നിരോധിതസംഘടനയായ സിമിയുമായി ബന്ധമുള്ളവരെന്നു പറഞ്ഞാണ് 268 പേരുടെ ഇ-മെയില്‍ ഐഡി പരിശോധിച്ച് റിപ്പോര്‍ട്ട് നല്കാന് രഹസ്യാന്വേഷണവിഭാഗം നവംബര്‍ മൂന്നിന് ഹൈടെക് സെല്ലിന് കത്ത് നല്‍കിയത്. ആരുടെയും ഇ-മെയില്‍ ചോര്‍ത്തിയിട്ടില്ലെന്നാണ് മുഖ്യമന്ത്രി നല്കിയ വിശദീകരണം. ഇതിനുപിന്നാലെയാണ് ഉദ്യോഗസ്ഥര്‍ക്കെതിരെ ശിക്ഷാനടപടി ആരംഭിച്ചിരിക്കുന്നത്. ഇ-മെയില്‍ ചോര്‍ത്താന്‍ നല്കിയ പട്ടികയിലെ 268ല്‍ 258 പേരും വിവിധ മേഖലകളിലുള്ള മുസ്ലിങ്ങളായിരുന്നു. മുന്‍ എംപി പി വി അബ്ദുള്‍വഹാബ് ഉള്‍പ്പെടെയുള്ളവര്‍ പട്ടികയിലുണ്ടായിരുന്നു. ഇ-മെയില്‍ ചോര്‍ത്തല്‍ വിവാദത്തില്‍ സര്‍ക്കാര്‍ രണ്ടുതട്ടില്‍ നില്‍ക്കെയാണ് എസ്ഐക്കെതിരെ നടപടി.
deshabhimani 250112
പൊലീസ് രഹസ്യാന്വേഷണവിഭാഗം ഇ-മെയില്‍ ചോര്‍ത്തിയതുസംബന്ധിച്ച വിവരം നല്‍കിയെന്ന് ആരോപിച്ച് ഹൈടെക് സെല്ലിലെ എസ്ഐ എസ് ബിജുവിനെ സസ്പെന്‍ഡ് ചെയ്തു. മുസ്ലിംലീഗ് നേതാക്കളുള്‍പ്പെടെ 268 പേരുടെ ഇ-മെയില്‍ പൊലീസ് രഹസ്യാന്വേഷണവിഭാഗം ചോര്‍ത്തിയത് വിവാദമായിരുന്നു. രഹസ്യരേഖകള്‍ മാധ്യമങ്ങള്‍ക്ക് കൃത്രിമമായി ചമച്ചുനല്‍കിയെന്നാണ് ബിജുവിനെതിരെ ചുമത്തിയ കുറ്റം.
ReplyDelete