Wednesday, August 15, 2012

അനധികൃത മരുന്നുപരീക്ഷണം: നടപടി വേണം- പി കെ ബിജു


മനുഷ്യരെ ഗിനിപ്പന്നികളായി ഉപയോഗിക്കുന്ന സ്വകാര്യ മരുന്നുകമ്പനികള്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്ന് പി കെ ബിജു ലോക്സഭയില്‍ ആവശ്യപ്പെട്ടു. അനധികൃത മരുന്നുപരീക്ഷണം രാജ്യത്ത് വ്യാപകമാകുകയാണ്. പലപ്പോഴും പരീക്ഷണത്തിന് വിധേയരാകുന്നവരുടെ അനുമതിപോലും തേടുന്നില്ല. നാല് വര്‍ഷത്തിനുള്ളില്‍ അനധികൃത മരുന്നുപരീക്ഷണത്തിലൂടെ 1,725 പേര്‍ കൊല്ലപ്പെട്ടതായി കേന്ദ്രസര്‍ക്കാര്‍ സമ്മതിച്ചിട്ടുണ്ട്. 2007ല്‍ ഗുജറാത്തില്‍നിന്നും ആന്ധ്രപ്രദേശില്‍നിന്നുമുള്ള ഗോത്രവിഭാഗക്കാരായ ആറ് പെണ്‍കുട്ടികള്‍ കൊല്ലപ്പെട്ടു. 2007ല്‍ 132, 2008ല്‍ 288, 2009ല്‍ 637 എന്നിങ്ങനെയാണ് മരണസംഖ്യ. കഴിഞ്ഞ വര്‍ഷം 668 പേര്‍ കൊല്ലപ്പെട്ടു. എന്നാല്‍, കഴിഞ്ഞ വര്‍ഷം 22 സംഭവങ്ങളില്‍ മാത്രമാണ് നഷ്ടപരിഹാരം നല്‍കിയത്. ഇപ്പോള്‍ 1,868 പരീക്ഷണങ്ങള്‍ നടന്നുവരുന്നതായി ക്ലിനിക്കല്‍ ട്രയല്‍ രജിസ്ട്രി ഓഫ് ഇന്ത്യ വ്യക്തമാക്കിയിട്ടുണ്ട്.

ഡ്രഗ്സ് ആന്‍ഡ് കോസ്മെറ്റിക്സ് നിയമമനുസരിച്ച് പരീക്ഷണവിധേയരാക്കപ്പെടുന്നവുടെ ഉത്തരവാദിത്തം പരിശോധകനില്‍ നിക്ഷിപ്തമാണ്. പല മരണവിവരങ്ങളും പുറത്തുവരുന്നില്ല. നവ ഉദാരവല്‍ക്കരണനയങ്ങളുടെ ഭഭാഗമായി നിയമവിരുദ്ധവും മനുഷ്യവിരുദ്ധവുമായ മരുന്നുപരീക്ഷണം സര്‍ക്കാര്‍ അവഗണിക്കുന്നു. അനാഥരും ഗോത്രവംശജരും ദളിതരും ഉള്‍പ്പെടുന്ന ദരിദ്രജനങ്ങളാണ് ബഹുരാഷ്ട്ര കമ്പനികള്‍ക്കുവേണ്ടി ഗിനിപ്പന്നികളാകാന്‍ നിര്‍ബന്ധിക്കപ്പെടുന്നത്. മനുഷ്യരെ ഗിനിപ്പന്നികളാക്കുന്നതില്‍ അടുത്തിടെ സുപ്രീംകോടതി ആശങ്ക പ്രകടിപ്പിച്ചിരുന്നു. മരുന്നുപരീക്ഷണം നിയന്ത്രിക്കാന്‍ ഫലപ്രദമായ സംവിധാനം കൊണ്ടുവരണമെന്നും പി കെ ബിജു ആവശ്യപ്പെട്ടു.

deshabhimani 150812

1 comment:

  1. മനുഷ്യരെ ഗിനിപ്പന്നികളായി ഉപയോഗിക്കുന്ന സ്വകാര്യ മരുന്നുകമ്പനികള്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്ന് പി കെ ബിജു ലോക്സഭയില്‍ ആവശ്യപ്പെട്ടു. അനധികൃത മരുന്നുപരീക്ഷണം രാജ്യത്ത് വ്യാപകമാകുകയാണ്. പലപ്പോഴും പരീക്ഷണത്തിന് വിധേയരാകുന്നവരുടെ അനുമതിപോലും തേടുന്നില്ല. നാല് വര്‍ഷത്തിനുള്ളില്‍ അനധികൃത മരുന്നുപരീക്ഷണത്തിലൂടെ 1,725 പേര്‍ കൊല്ലപ്പെട്ടതായി കേന്ദ്രസര്‍ക്കാര്‍ സമ്മതിച്ചിട്ടുണ്ട്.

    ReplyDelete