വയനാട്ടില്‍ കാര്‍ഷിക പ്രതിസന്ധിയെത്തുടര്‍ന്ന് ആത്മഹത്യ ചെയ്തത് കൃഷിക്കാരാണെന്നും അല്ലെന്നും അഭിപ്രായമുണ്ടെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. ഇതേക്കുറിച്ച് ഇനി തര്‍ക്കത്തിനില്ല. ആത്മഹത്യ ചെയ്തവരില്‍ പലരും വയനാട്ടില്‍നിന്ന് പുറത്തുപോയി ഇഞ്ചിക്കൃഷി നടത്തിയവരാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഇഞ്ചിയുടെ വിലയിടിഞ്ഞതും കൃഷിനാശവുമാണ് പ്രശ്നം. ആത്മഹത്യചെയ്തത് കൃഷിക്കാരാണോ അല്ലെയോ എന്ന തര്‍ക്കത്തിനല്ല, നടപടിയെടുക്കാനാണ് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നത്. ഇതുവരെ ഉണ്ടായതിനെക്കുറിച്ചല്ല ഇനി ചെയ്യാനുള്ള കാര്യങ്ങള്‍ സംബന്ധിച്ചാണ് ജയകുമാര്‍ സമിതി റിപ്പോര്‍ട്ടിലെ നിര്‍ദേശമെന്നും മുഖ്യമന്ത്രി പറഞ്ഞു. വയനാട്ടില്‍ ജീവനൊടുക്കിയവരെല്ലാം കൃഷിക്കാരല്ലെന്ന മുഖ്യമന്ത്രിയുടെ പരാമര്‍ശം നേരത്തെ വിവാദമായിരുന്നു.
deshabhimani 171111

ReplyDelete