Friday, February 28, 2014

സിപിഐ എമ്മിനെ അധിക്ഷേപിക്കാന്‍ ബിജെപി- കോണ്‍ഗ്രസ് കൂട്ടുകെട്ട്

കല്‍പ്പറ്റ: അമൃതാനന്ദമയി ഭക്തരെ മറയാക്കി ബിജെപി-കോണ്‍ഗ്രസ് കൂട്ടുകെട്ടില്‍ സിപിഐ എമ്മിനെതിരെ അധിക്ഷേപം. അമൃതാനന്ദമയി മഠത്തിനെതിരെയുള്ള ആരോപണങ്ങളില്‍ പ്രതിഷേധിച്ച് കല്‍പ്പറ്റയില്‍ അമൃതഭക്തജന സംഘത്തിന്റെ പേരില്‍ നടത്തിയ പരിപാടിയാണ് സിപിഐ എം നേതാക്കള്‍ക്കെതിരെയുള്ള തെറിവിളിയായത്. ഡിസിസി പ്രസിഡന്റ് കെ എല്‍ പൗലോസിന്റെയും സംഘപരിവാര്‍ ജില്ലാ-സംസ്ഥാന നേതാക്കളുടെയും നേതൃത്വത്തിലായിരുന്നു ആര്‍എസ്എസ് സ്പോണ്‍സര്‍ ചെയ്ത പരിപാടി.

കേട്ടാല്‍ അറയ്ക്കുന്ന ഭാഷയില്‍ സിപിഐ എം സംസ്ഥാന സെക്രട്ടറി പിണറായി വിജയനേയും ജില്ലാസെക്രട്ടറി സി കെ ശശീന്ദ്രനേയും പരിപാടിയില്‍ സംസാരിച്ചവര്‍ അധിക്ഷേപിച്ചു. ഹിന്ദു ഐക്യവേദി സംസ്ഥാന ജനറല്‍ സെക്രട്ടറി സ്വാമി ഭാര്‍ഗവറാമിനൊപ്പം കെ എല്‍ പൗലോസ് വേദി പങ്കിട്ടു. പൗലോസ് വേദിയിലിരിക്കുമ്പോഴായിരുന്നു പരിപാടി ഉദ്ഘാടനംചെയ്ത് ശശീന്ദ്രനെതിരെയുള്ള ഭാര്‍ഗവറാമിന്റെ തെറിവിളി. പിണറായി വിജയനെ അധിക്ഷേപിക്കാന്‍ മാത്രമാണ് പിന്നീട് സംസാരിച്ച ബിജെപി ദേശീയ നിര്‍വാഹക സമിതി അംഗം ശോഭ സുന്ദ്രേന്‍ സമയം ചെലവഴിച്ചത്. അമൃതനന്ദമയിക്കെതിരെ ഫെയ്സ് ബുക്ക് ഉള്‍പ്പെടെയുള്ള സോഷ്യല്‍ മീഡിയകളിലൂടെ പ്രചാരണം നടത്തിയ മുഴുവന്‍ പേര്‍ക്കുമെതിരെ കേസ് എടുക്കണമെന്ന് ശോഭ സുരേന്ദ്രന്‍ ആവശ്യപ്പെട്ടു. ബിജെപിയുടെ ജില്ലയിലെ പ്രമുഖ നേതാക്കളെല്ലാം വേദിയിലുണ്ടായിരുന്നു. പ്രതിഷേധ "ഉപവാസ യജ്ഞം" എന്നായിരുന്നു പരിപാടിയുടെ പേരെങ്കിലും സിപിഐ എം നേതാക്കളെ അധിക്ഷേപിക്കല്‍ മാത്രമായിരുന്നു അജന്‍ഡ.

അമൃതാനന്ദമയി മഠത്തിനെതിരെയുള്ള ആരോപണത്തിന്റെ പേരില്‍ ബിജെപിയും കോണ്‍ഗ്രസും രാഷ്ട്രീയ മുതലെടുപ്പിന് ശ്രമിക്കുകയാണ്. പാര്‍ലമെന്റ് തെരഞ്ഞെടുപ്പിലെ വോട്ടാണ് ഇരുകൂട്ടരുടെയും ലക്ഷ്യം. തെരഞ്ഞെടുപ്പില്‍ വയനാട് പാര്‍ലമെന്റ് മണ്ഡലത്തില്‍ ബിജെപി-കോണ്‍ഗ്രസ് കൂട്ടുകെട്ടുണ്ടാക്കുന്നതിന്റെ ആദ്യപടിയാണ് അമൃത ഭക്തജന സംഘത്തിന്റെ പേരില്‍ നടത്തിയ "ഉപവാസത്തെറി". ആര്‍എസ്എസ് വേദിയില്‍ ഡിസിസി പ്രസിഡന്റെത്തി സംസാരിച്ചതില്‍ കോണ്‍ഗ്രസിനുള്ളില്‍തന്നെ വിമര്‍ശനമുയര്‍ന്നിട്ടുണ്ട്.

deshabhimani

തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് മുഖ്യമന്ത്രിയുടെ കല്ലിടല്‍ മാമാങ്കം

കോഴിക്കോട്: വെള്ളിയാഴ്ച മുഖ്യമന്ത്രി നിര്‍വഹിച്ചത് ഡസനോളം ശിലാസ്ഥാപനം, ഒരു ഉദ്ഘാടനവും. മന്ത്രി ശിവകുമാറിന് നാല് ഉദ്ഘാടനം. തെരഞ്ഞെടുപ്പ് വിളിപ്പാടകലെ എത്തിയതോടെയാണ് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും മന്ത്രിമാരും കല്ലിടലും ഉദ്ഘാടനവുമായി ഓടിനടന്നത്. പൂര്‍ത്തിയാകാത്ത പദ്ധതികളുടെ ഉദ്ഘാടനം, നേരത്തെ ഉദ്ഘാടനം ചെയ്തതിന് രണ്ടാംവട്ട ഉദ്ഘാടിക്കലും കല്ലിടലും.

മെഡിക്കല്‍ കോളേജിലായിരുന്നു മുഖ്യമന്ത്രിയുടെ രണ്ട് പരിപാടികള്‍-ഇംഹാന്‍സ് കെട്ടിടോദ്ഘാടവും ലീനിയര്‍ ആക്സിലറേറ്റര്‍ ഉദ്ഘാടനവും. ഈ സര്‍ക്കാര്‍ വന്നശേഷം മെഡിക്കല്‍ കോളേജിന് യാതൊരു പരിഗണനയും നല്‍കാതെ അവഗണിക്കുകയായിരുന്നു. എല്‍ഡിഎഫ് ഭരണത്തില്‍ 150 കോടിയാണ് മെഡിക്കല്‍ കോളേജ് വികസനത്തിനായി ചെലവഴിച്ചത്. അതേസമയം ഇക്കുറി ബജറ്റില്‍ യാതൊരു വിഹിതവുമില്ല. അടുത്താഴ്ചയോടെ തെരഞ്ഞെടുപ്പ് പ്രഖ്യാപനമുണ്ടാകുമെന്ന ചര്‍ച്ച സജീവമായിരിക്കെയായിരുന്നു ഇംഹാന്‍സടക്കം രണ്ട് പരിപാടികള്‍ വേഗം സംഘടിപ്പിച്ചത്. പാവങ്ങാട്, എലത്തൂര്‍, വടക്കുമ്പാട് റെയില്‍വേ അടിപ്പാലങ്ങള്‍ക്ക് കല്ലിടലുമുണ്ടായി. സ്ഥലമേറ്റെടുക്കലടക്കം പ്രാഥമിക നടപടികള്‍ പൂര്‍ത്തിയാകാത്ത പദ്ധതികള്‍ക്കാണ് ശിലാസ്ഥാപനം നിര്‍വഹിച്ചത്. പന്നിയങ്കര മേല്‍പാലത്തിനും കല്ലിട്ടിട്ടുണ്ട്.

നഗരറോഡ് വികസനത്തിന്റെ പ്രവൃത്തി ആരംഭമെന്ന പേരില്‍ മാങ്കാവിലായിരുന്നു പ്രധാന ഉദ്ഘാടനം. രണ്ടാംതവണയാണ് പദ്ധതി ഉദ്ഘാടനം ചെയ്യുന്നത്. ഏഴ് റോഡുകളുടെ വികസനമാണ് നഗരപാതയില്‍ ഉള്‍പ്പെടുത്തിയത്. ഇതില്‍ പ്രധാനമായ മാനാഞ്ചിറ-വെള്ളിമാട്കുന്ന് റോഡ് ഒഴിവാക്കിയാണ് രണ്ടാം ഉദ്ഘാടനം. ഈ റോഡ് ഇപ്പോള്‍ ഉപേക്ഷിച്ച മട്ടിലാണ്്. എന്നാല്‍, സുപ്രധാനമായ റോഡ് ഒഴിവാക്കി വീണ്ടുമൊരു ഉദ്ഘാടനത്തിന് അധികൃതര്‍ കൃത്യമായ വിശദീകരണം നല്‍കുന്നില്ല. മറ്റ് ആറ് റോഡുകളുടെ കാര്യത്തിലും അനിശ്ചിതത്വമുണ്ട്. പരിപാടിയുടെ ഉദ്ഘാടനം നഗരത്തില്‍നിന്നകലെ മാങ്കാവില്‍ സംഘടിപ്പിച്ചതിലും പ്രതിഷേധമുണ്ട്.

മന്ത്രി ശിവകുമാര്‍ വക ഹോമിയോ കോളേജിലും കോട്ടപ്പറമ്പ്, ബീച്ച് ആശുപത്രികളിലും പെരുവയലിലുമായിരുന്നു ഉദ്ഘാടനങ്ങള്‍. ശനിയാഴ്ച മന്ത്രി കെ ബാബു ഉദ്ഘാടനങ്ങളുമായെത്തുന്നുണ്ട്. കഴിഞ്ഞ ദിവസം കോതിപ്പാലത്തിന് രണ്ടാം ഉദ്ഘാടനം നിര്‍വഹിച്ച മന്ത്രി വി കെ ഇബ്രാഹിംകുഞ്ഞിന്റെ നടപടി വിവാദമായിരുന്നു. ചെറുവണ്ണുര്‍ സ്റ്റീല്‍കോംപ്ലക്സില്‍ സെയിലുമായുണ്ടാക്കിയ ധാരണപ്രകാരമുള്ള നവീകരണ പ്രവൃത്തികള്‍ യുഡിഎഫ് അട്ടിമറിച്ചിരുന്നു. എന്നാല്‍ കഴിഞ്ഞ ദിവസം റോളിങ്മില്ലിന്റെ പേരില്‍ മന്ത്രി പി കെ കുഞ്ഞാലിക്കുട്ടി ഉദ്ഘാടനം സംഘടിപ്പിച്ചിരുന്നു. തൊണ്ടയാട് ഐടി പാര്‍ക്കിന്റെ പ്രവര്‍ത്തനം രണ്ടരവര്‍ഷമായി സ്തംഭിച്ചിരിക്കയാണ്. എന്നാല്‍, വര്‍ഷങ്ങള്‍ക്ക് മുമ്പ് പൂര്‍ത്തിയാക്കിയ പാര്‍ക്കിങ്സെന്റര്‍ ഉദ്ഘാടനവും മന്ത്രി നിര്‍വഹിച്ചിരുന്നു.സൈബര്‍പാര്‍ക്ക് ഉദ്ഘാടനമെന്ന പേരില്‍ പത്രങ്ങളില്‍ പരസ്യവും വാര്‍ത്തയും നല്‍കിയായിരുന്നു പരിപാടി. മന്ത്രി മുനീര്‍ വക പത്ത് പരിപാടികളുടെ ഉദ്ഘാടനവും കല്ലിടലും പൂര്‍ത്തിയായി. അടുത്തദിവസം മന്ത്രി രമേശ് ചെന്നിത്തലയടക്കം കൂടുതല്‍ മന്ത്രിപ്പട കല്ലിടല്‍-ഉദ്ഘാടനപരിപാടികളുമായി എത്തുന്നുമുണ്ട്.

വീണ്ടും മുഖ്യമന്ത്രിയുടെ പ്രഖ്യാപനം

കോഴിക്കോട്: മരുന്നും കാര്യക്ഷമമായ ചികിത്സാ സമ്പ്രദായങ്ങളുമില്ലാതെ രോഗികള്‍ വലയുമ്പോള്‍ പ്രഖ്യാപിച്ച് തുരുമ്പെടുത്ത പ്രഖ്യാപനങ്ങള്‍ വീണ്ടും നടത്തി മുഖ്യമന്ത്രിയും ആരോഗ്യമന്ത്രിയും. എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് മെഡിക്കല്‍ കോളേജ് മികവിന്റെ കേന്ദ്രമാക്കി ഉയര്‍ത്തുന്നതിന് പദ്ധതി തയ്യാറാക്കി കേന്ദ്രത്തില്‍നിന്ന് അനുവദിപ്പിച്ച 120 കോടി രൂപ സര്‍ക്കാരിന്റെയും എംപിയുടെയും നേട്ടമായി ചിത്രീകരിച്ച് നുണപ്രചാരണവും ഒപ്പം നടക്കുന്നു.

മെഡിക്കല്‍ കോളേജില്‍ ആധുനിക ചികിത്സാ സംവിധാനങ്ങളുടെയും ഇംഹാന്‍സ് കെട്ടിടത്തിന്റെയും ഉദ്ഘാടനവേദിയിലാണ് തെരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ടുള്ള പ്രഖ്യാപനത്തട്ടിപ്പ്. മെഡിക്കല്‍ കോളേജ് മികവിന്റെ കേന്ദ്രമാക്കി ഉയര്‍ത്തുന്നതിന് പി കെ ശ്രീമതി ആരോഗ്യമന്ത്രിയായിരുന്ന കാലത്താണ് പദ്ധതി തയ്യാറാക്കിയത്. സൂപ്പര്‍ സ്പെഷ്യാലിറ്റി ആശുപത്രിയില്‍ ഓപ്പറേഷന്‍ തിയേറ്റര്‍ കോംപ്ലക്സും അത്യാധുനിക സൗകര്യങ്ങളോടെയുള്ള ഒപിയും അനുബന്ധ സംവിധാനങ്ങളും നിര്‍മിക്കാനായിരുന്നു പദ്ധതി. ഇതംഗീകരിച്ച കേന്ദ്രസര്‍ക്കാര്‍ 120 കോടി രൂപയും അനുവദിച്ചു. അന്ന് കേന്ദ്രം അനുവദിച്ച തുക നേടിയെടുക്കുന്നതിനും തുടര്‍പ്രവര്‍ത്തനം നടത്താനും സംസ്ഥാന സര്‍ക്കാരും എംപി എം കെ രാഘവനും പരാജയപ്പെട്ടു. വസ്തുത ഇതായിരിക്കെയാണ് കേന്ദ്രത്തില്‍നിന്ന് 120 കോടി രൂപ സഹായം ലഭിക്കുമെന്ന് ചടങ്ങില്‍ അധ്യക്ഷനായിരുന്ന ആരോഗ്യമന്ത്രി വി എസ് ശിവകുമാര്‍ വീണ്ടും പ്രഖ്യാപിച്ചത്.

വ്യാഴാഴ്ച ഉദ്ഘാടനം ചെയ്ത ക്യാന്‍സര്‍ ചികിത്സയിലെ നൂതന ഉപകരണമായ ഹൈ എനര്‍ജി ലീനിയര്‍ ആക്സിലറേറ്റര്‍ യഥാര്‍ഥത്തില്‍ രണ്ടു വര്‍ഷം മുമ്പേ സ്ഥാപിക്കേണ്ടതാണ്. കോഴിക്കോട്ടെ പ്രമുഖ സ്വകാര്യ ആശുപത്രിയില്‍ ഈ ഉപകരണം സ്ഥാപിച്ചത് രണ്ടുവര്‍ഷം മുമ്പാണ്. അവര്‍ക്ക് പരമാവധി ലാഭം കൊയ്യാന്‍ അവസരമൊരുക്കുന്നതിനാണ് മെഡിക്കല്‍ കോളേജില്‍ ലീനിയര്‍ ആക്സിലറേറ്റര്‍ സ്ഥാപിക്കുന്നത് വൈകിപ്പിച്ചതെന്ന് നേരത്തേ ആരോപണമുണ്ട്. എന്നാല്‍, പദ്ധതി വൈകിയതിന് കാരണം ഉദ്യോഗസ്ഥരാണെന്ന് മുഖ്യമന്ത്രി ഉദ്ഘാടന പ്രസംഗത്തില്‍ പറഞ്ഞത് സദസ്സില്‍ ചിരി പടര്‍ത്തി.

