Wednesday, August 15, 2012

സത്നാമിന്റെ അച്ഛന്‍ ദേശീയ മനുഷ്യാവകാശ കമീഷന് പരാതി നല്‍കി


അമൃതാനന്ദമയി മഠത്തില്‍ നിന്ന് പൊലീസ് കസ്റ്റഡിയിലെടുത്തശേഷം മര്‍ദനമേറ്റു മരിച്ച ബിഹാര്‍ സ്വദേശി സത്നാംസിങ്ങിന്റെ അച്ഛന്‍ ഹരീന്ദര്‍കുമാര്‍സിങ് ദേശീയ മനുഷ്യാവകാശ കമീഷന് പരാതി നല്‍കി. സംഭവത്തിന് ഉത്തരവാദികളായ എല്ലാവരെയും പിടികൂടണമെന്നും കൊലക്കുറ്റത്തിന് കേസെടുക്കണമെന്നും ആവശ്യപ്പെട്ടാണ് അച്ഛന്‍ തിങ്കളാഴ്ച പരാതി നല്‍കിയത്.

സത്നാംസിങ്: നാല് ഡോക്ടര്‍മാര്‍ക്ക് നടപടിക്ക് ശുപാര്‍ശ

അമൃതാനന്ദമയി മഠത്തില്‍ നിന്നു പിടികൂടിയ ബിഹാര്‍ സ്വദേശി സത്നാംസിങ്ങിനെ മര്‍ദിച്ചുകൊന്ന കേസില്‍ നാല് ഡോക്ടര്‍മാര്‍ക്കെതിരെ നടപടിക്ക് ശുപാര്‍ശ. ആരോഗ്യവകുപ്പ് വിജിലന്‍സ് മേധാവി ഡോ. രമണിയുടെ നേതൃത്വത്തിലുള്ള വിദഗ്ധ സംഘമാണ് നടപടിക്ക് ശുപാര്‍ശ ചെയ്തത്. കൊല്ലം ജില്ലാ ജയിലിലെ രണ്ട് ഡോക്ടര്‍മാര്‍ക്കും പേരൂര്‍ക്കട മാനസികാരോഗ്യ കേന്ദ്രത്തിലെ രണ്ട് ഡോക്ടര്‍മാര്‍ക്കുമാണ് നടപടിക്ക് ശുപാര്‍ശ. സമിതി കഴിഞ്ഞദിവസം പേരൂര്‍ക്കട മാനസികാരോഗ്യ കേന്ദ്രത്തിലെത്തി തെളിവെടുത്തിരുന്നു. റിപ്പോര്‍ട്ട് ആരോഗ്യമന്ത്രിക്ക് കൈമാറി. കൊല്ലം ജില്ലാ ജയിലിലെ ഡോക്ടര്‍മാര്‍ സത്നാംസിങ് മാനസികവിഭ്രാന്തിയുള്ള ആളാണെന്നും മറ്റുള്ളവരെ പാര്‍പ്പിക്കുന്ന സെല്ലില്‍ ഇടരുതെന്ന് പേരൂര്‍ക്കടയിലെ ഡോക്ടര്‍മാരോട് പറഞ്ഞില്ല. മാനസികാരോഗ്യ കേന്ദ്രത്തിലെത്തിച്ചശേഷം സെല്ലില്‍ മറ്റൊരാളോടൊപ്പം പാര്‍പ്പിച്ചതും വേണ്ട ചികിത്സ നല്‍കാതിരുന്നതും സ്ഥിതി ഗുരുതരമാക്കിയതായി റിപ്പോര്‍ട്ടില്‍ പറയുന്നു.

deshabhimani 150812

No comments:

Post a Comment