അനധികൃത സ്വത്തുസമ്പാദനമടക്കം അഴിമതി ആരോപണങ്ങളില്‍പ്പെട്ട സിക്കിം ഹൈക്കോടതി ചീഫ് ജസ്റ്റിസ് ജസ്റ്റിസ് പി ഡി ദിനകരനെതിരെ ഇംപീച്ച്മെന്റ് നടപടികള്‍ തുടരാന്‍ സുപ്രീംകോടതിയുടെ അനുമതി.
ഇംപീച്ച്മെന്റ് തടയണമെന്നും രാജ്യസഭ നിയമിച്ച മൂന്നംഗ സമിതി തനിക്കെതിരെ ചുമത്തിയ കുറ്റങ്ങള്‍ റദ്ദാക്കണമെന്നും അഭ്യര്‍ത്ഥിച്ച് ജസ്റ്റിസ് ദിനകരന് സമര്‍പ്പിച്ച ഹര്‍ജി തള്ളിയ സുപ്രീം കോടതി നേരത്തെ നല്കിയ സ്റ്റേ പിന്‍വലിച്ചു. ഇംപീച്ച്മെന്റ് നടപടികളുടെ ഭാഗമായി രാജ്യസഭാ ചെയര്മാന് ഹമീദ് അന്‍സാരി 2010 ജനുവരിയില്‍ രൂപീകരിച്ച മൂന്നംഗ സമിതിക്ക് നടപടികള്‍ തുടരാമെന്ന് ജസ്റ്റിസുമാരായ ജി എസ് സിങ്വി, സി കെ പ്രസാദ് എന്നിവരടങ്ങിയ ബെഞ്ച് അറിയിച്ചു.
സുപ്രീംകോടതി ജഡ്ജി ജസ്റ്റിസ് അഫ്താബ് അലമിന്റെ നേതൃത്വത്തിലുള്ള സമിതിയില്‍ കര്‍ണാടക ഹൈക്കോടതി ചീഫ് ജസ്റ്റിസ് ജെ എസ് കേഹര് , മുതിര്‍ന്ന അഭിഭാഷകന് പി പി റാവു എന്നിവരായിരുന്നു അംഗങ്ങള്‍ . പി പി റാവുവിന് പകരം മറ്റൊരാളെ നിയമിച്ച് സമിതി പുനസംഘടിപ്പിക്കാന്‍ സുപ്രീംകോടതി രാജ്യസഭാ ചെയര്മാന് ഹമീദ് അന്‍സാരിയോട് അഭ്യര്‍ത്ഥിച്ചിട്ടുണ്ട്. പി പി റാവുവിനെ മാറ്റണമെന്ന് ജസ്റ്റിസ് ദിനകരന് ആവശ്യപ്പെട്ടിരുന്നു.
deshabhimani news

ReplyDelete