ഈ സര്‍ക്കാര്‍ വന്ന ശേഷം മെഡിക്കല്‍ കോളേജിന്റെ ദൈനംദിന പ്രവര്‍ത്തനം അവതാളത്തിലാണ്. വിലകൂടിയതും കുറഞ്ഞതുമായ ജീവന്‍രക്ഷാ മരുന്നുകള്‍ക്ക് ഇത്രയധികം ക്ഷാമം മെഡിക്കല്‍ കോളേജിന്റെ ചരിത്രത്തില്‍ ഉണ്ടായിട്ടില്ല. ആശുപത്രി ഐസിയുവിലെ എസിയും വെന്റിലേറ്ററും തകരാറിലായിട്ട് ഒരു മാസത്തോളമായി. വേണ്ടത്ര ജീവനക്കാരും സര്‍ജറി ഉള്‍പ്പെടെയുള്ള ചികിത്സാ സംവിധാനങ്ങളുമില്ലാത്ത സൂപ്പര്‍ സ്പെഷ്യാലിറ്റിയെപ്പറ്റി ഇരുവരും പറഞ്ഞതുമില്ല. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് പണി പൂര്‍ത്തീകരിച്ച മാതൃശിശു സംരക്ഷണ കേന്ദ്രത്തിലെ വന്ധ്യതാനിവാരണ കേന്ദ്രവും നോക്കുകുത്തിയാണ്. പദ്ധതിയുടെ പ്രവര്‍ത്തനങ്ങള്‍ക്കാവശ്യമായ പണം കഴിഞ്ഞ സര്‍ക്കാര്‍ ബാങ്കില്‍ നിക്ഷേപിച്ചിട്ടും സര്‍ക്കാര്‍ ഇതുവരെ ഭരണാനുമതി നല്‍കിയിട്ടില്ല. സ്വകാര്യ സ്ഥാപനങ്ങള്‍ വന്ധ്യതാ ചികിത്സയ്ക്ക് ഏഴുലക്ഷം രൂപ വരെയാണ് ഓരോരുത്തരില്‍നിന്നും കൊള്ളയടിക്കുന്നത്. ഇവരുടെ ഇടപെടലാണ് മെഡിക്കല്‍ കോളേജിലെ വന്ധ്യതാ നിവാരണകേന്ദ്രം തുറക്കുന്നതിന് ഭരണാനുമതി നല്‍കാത്തതിനു പിന്നിലും. ഇംഹാന്‍സ് കേന്ദ്രം മെഡിക്കല്‍ കോളേജില്‍ സ്ഥാപിക്കുന്നതിന് നടപടി ആരംഭിച്ചതും കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്താണ്.

deshabhimani

പരിയാരം: യു.ഡി.എഫ് അനുകൂല മാധ്യമങ്ങളുടേത് ഇരട്ടത്താപ്പ്

deshabhimani

സഹാറ ഗ്രൂപ്പ് ഉടമ സുബ്രതോ റോയി പൊലീസ് കസ്റ്റഡിയില്‍

നിക്ഷേപതട്ടിപ്പ് കേസില്‍ സഹാറ ഗ്രൂപ്പ് ഉടമ സുബ്രതോ റോയിയെ പൊലീസ് കസ്റ്റഡിയിലെടുത്തു. ലക്നൗ പൊലീസാണ് റോയിയെ കസ്റ്റഡിയിലെടുത്തത്. അതേസമയം സുബ്രതോ റോയി കീഴടങ്ങിയതാണെന്ന് അദ്ദേഹത്തിന്റെ അഭിഭാഷകന്‍ പറഞ്ഞു. താന്‍ ഒളിവിലല്ലെന്നും നിയമാനുസൃതമായി പ്രവര്‍ത്തിക്കുമെന്നും പ്രസ്താവനയിറക്കിയതിന് പിന്നാലെയാണ് റോയിയുടെ കീഴടങ്ങല്‍. മാര്‍ച്ച് 4ന് സുപ്രീം കോടതി കേസ് പരിഗണിക്കുന്നത് വരെ റോയി പൊലീസ് കസ്റ്റഡിയില്‍ തുടരും.

ലക്നൗ പൊലീസ് കഴിഞ്ഞദിവസം റോയിയുടെ വീട്ടില്‍ മിന്നല്‍പരിശോധന നടത്തിയെങ്കിലും റോയിയെ കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല. ഇതോടെയാണ് റോയി ഒളിവിലാണെന്ന വാര്‍ത്തകള്‍ പുറത്തുവന്നത്. എന്നാല്‍ താന്‍ ലക്നൗവില്‍തന്നെ ഉണ്ടെന്നും അമ്മയുടെ അസുഖവുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ കാരണമാണ് വിട്ടുനിന്നതെന്നുമായിരുന്നു റോയിയുടെ വെളിപ്പെടുത്തല്‍.

നിക്ഷേപകരില്‍നിന്ന് അനധികൃതമായി പണം സ്വരൂപിച്ച കേസില്‍ സുബ്രതോ റോയിയോട് ബുധനാഴ്ച നേരിട്ട് ഹാജരാകാന്‍ ജസ്റ്റിസ് കെ എസ് രാധാകൃഷ്ണന്റെ നേതൃത്വത്തിലുള്ള ബെഞ്ച് നിര്‍ദേശിച്ചിരുന്നു. എന്നാല്‍ ബുധനാഴ്ച റോയി ഹാജരാകാഞ്ഞതിനെ തുടര്‍ന്ന് അറസ്റ്റു ചെയ്ത് ഹാജരാക്കാന്‍ കോടതി ഉത്തരവിടുകയായിരുന്നു. സഹാറ ഇന്ത്യാ റിയല്‍ എസ്റ്റേറ്റ് കോര്‍പ്പറേഷന്‍, സഹാറ ഇന്ത്യ ഹൗസിങ് ഇന്‍വെസ്റ്റ്മെന്റ് കോര്‍പ്പറേഷന്‍ ലിമിറ്റഡ് എന്നിവയുടെ ഡയറക്ടര്‍മാര്‍ കോടതിയില്‍ ഹാജരായിരുന്നു.

20,000 കോടി രൂപ വിലവരുന്ന സഹാറയുടെ സ്വത്തുക്കള്‍ വിറ്റ് നിക്ഷേപകര്‍ക്ക് പണം മടക്കിനല്‍കാന്‍ നേരത്തേ സുപ്രീംകോടതി സെബിയ്ക്ക് അനുമതി നല്‍കിയിരുന്നു. സഹാറ ഇന്ത്യ റിയല്‍ എസ്റ്റേറ്റ് കോര്‍പ്പറേഷനും സഹാറ ഹൗസിങ് ഇന്‍വെസ്റ്റ്മെന്റ് കോര്‍പ്പറേഷനുമാണ് സെബിയുടെ മാര്‍ഗനിര്‍ദേശങ്ങള്‍ ലംഘിച്ച് 24,000 കോടി രൂപ നിക്ഷേപകരില്‍നിന്ന് പിരിച്ചത്.

deshabhimani

സുകുമാരന്‍ നായര്‍-സുധീരന്‍ തര്‍ക്കത്തില്‍ പ്രതികരിക്കാനില്ല: ചെന്നിത്തല

പെരുന്നയില്‍ മന്നം ഇരുന്നിടത്ത് ഇപ്പോള്‍ മന്ദബുദ്ധിയെന്ന് വെള്ളാപ്പള്ളി

തിരു: പെരുന്നയില്‍ മന്നം ഇരുന്നിടത്ത് ഇപ്പോള്‍ ഇരിക്കുന്നത് മന്ദബുദ്ധിയാണെന്ന് എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. കനകസിംഹാസനത്തില്‍ കയറിയിരിക്കുന്ന ശുംഭനാണ് സുകുമാരന്‍ നായരെന്നും വെള്ളാപ്പള്ളി പറഞ്ഞു. കെപിസിസി പ്രസിഡന്റ് വി എം സുധീരന്‍ പെരുന്നയില്‍ പോകരുതായിരുന്നെന്നും സുധീരന് സംവരണത്തിന്റെ ആനുകൂല്യമാണ് കിട്ടിയതെന്നും വെള്ളാപ്പള്ളി പറഞ്ഞു.

സുകുമാരന്‍ നായര്‍-സുധീരന്‍ തര്‍ക്കത്തില്‍ പ്രതികരിക്കാനില്ല: ചെന്നിത്തല

തൃശൂര്‍: എന്‍എസ്എസ് ജനറല്‍ സെക്രട്ടറി സുകുമാരന്‍ നായരും കെപിസിസി പ്രസിഡന്റ് വി എം സുധീരനും തമ്മിലുള്ള തര്‍ക്കത്തില്‍ പ്രതികരിക്കാനില്ലെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. സുകുമാരന്‍ നായര്‍ക്കുള്ള മറുപടിയും ഇത് സംബന്ധിച്ചുള്ള പാര്‍ട്ടി നിലപാടും കെപിസിസി അധ്യക്ഷന്‍ വ്യക്തമാക്കിയിട്ടുണ്ടെന്നും ചെന്നിത്തല പറഞ്ഞു.

കസ്തൂരിരംഗന്‍ റിപ്പോര്‍ട്ട് സംബന്ധിച്ച് കേന്ദ്ര മന്ത്രി വീരപ്പ മൊയ് ലിയുമായി സംസാരിച്ചിട്ടുണ്ടെന്നും ചെന്നിത്തല തൃശൂരില്‍ പറഞ്ഞു. മലയോരമേഖലയിലെ 123 വില്ലേജിലെ ജനങ്ങള്‍ പരിഭ്രാന്തിയിലാണെന്ന കാര്യം കേന്ദ്രമന്ത്രിയെ ധരിപ്പിച്ചിട്ടുണ്ട്. പരിഹാരം ശ്രമം നടത്താമെന്ന് മന്ത്രി ഉറപ്പ് നല്‍കിയതായും ഇക്കാര്യത്തില്‍ കര്‍ഷകരുടെ താല്‍പര്യം പരിഗണിച്ച് മാത്രമേ കേന്ദ്രസര്‍ക്കാര്‍ മുന്നോട്ടുപോകൂവെന്നും ചെന്നിത്തല അവകാശപ്പെട്ടു.

deshabhimani

ഇടുക്കിലും വയനാട്ടിലും നാളെ എല്‍ഡിഎഫ് ഹര്‍ത്താല്‍

ഇടുക്കി: കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടില്‍ ഇളവ് അനുവദിക്കാത്തതില്‍ പ്രതിഷേധിച്ച് ഇടുക്കി, വയനാട് ജില്ലകളിലും കോട്ടയത്തെ നാല് വില്ലേജുകളിലും എല്‍ഡിഎഫ് ശനിയാഴ്ച ഹര്‍ത്താല്‍ നടത്തും. രാവിലെ ആറ് മുതല്‍ വൈകീട്ട് ആറ് വരെയാണ് ഹര്‍ത്താല്‍. വയനാട് ശമ്പളം ലഭിക്കാത്തതിനാല്‍ നാല് ദിവസമായി അനിശ്ചിതകാല നിരാഹാരസമരം നടത്തുന്ന മൂന്ന് പ്രീപ്രൈമറി അധ്യാപികമാരുടെ പ്രശ്നം പരിഹരിക്കണമെന്നതും ഹര്‍ത്താലിന്റെ ആവശ്യമാണ്.

കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടുമായി ബന്ധപ്പെട്ട് നവംബര്‍ 13 ന് ഇറക്കിയ വിജ്ഞാപനം റദ്ദാക്കണമെന്നും എല്‍ഡിഎഫ് ആവശ്യപ്പെട്ടു.വെള്ളിയാഴ്ച കേന്ദ്ര വനം - പരിസ്ഥിതി വകുപ്പുമായി കേരളത്തിലെ ഉദ്യോഗസ്ഥര്‍ ചര്‍ച്ച നടത്തിയിരുന്നു. എന്നിട്ടും കേരളത്തിന്റെ ആവശ്യങ്ങള്‍ പരിഗണിക്കാന്‍ പരിഗണിക്കുമെന്ന ഉറപ്പ് ലഭിച്ചിട്ടില്ല.

കസ്തൂരിരംഗന്‍ റിപ്പോര്‍ട്ട് റദ്ദാക്കിയേ തീരൂ: പിണറായി

ന്യൂഡല്‍ഹി: മലയോര ജനതയുടെ നിലനില്‍പ്പ് തന്നെ അപകടത്തിലാക്കുന്ന കസ്തൂരിരംഗന്‍ റിപ്പോര്‍ട്ട് റദ്ദാക്കണമെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍. ഡല്‍ഹിയില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. പുതിയ പഠനം നടത്തി പശ്ചിമഘട്ട മേഖലയേയും മലയോര ജനതയേയും സംരക്ഷിക്കാന്‍ ഉതകുന്ന റിപ്പോര്‍ട്ട് തയ്യാറാക്കണം. അതല്ലാതെ പ്രശ്നം പരിഹരിയ്ക്കാന്‍ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു.

രണ്ടാം യുപിഎ സര്‍ക്കാരിന്റെ കാലത്ത് കേരളം ആവശ്യപ്പെടുന്ന കാര്യങ്ങള്‍ നടപ്പാക്കാനാകില്ലെന്ന് പരിസ്ഥിതി മന്ത്രി കഴിഞ്ഞദിവസം വ്യക്തമാക്കിയിരുന്നു. കസ്തൂരിരംഗന്‍ റിപ്പോര്‍ട്ട് നടപ്പാക്കുമെന്നാണ് അതിനര്‍ഥം. നവംബര്‍ 13ന് ഇറക്കിയ വിജ്ഞാപനം പിന്‍വലിക്കാതെ പുതിയ ഓഫീസ് മെമ്മോറാണ്ടം പുറത്തിറക്കുമെന്നാണ് കേന്ദ്രനിലപാട്. ഇതൊന്നും പ്രശ്നപരിഹാര മാര്‍ഗമല്ല. റിപ്പോര്‍ട്ടുമായി ബന്ധപ്പെട്ട വിജ്ഞാപനം റദ്ദാക്കുകയാണ് വേണ്ടതെന്നും പിണറായി വ്യക്തമാക്കി.

കോണ്‍ഗ്രസിന് ആത്മാര്‍കത്ഥതയുണ്ടെങ്കില്‍ വിജ്ഞാപനം റദ്ദാക്കാന്‍ തയ്യാറാകണം. സിപിഐ എം മലയോര ജനതയ്ക്കൊപ്പമാണ്. കേവലം വോട്ടിന്റെ പ്രശ്നമല്ല മലയോര ജനതയുടെ നിലനില്‍പ്പിന്റെ പ്രശ്നമാണ് നിലനില്‍ക്കുന്നതെന്ന് ഒരു ചോദ്യത്തിന് മറുപടിയായി പിണറായി വ്യക്തമാക്കി.

കസ്തൂരിരംഗന്‍: കേരള കോണ്‍ഗ്രസിന്റെ അന്ത്യശാസനം

കോട്ടയം: കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടുമായി ബന്ധപ്പെട്ട പ്രശ്ന പരിഹാരത്തിനായി മുഖ്യമന്ത്രി ഉടന്‍ ഡല്‍ഹിയ്ക്ക് പോയില്ലെങ്കില്‍ പ്രത്യാഘാതം ഗുരുതരമായിരിക്കുമെന്ന് കേരള കോണ്‍ഗ്രസ് നേതാവ് ആന്റണി രാജു. പ്രശ്നപരിഹാരത്തിന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി കൂടുതല്‍ കാര്യക്ഷമമായി പ്രവര്‍ത്തിക്കണം. നവംബര്‍ 13ന് കേന്ദ്രം ഇറക്കിയ വിജ്ഞാപനം പിന്‍വലിക്കുകയോ മരവിപ്പിക്കുകയോ ചെയ്യണം. മണിക്കൂറുകള്‍ക്കുള്ളില്‍ത്തന്നെ അനുകൂല നടപടിയുണ്ടാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടുമായി ബന്ധപ്പെട്ട് കേന്ദ്ര പരിസ്ഥിതി മന്ത്രി വീരപ്പ മൊയ് ലിയുടെ നിലപാട് നിരാശാജനകമാണ്. ജനങ്ങളുടെ കണ്ണില്‍പൊടിയിടാനാണ് കേന്ദ്രം ശ്രമിക്കുന്നത്. റിപ്പോര്‍ട്ടുമായി ബന്ധപ്പെട്ട ആശയക്കുഴപ്പം നീക്കാന്‍ ഓഫീസ് മെമ്മോറാണ്ടമിറക്കുമെന്ന കേന്ദ്രനിലപാട് സ്വീകാര്യമല്ല. ഓഫീസ് മെമ്മോറാണ്ടത്തിന് നിയമസാധുതയില്ലെന്നും അദ്ദേഹം പറഞ്ഞു.

