Monday, August 13, 2012
യുഎസ് സമ്മര്‍ദം: ഇന്ത്യന്‍ പൊലീസിന് പരിശീലനം നല്‍കാന്‍ സിഐഎ
അമേരിക്കന്‍ താല്‍പ്പര്യത്തിനുവഴങ്ങി ഇന്ത്യയിലെ ഉന്നത പൊലീസ് ഉദ്യോഗസ്ഥരെയും സുരക്ഷാ ഉദ്യോഗസ്ഥരെയും അമേരിക്കന്‍ ചാരസംഘടനയായ സിഐഎയ്ക്കു കീഴില്‍ പരിശീലനത്തിനയക്കുന്നു. മുംബൈ ഭീകരാക്രമണത്തില്‍ സുരക്ഷാസേനയ്ക്കുണ്ടായ വീഴ്ച ചൂണ്ടിക്കാട്ടിയാണ് ഇന്ത്യന്‍ പൊലീസ് ഓഫീസര്‍മാര്‍ക്ക് പരിശീലനം നല്‍കാന്‍ അമേരിക്ക താല്‍പ്പര്യം കാട്ടിയത്. ഇരുപത്തിനാല് ഐപിഎസ് ഓഫീസര്‍മാര്‍, സംസ്ഥാനങ്ങളിലെ ഭീകരവിരുദ്ധ സ്ക്വാഡ് അംഗങ്ങള്‍, ദേശീയ സുരക്ഷാ ഗാര്‍ഡുകള്‍ എന്നിവരുള്‍പ്പെടെ നൂറോളം ഉദ്യോഗസ്ഥര്‍ക്കാണ് അമേരിക്കയില്‍ പരിശീലനം നല്‍കുന്നത്. സിഐഎയോടൊപ്പം അമേരിക്കന്‍ ആഭ്യന്തര കുറ്റാന്വേഷണ-രഹസ്യാന്വേഷണ സംഘടനയായ എഫ്ബിഐയും ഇന്ത്യന്‍ ഉദ്യോഗസ്ഥര്‍ക്ക് പരിശീലനം നല്‍കും.
ലോകത്തെമ്പാടും അമേരിക്കയ്ക്കുവേണ്ടി അട്ടിമറിപ്രവര്‍ത്തനവും കമ്യൂണിസ്റ്റ് വേട്ടയും നടത്തുന്ന സിഐഎ, അവര്‍ക്ക് എല്ലാ സഹായവും നല്‍കുന്ന ആഭ്യന്തരവിഭാഗം എഫ്ബിഐ എന്നിവയ്ക്ക് കീഴില്‍ ഇന്ത്യന്‍ ആഭ്യന്തരസേനയെ പരിശീലനത്തിനയച്ചാലുണ്ടാകുന്ന ഭവിഷ്യത്ത് അവഗണിച്ചുകൊണ്ടാണ് കേന്ദ്ര ആഭ്യന്തരമന്ത്രാലയം ഈ തീരുമാനം കൈക്കൊണ്ടത്. ഭീകരവാദികളുമായി നേരിട്ടുള്ള ഏറ്റുമുട്ടല്‍ സമര്‍ഥമായി കൈകാര്യംചെയ്യുന്നതില്‍ ഇന്ത്യന്‍ പൊലീസിന് കഴിവ് കുറവാണെന്നും അത് പരിഹരിക്കാനാണ് പരിശീലനമെന്നുമാണ് അമേരിക്കന്‍ വിശദീകരണം. വടക്കന്‍ കരോലിനയിലെ മയോക്കിലാണ് ഒരുമാസം നീളുന്ന പരിശീലനം. സിഐഎയുടെ അതീവ രഹസ്യ പരിശീലനക്കളരിയാണിത്. തോക്കുകള്‍, മറ്റ് അത്യാധുനിക ആയുധങ്ങളുടെ ഉപയോഗം, രാത്രികാല റെയ്ഡുകള്‍ നടത്തുന്നതെങ്ങനെ എന്നിങ്ങനെയുള്ള പരിശീലനമാണ് നല്‍കുക.
1999ല്‍ വാജ്പേയി സര്‍ക്കാര്‍ ഡല്‍ഹിയില്‍ എഫ്ബിഐക്ക് ഓഫീസ് തുറക്കാന്‍ അനുവാദം നല്‍കിയിരുന്നു. തുടര്‍ന്ന് അസം കലാപം അന്വേഷണത്തെ സഹായിക്കാന്‍ സന്നദ്ധത പ്രകടിപ്പിച്ച് എഫ്ബിഐ രംഗത്ത് വന്നിരുന്നു. ഇപ്പോള്‍ ഈ ബന്ധം ഇന്ത്യന്‍ ആഭ്യന്തരസേനയ്ക്ക് പരിശീലനം നല്‍കുന്നതിലേക്കുവരെ വളര്‍ന്നിരിക്കുന്നു. പാകിസ്ഥാനെ ഇന്നത്തെ അരക്ഷിതാവസ്ഥയിലേക്ക് നയിച്ചതില്‍ എഫ്ബിഐക്കുള്ള പങ്ക് വലുതാണ്. അമേരിക്കയിലെ ഫോര്‍ഡ് ഫൗണ്ടേഷന്‍ മുന്നൂറോളം ഇന്ത്യന്‍ പാര്‍ലമെന്റ് അംഗങ്ങള്‍ക്ക് ഗവേഷണ സഹായം നല്‍കിയതിനെതിരെ അന്വേഷണത്തിന് ഉത്തരവിട്ട ആഭ്യന്തരമന്ത്രാലയമാണ് ഉന്നത പൊലീസ് ഉദ്യേഗസ്ഥരെത്തന്നെ സിഐഎയുടെ പരിശീലനത്തിന് അയക്കുന്നത്. ഫോര്‍ഡ് ഫൗണ്ടേഷനുമായുള്ള ബന്ധം എംപിമാരെ സ്വാധീനിക്കാന്‍ സാധ്യതയുണ്ടെന്നായിരുന്നു ആഭ്യന്തരമന്ത്രാലയത്തിന്റെ വിലയിരുത്തല്‍. അങ്ങനെയെങ്കില്‍ പൊലീസ് ഓഫീസര്‍മാര്‍ക്ക് സിഐഎയുടെയും എഫ്ബിഐയുടെയുംപരിശീലനം ലഭിക്കുന്നത് ഇവരെ സ്വാധീനിക്കില്ലേ എന്ന ചോദ്യത്തിന് ആഭ്യന്തരമന്ത്രാലയം മറുപടി പറയേണ്ടതുണ്ട്.
(വി ബി പരമേശ്വരന്‍)
deshabbimani 130812
Subscribe to:
Post Comments (Atom)

ReplyDelete