Tuesday, April 29, 2014

മൂര്‍ക്കനാട് പ്രദക്ഷിണം തടയല്‍ ഗുജറാത്ത് മോഡല്‍ പരീക്ഷണം

ഇരിങ്ങാലക്കുട: വര്‍ഗീയസംഘര്‍ഷം സൃഷ്ടിച്ച് നാടിന്റെ സമാധാനാന്തരീക്ഷം തകര്‍ക്കാനുള്ള സംഘ്പരിവാര്‍ സംഘടനകളുടെ ഗൂഢനീക്കമാണ് മൂര്‍ക്കനാട് നടന്നത്. അമ്പുപ്രദക്ഷിണം തടഞ്ഞ് പ്രശ്നം സൃഷ്ടിക്കാന്‍ വന്‍ഗൂഢാലോചനയുണ്ടെന്ന് അറിഞ്ഞിട്ടും പൊലീസ് ശക്തമായ നടപടികള്‍ക്ക് തയ്യാറായിട്ടില്ല.

മൂര്‍ക്കനാട് സെന്റ് ആന്റണീസ് പള്ളി തിരുന്നാളിനോടനുബന്ധിച്ച് ശനിയാഴ്ച വൈകിട്ട് നടന്ന അമ്പുപ്രദക്ഷിണം ഹിന്ദുഐക്യവേദി തടയുകയായിരുന്നു. കേരളത്തിന്റെ ചരിത്രത്തിലിന്നോളമില്ലാത്ത നീക്കം വന്‍ഗൂഢാലോചനയിലൂടെ രൂപം കൊണ്ടതാണ്. സംഭവത്തിന്റെ മറവില്‍ പലയിടത്തും വ്യാപക ആക്രമണമഴിച്ചുവിട്ടു. തിങ്കളാഴ്ചയിലെ ഹര്‍ത്താല്‍ കൂടുതല്‍ ആക്രമണത്തിനുള്ള ഹിന്ദുഐക്യവേദി പദ്ധതിയാണെന്ന് ഇന്റലിജന്‍സ് റിപ്പോര്‍ട്ടുമുണ്ട്. വര്‍ഗീയകാര്‍ഡിറക്കി കലാപം സൃഷ്ടിക്കുന്ന നീക്കങ്ങള്‍ക്ക് ശക്തി പകര്‍ന്ന് ബിജെപിയും ആര്‍എസ്എസും ഒപ്പമുണ്ട്.

176 വര്‍ഷം പഴക്കമുള്ള മൂര്‍ക്കനാട് സെന്റ് ആന്റണീസ് പള്ളിയിലെ അമ്പുപ്രദക്ഷിണം കൊച്ചിന്‍ ദേവസ്വം ബോര്‍ഡിന് കീഴിലുള്ള ശിവക്ഷേത്രത്തിന് മുന്നിലെ റോഡിലൂടെയാണ് നടന്നിരുന്നത്. ഈ റോഡില്‍ പൊതുമരാമത്ത് നവീകരണവും നടത്തിയിട്ടുണ്ട്. ബസ് ഗതാഗതവും ഇതു വഴിയുണ്ട്. ഇതെല്ലാം കണ്ടില്ലെന്ന് നടിച്ചാണ് അമ്പും തിരുന്നാള്‍ പ്രദക്ഷിണം അനുവദിക്കില്ലെന്ന വര്‍ഗീയവാദികളുടെ പ്രഖ്യാപനവും വെല്ലുവിളിയും. നേരത്തെയും ഇവിടെ സംഘര്‍ഷത്തിന് ശ്രമമുണ്ടായിരുന്നു. കഴിഞ്ഞവര്‍ഷം തിരുന്നാള്‍ പ്രദക്ഷിണം പൊലീസ് സംരക്ഷണയിലാണ് നടന്നത്. ഈ വര്‍ഷം ഈസ്റ്ററിന്് കുരിശിന്റെ വഴി നടത്തുന്നതും തടഞ്ഞിരുന്നു. എന്നിട്ടും പ്രശ്നപരിഹാരത്തിന് ബന്ധപ്പെട്ടവര്‍ ജാഗ്രത കാട്ടിയില്ല. കൊച്ചിന്‍ ദേവസ്വത്തെ നോക്കുകുത്തിയാക്കിയാണ് പൊതുവഴിയിലൂടെ യുള്ള പ്രദക്ഷിണം തടഞ്ഞത്. അമ്പു പ്രദക്ഷിണത്തിന് ആദ്യം അനുമതി നല്‍കിയ ദേവസ്വംബോര്‍ഡ് സംഘപരിവാര്‍ ആജ്ഞ ഭയന്ന്ഉത്തരവ് പിന്‍വലിക്കുകയായിരുന്നു

വര്‍ഗീയ സംഘര്‍ഷം സൃഷ്ടിക്കാനുള്ള നീക്കം ചെറുക്കുക: സിപിഐ എം

ഇരിങ്ങാലക്കുട: മൂര്‍ക്കനാടും സമീപപ്രദേശങ്ങളിലും വര്‍ഗീയസംഘര്‍ഷം സൃഷ്ടിക്കാനുള്ള ഹിന്ദു ഐക്യവേദി- ആര്‍എസ്എസ് ശ്രമങ്ങളെ പരാജയപ്പെടുത്തണമെന്ന് സിപിഐ എം ഇരിങ്ങാലക്കുട ഏരിയ കമ്മിറ്റി ആവശ്യപ്പെട്ടു.