മലയോരജനതയുടെ നിലനില്‍പ്പിനെത്തന്നെ ബാധിക്കുന്ന ഗുരുതരമായ വിഷയത്തെ കേന്ദ്രം ഗൗരവത്തോടെയല്ല കാണുന്നതെങ്കില്‍ കനത്ത പ്രത്യാഘാതമുണ്ടാകും. രണ്ടരക്കൊല്ലമായി മലയോര ജനത ആവശ്യപ്പെടുന്ന പ്രശ്നം പരിഹരിയ്ക്കാന്‍ കേന്ദ്രസര്‍ക്കാരും കോണ്‍ഗ്രസ് പാര്‍ട്ടിയും തയ്യാറാവണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടിന്‍മേല്‍ ആശങ്കപ്പെടേണ്ടതില്ല: ഉമ്മന്‍ വി ഉമ്മന്‍

തിരു: കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടിന്‍മേല്‍ ജനങ്ങള്‍ ആശങ്കപ്പെടേണ്ടതില്ലെന്ന് വിദഗ്ധസമിതി ചെയര്‍മാന്‍ ഉമ്മന്‍ വി ഉമ്മന്‍. റിപ്പോര്‍ട്ടിന്‍മേല്‍ കേന്ദ്രത്തില്‍ നിന്നും അനുകൂല നിലപാടുണ്ടാകുമെന്നാണ് പ്രതീക്ഷ. പരിസ്ഥിതിലോല മേഖല നിര്‍ണ്ണയത്തിലെ അപാകത കേന്ദ്രത്തെ ബോധ്യപ്പെടുത്തിയതായും അദ്ദേഹം പറഞ്ഞു.

deshabhimani

തരൂരിന്റെ നോമിനിക്കെതിരായ 3 ഇന്റലിജന്‍സ് റിപ്പോര്‍ട്ട് മുക്കി

കേന്ദ്രമന്ത്രി ശശി തരൂരിന്റെ നോമിനി ജോമോന്‍ ജോസഫിനെ ശ്രീലങ്കന്‍ ഓണററി കോണ്‍സലായി നിയമിച്ചത് സംസ്ഥാന രഹസ്യാന്വേഷണവിഭാഗത്തിന്റെ മൂന്നു റിപ്പോര്‍ട്ട് മറികടന്ന്. ഇന്റലിജന്‍സ് എഡിജിപി പൊതുഭരണവകുപ്പിന് കൈമാറിയ റിപ്പോര്‍ട്ടുകള്‍ക്ക് കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകള്‍ തെല്ലും വില കല്‍പ്പിച്ചില്ല. സംഭവം വിവാദമായപ്പോള്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയും കോണ്‍സല്‍ ഓഫീസ് ഉദ്ഘാടനച്ചടങ്ങില്‍നിന്ന് വിട്ടുനിന്നു.

എന്നാല്‍, നിയമനത്തിന്റെ ഉത്തരവാദിത്തത്തില്‍നിന്ന് ഇരുവര്‍ക്കും ഒഴിയാനാകില്ല. സെപ്തംബര്‍ എട്ട്, ഒക്ടോബര്‍ 29, നവംബര്‍ മൂന്ന് തീയതികളിലായാണ് ജോമോനെതിരെ റിപ്പോര്‍ട്ട് നല്‍കിയത്. നവംബര്‍ മൂന്നിന്റെ റിപ്പോര്‍ട്ടിനൊപ്പം കേസിന്റെ എഫ്ഐആറും നല്‍കിയിരുന്നു. ഇതെല്ലാം നിലനില്‍ക്കെയാണ് ജനുവരിയില്‍ ജോമോനെ നിയമിച്ച് ഉത്തരവിറങ്ങുന്നത്. ജോമോന്‍ എഴുതിയ ഒരു പുസ്തകത്തിന് ആമുഖമെഴുതിയത് ശശി തരൂരാണ്. തരൂരും ജോമോനും തമ്മിലുള്ള ബന്ധത്തിന്റെ സൂചനയാണിത്.

deshabhimani

ജോസഫിനെ ജയിലിലടയ്ക്കാന്‍ കോടതിയെ തെറ്റിദ്ധരിപ്പിച്ചു

നാദാപുരം: മകളുടെ വിദ്യാഭ്യാസ വായ്പ തിരിച്ചടയ്ക്കാനാവാത്തതിനാല്‍ ബാങ്ക് അധികൃതര്‍ ജയിലിലാക്കിയ വൃദ്ധപിതാവ് ലക്ഷപ്രഭുവെന്ന് കോടതിയില്‍ ബാങ്ക് മാനേജരുടെ കള്ളസത്യവാങ്മൂലം. എസ്ബിടി ചീക്കോന്ന് ശാഖാ മാനേജര്‍ വി കെ ബാല്‍രാജ്് വടകര സബ്കോടതിയില്‍ നല്‍കിയ ഈ സത്യവാങ്മൂലമാണ് വാണിമേല്‍ വിലങ്ങാട് നാഗത്തിങ്കല്‍ ജോസഫിനെ ജയിലിലെത്തിച്ചത്. ജോലിയില്ലാതെ, പാറനിറഞ്ഞ ഭൂമിയില്‍ പ്ലാസ്റ്റിക് ഷീറ്റുകൊണ്ട് മറച്ച കൂരയില്‍ കഴിയുന്ന ഈ 76കാരന് പ്രതിമാസം 30,000 രൂപ വരുമാനമുണ്ടെന്നാണ് മാനേജരുടെ കണ്ടെത്തല്‍. ജോസഫിന് ഇരുപതുലക്ഷം രൂപയുടെ സ്വത്തുണ്ടെന്നും മാസംപ്രതി കൃഷിയില്‍നിന്ന് 20,000 രൂപയും ബിസിനസില്‍നിന്ന് 10,000 രൂപയും വരുമാനമുണ്ടെന്നും സത്യവാങ്മൂലത്തില്‍ പറഞ്ഞു. ജോസഫ് സാമ്പത്തിക ശേഷിയുള്ള ആളാണെന്ന് കാണിക്കാന്‍ നേരത്തെ വിറ്റ വിലങ്ങാട് വില്ലേജിലെ 76 സെന്റ് സ്ഥലവും ഇയാളുടെതാണെന്ന് പറഞ്ഞു.

ജോസഫിന്റെ, പാറക്കെട്ടുകള്‍ നിറഞ്ഞ 2.84 ഏക്കര്‍ സ്ഥലം ജപ്തി ചെയ്യാന്‍2013ല്‍ ബാങ്ക് അധികൃതര്‍ എത്തിയപ്പോള്‍ മതിയായ തുക ലഭിക്കില്ലെന്നു കണ്ട് ഒഴിവാക്കുകയായിരുന്നു. ഇതേത്തുടര്‍ന്നാണ് ജോസഫിനെ ശിക്ഷിക്കണമെന്ന ലക്ഷ്യത്തോടെ കള്ളസത്യവാങ്മൂലവുമായി ജനുവരി ആറിന് വീണ്ടും കോടതിയെ സമീപിച്ചത്. 2004ലാണ് ജോസഫ് വായ്പയെടുത്തത്. മകള്‍ ഷെറിന് ബംഗളൂരു നേഴ്സിങ് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ജനറല്‍ നേഴ്സിങ്ങിന് ചേരാനായിരുന്നു 1,25,000 രൂപയാണ് വായ്പ. 2007ല്‍ പഠനം പൂര്‍ത്തിയാക്കിയ ഷെറിന് ലഭിച്ചത് മാസം 2000 രൂപ വരുമാനമുള്ള ജോലിയായിരുന്നു; തിരുവനന്തപുരത്ത്. പണമടയ്ക്കാന്‍ കഴിയാത്തതിനാല്‍ നാലുതവണ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്ക് പരാതി നല്‍കിയെങ്കിലും ഒരു നടപടിയുമുണ്ടായില്ല. ഫെബ്രുവരി 20ന് മാനേജരും മറ്റ് രണ്ടുപേരും വീട്ടിലെത്തി ജോസഫിനെ തെറ്റിദ്ധരിപ്പിച്ച് ബാങ്കിലേക്ക് കൊണ്ടുപോവുകയായിരുന്നു. വണ്ടിക്കൂലിക്ക് പൈസയില്ലാത്തതിനാല്‍ മകന്റെ കൈയില്‍നിന്ന് 200 രൂപയും വാങ്ങിയാണ് മാനേജര്‍ക്കൊപ്പം പോയത്. എന്നാല്‍ ഏറെ വൈകിയും ജോസഫിനെ കാണാത്തതിനെ തുടര്‍ന്ന് വീട്ടുകാരും നാട്ടുകാരും അന്വേഷിച്ചപ്പോഴാണ് കോടതിയിലേക്ക് കൊണ്ടുപോയതായി അറിഞ്ഞത്. പണം തിരിച്ചടയ്ക്കാന്‍ കഴിയാത്ത ജോസഫിനെ കോടതി മൂന്നു മാസം തടവിന് ശിക്ഷിച്ചു.

ടി കെ വിജീഷ്

സര്‍ക്കാര്‍ ഇടപെടല്‍ ഇനിയുമില്ല

നാദാപുരം: മകളുടെ വിദ്യാഭ്യാസ വായ്പ തിരിച്ചടയ്ക്കാത്തതിന്റെ പേരില്‍ വൃദ്ധനായ ജോസഫിനെ ജയിലിലടച്ച് ഒരാഴ്ച പിന്നിട്ടിട്ടും സര്‍ക്കാര്‍ ഇടപെടുന്നില്ല. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ജില്ലയില്‍ വന്നിട്ടും കണ്ണീരില്‍ കഴിയുന്ന ഈ കുടുംബത്തെ സഹായിക്കാന്‍ ഒരു നടപടിയുമുണ്ടായില്ല. അതേസമയം ജോസഫിന്റെ സാമ്പത്തിക ബാധ്യത തീര്‍ത്ത് ജയില്‍ മോചിതനാക്കാനുള്ള ഇടപെടല്‍ സിപിഐ എം നേതൃത്വം ഊര്‍ജിതമാക്കി.

സംഭവം ദൗര്‍ഭാഗ്യകരമാണെന്നും കലക്ടറുടെ റിപ്പോര്‍ട്ടിനു ശേഷം സാധ്യമാകുന്നത് ചെയ്യുമെന്നും മുഖ്യമന്ത്രി പ്രഖ്യാപിച്ചിട്ട് അഞ്ചു ദിവസം കഴിഞ്ഞിട്ടും അധികൃതര്‍ തിരിഞ്ഞുനോക്കിയില്ല. സ്ഥലം എംപിയും കേന്ദ്രആഭ്യന്തര സഹമന്ത്രിയുമായ മുല്ലപ്പള്ളി രാമചന്ദ്രനും കുടുംബത്തിന്റെ കണ്ണീര്‍ കാണുന്നില്ല. എംഎല്‍എമാരായ കെ കെ ലതികയും ഇ കെ വിജയനും സിപിഐ എം നേതാക്കളും ഉള്‍പ്പെടെയുള്ള ചിലര്‍ മാത്രമാണ് വീട്ടിലെത്തി കുടുംബത്തെ ആശ്വസിപ്പിച്ചത്. സിപിഐ എം നേതാക്കള്‍ ജോസഫിന്റെ അഭിഭാഷകരുമായി ചര്‍ച്ച നടത്തി കോടതിയില്‍നിന്ന് രേഖകള്‍ ശേഖരിച്ചു. എസ്ബിടി അധികൃതരുമായും ബന്ധപ്പെട്ടിട്ടുണ്ട്.

deshabhimani

കസ്തൂരിരംഗന്‍ : പുതിയ വിജ്ഞാപനമില്ല

കസ്തൂരിരംഗന്‍ സമിതി നിര്‍ദേശങ്ങളില്‍ ഭേദഗതി ആവശ്യപ്പെട്ട് കേന്ദ്ര പരിസ്ഥിതി മന്ത്രാലയവുമായി വ്യാഴാഴ്ച നടത്തിയ ചര്‍ച്ചയിലും കേരളത്തിന് നിരാശ. ആവശ്യങ്ങള്‍ പരിഗണിക്കാമെന്ന പതിവ് ഉറപ്പുമാത്രമാണ് കേന്ദ്രം നല്‍കിയത്. മാര്‍ച്ച് 24ന് കേന്ദ്ര ഹരിത ട്രിബ്യൂണല്‍ കസ്തൂരിരംഗന്‍ കേസ് പരിഗണിക്കാനിരിക്കെ മലയോരകര്‍ഷകരുടെ ആശങ്കകള്‍ അകറ്റുംവിധം തിടുക്കത്തിലുള്ള തീരുമാനം കേന്ദ്രത്തില്‍ നിന്നുണ്ടാകില്ല. രണ്ടുദിവസത്തിനകം കേന്ദ്രം തീരുമാനമെടുക്കുമെന്ന മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ പ്രസ്താവന കേന്ദ്ര പരിസ്ഥിതി മന്ത്രി വീരപ്പ മൊയ്ലി തിരുത്തുകയും ചെയ്തു. ആഴത്തില്‍ പഠനം ആവശ്യമായ വിഷയമാണ് ഇതെന്നും തിടുക്കത്തില്‍ തീരുമാനമെടുക്കാനാകില്ലെന്നും വീരപ്പമൊയ്ലി വ്യക്തമാക്കി. കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടിന്റെ കാര്യത്തില്‍ ഇനി പുതിയ വിജ്ഞാപനമുണ്ടാകില്ലെന്ന് പരിസ്ഥിതി സെക്രട്ടറി രാജഗോപാലും അറിയിച്ചു.

പരിസ്ഥിതിലോല മേഖലയായി കേന്ദ്രസര്‍ക്കാര്‍ വിജ്ഞാപനം ചെയ്തിട്ടുള്ള കേരളത്തിലെ 123 വില്ലേജില്‍ ഉള്‍പ്പെടുന്ന ജനവാസമേഖലകളെയും കൃഷിസ്ഥലങ്ങളെയും ഒഴിവാക്കണമെന്ന ആവശ്യമാണ് വ്യാഴാഴ്ചത്തെ ചര്‍ച്ചയില്‍ കേരളം മുഖ്യമായും മുന്നോട്ടുവച്ചത്. ജനവാസമേഖലകളെ ഒഴിവാക്കി പരിസ്ഥിതിലോലമേഖല പുനര്‍ക്രമീകരിക്കണം. പരിസ്ഥിതിലോലമേഖലയായി പ്രഖ്യാപിച്ചിട്ടുള്ള പല വില്ലേജിലും 15-20 ശതമാനം മാത്രമാണ് വനമേഖല. ഇത്തരം വില്ലേജുകളില്‍ ശേഷിക്കുന്ന മേഖലകളെ ഒഴിവാക്കി കിട്ടണം. പരിസ്ഥിതിലോലമേഖലയോടു ചേര്‍ന്നുള്ള 10 കിലോമീറ്റര്‍ ചുറ്റളവിലും നിയന്ത്രണങ്ങള്‍ ബാധകമാക്കുന്നത് ഒഴിവാക്കണം-കേരളത്തിനു വേണ്ടി ചര്‍ച്ചയില്‍ പങ്കെടുത്ത ഉമ്മന്‍ വി ഉമ്മനും പരിസ്ഥിതി സെക്രട്ടറി പി കെ മൊഹന്തിയും ആവശ്യപ്പെട്ടു. പരിസ്ഥിതിലോലമേഖലയുടെ 10 കിലോമീറ്റര്‍ ചുറ്റളവില്‍ കൂടി നിയന്ത്രണം ബാധകമാക്കാന്‍ ഉദ്ദേശിച്ചിട്ടില്ലെന്ന് കേന്ദ്രത്തെ പ്രതിനിധാനംചെയ്ത് ചര്‍ച്ചയില്‍ പങ്കെടുത്ത പരിസ്ഥിതി വകുപ്പ് സെക്രട്ടറി രാജഗോപാല്‍, ജോയിന്റ് സെക്രട്ടറി അജയ്ത്യാഗി എന്നിവര്‍ അറിയിച്ചു. മറ്റ് ആവശ്യങ്ങളുടെ കാര്യത്തില്‍ പഠനം നടത്തി തീരുമാനമെടുക്കാമെന്നും കേന്ദ്രം വ്യക്തമാക്കി.

