Sunday, August 5, 2012

ലീഗ് ശ്രമിച്ചത് വടകരയില്‍ വര്‍ഗീയകലാപമുണ്ടാക്കാന്‍


വടകരയില്‍ മുസ്ലിംലീഗ് ശ്രമിച്ചത് സാമുദായിക-വര്‍ഗീയ കലാപം അഴിച്ചുവിടാന്‍. കടത്തനാടിന്റെ മണ്ണില്‍ ചോരപ്പുഴയൊഴുക്കാനും തമ്മില്‍ത്തല്ലിക്കാനുമുള്ള ആസൂത്രിത ശ്രമമാണ് ലീഗ് വെള്ളിയാഴ്ച രാത്രി നടപ്പാക്കിയത്. അക്രമത്തിന്റെ ഭീകരചിത്രം കണ്ടാല്‍ തീവ്രവാദികളുടെ പങ്ക് ബോധ്യമാകും. സിപിഐ എം ഏരിയാകമ്മിറ്റി ഓഫീസും ദേശാഭിമാനി ബ്യൂറോയും അടിച്ചുപൊളിച്ച് കലാപത്തിനുള്ള രഹസ്യ അജണ്ടയാണ് നടപ്പാക്കിയത്. എന്‍ഡിഎഫിനെ അണിനിരത്തിയായിരുന്നു അക്രമങ്ങള്‍. പൊലീസ് അധികാരികളടക്കം വര്‍ഗീയ ചേരിതിരിവിനുള്ള അജണ്ടയാണിതിനു പിന്നിലെന്ന് സമ്മതിച്ചിട്ടുണ്ട്. ഇതുസംബന്ധിച്ച ഇന്റലിജന്‍സ് റിപ്പോര്‍ട്ടും അയച്ചിട്ടുണ്ട്. ഇസ്ലാം മതവിശ്വാസികള്‍ വിശുദ്ധമായി കരുതുന്ന റമദാന്‍ മാസത്തില്‍ വ്രതാനുഷ്ഠാനവേളയിലാണ് സാമുദായിക സംഘര്‍ഷത്തിന് ലീഗ് കോപ്പുകൂട്ടിയതും. സിപിഐ എം തികഞ്ഞ ജാഗ്രതയും സംയമനവും പാലിച്ചതിനാലാണ് വടകരയില്‍ കലാപത്തീ പടരാതിരുന്നത്.