പിഡബ്ല്യുഡി റോഡിലൂടെ കാലങ്ങളായി നടന്നിരുന്ന മൂര്‍ക്കനാട് സെന്റ് ആന്റണീസ് പള്ളിയിലെ അമ്പുപ്രദക്ഷിണം ഹിന്ദു ഐക്യവേദിക്കാര്‍ തടയാന്‍ ശ്രമിച്ചത് അന്യമത വിദ്വേഷം വളര്‍ത്തുന്നതിനാണെന്ന് ഉറപ്പാണ്. ബസ് ഗതാഗതമുള്ള റോഡില്‍ ജനങ്ങളുടെ സഞ്ചാരസ്വാതന്ത്ര്യം തടയുന്നതിന്റെ ഭാഗമാണ് തിരുനാള്‍ പ്രദക്ഷിണം തടഞ്ഞത്. വഴിതടയാന്‍ അന്യപ്രദേശക്കാരെ അണിനിരത്തിയത് കലാപം സൃഷ്ടിക്കുവാനുള്ള ആസൂത്രിത നീക്കമാണ്. കാര്യങ്ങള്‍ മനസ്സിലാക്കി സംഘര്‍ഷം ഒഴിവാക്കേണ്ട ജില്ലാ ഭരണകൂടം ഹിന്ദു ഐക്യവേദിക്കാരുടെ താല്‍പ്പര്യങ്ങള്‍ക്ക് വഴങ്ങിയതാണ് കുഴപ്പങ്ങള്‍ക്കിടയാക്കിയത്. ചില പ്രദേശങ്ങള്‍ തെരഞ്ഞെടുത്ത് വര്‍ഗീയസംഘര്‍ഷങ്ങളുണ്ടാക്കാനുള്ള ആര്‍എസ്എസ് നീക്കങ്ങളുടെ ഭാഗമാണ് മൂര്‍ക്കനാട്ട് അരങ്ങേറിയതെന്ന് സംശയിക്കുന്നു. വര്‍ഗീയ പ്രചാരണത്തില്‍ കുടുങ്ങാതെ മതേതര നിലപാടുകളുമായി സഹകരിക്കുന്നതിന് പ്രദേശത്തെ ജനങ്ങള്‍ തയ്യാറാവണമെന്ന് ഏരിയ കമ്മിറ്റി ആവശ്യപ്പെട്ടു.

മതസൗഹാര്‍ദം തകര്‍ക്കാനുള്ള ആര്‍എസ്എസിന്റെയും ഹിന്ദു ഐക്യവേദിയുടെയും ആസൂത്രിത നീക്കത്തില്‍ ഡിവൈഎഫ്ഐ ഇരിങ്ങാലക്കുട ബ്ലോക്ക് കമ്മിറ്റി പ്രതിഷേധിച്ചു. മതസ്പര്‍ധ വളര്‍ത്താനുള്ള നീക്കങ്ങളില്‍നിന്ന് ഹിന്ദു ഐക്യവേദി പിന്തിരിയണമെന്ന് സിപിഐ മണ്ഡലം കമ്മിറ്റി പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. പൊതു റോഡിലൂടെ മതഘോഷയാത്ര അനുവദിക്കില്ലെന്ന നിലപാട് ദൂരവ്യാപക പ്രത്യാഘാതങ്ങളുണ്ടാക്കും. മൂര്‍ക്കനാട് തിരുനാള്‍ പ്രദക്ഷിണം തടസ്സപ്പെട്ടത് കൊച്ചിന്‍ ദേവസ്വംബോര്‍ഡ് മതേതര കാഴ്ചപാട് കൈയൊഴിഞ്ഞതിന്റെ തിക്തഫലമാണെന്നും സിപിഐ പ്രസ്താവനയില്‍ പറഞ്ഞു.

deshabhimani

3 comments:

 1. പൊതു വഴിയില കൂടെ ആയിരുന്നു ആ അമ്പു പ്രദിക്ഷണം എന്നത് നിങ്ങൾ പറയുന്നതാണ് ... എന്നാൽ ക്ഷേത്ര വളപ്പിൽ കൂടെ ആയിരുന്നു ആ പ്രദിക്ഷിണം.... അതാണ്‌ തടഞ്ഞത് ... ആടിനെ പട്ടിയാക്കാൻ നോക്കരുതേ സുഹൃത്തേ

  ReplyDelete
  Replies
  1. തൃശൂർ സംഭവത്തോട് കൂടി ഒരു കാര്യം അനുമാനിക്കേണ്ടത് ഉണ്ട്.

