Friday, February 14, 2014

വിദ്യാഭ്യാസരംഗത്തെ മുതലാളിത്ത വ്യാപനം ഗുരുതര പ്രശ്നം: ഐസക്

കൊല്ലം: മുതലാളിത്തത്തിന്റെ വ്യാപനം സമൂഹത്തിന്റെ ഇതര മേഖലകളിലെന്നപോലെ വിദ്യാഭ്യാസരംഗത്തും ഗുരുതര പ്രത്യാഘാതം സൃഷ്ടിക്കുമെന്ന് സിപിഐ എം കേന്ദ്രകമ്മിറ്റി അംഗം ഡോ. ടി എം തോമസ് ഐസക് പറഞ്ഞു. കെഎസ്ടിഎ സംസ്ഥാനസമ്മേളനത്തിന്റെ ഭാഗമായി സി കേശവന്‍ സ്മാരക ടൗണ്‍ഹാളില്‍ നടന്ന വിദ്യാഭ്യാസ-സാംസ്കാരിക സമ്മേളനം ഉദ്ഘാടനംചെയ്യുകയായിരുന്നു ഐസക്.

ലാഭമുണ്ടാക്കാനല്ല വിദ്യാഭ്യാസം എന്ന കാഴ്ചപ്പാട് മാറിക്കൊണ്ടിരിക്കുന്നു. ആഗോളവല്‍ക്കരണനയങ്ങള്‍ നടപ്പാക്കുന്നതിന്റെ ഭാഗമായി സാമൂഹിക നിയന്ത്രണങ്ങള്‍ ഒന്നുമില്ലാത്ത വെറും കച്ചവടമായി വിദ്യാഭ്യാസത്തെയും മാറ്റി. വിജ്ഞാനാധിഷ്ഠിത സമൂഹത്തിലെ നിര്‍ണായക കണ്ണിയായ വിദ്യാഭ്യാസത്തെ കച്ചവടച്ചരക്കാക്കി ലാഭം നേടുകയാണ് മുതലാളിത്തത്തിന്റെ ലക്ഷ്യം. വിദ്യാഭ്യാസരംഗത്തെ പ്രശ്നങ്ങളെ നാടിന്റെ വിഷയമായി കാണണമെന്നും തോമസ് ഐസക് പറഞ്ഞു.

യുഡിഎഫ് സര്‍ക്കാരും കോര്‍പറേറ്റുകളുമായുള്ള അവിശുദ്ധ കൂട്ടുകെട്ട് പൊതുവിദ്യാഭ്യാസരംഗത്തെ തകര്‍ക്കുകയാണെന്ന് കേരള വിദ്യാഭ്യാസ സമിതി ചെയര്‍മാന്‍ പ്രൊഫ. നൈാന്‍ കോശി പറഞ്ഞു. സമൂഹത്തെ രൂപപ്പെടുത്തുന്നത് പൊതുവിദ്യാഭ്യാസമാണ്. മതനിരപേക്ഷതയാണ് അതിന്റെ സവിശേഷത. പൊതുസമൂഹത്തിന്റെ ലക്ഷ്യങ്ങളെ നശിപ്പിക്കുന്ന പ്രക്രിയയാണ് കോര്‍പറേറ്റ്-ആഗോളവല്‍ക്കരണ വിദ്യഭ്യാസ നടത്തിപ്പുകാരുടേതെന്നും പ്രൊഫ. നൈാന്‍ കോശി പറഞ്ഞു.

deshabhimani

No comments:

Post a Comment