തകര്‍ച്ചയുടെ പടുകുഴിയിലാണ്ട ഫാക്ടിന് താല്‍ക്കാലിക ആശ്വാസമായി കേന്ദ്രധനമന്ത്രാലയം അനുമതി നല്‍കിയ 991 കോടി രൂപയുടെ പാക്കേജിന് കേന്ദ്രമന്ത്രിസഭ അംഗീകാരം നല്‍കാത്തതില്‍ പ്രതിഷേധിച്ചാണ് ഹര്‍ത്താല്‍.
ഏപ്രില്‍ അവസാനമെങ്കിലും പാക്കേജ് അനുവദിച്ചില്ലെങ്കില്‍ ഫാക്ടിന്റെ പ്രവര്‍ത്തനം നിര്‍ത്തിവയ്ക്കേണ്ടിവരുമെന്ന് അധികൃതര്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. കേരളത്തില്‍നിന്ന് എട്ടുകേന്ദ്രമന്ത്രിമാരുള്ള ഈ മന്ത്രിസഭയുടെ കാലാവധി അവസാനിക്കാന്‍ ദിവസങ്ങള്‍മാത്രംശേഷിക്കെ പാക്കേജിന് അനുമതിയാവാത്തതിനാലാണ് സമരം ശക്തമാക്കാന്‍ സമരസഹായസമിതി തീരുമാനിച്ചത്.
കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളില്‍ വിവിധ രാഷ്ട്രീയ കക്ഷിനേതാക്കളും ജനപ്രതിനിധികളും ഇടപെട്ടിട്ടും പാക്കേജ് അനുവദിക്കാന്‍ കേന്ദ്രമന്ത്രിസഭ തയ്യാറാകാത്തത് പ്രതിഷേധാര്‍ഹമാണെന്ന് ഏലൂര്‍ ഫാക്ട് എംപ്ലോയീസ് അസോസിയേഷന്‍ ഹാളില്‍ ചേര്‍ന്ന സമിതിയോഗം വിലയിരുത്തി. സ്ഥാപനത്തെ നിലനിര്‍ത്തുകയെന്ന ആവശ്യവുമായുള്ള അനിശ്ചിതകാല സത്യഗ്രഹം 190 ദിവസവും നിരാഹാരസത്യഗ്രഹം 91 ദിവസവും പിന്നിട്ടു. നിരവധി സമരമാര്‍ഗങ്ങള്‍ അവലംബിച്ചിട്ടും അവഗണന തുടരുന്ന സാഹചര്യത്തിലാണ് ഹര്‍ത്താലും വ്യാവസായികപണിമുടക്കും പ്രഖ്യാപിച്ചത്.
ഫാക്ടിനെ രക്ഷിക്കണമെന്ന ആവശ്യവുമായി നടക്കുന്ന സമരത്തിനു പിന്നില്‍ കേരളം ഒറ്റക്കെട്ടായി അണിനിരന്നിട്ടും കാര്‍ഷികമേഖലയുടെ നിലനില്‍പ്പിന് അനിവാര്യമായ ഫാക്ടിനെ നിലനിര്‍ത്താന്‍ സര്‍ക്കാര്‍ ശ്രമിക്കുന്നില്ലെന്നും യോഗം വിലയിരുത്തി.
ഐഎന്‍ടിയുസി ജില്ലാ സെക്രട്ടറി കെ എം അമാനുള്ള അധ്യക്ഷനായി. സേവ് ഫാക്ട് ആക്ഷന്‍ കമ്മിറ്റി കണ്‍വീനര്‍ കെ ചന്ദ്രന്‍പിള്ള റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ജില്ലാ സമരസഹായസമിതി കണ്‍വീനര്‍ കെ എന്‍ ഗോപിനാഥ്, വിവിധ യൂണിയനുകളെ പ്രതിനിധീകരിച്ച് കെ കെ ഇബ്രാഹിംകുട്ടി, പി രാജു, എം പി എം സാലി, ടി ഡി മിനി, കെ വിജയന്‍പിള്ള, കെ ബി വര്‍ഗീസ്, പി എം അലി, എന്‍ പി ശങ്കരന്‍കുട്ടി എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു. ഫാക്ട് എംപ്ലോയീസ് അസോസിയേഷന്‍ വൈസ് പ്രസിഡന്റ് എം എം ജബ്ബാറിന്റെ നിരാഹാരം തിങ്കളാഴ്ച മൂന്നുദിവസം പിന്നിട്ടു.
deshabhimani
No comments:
Post a Comment