നരേന്ദ്രമോഡിക്കെതിരെ മത്സരിക്കണോ എന്നറിയാന്‍് അരരവിന്ദ് കെജ്രിവാള്‍ ജനഹിതം തേടുന്നതിനിടയില്‍ തന്നെ വാരണാസിയില്‍ സിപിഐ എം തെരഞ്ഞെടുപ്പ് പ്രചരണം തുടങ്ങിയിരുന്നു. കെജ്രിവാള്‍ ബുധനാഴ്ച പത്രിക സമര്‍പ്പിച്ചു. മോഡി വ്യാഴാഴ്ച പത്രിക നല്‍കും. അവസാന ഘട്ട തെരഞ്ഞെടുപ്പ് നടക്കുന്ന മെയ് 12നാണ് വാരണാസിയില്‍ വോട്ടെടുപ്പ്.
1967ല്‍ സിപിഐ എമ്മിലെ സത്യനാരായണ സിങ്ങ് വിജയിച്ച ഈ മണ്ഡലത്തില്‍ സിപിഐ എമ്മിന് നല്ല വേരോട്ടമുണ്ട്. അമ്പത്തേഴുകാരനായ ഹീരാലാല്‍ യാദവ് 2004ല്‍ ലോക്സഭഭയിലേക്കും 2012ല്‍ നിയമസഭഭയിലേക്കും മത്സരിച്ചിരുന്നു.
കാശി ഹിന്ദു വിശ്വവിദ്യാലയത്തില്‍ നിന്ന് പിഎച്ച്ഡി നേടിയിട്ടുള്ള യാദവ് നെയ്ത്ത് തൊഴിലാളികളെ സംഘടിപ്പിക്കുന്നതിലും മറ്റും മുന്‍നിന്ന് പ്രവര്‍ത്തിക്കുന്നു. ബനാറസി സാരികളുടെ കൂടി നാടായ വാരണാസിയില്‍ നെയ്ത്ത് തൊഴിലാളികള്‍ കൊടും ദുരിതത്തിലാണ്.
ഹീരാലാല്‍ യാദവിന്റെ പ്രചാരണാര്‍ഥം മതനിരപേക്ഷ കണ്‍വന്‍ഷന്‍ സംഘടിപ്പിച്ചിരുന്നു. കാക്കാനുള്ള ആഹ്വനമാണ് 1991ല്‍ ബനാറസില്‍ കൊലവിളി ഉയര്‍ത്തിയ സംഘപരിവാറിനെതിരെ വിട്ടുവീഴ്ചയില്ലാതെ പൊരുതിയ സിപിഐ എം അത് ഇനിയും തുടരുമെന്നും അതിന്റെ ഭഭാഗമായാണ് നരേന്ദ്രമോഡിക്കെതിരായ മത്സരമെന്നും കണ്‍വന്‍ഷന്‍ ഉദ്ഘാടനം ചെയ്ത സിപിഐ എം ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട് പറഞ്ഞു.
വര്‍ഗീയ ഫാസിസത്തിനെതിരെ ഇടതുപക്ഷം മാത്രമാണ് നിരന്തരം പൊരുതുന്നത്. കര്‍ഷകപ്രക്ഷോഭഭത്തിന്റെ നേതാവായ ഹീരാലാല്‍ യാദവിന്റെ തെരഞ്ഞെടുപ്പു പോരാട്ടം അതിന്റെ തുടര്‍ച്ചയാണെന്നും കാരാട്ട് പറഞ്ഞു. 1991ല്‍ ആദ്യമായി ബിജെപി ബനാറസില്‍നിന്ന് ജയിച്ചത് രണ്ടുദിവസംമുമ്പുണ്ടായ കലാപത്തെ മുതലെടുത്താണ്. തുടര്‍ന്നാണ് സംഘപരിവാര്‍ അയോധ്യക്കുശേഷം കാശിയും മഥുരയും എന്ന മുദ്രാവാക്യമുയര്‍ത്തിയത്. രണ്ടുവര്‍ഷത്തിനകം ഉത്തര്‍പ്രദേശിലെ കോശികലാനിലും ബറേലിയിലും വാരാണസിയിലും ഫൈസാബാദിലും വര്‍ഗീയകലാപങ്ങളുണ്ടായി. ഹിന്ദുത്വ അജന്‍ഡ ശക്തമായി തിരിച്ചുകൊണ്ടുവരുന്നതിനാണ് നരേന്ദ്രമോഡി ബനാറസില്‍ മത്സരിക്കുന്നത്. - കാരാട്ട് കണ്‍വന്‍ഷനില്‍ ചൂണ്ടിക്കാട്ടിയിരുന്നു.
അടിയന്തരാവസ്ഥയ്ക്കുശേഷമുള്ള സുപ്രധാന തെരഞ്ഞെടുപ്പാണ് ഇതെന്ന് കണ്‍വന്‍ഷനില്‍ സംസാരിച്ച പ്രശസ്ത സാമ്പത്തിക ശാസ്ത്രജ്ഞന്‍ പ്രഭാത് പട്നായിക് പറഞ്ഞു. ഹിറ്റ്ലര്‍ ജൂതരെയെന്നപോലെയാണ് സംഘപരിവാര്‍ ന്യൂനപക്ഷങ്ങളെ കാണുന്നത്. മോഡിയും നവ ഉദാരവല്‍ക്കരണമാണ് നടപ്പാക്കുക. അത് വലിയ പ്രതിസന്ധി സൃഷ്ടിക്കും. അപ്പോള്‍ അയല്‍രാജ്യങ്ങളായ പാകിസ്ഥാനനെയും ബംഗ്ലാദേശിനെയും കുറ്റംപറഞ്ഞ് മോഡി ജനശ്രദ്ധ തിരിച്ചുപിടിക്കും-പ്രഭാത് പട്നായിക് ഓര്‍മിപ്പിച്ചു.
ഗുജറാത്തില്‍ തനിക്കെതിരെ ശബ്ദിച്ച എല്ലാവരെയും നിശബ്ദരാക്കിയ മോഡിക്ക് എങ്ങനെ ഒരു നല്ല ഭഭരണകര്‍ത്താവാകാന്‍ കഴിയുമെന്ന് കണ്‍വന്‍ഷനില്‍ സംസാരിച്ച ടീസ്റ്റ സെറ്റില്‍വാത് ചോദിച്ചു. മോഡിക്കെതിരെ ബിജെപിയില്‍ കലാപമുയര്‍ത്തിയ ഹരേണ്‍ പാണ്ഡെയും പൊലീസുകാരെയും ഉദ്യോഗസ്ഥരെയും മോഡി നിശബ്ദമാക്കിയ രീതി ക്രൂരമാണ്. അന്വേഷണ കമീഷനെപ്പോലും മോഡി വെറുതെവിട്ടില്ലെന്നും ടീസ്റ്റ പറഞ്ഞു.
വൈവിധ്യങ്ങളിലെ ഏകത്വത്തിന് ഏറ്റവും വലിയ ഉദാഹരണമാണ് ബനാറസ് എന്നും ഈ വൈവിധ്യങ്ങളെ തകര്‍ക്കാനാണ് മോഡി ബനാറസില്‍ മത്സരിക്കുന്നതെന്നും ചടങ്ങില്‍ സ്ഥാനാര്‍ഥി ഹീരാലാല്‍ യാദവ് പറഞ്ഞു
deshabhimani
No comments:
Post a Comment