Thursday, August 16, 2012

രണ്ടാം മാറാട്: വെറുതെവിട്ട 24 പേര്‍ക്ക് കൂടി ജീവപര്യന്തം


രണ്ടാം മാറാട് കലാപക്കേസില്‍ ശിക്ഷിക്കപ്പെട്ട 63 പ്രതികളുടെ ശിക്ഷ ഹൈക്കോടതി ശരിവെച്ചു. വിചാരണ കോടതി വെറുതെവിട്ട 24 പേര്‍ക്ക് കൂടി ഹൈക്കോടതി ജീവപര്യന്തം കഠിന തടവ് ശിക്ഷ വിധിക്കുകയും ചെയ്തു. .50 പേരെ വിട്ടയച്ചത് ശരിവെച്ചു.

അപ്പീല്‍ ഹര്‍ജികളും ശിക്ഷ വര്‍ദ്ധിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് സര്‍ക്കാര്‍ സമര്‍പ്പിച്ച ഹര്‍ജികളും തീര്‍പ്പാക്കിയാണ് വിധി. ജ. എം. ശശിധരന്‍ നമ്പ്യാര്‍, ജ. പി. ഭവദാസന്‍ എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്. ശിക്ഷിക്കപ്പെട്ട പ്രതികള്‍ വിചാരണ കോടതിയില്‍ കീഴടങ്ങണം

ശിക്ഷിക്കപ്പെട്ട പ്രതികളില്‍ 12 പേര്‍ക്ക് വധശിക്ഷ നല്‍കണമെന്നും 49 പേര്‍ക്ക് മുപ്പതു കൊല്ലത്തെ തടവുശിക്ഷ നല്‍കണമെന്നുമാണ് സര്‍ക്കാര്‍ ആവശ്യപ്പെട്ടത്. വെറുതേ വിട്ടവരെ ശിക്ഷിക്കണമെന്നും നടപടി പുനപ്പരിശോധിക്കണമെന്നും ആവശ്യപ്പെട്ടിരുന്നു. 2003മേയ് രണ്ടിന് നടന്ന രണ്ടാം മാറാട് കലാപത്തില്‍ എട്ടു ഹിന്ദുക്കളും ഒരു മുസ്ലീമും ഉള്‍പ്പെടെ ഒമ്പതു പേരാണ് കൊല്ലപ്പെട്ടത്. 137 പ്രതികള്‍ വിചാരണ നേരിട്ട കേസില്‍ 63 പേരെ പ്രത്യേക മാറാട് കോടതി 2009 ജനുവരി 15ന് ശിക്ഷിച്ചു. 74 പേരെ വെറുതേ വിട്ടു.

deshabhimani

1 comment:

  1. രണ്ടാം മാറാട് കലാപക്കേസില്‍ ശിക്ഷിക്കപ്പെട്ട 63 പ്രതികളുടെ ശിക്ഷ ഹൈക്കോടതി ശരിവെച്ചു. വിചാരണ കോടതി വെറുതെവിട്ട 24 പേര്‍ക്ക് കൂടി ഹൈക്കോടതി ജീവപര്യന്തം കഠിന തടവ് ശിക്ഷ വിധിക്കുകയും ചെയ്തു. .50 പേരെ വിട്ടയച്ചത് ശരിവെച്ചു.

    ReplyDelete