പീരുമേട്ടിലെ ബാലു വധവമായി ബന്ധപ്പെട്ട് താന്‍ നടത്തിയ പ്രസംഗമെന്ന പേരില്‍ മാധ്യമങ്ങള്‍ കള്ളം പ്രചരിപ്പിക്കുകയാണെന്ന് സിപിഐ എം ഇടുക്കി മുന്‍ ജില്ലാ സെക്രട്ടറി എം എം മണി. വസ്തുതാ വിരുദ്ധമായ കാര്യങ്ങളാണ് മാധ്യമങ്ങള്‍ പ്രചരിപ്പിക്കുന്നതെന്നും വാര്‍ത്താസമ്മേളനത്തില്‍ അദ്ദേഹം പറഞ്ഞു. കഴിഞ്ഞദിവസം അടിമാലി പത്താംമൈലില്‍ മണി നടത്തിയ പ്രസംഗമാണ് മാധ്യമങ്ങള്‍ വിവാദമാക്കിയത്.
മാധ്യമങ്ങളില്‍ വന്ന ശബ്ദരേഖ വ്യക്തമല്ല. ഇത്തരമൊരു പ്രസംഗം താന്‍ നടത്തിയിട്ടില്ല. ശബ്ദരേഖയിലെ കൃത്രിമത്വം അന്വേഷിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. നിയമപരമായ വശങ്ങള്‍ പരിശോധിച്ച് ഇതിനെതിരെ ആവശ്യമായ നടപടി സ്വീകരിക്കും. 46 വര്‍ഷമായി സജീവമായി രാഷ്ട്രീയ പ്രവര്‍ത്തനം നടത്തുന്ന തന്നെയും പാര്‍ട്ടിയെയും അപമാനിക്കാനും ഇല്ലാതാക്കാനുമുള്ള ശ്രമത്തിന്റെ ഭാഗമായാണ് കള്ളപ്രചാരണം നടത്തുന്നതെന്നും മണി പറഞ്ഞു.
deshabhimani news

ReplyDelete