Saturday, April 5, 2014

കോണ്‍ഗ്രസ്- ആര്‍എസ്പി രഹസ്യ ചര്‍ച്ച ചന്ദ്രചൂഡന്റെ അറിവോടെ

കോണ്‍ഗ്രസുമായി കേരളത്തിലെ ആര്‍എസ്പി നേതാക്കള്‍ രഹസ്യചര്‍ച്ച നടത്തിയത് ദേശീയ ജനറല്‍ സെക്രട്ടറി ടി ജെ ചന്ദ്രചൂഡന്റെ പൂര്‍ണ പിന്തുണയോടെ. ഒറ്റയ്ക്ക് മത്സരിക്കാന്‍ തീരുമാനിച്ചതായി ആര്‍എസ്പി പ്രഖ്യാപിച്ച മാര്‍ച്ച് ഏഴിന് രണ്ടാഴ്ച മുമ്പുതന്നെ കോണ്‍ഗ്രസുമായി ആര്‍എസ്പി നേതാക്കള്‍ ചര്‍ച്ച നടത്തിയിരുന്നെന്നാണ് എന്‍ പീതാംബരക്കുറുപ്പ് വെളിപ്പെടുത്തിയത്. ചന്ദ്രചൂഡന്‍ ഈ കാലയളവില്‍ പാലിച്ച മൗനം ശ്രദ്ധേയമാണ്. ചന്ദ്രചൂഡന്‍ നേരിട്ടുതന്നെ ഇക്കാര്യത്തില്‍ കോണ്‍ഗ്രസ് നേതാക്കളുമായി ആശയവിനിമയം നടത്തിയതായും സൂചനയുണ്ട്.

ഇതിനിടെ, ആര്‍എസ്പിയും കോണ്‍ഗ്രസും തമ്മില്‍ നേരത്തേ ചര്‍ച്ച നടത്തിയെന്ന് തുറന്നടിച്ച കോണ്‍ഗ്രസ് നേതാവ് പീതാംബരക്കുറുപ്പിനെ കെപിസിസി പ്രസിഡന്റ് വി എം സുധീരന്‍ തിരുവനന്തപുരത്ത് വിളിച്ചുവരുത്തി ശാസിച്ചു. ഇതിനുശേഷം കുറുപ്പ് മാധ്യമങ്ങളെ കണ്ടു. വാര്‍ത്ത വളച്ചൊടിച്ചുവെന്ന് പറയുകയല്ലാതെ പ്രസംഗിച്ചതെല്ലാം നിഷേധിക്കാന്‍ പീതാംബരക്കുറുപ്പ് തയ്യാറായില്ല. മാര്‍ച്ച് ഏഴിനാണ് ആര്‍എസ്പിയുടെ ചില നേതാക്കള്‍ ഏകപക്ഷീയമായി എല്‍ഡിഎഫ് വിടാന്‍ തീരുമാനിച്ചത്. എട്ടിന് ആര്‍എസ്പി സംസ്ഥാന സെക്രട്ടറിയറ്റ് ചേര്‍ന്ന് അംഗീകാരം വാങ്ങുമെന്നാണ് സംസ്ഥാന സെക്രട്ടറി എ എ അസീസ് പറഞ്ഞത്. എല്‍ഡിഎഫ് വിടാനുള്ള തീരുമാനം പ്രഖ്യാപിക്കുമ്പോള്‍ അതിന് സംസ്ഥാന സെക്രട്ടറിയറ്റിന്റെ അംഗീകാരമില്ലായിരുന്നു.

മാര്‍ച്ച് ഏഴിന് ആര്‍എസ്പിയുടെ തീരുമാനം ദൗര്‍ഭാഗ്യകരമാണെന്നും പുനരാലോചിക്കണമെന്നും സിപിഐ എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍, പ്രതിപക്ഷനേതാവ് വി എസ് അച്യുതാനന്ദന്‍, സിപിഐ സംസ്ഥാന സെക്രട്ടറി പന്ന്യന്‍ രവീന്ദ്രന്‍ എന്നിവര്‍ ആര്‍എസ്പി നേതാക്കളോട് അഭ്യര്‍ഥിച്ചിരുന്നു. എന്നാല്‍, തീരുമാനം നേരത്തേ എടുത്തശേഷം നടത്തിയ നാടകങ്ങളായിരുന്നതുകൊണ്ട് ആര്‍എസ്പി നേതാക്കള്‍ക്ക് പിന്നീട് ആലോചന സാധ്യമാകുമായിരുന്നില്ല.

മാര്‍ച്ച് 11ന് ആര്‍എസ്പി കേന്ദ്ര കമ്മിറ്റിയംഗം അബനി റോയ് തിരുവനന്തപുരത്തെത്തി ദേശീയ ജനറല്‍ സെക്രട്ടറിയുമായി ചര്‍ച്ച നടത്തി. സംസ്ഥാന നേതാക്കളുമായി അബനി റോയ് സംസാരിക്കുന്നത് ചന്ദ്രചൂഡന്‍ വിലക്കി. ആര്‍എസ്പി ദേശീയതലത്തില്‍ ഇടതുപക്ഷത്തിനൊപ്പമാണ് എന്ന പ്രസ്താവന നടത്താന്‍മാത്രമേ അബനി റോയിയെ അനുവദിച്ചുള്ളൂ. അന്നോ അതിനുശേഷമുള്ള ദിവസങ്ങളിലോ ആര്‍എസ്പി കേരളഘടകത്തിന്റെ കാലുമാറ്റത്തെക്കുറിച്ച് പല തവണ മാധ്യമങ്ങള്‍ ചോദിച്ചിട്ടും ചന്ദ്രചൂഡന്‍ പ്രതികരിച്ചില്ല. ദേശീയ നേതൃത്വം തന്നെ ജനറല്‍സെക്രട്ടറിസ്ഥാനത്തു നിന്ന് നീക്കിയാല്‍ പാര്‍ടി ചിഹ്നം പ്രേമചന്ദ്രന് അനുവദിപ്പിക്കാന്‍ കഴിയില്ലെന്ന് കണ്ടായിരുന്ന ഈ മൗനം. ചിഹ്നം ഉറപ്പായതോടെ ചന്ദ്രചൂഡന്‍ സിപിഐ എം നേതാക്കളെ ആക്ഷേപിച്ച് രംഗത്തി

വി ജയിന്‍ deshabhimani

No comments:

Post a Comment