ് വാസ്തവവിരുദ്ധപ്രചാരണം നടത്തുന്നത്. സാമൂഹ്യവിരുദ്ധര്‍ കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റി ഓഫീസിന് നേരെ ആക്രമണം നടത്തിയത് സിപിഐ എമ്മിന്റെ തലയില്‍ അടിച്ചേല്‍പ്പിക്കാന്‍ ശ്രമിക്കുന്നത് രാഷ്ട്രീയ മുതലെടുപ്പിന് വേണ്ടി ഉന്നത കോണ്‍ഗ്രസ് നേതാക്കള്‍ ഇടപെട്ടാണ് വ്യാഴാഴ്ച തൊടുപുഴയില്‍ മാധ്യമ പ്രവര്‍ത്തകനെയും മാധ്യമ ഓഫീസും തകര്‍ത്തത് സിപിഐ എമ്മും ഡിവൈഎഫ്ഐക്കാരുമാണെന്ന് വ്യാപകമായി പ്രചാരണം നടത്തിയിരുന്നു. എന്നാല്‍ അന്വേഷണത്തില്‍ കോണ്‍സ്രിന്റെ ആക്രമണമുഖമാണ് വെളിവായത്. ഒടുവില്‍ അനുരഞ്ജനത്തിന് പൊലീസ് സ്റ്റേഷനില്‍ പോയത് മഹിള കോണ്‍ഗ്രസ് നേതാവായിരുന്നു. മാധ്യമ ഓഫീസില്‍ കയറി അക്രമം നടത്തിയിട്ട് അതും സിപിഐ എമ്മിന്റെ തലയില്‍ കെട്ടിവയ്ക്കാനുള്ള ശ്രമമായിരുന്നു അവിടെയും നടന്നത്. നിലവില്‍ കട്ടപ്പനയില്‍ രാഷ്ട്രീയ സംഘട്ടനമോ സംഘര്‍ഷമോ ഇല്ല. മന:പൂര്‍വം കട്ടപ്പയില്‍ രാഷ്ട്രീയ സംഘര്‍ഷമുണ്ടാക്കാന്‍ കോണ്‍ഗ്രസ് നടത്തുന്ന പ്രചാരണമാണിതെന്നും ഇത് ജനങ്ങള്‍ തിരിച്ചറിയുമെന്നും സിപിഐ എം ഏരിയ സെക്രട്ടറി കെ ആര്‍ സോദരന്‍ അറിയിച്ചു.
deshabhimani 040812
മാതൃഭൂമി ജീവനക്കാരനെ സിപിഐ എം പ്രവര്‍ത്തകര്‍ കൈയേറ്റം ചെയ്തുവെന്ന പ്രചാരണം വസ്തുതാവിരുദ്ധമാണെന്ന് പാര്‍ടി തൊടുപുഴ ഏരിയ കമ്മിറ്റി പ്രസ്താവനയില്‍ പറഞ്ഞു. സംഭവത്തിലുള്‍പ്പെട്ട് തൊടുപുഴ പൊലീസ് കസ്റ്റഡിയിലെടുത്ത മൂന്നുപേര്‍ക്കും സിപിഐ എമ്മുമായി ഒരു ബന്ധവുമില്ല. ഇവരില്‍ ഒരാള്‍ ബിജെപി അനുകൂലിയും മറ്റ് രണ്ടുപേര്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരുമാണ്. മൂന്നുപേരും കഴിഞ്ഞ രണ്ട് മുനിസിപ്പല്‍ തെരഞ്ഞെടുപ്പിലും കോണ്‍ഗ്രസ് സ്ഥാനാര്‍ഥിക്കായാണ് പ്രവര്‍ത്തിച്ചത്.
ReplyDelete