പരിസ്ഥിതിലോലമേഖലയില്‍ വരുന്ന വില്ലേജുകളുടെ മാപ്പ് കേരള പ്രതിനിധികള്‍ കൈമാറി. കലക്ടര്‍മാര്‍ തയ്യാറാക്കിയ റിപ്പോര്‍ട്ടും കേന്ദ്രത്തിനു നല്‍കി. ചര്‍ച്ചകള്‍ ഗുണകരമായിരുന്നെന്ന് ഉമ്മന്‍ വി ഉമ്മന്‍ അവകാശപ്പെട്ടു. വൈകിട്ട് പരിസ്ഥിതി മന്ത്രാലയത്തില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് രണ്ടുദിവസത്തിനകം പരിഹാരം കാണുമെന്ന ഉറപ്പ് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്ക് നല്‍കിയിട്ടില്ലെന്ന് വീരപ്പമൊയ്ലി വ്യക്തമാക്കിയത്. ഉദ്യോഗസ്ഥതലത്തില്‍ ചര്‍ച്ചകള്‍ നടന്നിരുന്നു. കഴിയുന്നത്ര വേഗത്തില്‍ തീരുമാനമുണ്ടാകും. അതിന് കൃത്യമായ സമയപരിധി പറയാനാകില്ല. പൂര്‍ണമായ പരിഹാരം ഈ സര്‍ക്കാരിന്റെ കാലത്തുണ്ടാകില്ല. ഭാഗികമായ പരിഹാരത്തിനാണ് ശ്രമിക്കുന്നത്. നിര്‍ദേശങ്ങള്‍ ജനങ്ങളുടെ ജീവനോപാധിയെ ബാധിക്കുമെന്ന ആശങ്കയാണ് കേരളത്തിനുള്ളത്. ഇക്കാര്യത്തില്‍ അനുഭാവപൂര്‍വമായ തീരുമാനമുണ്ടാകും. കേരളത്തിലെയും മഹാരാഷ്ട്രയിലെയും മുഖ്യമന്ത്രിമാരുമായി സംസാരിച്ചിരുന്നു. ഓരോ സംസ്ഥാനത്തിനും അവരവരുടേതായ പ്രശ്നങ്ങളാണ്- മൊയ്ലി പറഞ്ഞു. കസ്തൂരിരംഗന്‍ നിര്‍ദേശങ്ങളുമായി ബന്ധപ്പെട്ട ഓഫീസ് മെമ്മോറാണ്ടത്തില്‍ പരിഷ്കാരങ്ങള്‍ വരുത്തുക മാത്രമാകും ചെയ്യുകയെന്ന് പരിസ്ഥിതി സെക്രട്ടറി രാജഗോപാല്‍ പറഞ്ഞു. ഇഎഫ്എല്‍ മേഖലയുടെ അതിര്‍ത്തി പുനര്‍നിര്‍ണയം പരിഗണിക്കും. ആവശ്യമായ പഠനം നടത്തി ഇക്കാര്യത്തില്‍ തീരുമാനമെടുക്കും- രാജഗോപാല്‍ പറഞ്ഞു.

എം പ്രശാന്ത്

കനത്ത തിരിച്ചടിയുണ്ടാകും: ഹൈറേഞ്ച് സംരക്ഷണസമിതി

കട്ടപ്പന: ജനവാസകേന്ദ്രങ്ങളെയും തോട്ടം-കൃഷി മേഖലകളെയുംപരിസ്ഥിതി ദുര്‍ബല-ലോല പ്രദേശങ്ങളുടെ പരിധിയില്‍നിന്ന് ഒഴിവാക്കിയില്ലെങ്കില്‍ യുപിഎ സര്‍ക്കാരിന് കനത്ത തിരിച്ചടിയുണ്ടാകുമെന്ന് ഹൈറേഞ്ച് സംരക്ഷണസമിതി. കട്ടപ്പനയില്‍ നയവിശദീകരണയോഗത്തില്‍ ജനറല്‍ കണ്‍വീനര്‍ ഫാ. സെബാസ്റ്റ്യന്‍ കൊച്ചുപുരയ്ക്കലാണ് നിലപാട് പ്രഖ്യാപിച്ചത്. കേന്ദ്ര വനം-പരിസ്ഥിതി മന്ത്രി വീരപ്പമൊയ്ലിയുടെ നിലപാട് അംഗീകരിക്കാനാകില്ല. തെരഞ്ഞെടുപ്പ് വിജ്ഞാപനം വന്നാലുടന്‍ ഹൈറേഞ്ച് സംരക്ഷണസമിതി പരസ്യനിലപാട് പ്രഖ്യാപിക്കും. 1977 ജനുവരി ഒന്നിനുമുമ്പ് കുടിയേറിയ നാലേക്കര്‍ വരെ ഭൂമിയുള്ള എല്ലാവര്‍ക്കും പട്ടയം നല്‍കാമെന്ന് മന്ത്രി അടൂര്‍ പ്രകാശ് ഉറപ്പ് നല്‍കിയിരുന്നു. ഇത് തെരഞ്ഞെടുപ്പ് വിജ്ഞാപനത്തിനുമുമ്പ് പാലിക്കണം. ഗാഡ്ഗില്‍-കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടുകള്‍ക്കെതിരെ ശബ്ദമുയര്‍ത്തുന്നവരെയാണ് മലയോരജനത പാര്‍ലമെന്റിലേക്ക് അയക്കുകയെന്നും ഫാ. സെബാസ്റ്റ്യന്‍ കൊച്ചുപുരയ്ക്കല്‍ പറഞ്ഞു.

കേന്ദ്രനിലപാട് തൃപ്തികരമല്ല: പി ജെ ജോസഫ്

തൊടുപുഴ: കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടിലെ ശുപാര്‍ശകള്‍ സംബന്ധിച്ച കേന്ദ്രസര്‍ക്കാര്‍ നിലപാട് തൃപ്തികരമല്ലെന്ന് മന്ത്രി പി ജെ ജോസഫ് തൊടുപുഴയില്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. മുഖ്യമന്ത്രിക്ക് കേന്ദ്രമന്ത്രി വീരപ്പമൊയ്ലി ഇതു സംബന്ധിച്ച് ഉറപ്പൊന്നും നല്‍കിയിട്ടില്ലെന്ന കാര്യം ശ്രദ്ധയില്‍പ്പെടുത്തിയപ്പോഴായിരുന്നു പ്രതികരണം. ഇക്കാര്യത്തില്‍ വ്യക്തത കൈവന്നിട്ടില്ല. അതിനായി രണ്ടുമൂന്നു ദിവസം കൂടി കാത്തിരിക്കേണ്ടിവരുമെന്നും ജോസഫ് പറഞ്ഞു. കെ ഫ്രാന്‍സിസ് ജോര്‍ജും മന്ത്രിക്കൊപ്പം ഉണ്ടായിരുന്നു

കേന്ദ്ര സര്‍ക്കാരിനെതിരെ കത്തോലിക്ക കോണ്‍ഗ്രസും

കൊച്ചി: പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് വിജ്ഞാപനത്തിനുമുമ്പ് കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടിലെ അപാകം പരിഹരിച്ചില്ലെങ്കില്‍ യുപിഎക്കെതിരെ ശക്തമായ നിലപാട് സ്വീകരിക്കുമെന്ന് കത്തോലിക്ക കോണ്‍ഗ്രസ്. തെരഞ്ഞെടുപ്പില്‍ മലയോര ജനതയുടെ വികാരങ്ങള്‍ക്കൊപ്പം രൂപതാ കമ്മിറ്റികള്‍ നിലകൊള്ളണമെന്നും കത്തോലിക്ക കോണ്‍ഗ്രസ് സംസ്ഥാനസമിതി യോഗം തീരുമാനിച്ചു. കെസിബിസി ഡെപ്യൂട്ടി സെക്രട്ടറി റവ. ഡോ. സ്റ്റീഫന്‍ ആലത്തറ ഉദ്ഘാടനം ചെയ്തു.

deshabhimani

സുധീരന്‍ വന്നത് വിലകുറഞ്ഞ പ്രശസ്തിക്ക്: എന്‍എസ്എസ്

പെരുന്ന മന്നം സമാധി കെപിസിസി പ്രസിഡന്റ് വി എം സുധീരന്‍ സന്ദര്‍ശിച്ചത് വിലകുറഞ്ഞ പ്രശസ്തിക്ക് വേണ്ടിയാണെന്ന് എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍നായര്‍. മന്നം പൊതുസ്വത്താണെന്നുപറഞ്ഞ് കോണ്‍ഗ്രസുകാര്‍ എന്‍എസ്എസ് നേതൃത്വത്തെ ആക്ഷേപിക്കുകയാണ്. ആര്‍ക്കെങ്കിലും കയറി തോന്ന്യാസം കാട്ടി പോകാവുന്ന സ്ഥലമല്ല അത്. തനിക്കെതിരെയുണ്ടായ ആരോപണങ്ങളെ പുച്ഛത്തോടെ തള്ളുന്നതായും എന്‍എസ്എസ് നേതൃയോഗത്തിനുശേഷം വാര്‍ത്താസമ്മേളനത്തില്‍ സുകുമാരന്‍നായര്‍ പറഞ്ഞു.

സമാധി സന്ദര്‍ശനവുമായി ബന്ധപ്പെട്ട് സുധീരന്റെഭസമീപനത്തില്‍ യോഗം അതൃപ്തി രേഖപ്പെടുത്തി. വിഷയത്തില്‍ കെഎസ്യു സംസ്ഥാന പ്രസിഡന്റിന്റെ പരാമര്‍ശങ്ങള്‍ വിവരക്കേടാണ്. സുധീരന്റെ അക്കിടി മറയ്ക്കാനാണ് ഇത്തരം ആക്ഷേപം. അനുവാദം ചോദിച്ച് വന്നശേഷം കുറച്ച് ആളുകളെയും കൂട്ടി പുഷ്പാര്‍ച്ചന നടത്തി മടങ്ങി അപമാനിച്ചു. പുഷ്പാര്‍ച്ചനയ്ക്ക് മാത്രമായാണ് എത്തിയതെങ്കില്‍ മറ്റുള്ള ആളുകളെപ്പോലെ ക്യൂവില്‍നിന്ന് പുഷ്പാര്‍ച്ചന നടത്തണമായിരുന്നു. 44 വര്‍ഷത്തിനിടെ ആദ്യമായാണ് സമാധിദിനാചരണത്തിന് വി എം സുധീരന്‍ വരുന്നത്. മുമ്പ് മൂന്ന് തവണ സുധീരന്‍ എന്‍എസ്എസ് ആസ്ഥാനത്ത് എത്തി മണിക്കൂറുകള്‍ കാത്തിരുന്ന് കൂടിക്കാഴ്ച നടത്തിയിട്ടുണ്ട്. എന്‍എസ്എസ് നല്ലനിലയില്‍ സഹായിച്ചിട്ടുമുണ്ട്. സുധീരനും വി ഡി സതീശനും മാത്രമല്ല കോണ്‍ഗ്രസിന്റെ നേതാക്കള്‍. സുധീരന്റെ സന്ദര്‍ശനംമൂലം എന്‍എസ്എസിനല്ല നഷ്ടം. കാര്യങ്ങള്‍ മനസ്സിലാക്കാതെയാകാം പ്രതിപക്ഷനേതാവ് വി എസ് അച്യുതാനന്ദന്‍ തനിക്കെതിരെ അഭിപ്രായം പറഞ്ഞതെന്നും സുകുമാരന്‍നായര്‍ പറഞ്ഞു.

സുകുമാരന്‍നായര്‍ക്ക് വികാരവിക്ഷോഭമെന്ന് സുധീരന്‍

തിരു: തെറ്റിദ്ധാരണയും വികാരവിക്ഷോഭവുമാണ് എന്‍എസ്എസ് ജനറല്‍ സെക്രട്ടറി സുകുമാരന്‍നായരെ നയിക്കുന്നതെന്ന് കെപിസിസി പ്രസിഡന്റ വി എം സുധീരന്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. അദ്ദേഹത്തിന്റെ മനസ്സ് ശാന്തമാകട്ടെ. നല്ല ബന്ധത്തിനുള്ള സാധ്യതയുണ്ട്. പിണങ്ങി ഇണങ്ങിയാല്‍ ബന്ധം സുദൃഢമാകുമെന്നും സുധീരന്‍ പ്രത്യാശിച്ചു. പെരുന്നയില്‍ പോയപ്പോള്‍ പുഷ്പാര്‍ച്ചനയല്ലാതെ ചര്‍ച്ചയോ കൂടിക്കാഴ്ചയോ ഉദ്ദേശിച്ചിരുന്നില്ല. പോകുന്നതിനുമുമ്പ് സുകുമാരന്‍നായരെ ഫോണില്‍ വിളിച്ചിരുന്നു. പറഞ്ഞ സമയത്തേക്കാള്‍ അല്‍പ്പം വൈകിയാണ് പോയത്. അദ്ദേഹം കാണാന്‍ താല്‍പ്പര്യം പ്രകടിപ്പിച്ചിരുന്നെങ്കില്‍ കാണുമായിരുന്നു. കസ്തൂരിരംഗന്‍ വിഷയം കേരളത്തിലെ കത്തുന്ന പ്രശ്നമാണ്. ഇക്കാര്യത്തില്‍ കര്‍ഷകര്‍ക്ക് അനുകൂലമായ സാഹചര്യങ്ങള്‍ക്കായി തുടര്‍നടപടി സ്വീകരിക്കുമെന്നും സുധീരന്‍ അവകാശപ്പെട്ടു.

"സുകുമാരന്‍ നായര്‍ക്ക് സ്വാര്‍ഥതയെന്ന്"

മലപ്പുറം: കെപിസിസി പ്രസിഡന്റ് വി എം സുധീരനെ അധിക്ഷേപിച്ചതിലൂടെ എന്‍എസ്എസ് ജനറല്‍ സെക്രട്ടറി സുകുമാരന്‍ നായര്‍ സമുദായത്തെ പൊതുസമൂഹത്തിന് മുന്നില്‍ അപഹസിച്ചതായി എന്‍എസ്എസ് മുന്‍ സംസ്ഥാന ഭാരവാഹിയും നായര്‍ സേവക സമാജം രക്ഷാധികാരിയുമായ മഞ്ചേരി ഭാസ്കരപ്പിള്ള വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. എന്‍എസ്എസിന്റെ ജനറല്‍ സെക്രട്ടറിയില്‍നിന്നും ഉണ്ടാകാന്‍ പാടില്ലാത്ത വാക്കുകളാണ് അദ്ദേഹത്തില്‍നിന്നും ഉണ്ടായത്. സ്വാര്‍ഥ താല്‍പ്പര്യങ്ങളാണ് അദ്ദേഹത്തെ നയിക്കുന്നതെന്നും ഭാസ്കരപ്പിള്ള പറഞ്ഞു.

deshabhimani

ഉമ്മന്‍ചാണ്ടിയുടെ അനുമതി പ്രത്യേക സംഘം അന്വേഷിക്കണം: സുധീരന്‍

ഉമ്മന്‍ചാണ്ടി പരിസ്ഥിതിവകുപ്പ് കൈകാര്യംചെയ്ത സമയത്ത് പാറമടകള്‍ക്ക് അനുമതി നല്‍കിയതിനെക്കുറിച്ച് പ്രത്യേകസംഘത്തെ വച്ച് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് സര്‍ക്കാരിന് കെപിസിസി പ്രസിഡന്റ് വി എം സുധീരന്റെ കത്ത്. നിയമവിരുദ്ധമായി നല്‍കിയ പാറമട അനുമതിക്കുപിന്നില്‍ നിക്ഷിപ്ത താല്‍പ്പര്യങ്ങളുണ്ടെന്ന് പരിസ്ഥിതിമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന് നല്‍കിയ കത്തില്‍ സുധീരന്‍ പറഞ്ഞു. പരിസ്ഥിതിവകുപ്പ് മുഖ്യമന്ത്രിയുടെ ചുമതലയിലായിരുന്നപ്പോഴാണ് സംസ്ഥാനത്ത് 17 പാറമടകള്‍ക്കും മറ്റ് ഖനപ്രവര്‍ത്തനങ്ങള്‍ക്കും അനുമതി നല്‍കിയത്. പാരിസ്ഥിതികാഘാത പഠനസമിതിക്ക് ചെയര്‍മാനില്ലാതിരുന്ന സമയത്താണ് ധൃതി പിടിച്ച് അനുമതി നല്‍കിയത്. ഇതിനെതിരെയാണ് സുധീരന്‍ പരസ്യമായി രംഗത്തെത്തിയത്.

