വന്‍പ്രഖ്യാപനങ്ങള്‍ നടത്തി മാധ്യമങ്ങളില്‍ തലക്കെട്ടു നേടി ജനങ്ങളെ കബളിപ്പിക്കാന്‍ പുതിയ തന്ത്രവുമായി മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി വീണ്ടും രംഗത്ത്. പ്രഖ്യാപിച്ച പദ്ധതികളെല്ലാം ഫയലില്‍ ഉറങ്ങുമ്പോഴും മിഷന്‍- 676 എന്ന പേരിലാണ് ജനങ്ങളുടെ കണ്ണില്‍പൊടിയിടാന്‍ ഇക്കുറി ശ്രമിക്കുന്നത്. യുഡിഎഫ് മന്ത്രിസഭയുടെ അവശേഷിക്കുന്ന രണ്ടുവര്‍ഷം എന്തോ നടപ്പാക്കാന്‍ പോകുന്നു എന്ന പ്രതീതി ജനിപ്പിക്കുകയാണ് ലക്ഷ്യം. യുഡിഎഫ് അനുകൂലമാധ്യമങ്ങള്‍ ഇതിനായുള്ള പ്രചാരവേല തുടങ്ങിയിട്ടുമുണ്ട്.
മുന്‍കാലങ്ങളിലെപ്പോലെ പ്രത്യേക മന്ത്രിസഭായോഗങ്ങളും മറ്റു പ്രചാരണമാമാങ്കങ്ങളും ഇതിനായി നടത്തുന്നു. തെരഞ്ഞെടുപ്പു പെരുമാറ്റച്ചട്ടം നിലനില്‍ക്കെ ചൊവ്വാഴ്ച പ്രത്യേക മന്ത്രിസഭായോഗം വിളിച്ചുചേര്‍ത്തതും ഇതിന്റെ ഭാഗമാണ്. ലോക്സഭാ തെരഞ്ഞെടുപ്പില്‍ ഉണ്ടാകാന്‍ പോകുന്ന കനത്ത തിരിച്ചടി മുന്നില്‍ക്കണ്ടുള്ള തന്ത്രമാണ് ഇതെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു. അധികാരമേറ്റ നാള്‍മുതല്‍ "അതിവേഗം ബഹുദൂരം" തുടങ്ങിയ പേരുകള്‍ പറഞ്ഞ് ഉമ്മന്‍ചാണ്ടിസര്‍ക്കാര്‍ ഒട്ടേറെ പദ്ധതികള്‍ പ്രഖ്യാപിച്ചെങ്കിലും ഒന്നും യാഥാര്‍ഥ്യമായില്ല. "വികസനവും കരുതലും" പറഞ്ഞ് കുറെ പ്രചാരണത്തട്ടിപ്പുകളുമുണ്ടായി. 100 ദിന കര്‍മപദ്ധതി, സപ്തധാര, വിഷന്‍-2030, എമര്‍ജിങ് കേരള, എയര്‍ കേരള, സീപ്ലെയിന്‍... തുടങ്ങിയവയെല്ലാം പ്രഖ്യാപനങ്ങളില്‍ ഒതുങ്ങി. വിഴിഞ്ഞം പദ്ധതിയടക്കമുള്ളവയില്‍ ഒരടി മുമ്പോട്ടുപോകാനുമായില്ല.
ദിലീപ് മലയാലപ്പുഴ deshabhimani
No comments:
Post a Comment