Wednesday, August 15, 2012
38542 ടണ്‍ അരിയും ഗോതമ്പും നശിച്ചു
സംഭരണത്തിലെ പിഴവുകാരണം നടപ്പുസാമ്പത്തിക വര്‍ഷം 38,542 ടണ്‍ അരിയും ഗോതമ്പും നശിച്ചുപോയതായി ഭക്ഷ്യസഹമന്ത്രി കെ വി തോമസ് രാജ്യസഭയില്‍ പി രാജീവിനെ അറിയിച്ചു. ഭക്ഷ്യധാന്യം ഒരിടത്തുനിന്നു മറ്റൊരു സ്ഥലത്തേക്ക് മാറ്റുന്നതിനിടെ 42,674 ടണ്‍ അരിയും ഗോതമ്പും നഷ്ടമായി. ഇതിനുപുറമെ മഴ, വെള്ളപ്പൊക്കം എന്നിവയും ഭക്ഷ്യധാന്യം നശിക്കാന്‍ കാരണമായി. ഉദ്യോഗസ്ഥതല വീഴ്ചയുമുണ്ടായി.
2012 ജനുവരിവരെയുള്ള വിവരം അനുസരിച്ച് ഫുഡ് കോര്‍പറേഷന്‍ ഓഫ് ഇന്ത്യയുടെ ആകെ സംഭരണശേഷി 364.38 ലക്ഷം ടണ്‍ ആണ്. 341.35 ലക്ഷം ടണ്‍ സംഭരണശേഷി സംസ്ഥാന ഏജന്‍സികള്‍ ഉപയോഗിക്കുന്നു. ഇതടക്കം കേന്ദ്രപൂളിന്റെ മൊത്തം സംഭരണശേഷി 705.73 ലക്ഷം ടണ്‍. പൊതുവിതരണ സംവിധാനത്തിലൂടെ കുറഞ്ഞ വിലയ്ക്ക് ഭഭക്ഷ്യധാന്യം വിതരണംചെയ്യുന്നതില്‍ കേന്ദ്രസര്‍ക്കാര്‍ അലംഭാവം തുടരുമ്പോഴാണ് വന്‍തോതില്‍ ഭക്ഷ്യധാന്യം നശിച്ചുപോകുന്ന കാര്യം മന്ത്രി സമ്മതിച്ചത്. സംഭരണശേഷിയുടെ കുറവ് പരിഹരിക്കാന്‍ 20 ലക്ഷം ടണ്‍ ഗോതമ്പ് കേന്ദ്രപൂളില്‍നിന്ന് കയറ്റുമതിചെയ്യാന്‍ തീരുമാനിച്ചതും കെ വി തോമസ് സ്ഥിരീകരിച്ചു.
സംസ്ഥാന നിയമസഭഭഅംഗീകരിച്ച 2011ലെ പ്ലാച്ചിമട ട്രിബ്യൂണല്‍ ബില്ലില്‍ ആവശ്യമാണെങ്കില്‍ മാറ്റം വരുത്തണമെന്ന് മന്ത്രി മുല്ലപ്പള്ളി രാമചന്ദ്രന്‍ ലോക്സഭയില്‍ പറഞ്ഞു. ബില്ലിനെ സംബന്ധിച്ച് വിവിധ മന്ത്രാലയങ്ങളുടെ അഭിപ്രായം സംസ്ഥാനത്തിന് അയച്ചുകൊടുത്തിട്ടുണ്ട്. നിയമ, കൃഷി, പരിസ്ഥിതി, ജലവിഭവ മന്ത്രാലയങ്ങളാണ് ബില്‍ പരിശോധിച്ചത്. കേന്ദ്രനിയമങ്ങളുമായുള്ള യോജിപ്പ്, ദേശീയ നയത്തില്‍നിന്നുള്ള വ്യതിചലനം, നിയമപരവും ഭരണഘടനാപരവുമായ നില്‍നില്‍പ്പ് എന്നീ ഘടകങ്ങള്‍ പരിശോധിച്ച് സംസ്ഥാന സര്‍ക്കാര്‍ അഭിപ്രായം അറിയിക്കണം. ആവശ്യമെങ്കില്‍ ബില്ലില്‍ ഭേദഗതി വരുത്തണം. സംസ്ഥാന സര്‍ക്കാരുമായി ഇക്കാര്യത്തെക്കുറിച്ച് കേന്ദ്രം ചര്‍ച്ച നടത്തുന്നുണ്ടെന്നും എ സമ്പത്ത്, എം ബി രാജേഷ് എന്നിവരുടെ ചോദ്യത്തിന് മന്ത്രി മറുപടി നല്‍കി.
മലയാളത്തിന് ക്ലാസിക്കല്‍ പദവി നല്‍കുന്നതുമായി ബന്ധപ്പെട്ട ഭാഷാവിദഗ്ധസമിതി നല്‍കിയ ശുപാര്‍ശ പരിഗണനയിലാണെന്ന് മന്ത്രി കുമാരി സെല്‍ജ അറിയിച്ചു. കേരളത്തില്‍ 72.98 ശതമാനം ഹോര്‍ട്ടികള്‍ച്ചര്‍ ഭൂമിയുള്ളതായി മന്ത്രി ഹരീഷ് റാവത്ത് പി കരുണാകരനെ അറിയിച്ചു. കേരളത്തിലെ കശുവണ്ടി തൊഴിലാളികള്‍ക്കായി കേന്ദ്ര കൃഷി, വനം മന്ത്രാലയങ്ങള്‍ പദ്ധതി ആവിഷ്കരിച്ചിട്ടില്ലെന്ന് മന്ത്രി ഹരീഷ് റാവത്ത് അറിയിച്ചു. എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരുടെ പുനരധിവാസത്തിനായി ദേശീയ ഗ്രാമീണ ആരോഗ്യദൗത്യത്തിനുകീഴില്‍ 5.6 കോടി രൂപ അനുവദിച്ചതായും മന്ത്രി വ്യക്തമാക്കി.
deshabhimani 150812
Labels:
വാര്‍ത്ത
Subscribe to:
Post Comments (Atom)
സംഭരണത്തിലെ പിഴവുകാരണം നടപ്പുസാമ്പത്തിക വര്‍ഷം 38,542 ടണ്‍ അരിയും ഗോതമ്പും നശിച്ചുപോയതായി ഭക്ഷ്യസഹമന്ത്രി കെ വി തോമസ് രാജ്യസഭയില്‍ പി രാജീവിനെ അറിയിച്ചു. ഭക്ഷ്യധാന്യം ഒരിടത്തുനിന്നു മറ്റൊരു സ്ഥലത്തേക്ക് മാറ്റുന്നതിനിടെ 42,674 ടണ്‍ അരിയും ഗോതമ്പും നഷ്ടമായി. ഇതിനുപുറമെ മഴ, വെള്ളപ്പൊക്കം എന്നിവയും ഭക്ഷ്യധാന്യം നശിക്കാന്‍ കാരണമായി. ഉദ്യോഗസ്ഥതല വീഴ്ചയുമുണ്ടായി
ReplyDelete