ഗിരിരാജിന്റെ പ്രസ്താവനയ്ക്കെതിരെ വിവിധ കോണുകളില്‍ നിന്ന് രൂക്ഷമായ വിമര്‍ശനം ഉയര്‍ന്നിരുന്നു. പ്രസ്താവന വിവാദമായതോടെ ഗിരിരാജ് സിങ്ങിന്റെ തെരഞ്ഞെടുപ്പ് റാലികളും റോഡ് ഷോകള്‍കും തെരഞ്ഞെടുപ്പ് കമ്മീഷന്‍ വിലക്കിയിരുന്നു.
നരേന്ദ്ര മോഡിയടക്കമുള്ള ബിജെപി നേതൃത്വം തള്ളിപ്പറഞ്ഞിട്ടും പ്രസ്താവനയില്‍ ഉറച്ചുനില്‍ക്കുകയാണെന്ന് ഗിരിരാജ് വ്യക്തമാക്കിയിരുന്നു. ഗിരിരാജിന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ ചൊവ്വാഴ്ച നോട്ടീസയച്ചിരുന്നു. പ്രസംഗം പ്രഥമദൃഷ്ട്യാ പെരുമാറ്റച്ചട്ട ലംഘനമാണെന്നും ഇരുപത്തിനാലിനകം കമ്മീഷന് വിശദീകരണം നല്‍കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.
deshabhimani
No comments:
Post a Comment