Friday, February 21, 2014

സരിത നായര്‍ ജാമ്യത്തിലിറങ്ങി

സോളാര്‍ തട്ടിപ്പ് പ്രതി സരിതാ നായര്‍ ജാമ്യത്തിലിറങ്ങി. വെള്ളിയാഴ്ച വൈകീട്ട് നാലിനാണ് അട്ടകുളങ്ങര ജയില്‍ില്‍നിന്ന് ജാമ്യത്തിലിറങ്ങിയത്. വീട്ടിലെത്തി മക്കളെ കണ്ടശേഷം മാധ്യമപ്രവര്‍ത്തകരുടെ എല്ലാ ചോദ്യങ്ങള്‍ക്കും വിശദമായി മറുപടി പറയാമെന്നായിരുന്നു സരിതയുടെ പ്രതികരണം.സോളാര്‍ പാനല്‍ സ്ഥാപിച്ചു നല്‍കാമെന്നേറ്റ് ലക്ഷക്കണക്കിന് രൂപയുടെ തട്ടിപ്പ് നടത്തിയ കേസിലാണ് സരിത നായരും ഭര്‍ത്താവ് ബിജു രാധാകൃഷ്ണനും അറസ്റ്റിലായത്. തട്ടിപ്പിനെ തുടര്‍ന്ന് 33 കേസുകളാണ് സരിതക്കെതിരെയുണ്ടായിരുന്നത്. പണം നല്‍കിയും ഒത്തു തീര്‍ത്തുമാണ് ഭൂരിഭാഗം കേസുകളിലും ജാമ്യം നേടിയിട്ടുള്ളത്.ആലപ്പുഴ സ്വദേശി പ്രകാശന്‍ നല്‍കിയ കേസില്‍ വ്യാഴാഴ്ചയാണ് ജാമ്യം നേടിയത്. ഇതോടെ 33 കേസിലും ജാമ്യം നേടിയാണ് പുറത്തിറങ്ങുന്നത്.

മുഖ്യമന്ത്രിയുടെ ഓഫീസും പ്രൈവറ്റ് സെക്രട്ടറിമാരടക്കം തട്ടിപ്പിന് കൂട്ടുനിന്നയായുള്ള വിവരങ്ങളാണ് അന്വേഷണ സംഘത്തിന് ലഭിച്ചത്. തട്ടിപ്പിന് പുറമെ മുന്‍ ഭാര്യയെ കൊലപ്പെടുത്തിയ കേസില്‍ ജീവപര്യന്തത്തിന് ശിക്ഷിക്കപ്പെട്ട് ബിജു രാധാകൃഷ്ണന്‍ ജയിലില്‍ തന്നെയാണ്. കേസില്‍ അറസ്റ്റിലായിരുന്ന മുഖ്യമന്ത്രിയുടെ പി എ ടെന്നി ജോപ്പനും സിനിമ സീരിയല്‍ നടി ശാലുമേനോനും നേരത്തെ ജാമ്യത്തിലിറങ്ങിയിട്ടുണ്ട്.

ഒമ്പത് മാസം മുമ്പാണ് സരിത അറസ്റ്റിലായത്. ഉന്നതരുമായി ബന്ധപ്പെട്ട അരോപണങ്ങളുന്നയിച്ച് സരിത അഭിഭാഷകനായ ഫെന്നി ബാലകൃഷ്ണന്‍ മുഖേന സമര്‍പ്പിച്ച 24 പേജുള്ള മൊഴി പിന്നീട് നാലുപേജായി ചുരുങ്ങിയതും മുഖ്യമന്ത്രിയെയടക്കം തട്ടിപ്പിനായി ഉപയോഗിച്ചതും ഏറെ വിവാദമായിരുന്നു.

deshabhimani

No comments:

Post a Comment