Friday, February 7, 2014

പൊലീസിനെ ഇനിയും തെറിവിളിക്കുമെന്ന് ബിന്ദു കൃഷ്ണ

കോഴിക്കോട്: കഴിഞ്ഞ ദിവസം മാനന്തവാടിയില്‍ ചെയ്തതുപോലെ പൊലീസിനെ തെറിവിളിക്കുന്ന തരത്തിലുള്ള പ്രതികരണം ഇനിയും ഉണ്ടാകുമെന്ന് മഹിളാ കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷ ബിന്ദു കൃഷ്ണ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. മാനന്തവാടിയില്‍ എസ്ഐ ആണ് മോശമായി പെരുമാറിയത്. മ്ലേച്ഛമായി സംസാരിച്ചു. എന്നാല്‍ വാദിയെ പ്രതിയാക്കുന്നതാണ് മാധ്യമങ്ങളില്‍ കണ്ടത്. എസ്ഐക്കെതിരെ നിയമനടപടി സ്വീകരിക്കും. എസ്ഐ മൈക്ക് ഓഫ് ചെയ്തപ്പോള്‍ "താന്‍ പിണറായിയുടെ മൈക്ക് ഓഫ് ചെയ്യുമോ"യെന്ന് ചോദിച്ചത് സ്വാഭാവികമായാണ്. വി എസ് തൂങ്ങിച്ചാകണമെന്ന് പറഞ്ഞത് നാക്കുപിഴ കൊണ്ടാണെന്നും അവര്‍ പറഞ്ഞു.

ഇതിനിടെ, എസ്ഐ സാജു ജോസഫിനെ പരസ്യമായി ഭീഷണിപ്പെടുത്തിയ സംഭവത്തില്‍ ബിന്ദു കൃഷ്ണക്കെതിരെ മാനന്തവാടിപൊലീസ് കേസെടുത്തു. ഭീഷണിപ്പെടുത്തിയതിനും ഔദ്യോഗിക കൃത്യനിര്‍വഹണം തടസ്സപ്പെടുത്തിയതിനും പൊലീസ് ആക്ട് 117ാം വകുപ്പ് പ്രകാരവും പൊതു ഉത്തരവ് ലംഘിച്ചതിന് ഐപിസി 188ാം വകുപ്പ് പ്രകാരവുമാണ് കേസ്്. ശക്തമായ കോണ്‍ഗ്രസ് ഇടപെടല്‍ ഉണ്ടായെങ്കിലും മാധ്യമവാര്‍ത്തകള്‍ സജീവമായതിനെ തുടര്‍ന്ന് കേസെടുക്കാന്‍ പൊലീസ് നിര്‍ബന്ധിതരാകുകയായിരുന്നു. മാനന്തവാടി ആര്‍ഡിഒ കോടതിക്ക് സമീപം ഗാന്ധി പാര്‍ക്കില്‍ പകല്‍ പത്തിനുശേഷം ഉച്ചഭാഷിണി ഉപയോഗിക്കുന്നതിന് വിലക്കുണ്ടെന്ന് ഓര്‍മിപ്പിച്ചതിനാണ് എസ്ഐ സാജു ജോസഫിനെ ബിന്ദു കണക്കറ്റ് ശകാരിച്ചത്. തൊപ്പി തെറിപ്പിക്കുമെന്നും ആഭ്യന്തരവകുപ്പ് മാറിയത് നീയറിഞ്ഞില്ലേയെന്നും ഭീഷണി മുഴക്കിയ മഹിളാ കോണ്‍ഗ്രസ് നേതാവിനെ കോണ്‍ഗ്രസ് പ്രവര്‍ത്തകരും പിന്തുണയ്ക്കുകയായിരുന്നു.

deshabhimani

1 comment:

  1. അവടെ ചെപ്പക്കുറ്റി നോക്കി ഒന്ന് കൊടുക്കണമായിരുന്നു ..

    ReplyDelete