Saturday, April 19, 2014

ക്ഷേത്രം തകര്‍ക്കുമെന്ന് ആര്‍എസ്എസ് ഭീഷണി

മാവേലിക്കര: "കുരിശിന്റെ വഴിക്ക്" എതിരേല്‍പ് നല്‍കിയ ക്ഷേത്രത്തിനെതിരെ ഭീഷണിയുമായി വര്‍ഗീയവാദികള്‍. മാവേലിക്കര ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിനു പടിഞ്ഞാറുള്ള ഗണപതിക്ഷേത്രം തകര്‍ക്കുമെന്നാണ് ആര്‍എസ്എസ് ഭീഷണി. വെള്ളിയാഴ്ച മാവേലിക്കര സെന്റ് ജോസഫ്സ് കത്തോലിക്കാ പള്ളിയുടെ ആഭിമുഖ്യത്തില്‍ നടന്ന "കുരിശിന്റെ വഴിക്ക്" ക്ഷേത്രമുറ്റത്ത് ഭാരവാഹികളും ഭക്തരുംചേര്‍ന്ന് യേശുക്രിസ്തുവിന്റെ ചിത്രംവച്ച് വരവേല്‍പ് നല്‍കിയിരുന്നു. ഇതാണ് വര്‍ഗീയവാദികളുടെ പ്രകോപനത്തിനുകാരണം.

പകല്‍ പതിനൊന്നോടെയെത്തിയ പത്തംഗസംഘം "മറ്റുമതസ്ഥരുടെ ചടങ്ങുകള്‍ക്ക് എതിരേല്‍പ് നല്‍കിയാല്‍ ക്ഷേത്രം തകര്‍ക്കുമെന്ന്" ക്ഷേത്രഭാരവാഹികളെയും ഭക്തരെയും ഭീഷണിപ്പെടുത്തുകയും അസഭ്യം പറയുകയും ചെയ്തു. ഈ സമയം ക്ഷേത്രത്തില്‍ സപ്താഹം നടക്കുന്നതിനാല്‍ വന്‍ജനാവലിയുണ്ടായിരുന്നു. ഇവരുടെ മുന്നില്‍ ഭീകരാന്തരീക്ഷം സൃഷ്ടിച്ചശേഷമായിരുന്നു ഭീഷണിയും ആക്രോശവും. ആചാരങ്ങളുടെയും മതസൗഹാര്‍ദത്തിന്റെയും ഭാഗമായി നടക്കുന്ന ചടങ്ങിനെ ചോദ്യംചെയ്യാനുള്ള ആര്‍എസ്എസ് നീക്കം അപലപനീയവും പ്രതിഷേധാര്‍ഹവുമാണെന്നും മതസ്പര്‍ധ വളര്‍ത്തി രാഷ്ട്രീയ മുതലെടുപ്പ് നടത്താന്‍ ഈ ശക്തികളെ അനുവദിക്കില്ലെന്നും സിപിഐ എം ഏരിയ സെക്രട്ടറി കെ മധുസൂദനന്‍ പറഞ്ഞു. സംഭവത്തില്‍ ഡിവൈഎഫ്ഐ മാവേലിക്കര ഏരിയ കമ്മിറ്റിയും പ്രതിഷേധിച്ചു.

deshabhimani

No comments:

Post a Comment