Saturday, August 18, 2012
10-ാംക്ലാസ് ഇംഗ്ലീഷ് ചോദ്യപേപ്പര്‍ പാരലല്‍ കോളേജുകള്‍ വിതരണംചെയ്തത്
പാരലല്‍ കോളേജ് അസോസിയേഷന് തയ്യാറാക്കിയ ചോദ്യപേപ്പര്‍ അതേപടി വിദ്യാഭ്യാസവകുപ്പ് ഓണപ്പരീക്ഷയ്ക്കായി വിദ്യാര്‍ഥികള്‍ക്ക് നല്കി. കഴിഞ്ഞദിവസം പത്താംക്ലാസിലെ ഇംഗ്ലീഷ് പരീക്ഷയ്ക്കായി എസ്സിഇആര്ടി നല്കിയ ചോദ്യപേപ്പറിലെ ഭൂരിപക്ഷം ചോദ്യങ്ങളും രണ്ടാഴ്ചമുമ്പ് പാരലല്‍ കോളേജുകളില്‍ വിതരണംചെയ്ത ചോദ്യപേപ്പറില്നിന്നുള്ളവയാണ്. ഇരു ചോദ്യപേപ്പറുകളിലും തുടക്കംമുതലുള്ള ചോദ്യങ്ങള്‍ ക്രമനമ്പര്പോലും മാറ്റമില്ലാതെ ആവര്‍ത്തിച്ചിട്ടുണ്ട്. ഖണ്ഡിക വായിച്ച് ഉത്തരമെഴുതാനുള്ള ഒന്നുമുതല്‍ ആറുവരെയുള്ള ചോദ്യത്തിന് നല്കിയ ഖണ്ഡികയും അതേപടി ആവര്‍ത്തിച്ചു. പദ്യത്തില്‍നിന്ന് ഉത്തരമെഴുതാനുള്ളതിന്റെയും സ്ഥിതി ഇതുതന്നെ. 15 മുതല്‍ 19 വരെയുള്ള ചോദ്യങ്ങളും ഉത്തരമെഴുതാനുള്ള പാരഗ്രാഫും ഒന്നുതന്നെ.
എസ്സിഇആര്ടി ഫാക്കല്‍റ്റികളും ഗൈഡ്, ചോദ്യപേപ്പര്‍ ലോബിയും തമ്മിലുള്ള അവിശുദ്ധ ബന്ധത്തെപ്പറ്റി നേരത്തെ ആക്ഷേപം ഉയര്‍ന്നിരുന്നു. നിരവധി സ്ഥലങ്ങളില്‍ ഓണപ്പരീക്ഷയുടെ ചോദ്യപേപ്പര്‍ ചോര്‍ന്നതും പരീക്ഷയുടെയും വിദ്യാഭ്യാസവകുപ്പിന്റെയും വിശ്വാസ്യത ഇല്ലാതാക്കി. മിക്ക സ്കൂളുകളിലും മതിയായ ചോദ്യപേപ്പര്‍ ലഭ്യമാകാതിരിക്കുന്നതും പ്രശ്നം സൃഷ്ടിക്കുകയാണ്. ചോദ്യപേപ്പര്‍ ഫോട്ടോസ്റ്റാറ്റ് എടുക്കാനും മറ്റ് ക്രമീകരണം വരുത്താനും അധ്യാപകര്‍ നെട്ടോട്ടമോടുന്നു. സിലബസിലില്ലാത്ത ചോദ്യങ്ങള്‍ ചോദിക്കുന്നതും വിദ്യാര്‍ഥികളെ വലയ്ക്കുകയാണ്. ഓണപ്പരീക്ഷാ ടൈംടേബിള്‍ അഞ്ചുതവണയാണ് വിദ്യാഭ്യാസവകുപ്പ് മാറ്റിയത്. ഇത് വിദ്യാര്‍ഥികളെ മാത്രമല്ല, അധ്യാപകരെയും വലച്ചു.
deshabhimani 180812
Subscribe to:
Post Comments (Atom)
പാരലല്‍ കോളേജ് അസോസിയേഷന് തയ്യാറാക്കിയ ചോദ്യപേപ്പര്‍ അതേപടി വിദ്യാഭ്യാസവകുപ്പ് ഓണപ്പരീക്ഷയ്ക്കായി വിദ്യാര്‍ഥികള്‍ക്ക് നല്കി. കഴിഞ്ഞദിവസം പത്താംക്ലാസിലെ ഇംഗ്ലീഷ് പരീക്ഷയ്ക്കായി എസ്സിഇആര്ടി നല്കിയ ചോദ്യപേപ്പറിലെ ഭൂരിപക്ഷം ചോദ്യങ്ങളും രണ്ടാഴ്ചമുമ്പ് പാരലല്‍ കോളേജുകളില്‍ വിതരണംചെയ്ത ചോദ്യപേപ്പറില്നിന്നുള്ളവയാണ്.
ReplyDelete