പത്തനംതിട്ട: മല്ലപ്പള്ളിയില്‍ ഫ്രീഡംറാലി ഉദ്ഘാടനം ചെയ്യാമെന്നേറ്റിരുന്ന പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദന്‍ ചികിത്സയെ തുടര്‍ന്ന് എത്താത്തത് മറ്റു കാരണങ്ങളാലാണെന്ന് ചില മാധ്യമങ്ങള്‍ പ്രചരിപ്പിച്ചത് അല്‍പത്തരമാണെന്ന് ഡിവൈഎഫ്ഐ ജില്ലാ കമ്മിറ്റി കുറ്റപ്പെടുത്തി. വി എസ് ചികിത്സയിലായതിനാല്‍ പരിപാടിയില്‍ പങ്കെടുക്കില്ലെന്ന് അദ്ദേഹത്തിന്റെ ഓഫീസില്‍നിന്ന് നേരത്തെ ഡിവൈഎഫ്ഐ നേതൃത്വത്തെ അറിയിച്ചതാണ്. ഈവിവരം തിങ്കളാഴ്ച പത്രമാധ്യമങ്ങള്‍ക്ക് നല്‍കിയിരുന്നു. എന്നാല്‍, വസ്തുത മറച്ചുവച്ച് ചില മാധ്യമങ്ങള്‍ മറ്റുചില പ്രചാരണം നടത്തുകയായിരുന്നു. ഇതിനുപിന്നില്‍ ഫ്രീഡംറാലിയുടെ പ്രചാരണത്തില്‍ ജില്ലയിലുണ്ടായ യുവജന മുന്നേറ്റത്തില്‍ വിറളിപിടിച്ചവരാണ്. കുപ്രചാരണം തള്ളിക്കളഞ്ഞ് ഫ്രീഡംറാലി വിജയിപ്പിക്കാന്‍ മുഴുവന്‍ യുവതീ യുവാക്കളും രംഗത്തിറങ്ങണമെന്ന് ജില്ലാ പ്രസിഡന്റ് പി ആര്‍ പ്രദീപ്, സെക്രട്ടറി ജി കൃഷ്ണകുമാര്‍ എന്നിവര്‍ വാര്‍ത്താ കുറിപ്പില്‍ അഭ്യര്‍ഥിച്ചു.
deshabhimani 150812
No comments:
Post a Comment