Friday, February 21, 2014

രാധയുടെ വീട് പിണറായി സന്ദര്‍ശിച്ചു

നിലമ്പൂര്‍: കോണ്‍ഗ്രസ് ബ്ലോക്കാഫീസില്‍ അതിക്രൂരമായി കൊല്ലപ്പെട്ട രാധയുടെ വീട് സിപിഐ എം സംസ്ഥാന സെക്രട്ടറി പിണറായി വിജയനും നേതാക്കളും സന്ദര്‍ശിച്ചു. കേരള രക്ഷാമാര്‍ച്ചിനിടെ രാവിലെ ഒമ്പതരയോടെ വീട്ടിലെത്തിയ പിണറായി രാധയുടെ സഹോദരങ്ങളെയും ബന്ധുക്കളെയും ആശ്വസിപ്പിച്ചു. കുറ്റകാരെ കണ്ടെത്താന്‍ സഹായിക്കണമെന്നാവശ്യപ്പെട്ടുള്ള നിവേദനം രാധയുടെ സഹോദരന്‍ ഭാസ്ക്കരന്‍ പിണറായിക്ക് കൈമാറി.

നിലവിലുള്ള അന്വേഷണ സംഘത്തെ മാറ്റി നിര്‍ത്തി മറ്റൊരു സംഘത്തെ ഏല്‍പ്പിച്ചാല്‍ മാത്രമെ കൊലയാളികളെ പുറത്ത് കൊണ്ടുവരാന്‍ സാധിക്കൂവെന്ന് പിണറായി പറഞ്ഞു . അത്രയും തെറ്റായ രീതിയിലാണ് അന്വേഷണം നടക്കുന്നത്. പലതും മറച്ചു വെക്കാനുള്ള വ്യഗ്രതയാണ് സംഘത്തിന്. ഇപ്പോള്‍ പ്രതികളായ രണ്ട് പേര്‍ മാത്രമാകില്ല കൊലപാതകത്തിന് പിന്നില്‍. അത് ഈ നാട്ടുകാര്‍ക്കും അറിയാവുന്നതാണ്. യാഥാര്‍ത്ഥ കുറ്റവാളികളെ പുറത്തുകൊണ്ടുവരാനുളള ശ്രമത്തില്‍ ഏത് സഹായവും സിപിഐ എമ്മില്‍നിന്ന് രാധയുടെ കുടുംബത്തിനുണ്ടാകുമെന്നും പിണറായി പറഞ്ഞു. സിപിഐ എം നേതാക്കളായ പി കെ ശ്രീമതി, ഇ പി ജയരാജന്‍, എളമരം കരിം, എ കെ ബാലന്‍ എന്നിവരും പിണറായിയോടൊപ്പമുണ്ടായിരുന്നു.

deshabhimani

No comments:

Post a Comment