ബാര്‍ ലൈസന്‍സ് പുതുക്കി നല്‍കുന്നതുമായി ബന്ധപ്പെട്ട വിഷയത്തില്‍ അഴിമതിയും ഏറെ ദുരൂഹതകളും അരങ്ങേറുന്ന സാഹചര്യത്തില്‍ ഇതുസംബന്ധിച്ച് ജുഡീഷ്യല്‍ അന്വേഷണം നടത്താന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്ന് പ്രതിപക്ഷനേതാവ് വി.എസ്. അച്യുതാനന്ദന്‍ പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.
ടൂറിസം വകുപ്പിന്റെ ക്ലാസിഫിക്കേഷന്‍ ലിസ്റ്റില്‍ പെടാത്ത 48 ബാറുകള്‍ക്ക് ലൈസന്‍സ് നല്‍കിയതില്‍ വന്‍അഴിമതിയുണ്ടെന്ന് പലതവണ ഞാന്‍ പ്രസ്താവിണ്ടച്ചിരുന്നു. എന്നാല്‍ ഇതുസംബന്ധിച്ച് എക്സൈസ് മന്ത്രിയും, മുഖ്യമന്ത്രിയും കുറ്റകരണ്ടമായ മൗനം അവലംബിക്കുകയാണ് ചെയ്തത്. യഥാര്‍ത്ഥത്തില്‍ ഗുണനിലവാരമുള്ള ബാറുകള്‍ക്ക് പോലും ലൈസന്‍സ് നല്‍കാതെയും ഗുണനിലവാരമില്ലാത്തവയ്ക്ക് ലൈസന്‍സ് നല്‍കിയും കോടികളുടെ അഴിമതി നടത്തിയിട്ട് എല്ലാം കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് തയ്യാറാക്കിയ ലിസ്റ്റ് അനുസരിച്ചാണ് എന്ന് പച്ചക്കള്ളം പറഞ്ഞ് രക്ഷപ്പെടാന്‍ ശ്രമിക്കുകയാണ് സര്‍ക്കാര്‍ ചെയ്തത്.
എക്സൈസ് വകുപ്പാണ് ഏറ്റവും മോശമെന്നായിരുന്നു വി.എം.സുധീരന്‍ കെ.പി.സി.സി പ്രസിഡന്റ് ആകുന്നതിന് മുമ്പ് പറഞ്ഞിരുന്നത്. ഇപ്പോള്‍ കടുത്ത അഴിമതി അരങ്ങേറുന്ന സാഹചര്യത്തില്‍ കെ.പി.സി.സി. പ്രസിഡന്റായ വി.എം. സുധീരന് ഇതുസംബന്ധിച്ച് എന്താണ് പറയാനുളളത്? ഇതിനിടയിലാണ് ഏറ്റവുമൊടുവില്‍ ബാര്‍ ലൈസന്‍സ് കേസില്‍ വിധി പറയാനിരുന്ന ജഡ്ജിയെ തന്നെ സ്വാധീനിക്കാന്‍ സര്‍ക്കാര്‍ ശ്രമിച്ചതായി ആക്ഷേപമുണ്ടയര്‍ന്നത്. യു.ഡി.എഫ് സര്‍ക്കാരിന്റെ ഗവണ്‍മെന്റ് പ്ലീഡറായിരുന്ന അഭിഭാഷകനാണ് ജഡ്ജിയെ സ്വാധീനിക്കാന്‍ ശ്രമിച്ചതായി ആക്ഷേപമുയര്‍ന്നത്. ഇതേ തുടര്‍ന്ന് ബന്ധപ്പെട്ട ജഡ്ജി തന്നെ കേസില്‍ വിധി പറയുന്നതില്‍ നിന്ന് സ്വയം ഒഴിവായിരിക്കുകയാണ്.
അംഗീകാരമില്ലാത്ത ഹോട്ടലുകള്‍ക്ക് അടക്കം ബാര്‍ ലൈസന്‍സ് നല്‍കുന്നണ്ടതിലും ഗുണനിലവാരമുള്ള പല ഹോട്ടലുകളുടെയും ബാര്‍ ലൈസന്‍സ് പുതുക്കി നല്‍കാതിരിക്കുന്നതിലും വന്‍അഴിമതി നടക്കുന്നുവെന്ന കാര്യം സ്ഥിരീകരിക്കുകണ്ടയാണ് മേല്‍പ്പറഞ്ഞ സംഭവവികാസങ്ങള്‍ ചെയ്യുന്നത്. ഈ സാഹചര്യത്തില്‍ ഇതുമായി ബന്ധപ്പെട്ട എല്ലാ വസ്തുതകളും പുറത്തുകൊണ്ടുവരുന്നതിന് ഒരു ജുഡീഷ്യല്‍ അന്വേഷണം മാത്രമാണ് ഏകപോംവഴി. അത് അടിയന്തരമായി പ്രഖ്യാപിക്കാന്‍ സര്‍ക്കാര്‍ തയ്യാറാവണം - വി.എസ്. പറഞ്ഞു.
deshabhimani
No comments:
Post a Comment