നിയമപരമായാണ് പാറമടകള്‍ക്ക് അനുമതി നല്‍കിയതെന്നാണ് ഉമ്മന്‍ചാണ്ടിയുടെ നിലപാട്. അനുമതിയെ ന്യായീകരിച്ച് ഉമ്മന്‍ചാണ്ടി ദീര്‍ഘമായ പ്രസ്താവനയും ഇറക്കിയിരുന്നു. എല്ലാ നടപടിയും പൂര്‍ത്തിയാക്കിയാണ് ഖനാനുമതി നല്‍കിയതെന്ന് മന്ത്രി തിരുവഞ്ചൂരും മുഖ്യമന്ത്രിയെ ന്യായീകരിച്ചു. ഇരുവരുടെയും നിലപാടിനെതിരെ രംഗത്തെത്തിയതോടെ മുഖ്യമന്ത്രിയും സുധീരനുമായുള്ള പോര് വരുംദിവസങ്ങളില്‍ രൂക്ഷമാകും. പാറമടകള്‍ക്ക് അനുമതി നല്‍കിയത് സംബന്ധിച്ച് അന്വേഷിക്കാന്‍ പ്രത്യേക സംഘത്തെ നിയോഗിക്കണമെന്ന സുധീരന്റെ ആവശ്യം മുഖ്യമന്ത്രിയെ ചൊടിപ്പിച്ചിട്ടുണ്ട്. സര്‍ക്കാരിന് നല്‍കിയ കത്ത് പരസ്യപ്പെടുത്തിയതിലും ഉമ്മന്‍ചാണ്ടി കടുത്ത അതൃപ്തിയിലാണ്.

ചെയര്‍മാന്റെ രാജിക്കുശേഷം പാരിസ്ഥിതികാഘാത പഠനസമിതി നാല് തവണ യോഗം ചേര്‍ന്നാണ് 17 പുതിയ പാറമടകള്‍ക്കും മറ്റ് ഖന നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കും അനുമതി നല്‍കിയത്. മുഖ്യമന്ത്രിയുടെ ഓഫീസിന്റെ നിര്‍ദേശപ്രകാരമാണിതെന്നാണ് ആരോപണം. സമിതി അധ്യക്ഷനായിരുന്ന പ്രമുഖ ശാസ്ത്രജ്ഞന്‍ ഡോ. എ ഇ മുത്തുനായകത്തിന്റെ രാജിക്കുശേഷം നടന്ന ഈ നടപടികളില്‍ ഏറെ ദുരൂഹതയുണ്ട്. മുഖ്യമന്ത്രിയുടെ വിശ്വസ്തനായ പരിസ്ഥിതി കാലാവസ്ഥാവ്യതിയാന ഡയറക്ടര്‍ പി ശ്രീകണ്ഠന്‍നായരുടെ നേതൃത്വത്തില്‍ രണ്ട് സ്ഥിരം സമിതി അംഗങ്ങളും പ്രത്യേക ക്ഷണിതാവുമടങ്ങുന്ന സമിതിയാണ് അനുമതി നല്‍കിയത്. ശ്രീകണ്ഠന്‍നായരുടെ നടപടികള്‍ക്കെതിരെ പരസ്യനിലപാട് സ്വീകരിക്കുകയും പരിസ്ഥിതി വകുപ്പിന്റെ കുത്തഴിഞ്ഞ പ്രവര്‍ത്തനത്തില്‍ അതൃപ്തി രേഖപ്പെടുത്തുകയും ചെയ്ത ഡോ. മുത്തു നായകത്തെ പുകച്ചുപുറത്താക്കുകയായിരുന്നു. വകുപ്പില്‍ വഴിവിട്ട പ്രവര്‍ത്തനങ്ങളാണ് നടക്കുന്നതെന്നും താന്‍ ചെയര്‍മാനായ അതോറിറ്റിയോട് സര്‍ക്കാര്‍ സഹകരിക്കുന്നില്ലെന്നും കാണിച്ച് മുത്തുനായകം സര്‍ക്കാരിന് കത്തും നല്‍കിയിരുന്നു. അതിനിടെ പാറമടകള്‍ക്കും മണല്‍വാരലിനും അനുമതി നല്‍കാനുള്ള പൂര്‍ണ അവകാശം വിവാദ പരിസ്ഥിതിവകുപ്പ് ഡയറക്ടര്‍ക്ക് നല്‍കി സര്‍ക്കാര്‍ ഉത്തരവിറക്കിയതും വിവാദമായി.

ദിലീപ് മലയാലപ്പുഴ deshabhimani

Thursday, February 27, 2014

കസ്തൂരിരംഗന്‍: മുഖ്യമന്ത്രിയുടെ വാദം തെറ്റെന്ന് വീരപ്പ മൊയ് ലി

കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടുമായി ബന്ധപ്പെട്ട കേരളത്തിന്റെ ആശങ്കയ്ക്ക് രണ്ട് ദിവസത്തിനകം പരിഹാരമുണ്ടാകുമെന്ന് കേന്ദ്രപരിസ്ഥിതി മന്ത്രി വീരപ്പ മൊയ് ലി ഉറപ്പ് നല്‍കിയതായ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ വാദം തെറ്റെന്ന് തെളിഞ്ഞു. ഉമ്മന്‍ചാണ്ടിയ്ക്ക് യാതൊരുറപ്പും നല്‍കിയിട്ടില്ലെന്നും തീരുമാനമെടുക്കുന്നതിന് സമയപരിധി നിശ്ചയിച്ചിട്ടില്ലെന്നും വീരപ്പ മൊയ്ലി വ്യക്തമാക്കി. പ്രശ്നത്തിന് രണ്ടാം യുപിഎ സര്‍ക്കാരിന്റെ കാലത്ത് പൂര്‍ണ്ണപരിഹാരമുണ്ടാകണമെന്നില്ലെന്നും കേരളത്തിന്റെ റിപ്പോര്‍ട്ട് യാഥാര്‍ത്ഥ്യബോധത്തോടെയുള്ളതാണെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം കസ്തൂരി രംഗന്‍ റിപ്പോര്‍ട്ട് നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് പുതിയ വിജ്ഞാപനമിറക്കില്ലെന്ന് കേന്ദ്ര പരിസ്ഥിതി മന്ത്രാലയവും അറിയിച്ചു. നിലവിലെ വിജ്ഞാപനത്തിലെ ആശയക്കുഴപ്പങ്ങള്‍ നീക്കാനുള്ള പുതിയ മെമ്മോറാണ്ടാം മാത്രമേ പുറത്തിറക്കുകയുള്ളൂവെന്നാണ് മന്ത്രാലയത്തിന്റെ വിശദീകരണം. കേരളം മുന്നോട്ടുവച്ച ആവശ്യങ്ങള്‍ പൂര്‍ണ്ണമായി അംഗീകരിക്കാനാവില്ലെന്ന് പരിസ്ഥിതി മന്ത്രാലയം നേരത്തെ അറിയിച്ചിരുന്നു. കസ്തൂരിരംഗന്‍ ശുപാര്‍ശകള്‍ പൂര്‍ണ്ണമായും എടുത്തുകളയാനാകില്ലെന്നും 123 വില്ലേജുകളുടെ അതിര്‍ത്തി നിര്‍ണയം അപ്രായോഗികമാണെന്നുമാണ് കേന്ദ്രനിലപാട്. ദേശിയ ഹരിത ട്രൈബ്യൂണലിലെ കേസ് കൂടി കണക്കിലെടുത്താവും കരട് വിജ്ഞാപനമെന്നും കേന്ദ്രം വ്യക്തമാക്കിയിട്ടുണ്ട്.

റിപ്പോര്‍ട്ട് നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് കേരളത്തിന്റെ ഉദ്യോഗസ്ഥരുമായുള്ള ചര്‍ച്ച പൂര്‍ത്തിയായി. കേരളത്തിന്റെ നിലപാടുകള്‍ കേന്ദ്രത്തെ ബോധ്യപ്പെടുത്തിയതായി വിഷയത്തെകുറിച്ച് പഠിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ കേരളം നിയോഗിച്ച കമ്മിറ്റിയുടെ ചെയര്‍മാന്‍ ഉമ്മന്‍ വി ഉമ്മന്‍ വ്യക്തമാക്കി.കേരളത്തിന്റെ ആവശ്യങ്ങള്‍ അംഗീകരിക്കില്ലെന്ന് ആരും പറഞ്ഞിട്ടില്ലെന്നായിരുന്നു മന്ത്രി കെ സി ജോസഫിന്റെ പ്രതികണം.

deshabhimani

സുകുമാരന്‍ നായര്‍ കാത്തിരുന്നുവെന്ന് അറിഞ്ഞില്ല: സുധീരന്‍

എന്‍എസ്എസ് ജനറല്‍ സെക്രട്ടറി സുകുമാരന്‍ നായര്‍ തന്നെ കാണാന്‍ ആഗ്രഹിക്കുന്നുവെന്ന് അറിഞ്ഞിരുന്നുവെങ്കില്‍ തീര്‍ച്ചയായും കാണുമായിരുന്നുവെന്ന് കെപിസിസി പ്രസിഡന്റ് വി എം സുധീരന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. മന്നം സമാധിയില്‍ സുധീരന്‍ ചെന്നിട്ടും തന്നെ കാണാതെ മടങ്ങിയതില്‍ സുകുമാരന്‍ നായര്‍ വ്യാഴാഴ്ചയും നടത്തിയ പരാമര്‍ശങ്ങള്‍ക്ക് മറുപടി പറയുകയായിരുന്നു സുധീരന്‍.

താന്‍ ഏറെ ബഹുമാനിക്കുന്ന മന്നത്തിന്റെ സമാധിദിനത്തില്‍ അവിടെ പോകുക, പ്രാര്‍ത്ഥനയില്‍ പങ്കെടുക്കുക അത്രയേ ലക്ഷ്യമിട്ടിരുന്നുള്ളൂ. അന്നത്തെ ദിവസം മറ്റ് രാഷ്ട്രീയ , സൗഹൃദ ചര്‍ച്ചകള്‍ നടത്തി ആ ദിനത്തിന്റെ പ്രാധാന്യം നഷ്ടപ്പെടുത്താനും താല്‍പര്യമുണ്ടായിരുന്നില്ല. എന്നാല്‍ തന്നെ കാണാന്‍ സുകുമാരന്‍ നായര്‍ കാത്തിരിക്കുകയാണെന്ന് അറിഞ്ഞിരുന്നെങ്കിുല്‍ തീര്‍ച്ചയായും കാണുമായിരുന്നു. എന്നാല്‍ അത്തരം ഒരു സൂചനയും അവിടെനിന്ന് ലഭിച്ചില്ല. എന്നിട്ടും എന്തിനാണ് ഇത്ര പ്രകോപനപരമായി സുകുമാരന്‍ നായര്‍ പ്രതികരിക്കുന്നത് എന്നറിയില്ല. സുകുമാരന്‍ നായരുടെ വികാര വിക്ഷോഭങ്ങള്‍ അടങ്ങി ശാന്തമായാല്‍ പരിഹരിക്കാവുന്ന പ്രശ്നങ്ങളെയുള്ളൂ.

അദ്ദേഹത്തിന് കോണ്‍ഗ്രസിനോട് എതിര്‍പ്പില്ല സുധീരനോട് മാത്രമെ എതിര്‍പ്പുള്ളൂ എന്നറിഞ്ഞതില്‍ സമാധാനമുണ്ട്. അദ്ദേഹത്തിന്റെ സൗഹൃദം തന്നിലേക്കും കൂടി വ്യാപിപ്പിക്കണമെന്ന് പ്രാര്‍ഥിക്കുകയാണ്. മുമ്പും പലതവണ മന്നം സമാധിയില്‍ പോയിട്ടുണ്ട്. പി കെ നാരായണ പണിക്കരുമായി നല്ല ബന്ധമായിരുന്നു. ഈ വിഷയത്തില്‍ സംഘര്‍ഷം ഉണ്ടാക്കണമെന്ന് താല്‍പര്യമില്ല. അതിനാല്‍ അത്തരത്തിലുള്ള പ്രസ്താവനകള്‍ നടത്തരുതെന്ന് പ്രവര്‍ത്തകരോട് ആവശ്യപ്പെട്ടിട്ടുണ്ട്. സമുദായ നേതാക്കളും രാഷ്ട്രീയക്കാരും പരസ്പരം പ്രവര്‍ത്തനങ്ങളില്‍ ഇടപ്പെടാതിരിക്കുകയാണ നല്ലതെന്നും സുധീരന്‍ പറഞ്ഞു.

മന്നം സമാധിയില്‍ സുധീരന്‍ ക്യൂതെറ്റിച്ച് കയറി വലിയ ആളാകാനാണ് നോക്കിയതെന്നായിരുന്നു സുകുമാരന്‍ നായരുടെ പ്രതികരണം. ചീപ്പ് പോപ്പുലാരിറ്റിക്ക് വേണ്ടിയാണ് സുധീരന്‍ വന്നത്. ഇതിനേക്കാള്‍ വലിയ കോണ്‍ഗ്രസ് നേതാക്കള്‍ ഇവിടെ വന്നിട്ടുണ്ട്. സുധീരന്‍ എന്റെ അടുത്ത് വന്നാല്‍ സ്വീകരിക്കുമായിരുന്നു. മന്നം സമാധി എന്‍എസ്എസിന്റെ സ്വത്താണ് . കോട്ടയത്തെ ഗാന്ധിപ്രതിമപോലെയല്ല മന്നം സമാധി. കോണ്‍ഗ്രസിനോടല്ല. സുധീരനോടാണ് എതിര്‍പ്പെന്നും ആദര്‍ശം പറഞ്ഞാല്‍ വോട്ട് കിട്ടില്ലെന്നും സുകുമാരന്‍ നായര്‍ പറഞ്ഞിരുന്നു.

deshabhimani

Brinda's letter to Health Minister on the “ill conceived move by the Medical Council of India

Given below is the full text of the letter addressed to the Union Minister
for Health & Family Welfare by CPI(M) Polit Brueau Member, Brinda Karat
today on the “ill conceived move by the Medical Council of India to bring
an amendment to the Ethics regulation for doctors for exempting “the
Professional Association of Doctors” from the jurisdiction of the Medical
Council of India.”

Dear Shri Ghulam Nabi Azadji,

This letter is to bring to your attention, for prompt and appropriate
action, the ill conceived move by the Medical Council of India to bring an
amendment to the Ethics regulation for doctors for exempting “the
Professional Association of Doctors” from the jurisdiction of the Medical
Council of India.

In the recent meeting of the Executive Committee of the Medical Council of
India on February 18th it was decided to amend 6.8 and exempt the
“Professional Association of Doctors” from the purview of Medical Ethics.
It should be noted that the 6.8 amendment of Ethics regulation was added
in December 2009 following the widespread misuse of the loopholes in
Ethics regulation 2002 by the professional association of doctors,
including the Indian Medical Association.

It is inconceivable and objectionable that the MCI should exclude
associations of medical professionals from the ethical standards that are
expected of individual doctors. Does it then mean that what is
impermissible for an individual doctor is permissible if he/she acts in
association with others. It is not just the absurdity of such a position,
which is striking. The question arises if such a position has been taken
because the present dispensation of the MCI is working to protect the IMA
which has been found guilty of violation of ethical standards in an
earlier case of endorsement for a remuneration of a commercial product of
Pepsico for which action was taken against the office bearers of IMA who
were involved. In that case you personally had made a statement in the Lok
Sabha on November 19th, 2010 in which you had declared that action was
taken against the office bearers for their illegal and unethical
endorsement.

A case connected  is still pending with the MCI. This relates to the
harassment and victimization of the whistleblower in the case Dr. Babu.
The earlier Ethics Committee, now disbanded, had recommended strong action
against the office bearers of IMA responsible for the harassment including
suspension of their licenses. The present set of office bearers of MCI
have not acted on the Ethics Committee recommendation. On the contrary the
MCI has now suggested that professional associations should be exempted.
If this is accepted it will mean protection to those guilty of the
violation of ethics and a punishment to those who like Dr. Babu have
spoken out against malpractices.

In this context, this letter is to request you to reject the retrograde
and ill conceived move by the Medical Council of India, to amend 6.8 of
MCI regulation, to exempt the Professional Association of Doctors from the
purview of the Professional Conduct, Etiquette and Ethics for registered
medical practitioners.

