Friday, February 21, 2014

കൊല്ലപ്പെട്ടത് 134 മാധ്യമപ്രവര്‍ത്തകര്‍; ഇന്ത്യ നാലാമത്

ജനീവ: വാര്‍ത്താശേഖരണത്തിനിടെ കഴിഞ്ഞ വര്‍ഷം ലോകത്താകെ 134 മാധ്യമപ്രവര്‍ത്തകര്‍ മരിച്ചതായി ലണ്ടനിലെ ഇന്റര്‍നാഷണല്‍ ന്യൂസ് സേഫ്റ്റി ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ പഠനം പറയുന്നു. സിറിയയിലാണ് ഏറ്റവും കൂടുതല്‍ പേര്‍ കൊല്ലപ്പെട്ടത്. ഇറാഖിനും ഫിലിപ്പെന്‍സിനും പിറകിലായി നാലാമതായി ഇന്ത്യയും പട്ടികയിലുണ്ട്.

മരിച്ച മാധ്യമപ്രവര്‍ത്തകരിലധികവും കരുതിക്കൂട്ടി വധിക്കപ്പെടുകയായിരുന്നു. സിറിയയില്‍ 20ഉം ഇറാഖില്‍ 16ഉം ഫിലിപ്പെന്‍സില്‍ 14ഉം ഇന്ത്യയില്‍ 13ഉം പേരാണ് മരിച്ചത്. പാകിസ്താനില്‍ ഒമ്പതുപേര്‍ മാത്രമാണ് കഴിഞ്ഞവര്‍ഷം മരിച്ചത്. 65 പേര്‍ക്ക് സായുധകലാപങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതിനിടെയാണ് ജീവന്‍ നടഷ്ടപ്പെട്ടതെങ്കില്‍ 51 പേര്‍ കുറ്റകൃത്യങ്ങളും അഴിമതിയും റിപ്പോര്‍ട്ട് ചെയ്യുന്നതിനിടെയാണ് കൊല്ലപ്പെട്ടത്്. 18 പേര്‍ അപകടങ്ങളില്‍ മരിച്ചു. കൊല്ലപ്പെട്ടവരില്‍ അധികവും ലോക്കല്‍ റിപ്പോര്‍ട്ടര്‍മാരാണ്.

123 പേര്‍ സ്വന്തം രാജ്യത്ത് തന്നെ കൊല്ലപ്പെട്ടവരാണ്. 85 പേരും വെടിയേറ്റ് മരിക്കുകയായിരുന്നു. കൊല്ലപ്പെട്ടവരുടെ എണ്ണത്തില്‍ കഴിഞ്ഞ വര്‍ഷത്തിനേക്കാള്‍ കുറവുണ്ടെങ്കിലും മാധ്യമപ്രവര്‍ത്തകര്‍ക്കെതിരെയുള്ള അതിക്രമവും ഭീഷണികളും വര്‍ധിച്ചുവരുന്നതായും കാര്‍ഡിഫ് ജേണലിസം സ്കൂളിന് വേണ്ടി സേഫ്റ്റി ഇന്‍സ്റ്റിറ്റ്യൂട്ട് നടത്തിയ പഠനറിപ്പോര്‍ട്ട് പറയുന്നു.

deshabhimani

No comments:

Post a Comment