   ശബരി മലയിൽ തിരു ആഭരണം വാവരു പള്ളിയുടെ മുന്നിലൂടെ കൊണ്ട് പോകില്ല,

   ആറ്റുകാൽ പൊങ്കാല ക്ഷേത്രത്തിനു കീഴിൽ ഉള്ള സ്ഥലത്ത് കൂടി മാത്രമേ പൊങ്കാല നടത്തു.

   ഇത് അല്ല സംഭവിക്കുന്നത്‌ എങ്കിൽ അടുത്ത ദിവസം ഹർത്താൽ നടത്താം. ഇടവും വലവും ചിന്തിക്കാതെ ആണ് ഇന്നലെ ഹിന്ദു ഐക്യവേദി വികാരം പ്രകടിപ്പിച്ചത്.

   പള്ളിയുടെ സ്ഥലത്ത് കൂടി ഹിന്ദുവിനും അമ്പലത്തിന്റെ മുന്നിലൂടെ മുസ്ലിം ക്രിസ്ത്യൻ മത വിഭാഗകർക്കും നടക്കുന്നതിൽ നിന്നും ഭ്രെഷ്ട്ടു കല്പ്പിക്കാൻ ഇത് ജാംബവാന്റെ കാലം അല്ല.

   വാൽകഷ്ണം

   മതം ഏതായാലും മത ഭ്രാന്തന്മാരെ ചങ്ങലക്കു തന്നെ ഇടണം.

   ചുണ ഉള്ള ചങ്കി കുട്ടന്മാർ മറുപടി പറയു.

   ശബരി മലയിലെ തിരുആഭരണ ഘോഷയാത്ര വാവരു പള്ളിയുടെ മുന്നിലൂടെ പോകുമോ? അങ്ങനെ പോകാൻ പാടുണ്ടോ? നിങ്ങൾ ഇന്നലെ എടുത്തന് നിലപാട് അനുസരിച്ച് ഇതും തെറ്റല്ലേ? അങ്ങനെ ചെയ്യാമോ?

   Delete
 2. ആറ്റുകാൽ പൊങ്കാല ഇടുന്നത് പള്ളിയുടെ പ്രദക്ഷിണ വഴിയിൽ അല്ലല്ലോ.. റോഡരികിൽ ഉള്ള പള്ളികളിൽ നിന്ന് ഇത്ര ദൂരം മാറിയേ പൊങ്കാല ഇടാവൂ എന്ന് ആരെങ്കിലും പറഞ്ഞിട്ടുണ്ടോ ? പൊതു വഴിയിൽ കുരിശോ മാറാപ്പോ ഏന്തി നടക്കുന്നതിനെ ഇവിടെ ആരും ചോദ്യം ചെയ്തിട്ടില്ലാ.. കളിച്ചു കളിച്ചു നെഞ്ചത്ത് കേറി കളിച്ചപ്പോ ഹിന്ദു പ്രതികരിച്ചു.. പ്രതികരിക്കണം.. ഇനി പ്രതികരിക്കുകയും ചെയ്യും... തിരുവാഭരണം പള്ളിയുടെ മുമ്പിലൂടെ പോകുന്നതിൽ ഏതെങ്കിലും മുസ്ലിം സഹോദരന്മാര്ക്ക് എതിർപ്പുണ്ടെങ്കിൽ ഒരു വെള്ള കടലാസിൽ ഒപ്പിട്ടു തന്നാൽ മതി.. 24 മണിക്കൂറിനകം ഹിന്ദു സമൂഹം പൂർണ-മനസ്സോടെ അത് അംഗീകരിച്ചു പുതിയ വഴി കണ്ടെത്തും.. അല്ലെങ്കിൽ തന്നെ അയ്യപ്പന്മാർ വാവരു പള്ളിയിൽ പോണമെന്ന് ആര്ക്കാ ഇത്ര നിര്ബന്ധം ? വാവരുടെ പിന്ഗാമികൾക്ക് ഭാണ്ടാരത്തിൽ വീഴുന്ന കാഷിൽ മാത്രമല്ലേ കണ്ണ്... ശബരിമലയിലെ ഭണ്ടാരം സര്ക്കാരിലേക്ക് കണ്ടു കെട്ടുന്നത് പോലെ, വാവരു നടയിലെ ഭണ്ടാരം കണ്ടു കെട്ടാൻ ഏന്തേ കൈ വിറയ്ക്കുന്നത് ? രണ്ടിടത്തും വീഴുന്നത് പാവപ്പെട്ട അയ്യപ്പന്മാരുടെ പണമല്ലേ ? അതിനു ജാതിയുണ്ടോ ? മതമുണ്ടോ ??

  ReplyDelete