With regards,
Yours Sincerely,



(Brinda Karat)

Sri.Ghulam Nabi Azad,
Union Minister for Health & Family Welfare,
New Delhi

എല്‍ഡിഎഫിന്റെ നേട്ടങ്ങളും ഇല്ലാത്ത കാര്യങ്ങളുമായി കെ വി തോമസ്

കൊച്ചി: നേട്ടങ്ങളുടെ പട്ടികയെന്ന പേരില്‍ കേന്ദ്രസഹമന്ത്രി കെ വി തോമസ് പ്രസിദ്ധീകരിച്ച ജനസമക്ഷത്തിലെ അവകാശവാദങ്ങള്‍ ജനങ്ങളെ വെല്ലുവിളിക്കുന്നതാണെന്ന് സിപിഐ എം പാര്‍ലമെന്റ് മണ്ഡലം സെക്രട്ടറി പി രാജീവ് എംപി വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി. ഇല്ലാത്ത നേട്ടങ്ങള്‍ അവകാശപ്പെടുന്ന കെ വി തോമസ് മറ്റുള്ളവരുടെ നേട്ടങ്ങളും തന്റെ പേരിലാക്കി ജനങ്ങളെ കബളിപ്പിക്കുകയാണ്. ഇല്ലാത്ത നേട്ടങ്ങള്‍ നിരത്തി നാടുനീളെ സ്ഥാപിച്ച ഫ്ളക്സ് ബോര്‍ഡുകള്‍ തെരഞ്ഞെടുപ്പു പ്രചാരണത്തിന്റെ ചെലവില്‍ ഉള്‍പ്പെടുത്തണം. അധികാര ദുര്‍വിനിയോഗത്തിന്റെ ഭാഗമാണ് ഇത്തരം പ്രചാരണം.

ഫാക്ടിന് 6779 കോടി രൂപയുടെ പാക്കേജ് 2012 ഡിസംബര്‍ 13ന് അംഗീകരിച്ചുവെന്ന് അവകാശപ്പെടുന്ന കെ വി തോമസ് ആ തുക എവിടെപ്പോയെന്നു വ്യക്തമാക്കണം. അത്തരമൊരു പാക്കേജ് ഉണ്ടായിരുന്നെങ്കില്‍ 991 കോടി രൂപയുടെ പാക്കേജ് ആവശ്യപ്പെട്ട് എല്ലാ ട്രേഡ് യൂണിയനുകളിലെയും തൊഴിലാളികള്‍ നടത്തുന്ന സമരത്തിന് മറുപടി പറയണം. കഴിഞ്ഞ ബജറ്റില്‍ ഫാക്ടിന് അനുവദിച്ച 211 കോടി രൂപയില്‍ ഒരുലക്ഷം രൂപമാത്രമാണ് നല്‍കിയത്. ഇതും നേട്ടമായി അവതരിപ്പിക്കണം. എച്ച്എംടിയെ സ്വതന്ത്ര യൂണിറ്റാക്കാന്‍ തീരുമാനിച്ചതായി കെ വി തോമസ് പറയുന്നു. മന്ത്രാലയം ഇങ്ങനെ തീരുമാനിച്ചിട്ടില്ലെന്ന് പാലമെന്റില്‍തന്നെ വ്യക്തമാക്കപ്പെട്ടിട്ടും ജനത്തെയും തൊഴിലാളികളെയും തെറ്റിദ്ധരിപ്പിക്കുകയാണ്. തുറമുഖത്തിന്റെയും കപ്പല്‍ശാലയുടെയും പ്രതിസന്ധി മറച്ചുവയ്ക്കാനാണ് ഇവ സംബന്ധിച്ച പ്രഖ്യാപനങ്ങള്‍. കപ്പല്‍ശാലയ്ക്ക് 25,000 കോടി രൂപയുടെ ഓര്‍ഡര്‍ നല്‍കിയതായി അവകാശപ്പെടുന്നു. എന്നാല്‍, നാവികസേനയ്ക്ക് നാല് വിമാനവാഹിനി കപ്പലുകള്‍ നിര്‍മിക്കാനുള്ള താല്‍പ്പര്യപത്രം ക്ഷണിച്ചപ്പോള്‍ കൊച്ചി കപ്പല്‍ശാലയെ ഒഴിവാക്കുകയാണ് ചെയ്തത്. 12,500 കോടിരൂപയുടെ രണ്ടു കപ്പലുകളുടെ ഓര്‍ഡര്‍ ഹിന്ദുസ്ഥാന്‍ കപ്പല്‍ശാലയ്ക്ക് നല്‍കിക്കഴിഞ്ഞു.

സൗത്ത് റെയില്‍വേ സ്റ്റേഷന്‍ അന്തര്‍ദേശീയ നിലവാരത്തിലേക്ക് ഉയര്‍ത്താന്‍ നടപടിയെടുത്തതായി കെ വി തോമസ് അവകാശപ്പെടുന്നു. ഒന്നാം യുപിഎ സര്‍ക്കാര്‍ പ്രഖ്യാപിച്ച് ഇപ്പോഴും കടലാസില്‍ തുടരുന്ന പദ്ധതി ബജറ്റില്‍ പ്രഖ്യാപിച്ചതല്ലാതെ ഒരു നടപടിയും എടുത്തിട്ടില്ല. ഓള്‍ഡ് റെയില്‍വേ സ്റ്റേഷന്‍ പുനരുദ്ധരിക്കാന്‍ ഉദ്ദേശ്യമില്ലെന്ന് ദക്ഷിണ റെയില്‍വേ ജനറല്‍ മാനേജര്‍ പരസ്യമായി പ്രഖ്യാപിച്ചിട്ടും അതും അംഗീകരിച്ചുവെന്ന് മന്ത്രി അവകാശപ്പെടുന്നു. ദേശീയപാതയിലെ ഫ്ളൈ ഓവറുകളുടെ നിര്‍മാണത്തിന് ദേശീയപാത മന്ത്രാലയത്തിന്റെ അനുമതി നേടിയെടുക്കാനായില്ല. നിര്‍മാണം പൂര്‍ത്തിയാക്കിയ നോര്‍ത്ത് മേല്‍പ്പാലം ഉള്‍പ്പെടെയുള്ളവയ്ക്ക് റെയില്‍വേ വിഹിതം നേടിയെടുക്കാന്‍പോലും കഴിഞ്ഞില്ല. ഒരുകിലോമീറ്റര്‍പോലും പുതിയ ദേശീയപാത നിര്‍മിക്കാന്‍ കഴിയാത്ത മണ്ഡലമാണ് എറണാകുളം.

 കൊച്ചിയുടെ നേട്ടങ്ങളുടെ പട്ടികയിലുള്ള കേന്ദ്രീയ വിദ്യാലയങ്ങളുടെ മേഖലാ ഓഫീസ് ശശി തരൂര്‍ തിരുവനന്തപുരത്ത് ഉദ്ഘാടനംചെയ്തുകഴിഞ്ഞു. മാരിടൈം സര്‍വകലാശാലയ്ക്ക് 60 ഏക്കര്‍ സ്ഥലം നല്‍കാമെന്നേറ്റിട്ടും അനുമതി നേടിയെടുക്കാന്‍ കഴിഞ്ഞില്ല. എല്‍ഡിഎഫ് സര്‍ക്കാര്‍ ടെന്‍ഡര്‍ ഉറപ്പിച്ച നോര്‍ത്ത് പാലവും എ എല്‍ ജേക്കബ് പാലവും സ്വന്തം നേട്ടങ്ങളുടെ പട്ടികയില്‍ കെ വി തോമസ് ഉള്‍പ്പെടുത്തിയത് പരിഹാസ്യമാണ്. ഇടപ്പള്ളി മേല്‍പ്പാലത്തിന്റെ ചരിത്രം ജനങ്ങള്‍ മറന്നിട്ടില്ല. തൃപ്പൂണിത്തുറവഴി പോകാത്ത ഇന്റര്‍സിറ്റി എക്സ്പ്രസിന് തൃപ്പൂണിത്തുറയില്‍ സ്റ്റോപ്പ് അനുവദിച്ചെന്ന് നേട്ടങ്ങളുടെ പട്ടികയില്‍ എഴുതിപ്പിടിപ്പിച്ചത് പരിഹാസ്യമാണ്. ഡോ. സെബാസ്റ്റ്യന്‍ പോള്‍ എംപിയായിരിക്കെ ഒന്നാം യുപിഎ സര്‍ക്കാരിന്റെ കാലത്ത് അനുമതി ലഭിച്ച വല്ലാര്‍പാടം കണ്ടെയ്നര്‍ ടെര്‍മിനല്‍, പെട്രോനെറ്റ് എല്‍എന്‍ജി ടെര്‍മിനല്‍ എന്നിവ തന്റെ നേട്ടമായി അവകാശപ്പെടുന്നത് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കലാണ്. കുസാറ്റിന് ഐഐഇഎസ്ടി പദവി, അന്താരാഷ്ട്ര ക്യാന്‍സര്‍ സെന്റര്‍ എന്നിവയുടെ കാര്യത്തിലും സത്യത്തിനു നിരക്കാത്ത അവകാശവാദങ്ങളാണ് കേന്ദ്രമന്ത്രിയുടേതെന്നും പി രാജീവ് ചൂണ്ടിക്കാട്ടി.

മെട്രോ എങ്ങനെ 3 വര്‍ഷം വൈകി

കൊച്ചി: തന്റെ പ്രധാന ഭരണനേട്ടമായി കൊച്ചി മെട്രോ അവതരിപ്പിക്കുന്ന കെ വി തോമസ് പദ്ധതി മൂന്നുവര്‍ഷം വൈകിയതിന്റെ കാരണംകൂടി വ്യക്തമാക്കണമെന്ന് പി രാജീവ് എംപി ആവശ്യപ്പെട്ടു. 2009 നവംബര്‍ 19ന് എല്ലാ നടപടിക്രമങ്ങളും പൂര്‍ത്തിയാക്കി കേന്ദ്രമന്ത്രിസഭയുടെ പരിഗണനയ്ക്കുവന്ന കൊച്ചി മെട്രോയുടെ അനുമതി എല്‍ഡിഎഫ് സര്‍ക്കാരിനോടുള്ള സങ്കുചിത രാഷ്ട്രീയ വൈരംമൂലം മൂന്നുവര്‍ഷമാണ് വൈകിയത്. പദ്ധതിച്ചെലവ് മൂന്നിരട്ടിയിലധികമായി അനുമതി നല്‍കിയിട്ടും ഡിഎംആര്‍സിയെയും ഇ ശ്രീധരനെയും ഒഴിവാക്കാനുള്ള ശ്രമത്തതിന്റെ ഭാഗമായി ഒരുവര്‍ഷം വീണ്ടും വൈകിച്ചു. ജനകീയ സമ്മര്‍ദത്തിന്റെ ഫലമായാണ് ശ്രീധരനെയും ഡിഎംആര്‍സിയെയും ഉള്‍പ്പെടുത്തി പദ്ധതി ആരംഭിച്ചതെന്ന് കെ വി തോമസ് മറന്നെങ്കിലും നാട്ടുകാര്‍ മറന്നിട്ടില്ലെന്നും രാജീവ് ചൂണ്ടിക്കാട്ടി.

കെ വി തോമസിന്റെ വാര്‍ത്താപരസ്യത്തിനെതിരെ തെര. കമീഷനെ സമീപിക്കും: സിപിഐ എം

കൊച്ചി: കേന്ദ്രസഹമന്ത്രി കെ വി തോമസ് മാതൃഭൂമി പത്രത്തില്‍ വാര്‍ത്താപേജെന്നു തെറ്റിദ്ധരിപ്പിക്കുംവിധം ഫെബ്രുവരി 23നു നല്‍കിയ അഡ്വര്‍ട്ടോറിയലിനെതിരെ തെരഞ്ഞെടുപ്പു കമീഷനെ സമീപിക്കുമെന്ന് സിപിഐ എം എറണാകുളം പാര്‍ലമെന്റ് മണ്ഡലം സെക്രട്ടറി പി രാജീവ് എംപി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

പെയ്ഡ് ന്യൂസ് സംബന്ധിച്ച് പാര്‍ലമെന്റ് അംഗീകരിച്ച റിപ്പോര്‍ട്ടിലെ ശുപാര്‍ശകളെ വെല്ലുവിളിക്കുന്നതാണ് കെ വി തോമസിന്റെ മന്ത്രാലയം നല്‍കിയ അഡ്വര്‍ട്ടോറിയല്‍. പെയ്ഡ് ന്യൂസ് സംബന്ധിച്ച് പഠിച്ച ഐടി മന്ത്രാലയത്തിന്റെ സ്റ്റാന്‍ഡിങ് കമ്മിറ്റിയുടെ റിപ്പോര്‍ട്ടില്‍ അഡ്വര്‍ട്ടോറിയലുകളെക്കുറിച്ച് പ്രത്യേക പരാമര്‍ശമുണ്ട്. ഇവയെ പെയ്ഡ് ന്യൂസിന്റെ പരിധിയിലാണ് പാര്‍ലമെന്ററി സമിതിയും പ്രസ് കൗണ്‍സിലും ഉള്‍പ്പെടുത്തിയിരിക്കുന്നത്. അഡ്വര്‍ട്ടോറിയലില്‍ പത്രത്തിലെ അക്ഷരങ്ങള്‍ അതേ രൂപത്തില്‍ അച്ചടിക്കുന്നത് വായനക്കാരെ തെറ്റിദ്ധരിപ്പിക്കുമെന്നും പാര്‍ലമെന്റ് അംഗീകരിച്ച റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. എല്ലാ വായനക്കാരും കാണുന്ന രൂപത്തില്‍ പരസ്യമാണെന്ന് അച്ചടിക്കണമെന്നും പത്രത്തിന്റെ അഭിപ്രായമല്ല അതെന്ന് രേഖപ്പെടുത്തണമെന്നും വ്യക്തമാക്കിയിട്ടുണ്ട്. ഈ സാഹചര്യത്തില്‍ പാര്‍ലമെന്റ് അംഗീകരിച്ച റിപ്പോര്‍ട്ടിനു വിരുദ്ധമായി അഡ്വര്‍ട്ടോറിയല്‍ നല്‍കിയത് തെരഞ്ഞെടുപ്പു കമീഷന്റെ ശ്രദ്ധയില്‍പ്പെടുത്തും. നിയമനടപടിയുമായി മുന്നോട്ടുപോകുമെന്നും പി രാജീവ് പറഞ്ഞു.

deshabhimani

ബിഎസ്എഫ് കേന്ദ്രം ഉദ്ഘാടനം യുഡിഎഫ് തെരഞ്ഞെടുപ്പ് വേദിയാക്കി

നാദാപുരം: പ്രാദേശിക നേതാക്കള്‍ നേരത്തെ എത്തി വിഐപി കസേരപിടിച്ചപ്പോള്‍ കെപിസിസി നേതാവ് ഉള്‍പ്പെടെ പുറത്ത്. അക്ഷരാര്‍ഥത്തില്‍ തെരഞ്ഞെടുപ്പ് കോലാഹലമായിരുന്നു അരീക്കരക്കുന്നിലെ ബിഎസ്എഫ് ഉദ്ഘാടന വേദി. പരസ്പരം പുകഴ്ത്തി കേന്ദ്രആഭ്യന്തര മന്ത്രിയും സഹമന്ത്രിയും ചടങ്ങ് പൊലിപ്പിച്ചു. യുഡിഎഫ് നേതൃത്വം കൈയൊഴിഞ്ഞപ്പോള്‍ മുല്ലപ്പള്ളിക്ക് സീറ്റ് ഉറപ്പിക്കാനുള്ള വേദിയായും അരീക്കരക്കുന്ന് മാറി. ലോക സഭാ തെരഞ്ഞെടുപ്പില്‍ മുല്ലപ്പള്ളി വടകരയില്‍ തന്നെ മത്സരിക്കുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രിയെകൊണ്ട് പ്രഖ്യാപനം നടത്തിച്ചതോടെ രംഗം പൂര്‍ത്തിയായി.

