Sunday, August 5, 2012
പ്രവര്‍ത്തനസ്വാതന്ത്ര്യം വേണം: സിപിഐ എം നേതാക്കള്‍ ഐജിയെയും കലക്ടറെയും കണ്ടു
കണ്ണൂരില്‍ സ്വതന്ത്രമായ രാഷ്ട്രീയപ്രവര്‍ത്തനത്തിന് സാഹചര്യം ഒരുക്കണമെന്നാവശ്യപ്പെട്ട് സിപിഐ എം നേതാക്കള്‍ ഐജിയെയും കലക്ടറെയും കണ്ടു. കേന്ദ്രകമ്മിറ്റി അംഗം പി കെ ശ്രീമതി, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ എം വി ജയരാജന്‍, കെ പി സഹദേവന്‍, ജെയിംസ് മാത്യു എംഎല്‍എ, ജില്ലാ സെക്രട്ടറിയറ്റംഗം എം പ്രകാശന്‍ എന്നിവരടങ്ങിയ സംഘമാണ് ഐജി ജോസ് ജോര്‍ജിനെയും കലക്ടര്‍ രത്തന്‍ ഖേല്‍ക്കറെയും സന്ദര്‍ശിച്ചത്. ജില്ലയില്‍ സ്വതന്ത്രമായ സംഘടനാപ്രവര്‍ത്തനം നടത്താന്‍ പാര്‍ടിയെ അനുവദിക്കണമെന്ന് നേതാക്കള്‍ ആവശ്യപ്പെട്ടു. ക്രമസമാധാനപാലനത്തിന് നിയോഗിക്കപ്പെട്ട സേന നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതായും സംഘം വിശദീകരിച്ചു.
സര്‍ക്കാരും പൊലീസും സംഘടനാപ്രവര്‍ത്തനത്തിനുള്ള അവകാശം നിഷേധിക്കുകയാണ്. ആഗസ്ത് 22ന് നടക്കുന്ന വിലക്കയറ്റവിരുദ്ധ പ്രക്ഷോഭത്തിന്റെയും ഡിവൈഎഫ്ഐ 15ന് നടത്തുന്ന ഫ്രീഡം റാലിയുടെയും പ്രചാരണജാഥകള്‍ക്ക് ഉച്ചഭാഷിണി ഉപയോഗിക്കാനുള്ള അനുമതി നിഷേധിക്കുന്നു. ചരമവാര്‍ഷികങ്ങളും രക്തസാക്ഷി അനുസ്മരണ പരിപാടികളും നടത്താന്‍ അനുമതിയില്ല. അക്രമങ്ങളില്‍ പ്രതികളെ പിടികൂടുന്നതിനുപകരം കിട്ടിയവരെ പിടികൂടുകയാണ്. രാത്രി വീടുകളില്‍ കയറി ഭീകരത ഉണ്ടാക്കുകയാണ് പൊലീസ്. പിടികൂടിയവരെ ലോക്കപ്പില്‍ മര്‍ദിച്ച് അവശരാക്കി രാത്രി മജിസ്ട്രേട്ടുമുമ്പാകെ ഹാജരാക്കുകയാണ്. മര്‍ദനം അറിയാതിരിക്കാനാണ് ഇങ്ങനെ ചെയ്യുന്നത്. പയ്യന്നൂര്‍, തലശേരി, കൂത്തുപറമ്പ്, കണ്ണൂര്‍ മേഖലകളില്‍ നിരപരാധികളെ കള്ളക്കേസില്‍ കുടുക്കി പീഡിപ്പിക്കുകയാണ്. കണ്ണൂരില്‍ ഭീകരമായ ലോക്കപ്പ് മര്‍ദനം തിരികെവന്നിരിക്കുന്നു.
സിപിഐ എം പ്രവര്‍ത്തകര്‍ക്കുനേരെ തൊട്ടതിനും പിടിച്ചതിനുമെല്ലാം കേസെടുത്ത പൊലീസ് തളിപ്പറമ്പ് സഹകരണ ആശുപത്രി ആക്രമിച്ച സംഭവത്തില്‍ നടപടിയെടുത്തിട്ടില്ല. ആശുപത്രി ആക്രമിച്ചതിന് പ്രത്യേക വകുപ്പുകള്‍ പ്രകാരം കേസെടുക്കാന്‍ പൊലീസ് തയ്യാറാവണം. പലയിടത്തും പ്രകോപനം സൃഷ്ടിച്ചത് പൊലീസുകാരാണെന്നും നേതാക്കള്‍ ഐജിയെയും കലക്ടറെയും അറിയിച്ചു. പരാതികള്‍ പരിശോധിക്കുമെന്നും ന്യായമായ ആവശ്യങ്ങള്‍ അംഗീകരിക്കുമെന്നും ഐജിയും കലക്ടറും അറിയിച്ചതായി നേതാക്കള്‍ പറഞ്ഞു.
deshabhimani 060812
Labels:
കണ്ണൂര്‍
Subscribe to:
Post Comments (Atom)

ReplyDelete