ക്ഷേത്രനിലവറകളുടെയും മറ്റും താക്കോല്‍ രാജകുടുംബം ഭരണസമിതി അധ്യക്ഷയെ ഏല്‍പ്പിക്കണം. ക്ഷേത്രം എക്സിക്യൂട്ടീവ് ഓഫീസറായി സുപ്രീംകോടതി നിയമിച്ച കെ എന്‍ സതീഷ് ലോക്്സഭാ തെരഞ്ഞെടുപ്പ് നിരീക്ഷകനായി ആന്ധ്രയിലെ ഗുണ്ടൂരിലായതിനാല്‍ മെയ് ഒമ്പതിനേ തലസ്ഥാനത്തെത്തൂ. സംസ്ഥാന സര്‍ക്കാര്‍ തെരഞ്ഞെടുപ്പ് കമീഷണറോട് ആവശ്യപ്പെടുകയും കമീഷന്‍ ആവശ്യം അംഗീകരിക്കുകയും ചെയ്താല്‍മാത്രമേ ഇദ്ദേഹത്തിന് നേരത്തെ എത്താന്‍ സാധിക്കൂ. ഭരണസമിതിയിലെ മറ്റൊരംഗമായ ക്ഷേത്രത്തിലെ തന്ത്രിആരാണെന്നതിനെ സംബന്ധിച്ച് തന്ത്രിമാര്‍ കൂടിയാലോചിച്ചശേഷം തീരുമാനമെടുക്കും. തരണനല്ലൂര്‍ കുടുംബത്തിലെ നാലു തന്ത്രിമാരാണ് ക്ഷേത്രത്തിലുള്ളത്. നമ്പിമാരെ പ്രതിനിധാനംചെയ്ത് ക്ഷേത്രത്തിലെ പെരിയ നമ്പി മധുരംപാടി നാരായണന്‍ പത്മനാഭനാണ് ഭരണസമിതി അംഗമാകാന്‍ സാധ്യത.
ക്ഷേത്ര സ്വത്തുപരിശോധന സിഎജിയെ ഏല്‍പ്പിക്കണം
കൊച്ചി: ശ്രീപത്മനാഭ സ്വാമിക്ഷേത്രത്തിലെ വരവുചെലവ് കണക്കുകളുടെ പരിശോധന നിലവിലുള്ള സിഎജിയെ ഏല്‍പ്പിക്കണമെന്ന് ഓഡിറ്റ് ആന്‍ഡ് അക്കൗണ്ട്സ് അസോസിയേഷന്‍ ആവശ്യപ്പെട്ടു. ശ്രീപത്മനാഭസ്വാമി ക്ഷേത്രസ്വത്തിന്റെ പരിശോധനച്ചുമതല വിരമിച്ച സിഎജി എ ജി വിനോദ്റായിയെ ആണ് ഏല്‍പ്പിച്ചത്. അദ്ദേഹം സര്‍വീസില്‍നിന്ന് പിരിഞ്ഞതോടെ ഭരണഘടനാപരമായ ഉത്തരവാദിത്വങ്ങളും അധികാരങ്ങളും അവകാശങ്ങളും ഇല്ലാതായി. വിരമിച്ച സിഎജി ഇപ്പോള്‍ സാധാരണ പൗരനാണ്. ഭരണഘടനാപരമായ ഉത്തരവാദിത്വമുള്ള നിലവിലെ സിഎജിയെ പരിശോധനയുടെ ഉത്തരവാദിത്വം ഏല്‍പ്പിക്കുന്നതായിരിക്കും കൂടുതല്‍ ഉചിതമെന്ന് അസോസിയേഷന്‍ പത്രക്കുറിപ്പില്‍ അറിയിച്ചു.
deshabhimani
No comments:
Post a Comment