തെരഞ്ഞെടുപ്പ് പ്രഖ്യാപനം ഉടന്‍ ഉണ്ടാകുമെന്നറിഞ്ഞതോടെയാണ് അരീക്കരക്കുന്ന് ബിഎസ്എഫ് കേന്ദ്രം ഉദ്ഘാടനം ചെയ്യാന്‍ മുല്ലപ്പള്ളി കോപ്പ് കൂട്ടിയത്. സൈനിക സ്കൂളും ആശുപത്രിയുമില്ലാതെ താല്‍ക്കാലിക കെട്ടിടങ്ങള്‍ നിര്‍മിച്ചാണ് ഉദ്ഘാടനം നടത്തിയത്. തൊട്ടടുത്ത വളയം പഞ്ചായത്ത് പ്രസിഡന്റിനെ ക്ഷണിക്കാതെയും ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റിന് കസേര നല്‍കാതെയും ജനപ്രതിനിധികളെ അപമാനിച്ചും യുഡിഎഫ് ഇതര രാഷ്ട്രീയ നേതാക്കളെ അവഗണിച്ചുമായിരുന്നു ഉദ്ഘാടനം. മുല്ലപ്പള്ളിക്ക് പ്രിയപ്പെട്ട ആര്‍എംപി നേതാവ് വേണുവിനെ വേദിയില്‍ എത്തിച്ചതും ജനപ്രതിനിധികളെ പുറത്തിരുത്തി ഡിസിസി പ്രസിഡന്റ് കെ സി അബു സര്‍ക്കാര്‍ പരിപാടി വിളക്ക് കൊളുത്തി ഉദ്ഘാടനം ചെയ്തതും പ്രതിഷേധത്തിന് ഇടയാക്കി. അയ്യായിരം പേര്‍ക്ക് ഇരിക്കാവുന്ന പന്തല്‍ ഒരുക്കുമെന്നായിരുന്നു അറിയിപ്പ്. എന്നാല്‍ അഞ്ഞൂറ് പേര്‍ക്ക് ഇരിക്കാന്‍ പോലും സൗകര്യമുണ്ടായിരുന്നില്ല. ഉത്തരമേഖല ഐജി ശങ്കര്‍ റെഡ്ഡി, റൂറല്‍ എസ്പി പി കെ അഷറഫ് എന്നിവരുടെ നേതൃത്വത്തില്‍ കനത്ത സുരക്ഷാ സംവിധാനമാണ് ഏര്‍പ്പെടുത്തിയത്.

കേന്ദ്രത്തിന്റെ ഉദ്ഘാടനം കേന്ദ്ര ആഭ്യന്തരമന്ത്രി സുശീല്‍ കുമാര്‍ ഷിന്‍ഡെ നിര്‍വഹിച്ചു. ബിഎസ്എഫ് ഭടന്മാര്‍ ഗാര്‍ഡ് ഓഫ് ഓര്‍ണര്‍ നല്‍കിയാണ് മന്ത്രിയെ സ്വീകരിച്ചത്. മുല്ലപ്പള്ളി രാമചന്ദ്രന്‍ അധ്യക്ഷനായി. ഇ കെ വിജയന്‍ എംഎല്‍എ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എന്‍ പി ദേവി, പഞ്ചായത്ത് പ്രസിഡന്റ് എ ആമിന എന്നിവര്‍ സംസാരിച്ചു. ബിഎസ്എഫ് സ്പെഷല്‍്യ ഡയരക്ടര്‍ ജനറല്‍ ദേവേന്ദ്രകുമാര്‍ പഥക് സ്വാഗതവും ഡിഐജി ജോര്‍ജ് മാഞ്ഞൂരാന്‍ നന്ദിയും പറഞ്ഞു.

deshabhimani

പരിസ്ഥിതി സമിതിയില്‍ നടക്കുന്നത് ക്രമക്കേട്: മുത്തുനായകം

സംസ്ഥാന പരിസ്ഥിതി സമിതിയില്‍ നടക്കുന്നത്. ക്രമക്കേടുകളും ചട്ടവരുദ്ധമായ കാര്യങ്ങളുമാണെന്ന് പരിസ്ഥിതി സമിതി മുന്‍ ചെയര്‍മാന്‍ ഡോ.മുത്തുനായകം വെളിപ്പെടുത്തി. ക്രമക്കേടുകള്‍ക്ക് പിന്നില്‍ കാലാവസ്ഥ വ്യതിയാന വകുപ്പ് ഡയറക്ടര്‍ ശ്രീകണ്ഠന്‍ നായരാണ്. ചട്ടവിരുദ്ധമായ കാര്യങ്ങളാണ് ഇവര്‍ ചെയ്യുന്നത്.

ശ്രീകണ്ഠന്‍നായര്‍ സമിതിയുടെ മറവില്‍ വലിയതെറ്റുകളാണ് ചെയ്യുന്നത്. ഇതേ കുറിച്ച് പലതവണ മുഖ്യമന്ത്രിയെയും ചീഫ് സെക്രട്ടറിയേയും ധരിപ്പിച്ചിട്ടും പ്രയോജനമുണ്ടായില്ല. രണ്ട് കത്തുകളും ഇതേകുറിച്ച് പരതിസ്ഥിതി വകുപ്പിനയച്ചു. എന്നിട്ടും പ്രയോജനമില്ല.

ഇതില്‍ മനസ് മടുത്തിട്ടാണ് താന്‍ ചെയര്‍മാന്‍ സ്ഥാനം രാജിവെച്ചത്. പരിസ്ഥിതി ആഘാതപഠന സമിതിയില്‍ എത്തിയത് നല്ല കാര്യങ്ങള്‍ ചെയ്യണമെന്ന ആഗ്രഹത്താലാണെന്നും എന്നാല്‍ അതിന് പറ്റിയ സാഹചര്യമല്ല അവിടെയുള്ളത്. പ്രത്യേകിച്ച് ക്വാറികള്‍ക്ക് അനുമതി നല്‍കുന്നതിലടക്കം ക്രമക്കേടുകളാണ് നടക്കുന്നതെന്നും കൈരളി-പീപ്പിള്‍ ടിവിക്ക് നല്‍കിയ അഭിമുഖത്തില്‍ വെളിപ്പെടുത്തി

പാറമടകള്‍ക്ക് അനുമതി: വിവാദ ഡയറക്ടര്‍ക്ക് അധികാരം

തിരു: പാറമടകള്‍ക്കും മണല്‍വാരലിനും അനുമതി നല്‍കാനുള്ള അവകാശം വിവാദ പരിസ്ഥിതിവകുപ്പ് ഡയറക്ടര്‍ക്ക് നല്‍കി സര്‍ക്കാര്‍ ഉത്തരവ്. മുഖ്യമന്ത്രിയുടെ വിശ്വസ്തനും വിവാദനായകനുമായ പരിസ്ഥിതി ഡയറക്ടര്‍ പി ശ്രീകണ്ഠന്‍നായരാണ് നിലവില്‍ ഡയറക്ടര്‍. പരിസ്ഥിതി ആഘാത അവലോകന അതോറിറ്റി ചെയര്‍മാന്‍ സ്ഥാനത്തുനിന്ന് പ്രമുഖ ശാസ്ത്രജ്ഞന്‍ ഡോ. എ ഇ മുത്തുനായകത്തെ പുകച്ചു പുറത്താക്കിയതിന് പിന്നാലെയാണിത്.

ഇതോടെ സുപ്രധാന അനുമതികള്‍ നല്‍കാനുള്ള അധികാരം ആരോപണവിധേയനായ ഉദ്യോഗസ്ഥനിലേക്ക് മാറ്റപ്പെടും. ഖനത്തിനും മണല്‍ വാരലിനും പാരിസ്ഥിതിക അനുമതി നല്‍കുന്നതിനുള്ള പൂര്‍ണ ചുമതല നല്‍കി കഴിഞ്ഞദിവസമാണ് ഉത്തരവ് പുറത്തിറക്കിയത്. 2006ലെ പാരിസ്ഥിതിക അനുമതി സംബന്ധിച്ച കേന്ദ്രനിയമം, സുപ്രീംകോടതിയുടെയും ഹരിത ട്രിബ്യൂണലിന്റെയും 2012ലെയും 2013ലെയും ഉത്തരവുകള്‍ എന്നിവ കാറ്റില്‍ പറത്തിയാണ് സര്‍ക്കാര്‍ തീരുമാനം. ശ്രീകണ്ഠന്‍നായരാണ് സംസ്ഥാന പരിസ്ഥിതി വകുപ്പിനെയും സംസ്ഥാന പരിസ്ഥിതി ആഘാത നിര്‍ണയ അതോറിറ്റിയെയും നിയന്ത്രിക്കുന്നത്.

ഇദ്ദേഹത്തിന്റെ നേതൃത്വത്തില്‍ 17 പാറമടകള്‍ക്ക് അനുമതി നല്‍കിയത് വിവാദമായിരുന്നു. എല്ലാ ചട്ടങ്ങളും മറികടന്നായിരുന്നു അനുമതിയെന്നാണ് ആക്ഷേപം. മുഖ്യമന്ത്രിയുടെ ഓഫീസിന്റെ നിര്‍ദേശപ്രകാരമായിരുന്നു ഇത്. അതോറിറ്റി ചെയര്‍മാനായിരുന്ന മുത്തുനായകത്തെ പുകച്ചു പുറത്തുചാടിച്ച ശേഷമായിരുന്നു അനുമതി നല്‍കിയത്. ശ്രീകണ്ഠന്‍നായരുടെ അധാര്‍മികവും നിയമവിരുദ്ധവുമായ പ്രവര്‍ത്തനങ്ങള്‍ക്കെതിരെ മുത്തുനായകം മുഖ്യമന്ത്രിക്കും കേന്ദ്ര സര്‍ക്കാരിനും പരാതി നല്‍കിയിരുന്നു. എന്നാല്‍, ശ്രീകണ്ഠന്‍നായരെ സംരക്ഷിക്കുന്ന നിലപാടാണ് സര്‍ക്കാര്‍ സ്വീകരിച്ചത്. അതൃപ്തി അറിയിച്ച് ഡോ. മുത്തുനായകം രാജിവയ്ക്കുകയായിരുന്നു.

deshabhimani

സുധീരന്റെ വര്‍ഗീയവിരുദ്ധ കാപട്യം

ഇടതുപക്ഷം മുന്‍കൈയെടുത്ത് മൂന്നാംമുന്നണി രൂപീകരിക്കുന്നത് വര്‍ഗീയ ശക്തികളെ സഹായിക്കാനാണെന്ന് കെപിസിസിയുടെ അഭിനവ പ്രസിഡണ്ട് അധികാരമേറ്റെടുത്തതുമുതല്‍ പറയാന്‍ തുടങ്ങിയിട്ടുണ്ട്. മൂക്കിനപ്പുറം കാഴ്ചയില്ലാത്ത ഒരു നേതാവാണ് സുധീരന്‍ എന്ന് പറയാനാവില്ല. ഈ ആക്ഷേപമുന്നയിക്കുന്നത് വരുന്ന ലോകസഭാ തെരഞ്ഞെടുപ്പില്‍ ന്യൂനപക്ഷ ജനവിഭാഗങ്ങളുടെ ആഭിമുഖ്യം നേടിയെടുക്കുന്നതിനുവേണ്ടിയാണ്. ഒപ്പം കേരളത്തില്‍ ബിജെപിയുമായി വോട്ടുകച്ചവടം നടത്തുന്നതിന് മറയിടുക എന്ന ലക്ഷ്യവുമുണ്ട്. എന്നാല്‍ കോണ്‍ഗ്രസിന്റെ ചരിത്രമറിയുന്നവര്‍ ആരുംതന്നെ സുധീരന്റെ ഈ ആക്ഷേപത്തെ കണ്ണുമടച്ച് വിഴുങ്ങാന്‍ തയ്യാറാവില്ല.

കോണ്‍ഗ്രസിന്റെ ആദ്യകാല നേതാക്കളായിരുന്നല്ലോ ലാലാ ലജ്പത്റായിയും പണ്ഡിറ്റ് മദന്‍മോഹന്‍ മാളവ്യയും. രണ്ടുപേരും ഹിന്ദു മഹാസഭയുടെ നേതാക്കന്മാരുമായിരുന്നു. ജന സംഘത്തിന്റെ സ്ഥാപക പ്രസിഡന്റായിരുന്ന ശ്യാമപ്രസാദ് മുഖര്‍ജി നെഹ്റുവിന്റെ ക്യാബിനറ്റില്‍ അംഗമായിരുന്നയാളാണ്. നെഹ്റുവിന്റെ ക്യാബിനറ്റില്‍ വരുന്നതിന് തൊട്ടുമുമ്പ് അദ്ദേഹവും ഹിന്ദു മഹാസഭക്കാരനായിരുന്നു. ഗാന്ധിവധത്തിനുശേഷം നിരോധിക്കപ്പെട്ട ആര്‍എസ്എസിനെ അപ്പാടെ കോണ്‍ഗ്രസിലെടുക്കാന്‍ തീരുമാനിച്ചത് കോണ്‍ഗ്രസിന്റെ ഹൈക്കമാന്‍ഡായിരുന്നു. വിദേശ പര്യടനത്തിലായിരുന്ന നെഹ്റു തിരിച്ചുവന്ന് ശക്തിയായ എതിര്‍പ്പ് രേഖപ്പെടുത്തിയതുകൊണ്ടു മാത്രമാണ് ആ തീരുമാനം നടപ്പിലാവാതെ പോയത്.

കേരളത്തില്‍ കോണ്‍ഗ്രസിന്റെ മുഖ്യമന്ത്രിയും കെപിസിസിയുടെ പ്രസിഡണ്ടുമായിരുന്ന ആര്‍ ശങ്കര്‍ "ഹിന്ദു മണ്ഡലം" രൂപീകരിച്ചു പ്രവര്‍ത്തിച്ചിരുന്നയാളാണെന്ന കാര്യം സുധീരന് നിഷേധിക്കാനാവുമോ? ഹിന്ദു മണ്ഡലം വിട്ടുവന്നതിനുശേഷം അദ്ദേഹത്തിനെ മുഖ്യമന്ത്രിപദവിയില്‍ ഇരുത്തിയവരല്ലേ കോണ്‍ഗ്രസുകാര്‍. ഇ എം എസ് മന്ത്രിസഭയെ താഴെയിറക്കാന്‍ എല്ലാ ജാതിമത ശക്തികളുമായി കൂട്ടുകെട്ടുണ്ടാക്കിയതിന്റെ ചരിത്രവും കോണ്‍ഗ്രസിന് സ്വന്തം.

ഗാന്ധിവധത്തെ തുടര്‍ന്ന് മാനംകെട്ടു നിന്നിരുന്നതും രാഷ്ട്രീയരംഗത്തുതന്നെ അപ്രസക്തമായിരുന്നതുമായ ആര്‍എസ്എസിനെ ഇന്ത്യാ-ചൈന യുദ്ധമുണ്ടായപ്പോള്‍ പൊക്കിയെടുത്ത് മാമോദീസമുക്കി ദേശസംരക്ഷക പ്രസ്ഥാനത്തിന്റെ ചുമതലയേല്‍പിച്ചുകൊടുത്തത് നെഹ്റുവായിരുന്നു. 1975ല്‍ അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചപ്പോള്‍ അതിനെ എതിര്‍ത്ത ആര്‍എസ്എസ് പിന്നീട് നിലപാടുമാറ്റുകയും ഇരുപതിന പരിപാടിക്കും അഞ്ചിനപരിപാടിക്കും പിന്തുണ പ്രഖ്യാപിക്കുകയും ചെയ്തു. 1980ല്‍ നടന്ന തിരഞ്ഞെടുപ്പില്‍ ഇന്ദിരാ കോണ്‍ഗ്രസിന് പരസ്യമായിത്തന്നെ പിന്തുണ നല്‍കാനും ആര്‍എസ്എസ് തയ്യാറായി.

രാജീവിന്റെ കാലമായപ്പോഴേക്ക് ഭൂരിപക്ഷ-ന്യൂനപക്ഷ വര്‍ഗീയതകളെ മാറിമാറി പ്രീണിപ്പിക്കുക എന്ന നിലപാടായിരുന്നു കോണ്‍ഗ്രസിന്. ഷാബാനുകേസിലെ സുപ്രീംകോടതി വിധി മുസ്ലീം വ്യക്തി നിയമത്തിനെതിരാണെന്ന് വാദിച്ച ഇസ്ലാമിക മൗലികവാദികളെ പ്രീണിപ്പിക്കുന്നതിന് നിയമ ഭേദഗതി വരുത്തിയ രാജീവ്ഗാന്ധി, മറുഭാഗത്ത് നെഹ്റുവിന്റെകാലത്ത് അടച്ചുപൂട്ടിയിരുന്ന ബാബറി മസ്ജിദിനകത്തെ തര്‍ക്കപ്രദേശം ഹിന്ദുക്കള്‍ക്ക് തുറന്നുകൊടുത്തുകൊണ്ട് അവരെയും പ്രീണിപ്പിച്ചു. അയോധ്യയില്‍ ക്ഷേത്രനിര്‍മ്മാണത്തിന് മുമ്പായി ഭൂമിപൂജയ്ക്കും ശിലാസ്ഥാപനത്തിനും അനുമതികൊടുത്തതും രാജീവ്തന്നെ. 1992 ഡിസംബര്‍ ആറിന് ബാബറിമസ്ജിദ് തകര്‍ക്കപ്പെടുമ്പോള്‍ കോണ്‍ഗ്രസ് പ്രധാനമന്ത്രിയായ നരസിംഹറാവു ഉറങ്ങുകയോ ഉറക്കം നടിക്കുകയോ ആയിരുന്നുവെന്ന കാര്യവും സുധീരന് അറിയാത്തതല്ല. മതനിരപേക്ഷതയുടെ കേന്ദ്രമെന്ന് വിളിക്കാവുന്ന ശിവഗിരിയില്‍ നരേന്ദ്രമോഡി ആദരിക്കപ്പെട്ടതിനും സുധീരന്റെ കോണ്‍ഗ്രസിന് എതിര്‍പ്പുണ്ടായിരുന്നില്ല.