പ്രകോപനകരമായ സാഹചര്യമൊന്നും വടകരയില്‍ നിലവിലില്ലായിരുന്നു. നോമ്പാചരണത്തിന്റെ ഭാഗമായി പള്ളിയിലെത്തിയവരെ പ്രകടനമായെത്തിച്ച് അക്രമം അഴിച്ചുവിടുകയായിരുന്നു. "ബോലോംതക്ബീര്‍" വിളിച്ചായിരുന്നു ആയുധങ്ങളുമായി പാര്‍ടിഓഫീസിലും ദേശാഭിമാനിയിലും ഇരച്ചുകയറിയത്. ഇതേ സംഘമാണ് നഗരത്തിന്റെ വിവിധഭാഗങ്ങളിലും അക്രമം നടത്തിയത്.പ്രത്യേക സമുദായക്കാരനായ കോണ്‍ഗ്രസ് പ്രവര്‍ത്തകനും ആക്രമിക്കപ്പെട്ടു. എട്ട് ഹോട്ടലുകള്‍, രണ്ടു ബസ്, നാലു കടകള്‍ എന്നിവ തകര്‍ത്തിട്ടുണ്ട്. രണ്ട് മോട്ടോര്‍സൈക്കിള്‍, രക്തസാക്ഷിസ്തൂപം, പ്രചാരണ ബോര്‍ഡുകള്‍, വീരവഞ്ചേരിയിലെ സിപിഐ എം ഓഫീസ് എന്നിവയാണ് വെള്ളിയാഴ്ച മിന്നലാക്രമണത്തില്‍ തകര്‍ത്തത്്. നഗരഭാഗങ്ങളില്‍ തെരഞ്ഞുപടിച്ച് സമുദായംനോക്കി അക്രമിക്കുകയായിരുന്നു. ഈ സമയം പൊലീസ് നഗരത്തിലുണ്ടെങ്കിലും ഇടപെട്ടില്ലെന്ന ആക്ഷേപം ശക്തമാണ്. അക്രമത്തിനെതിരെ ശനിയാഴ്ച കനത്ത പ്രതിഷേധമുണ്ടയി. ആഹ്വാനമില്ലാതെ വടകരയില്‍ ഹര്‍ത്താലാചരിച്ചു. ബസ്സുകള്‍ സര്‍വീസ് നിര്‍ത്തിവച്ചു. കടകളൊന്നും തുറന്നില്ല. സിപിഐ എം നേതൃത്വത്തില്‍ രാവിലെ ഉജ്വല പ്രതിഷേധ പ്രകടനവുമുണ്ടായി. എഡിജിപി രാജേഷ്ദിവാന്‍, റൂറല്‍ എസ്പി ടി കെ രാജ്മോഹന്‍, ഡിവൈഎസ്പിമാരായ ജയസ്ണ്‍ കെ അബ്രഹാം, പി പി സദാനന്ദന്‍ എന്നിവര്‍ ദേശാഭിമാനിയും പാര്‍ടി ഓഫീസും സന്ദര്‍ശിച്ചു. ദേശാഭിമാനി പത്രാധിപര്‍ വി വി ദക്ഷിണാമൂര്‍ത്തി, സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റംഗം എളമരം കരീം എംഎല്‍എ, സംസ്ഥാന കമ്മിറ്റി അംഗം പി സതീദേവി, ജില്ലാസെക്രട്ടറി ടി പി രാമകൃഷ്ണന്‍, എംഎല്‍എമാരായ ഇ കെ വിജയന്‍, കെ കെ ലതിക, വടകര നഗരസഭാ ചെയര്‍പേഴ്സണ്‍ പി പി രഞ്ജിനി എന്നിവരും ദേശാഭിമാനിയും ഓഫീസുകളും സന്ദര്‍ശിച്ചു.

deshabhimani 050812

1 comment:

  1. വടകരയില്‍ മുസ്ലിംലീഗ് ശ്രമിച്ചത് സാമുദായിക-വര്‍ഗീയ കലാപം അഴിച്ചുവിടാന്‍. കടത്തനാടിന്റെ മണ്ണില്‍ ചോരപ്പുഴയൊഴുക്കാനും തമ്മില്‍ത്തല്ലിക്കാനുമുള്ള ആസൂത്രിത ശ്രമമാണ് ലീഗ് വെള്ളിയാഴ്ച രാത്രി നടപ്പാക്കിയത്. അക്രമത്തിന്റെ ഭീകരചിത്രം കണ്ടാല്‍ തീവ്രവാദികളുടെ പങ്ക് ബോധ്യമാകും. സിപിഐ എം ഏരിയാകമ്മിറ്റി ഓഫീസും ദേശാഭിമാനി ബ്യൂറോയും അടിച്ചുപൊളിച്ച് കലാപത്തിനുള്ള രഹസ്യ അജണ്ടയാണ് നടപ്പാക്കിയത്. എന്‍ഡിഎഫിനെ അണിനിരത്തിയായിരുന്നു അക്രമങ്ങള്‍. പൊലീസ് അധികാരികളടക്കം വര്‍ഗീയ ചേരിതിരിവിനുള്ള അജണ്ടയാണിതിനു പിന്നിലെന്ന് സമ്മതിച്ചിട്ടുണ്ട്. ഇതുസംബന്ധിച്ച ഇന്റലിജന്‍സ് റിപ്പോര്‍ട്ടും അയച്ചിട്ടുണ്ട്. ഇസ്ലാം മതവിശ്വാസികള്‍ വിശുദ്ധമായി കരുതുന്ന റമദാന്‍ മാസത്തില്‍ വ്രതാനുഷ്ഠാനവേളയിലാണ് സാമുദായിക സംഘര്‍ഷത്തിന് ലീഗ് കോപ്പുകൂട്ടിയതും. സിപിഐ എം തികഞ്ഞ ജാഗ്രതയും സംയമനവും പാലിച്ചതിനാലാണ് വടകരയില്‍ കലാപത്തീ പടരാതിരുന്നത്.

    ReplyDelete