കാലാകാലം കേരളത്തില്‍ നടക്കുന്ന തിരഞ്ഞെടുപ്പുകളിലൊക്കെ ബിജെപിയുടെ വോട്ടുവില്‍പന ഒരു ഘടകമാണ്. ബിജെപി നേതാക്കള്‍തന്നെ ഇത് സമ്മതിച്ചിട്ടുമുണ്ട്. എല്ലാ തെരഞ്ഞെടുപ്പിലും ബിജെപിയാണ് വിറ്റതെങ്കില്‍ വാങ്ങിയത് സുധീരന്റെ കോണ്‍ഗ്രസായിരുന്നു. ആ പാര്‍ടിയുടെ നേതാവാണോ ഇപ്പോള്‍ ഇടതുപക്ഷം മൂന്നാം മുന്നണിയുണ്ടാക്കുന്നത് വര്‍ഗീയശക്തികളെ സഹായിക്കാനാണെന്ന് പറയുന്നത്?

കെ എ വേണുഗോപാലന്‍ chintha weekly

പൂര്‍ത്തിയാകാത്ത പൈപ്പിടല്‍ പദ്ധതി ഉദ്ഘാടനംചെയ്തു; ഡിവൈഎഫ്ഐ പ്രതിഷേധിച്ചു

പേരൂര്‍ക്കട: ലോക്സഭാ തെരഞ്ഞെടുപ്പ് മുന്നില്‍കണ്ട് പൂര്‍ത്തിയാക്കാത്ത പൈപ്പിടല്‍ പദ്ധതിയുടെ ഉദ്ഘാടനം. പൈപ്പിടലും റോഡുപണിയും പൂര്‍ത്തിയാക്കാത്തതില്‍ ഉദ്ഘാടനവേദിയില്‍ ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചു.

തലസ്ഥാന നഗരത്തിലേക്ക് അരുവിക്കരയില്‍നിന്ന് കുടിവെള്ളമെത്തിക്കുന്ന പൈപ്പ്ലൈന്‍ തുടര്‍ച്ചയായി പൊട്ടി കുടിവെള്ളവിതരണം തടസ്സപ്പെടുന്നതിനെത്തുടര്‍ന്നാണ് പുതിയ പൈപ്പിടാന്‍ തീരുമാനിച്ചത്. ഇതിനായി അരുവിക്കരയിലെ ചിത്തിരക്കുന്നില്‍നിന്ന് അരുവിക്കര ക്ഷേത്രം, ഇരുമ്പ, കളത്തുകാല്‍, കാച്ചാണി, മുക്കോല, വേറ്റിക്കോണം വഴി വഴയിലയില്‍ പഴയ പൈപ്പ്ലൈനുമായി കൂട്ടിയോജിപ്പിച്ച് പുതിയ പൈപ്പിടാന്‍ തീരുമാനിക്കുകയായിരുന്നു. പൈപ്പ്ലൈന്‍ സ്ഥാപിക്കാനായി അരുവിക്കര- വേറ്റിക്കോണം- വഴയില റോഡും പേരൂര്‍ക്കട- വഴയില റോഡും ഒരുവര്‍ഷത്തിലേറെയായി വെട്ടിപൊളിച്ചിട്ടിരിക്കുകയാണ്. ഇതുവഴിയുള്ള ബസ് ഗതാഗതം നിര്‍ത്തിവച്ചിരിക്കുകയാണ്. പ്രദേശവാസികള്‍ക്ക് സ്വന്തം വാഹനം ഉപയോഗിക്കാനാകാത്ത സ്ഥിതിയുമാണ്.

പൈപ്പ്ലൈന്‍ സ്ഥാപിക്കുന്നതിന് ഇനിയും ആറ്മാസംകൂടി വേണമെന്നാണ് കരാര്‍ ഏറ്റെടുത്ത കമ്പനി അധികൃതര്‍ പറയുന്നത്. രൂക്ഷമായ പൊടിശല്യവും നാട്ടുകാരെ ബുദ്ധിമുട്ടിക്കുന്നു. പൊടിശല്യം ഒഴിവാക്കാന്‍ വെള്ളം തളിക്കാനോ പൈപ്പിടല്‍ പൂര്‍ത്തിയാക്കിയ സ്ഥലങ്ങളില്‍ റോഡ് ടാര്‍ചെയ്യാനോ നടപടിയില്ല. ഇതില്‍ പ്രതിഷേധിച്ചാണ് പദ്ധതി ഉദ്ഘാടനം ചെയ്യുന്നതില്‍ ഡിവൈഎഫ്ഐ പ്രതിഷേധിച്ചത്. ഡിവൈഎഫ്ഐ സംസ്ഥാന ട്രഷറര്‍ കെ എസ് സുനില്‍കുമാര്‍, വിളപ്പില്‍ ഏരിയ സെക്രട്ടറി ഷാജു എന്നിവരുടെ നേതൃത്വത്തിലാണ് പ്രതിഷേധിച്ചത്. മുഖ്യമന്ത്രി ശുദ്ധജല നവീകരണ പദ്ധതി ഉദ്ഘാടനംചെയ്യാന്‍ എഴുന്നേറ്റയുടന്‍ ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ മുദ്രാവാക്യം വിളിച്ച് പ്രതിഷേധിക്കുകയായിരുന്നു.

deshabhimani

റെയില്‍വേ ടിക്കറ്റ് റീഫണ്ടിങ് നിര്‍ത്തില്ല

യാത്രയ്ക്ക് ഉപയോഗിക്കാത്ത ടിക്കറ്റിന് പണം തിരിച്ചുനല്‍കുന്നതിനുള്ള ചട്ടങ്ങളില്‍ മാറ്റമൊന്നും വരുത്തിയിട്ടില്ലെന്ന് റെയില്‍വേ മന്ത്രാലയം. മാര്‍ച്ച് ഒന്നുമുതല്‍ റീഫണ്ട് നിര്‍ത്തലാക്കുമെന്ന് വാര്‍ത്തകള്‍ വന്ന സാഹചര്യത്തിലാണ് റെയില്‍വേയുടെ വിശദീകരണം.

2013 ജൂണില്‍ വിജ്ഞാപനം ചെയ്ത് ജൂലൈ ഒന്നിനു നിലവില്‍വന്ന ചട്ടങ്ങളാണ് നിലവിലുള്ളത്. ഇതനുസരിച്ച് "കണ്‍ഫേമ്ഡ്" ടിക്കറ്റിന് ട്രെയിന്‍ യാത്രതിരിച്ച് രണ്ടു മണിക്കൂറിനകം 50 ശതമാനം തുക തിരികെ നല്‍കും. ഉപയോഗിക്കാത്ത "കണ്‍ഫേമ്ഡ്" റിസര്‍വേഷന്‍ ടിക്കറ്റിന്റെ റീഫണ്ടിങ് ചട്ടം ഇപ്രകാരം: ട്രെയിന്‍ യാത്ര തിരിക്കുന്നതിന് 48 മണിക്കൂര്‍ മുമ്പാണെങ്കില്‍ എസി ഒന്നാംക്ലാസ് ടിക്കറ്റിന് 120 രൂപയും എസി രണ്ടാംക്ലാസ് ടിക്കറ്റിന് 100 രൂപയും എസി മൂന്നാംക്ലാസ്-എസി ചെയര്‍ കാര്‍ ടിക്കറ്റിന് 90 രൂപയും സ്ലീപ്പര്‍ ക്ലാസ് ടിക്കറ്റിന് 60 രൂപയും സെക്കന്‍ഡ് ക്ലാസ് ടിക്കറ്റിന് 30 രൂപയും ക്യാന്‍സലേഷന്‍ നിരക്ക് ഒഴിച്ചുള്ള തുക മടക്കിനല്‍കും. ട്രെയിന്‍ പുറപ്പെടുന്നതിന് 48 മണിക്കൂറിനും ആറു മണിക്കൂറിനും ഇടയിലാണ് ടിക്കറ്റ് റദ്ദാക്കുന്നതെങ്കില്‍ നിരക്കിന്റെ 25 ശതമാനം പിടിച്ചശേഷം ബാക്കി തുക നല്‍കും. ട്രെയിന്‍ പുറപ്പെടുന്നതിന് ആറു മണിക്കൂര്‍ മുമ്പും യാത്ര തിരിച്ച് രണ്ടു മണിക്കൂറിനുശേഷവുമാണ് റദ്ദാക്കുന്നതെങ്കില്‍ നിരക്കിന്റെ 50 ശതമാനം ഈടാക്കും. ട്രെയിന്‍ പുറപ്പെട്ട് രണ്ടു മണിക്കൂറിനുശേഷം മടക്കിനല്‍കാന്‍ കഴിയില്ല.

വെയ്റ്റിങ് ലിസ്റ്റിലും ആര്‍എസിയിലുമുള്ള ടിക്കറ്റിന്റെ റീഫണ്ടിങ് ചട്ടം ഇങ്ങനെ: ട്രെയിന്‍ പുറപ്പെട്ട് മൂന്നു മണിക്കൂറിനകം വരെ റീഫണ്ട് ചെയ്യാനാകും. ദുര്‍ഘടപ്രദേശങ്ങളില്‍നിന്നുള്ള യാത്രക്കാര്‍ക്ക് റെയില്‍വേ ജനറല്‍ മാനേജരുടെ പ്രത്യേക അനുമതിയോടെ ഈ നിബന്ധനയില്‍ ഇളവുനല്‍കാം. ഇ-ടിക്കറ്റിന്റെ റീഫണ്ടിങ് വ്യവസ്ഥയിലും മാറ്റമില്ല. പ്രകൃതിക്ഷോഭം നിമിത്തം യാത്ര മുടങ്ങിയാല്‍ ട്രെയിന്‍ പുറപ്പെട്ട് മൂന്നുദിവസത്തിനകം യാത്രക്കാര്‍ക്ക് ടിക്കറ്റ് ഡിപ്പോസിറ്റ് രസീത് നല്‍കണം. 10 ദിവസത്തിനകം പണവും മടക്കിനല്‍കണം.

deshabhimani

സുനന്ദയുടെ ശരീരത്തില്‍ കുത്തിവയ്പിന്റെ പാട്

കേന്ദ്രമന്ത്രി ശശി തരൂരിന്റെ ഭാര്യ സുനന്ദ പുഷ്കറിന്റെ വലതുകൈത്തണ്ടയില്‍ കുത്തിവയ്പിന്റെ പാടുള്ളതായി പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്. കുത്തിവയ്പിന്റെ പാട് എങ്ങനെ വന്നുവെന്നത് ദുരൂഹമാണെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ പറഞ്ഞു.

സുനന്ദയുടെ ശരീരത്തില്‍ 15 മുറിവുകളുണ്ടെന്ന് റിപ്പോര്‍ട്ട് പറയുന്നു. ഇതില്‍ പത്താമത്തേതായാണ് കുത്തിവയ്പിന്റെ പാട് രേഖപ്പെടുത്തിയത്. പോസ്റ്റ്മോര്‍ട്ടത്തിന് സുനന്ദയുടെ ശരീരം കീറിമുറിച്ചപ്പോള്‍ ദുര്‍ഗന്ധം വമിക്കുന്ന വാതകം പുറത്ത് വന്നതായും ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസിലെ ഡോ. സുധീര്‍ ഗുപ്ത ഒപ്പിട്ട പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് പറയുന്നു. മുറിപ്പാടുകള്‍ ബലപ്രയോഗത്തില്‍ സംഭവിച്ചതാണ്. ശരീരത്തില്‍ കടിയേറ്റ പാടുമുണ്ട്. മാര്‍ച്ച് മാസത്തോടെ മാത്രമേ രാസപരിശോധനാ ഫലം ലഭിക്കൂ. റിപ്പോര്‍ട്ട് വേഗം ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ട് ഡല്‍ഹി പൊലീസ് കഴിഞ്ഞയാഴ്ച കേന്ദ്ര ഫോറന്‍സിക് സയന്‍സ് ലാബിന് കത്തയച്ചിരുന്നു. രാസപരിശോധനാ ഫലം വൈകുന്നതും ദുരൂഹമാണ്. ഡല്‍ഹിയില്‍ അടുത്തിടെ മരിച്ച അരുണാചല്‍ വിദ്യാര്‍ഥി നിഡോ താനിയയുടെ ആന്തരികാവയവങ്ങള്‍ രാസപരിശോധനയ്ക്ക് അയച്ചതിന്റെ ഫലം മൂന്നുനാള്‍ക്കകം ലഭിച്ചു. എന്നാല്‍, മരണം സംഭവിച്ച് അഞ്ചാഴ്ചയും പിന്നിടുമ്പോഴും സുനന്ദയുടെ പരിശോധനാ ഫലം ലഭിച്ചിട്ടില്ല.

സ്വഭാവിക മരണമെന്ന് വരുത്താനുള്ള നടപടികളുമായി ഡല്‍ഹി പൊലീസ് മുന്നോട്ടുനീങ്ങുകയാണ്. അന്വേഷണ പുരോഗതി വെളിപ്പെടുത്താന്‍ ചുമതലയുള്ള ഉദ്യോഗസ്ഥര്‍ തയ്യാറാകുന്നില്ല. അല്‍പ്രാക്സ്, എക്സെഡ്രിന്‍ ഗുളികകള്‍ അമിതമായി കഴിച്ചതുകൊണ്ടാണ് മരണമെന്ന ആദ്യ നിഗമനത്തില്‍ തന്നെയാണ് ഡല്‍ഹി പൊലീസ്. മുറിപ്പാടുകള്‍ എങ്ങനെയുണ്ടായെന്ന് അന്വേഷിക്കാന്‍ പൊലീസ് തയ്യാറല്ല. മരണത്തിന് മുമ്പുള്ള രണ്ടുദിവസങ്ങളിലെ സുനന്ദയുടെ ഫോണ്‍ കോള്‍ വിശദാംശങ്ങള്‍ പൊലീസ് പരിശോധിച്ചിരുന്നു. മകന്‍ ശിവ് മേനോനുമായാണ് സുനന്ദ ഫോണിലൂടെ അവസാനം ബന്ധപ്പെട്ടത്. സുനന്ദയുമായി ഫോണില്‍ സംസാരിച്ച മാധ്യമ പ്രവര്‍ത്തകര്‍ അടക്കമുളളവരുടെ മൊഴികള്‍ പൊലീസ് രേഖപ്പെടുത്തിയിട്ടുണ്ട്.

deshabhimani

അഭിപ്രായസര്‍വേകള്‍ വിവാദത്തിലേക്ക്

അഭിപ്രായസര്‍വേകള്‍ നിരോധിക്കുന്ന കാര്യത്തില്‍ കേന്ദ്രസര്‍ക്കാരാണ് തീരുമാനമെടുക്കേണ്ടതെന്ന് മുഖ്യതെരഞ്ഞെടുപ്പ് കമീഷണര്‍ വി എസ് സമ്പത്ത് അഭിപ്രായപ്പെട്ടു. പണം കൊടുത്ത് സര്‍വേകളെ സ്വാധീനിക്കാമെന്ന് ഒരു ടിവി ചാനല്‍ നടത്തിയ ഒളിക്യാമറ ഓപ്പറേഷനില്‍ വെളിപ്പെട്ട പശ്ചാത്തലത്തിലാണ് പ്രതികരണം. ഈ വിഷയത്തില്‍ തെരഞ്ഞെടുപ്പ് കമീഷന്‍ നേരത്തേതന്നെ അഭിപ്രായം പറഞ്ഞിട്ടുള്ളതാണ്.

ഇനി സര്‍ക്കാരാണ് തീരുമാനമെടുക്കേണ്ടത്- സമ്പത്ത് പറഞ്ഞു. പണം കൊടുത്താല്‍ സര്‍വേകള്‍ വളച്ചൊടിക്കാമെന്ന കണ്ടെത്തലാണ് ഒളിക്യാമറ പ്രവര്‍ത്തനത്തിലൂടെ സ്വകാര്യ വാര്‍ത്താചാനല്‍ ന്യൂസ് എക്സ്പ്രസ് പുറത്തുവിട്ടത്. അഭിപ്രായസര്‍വേകള്‍ സംഘടിപ്പിക്കുന്ന 11 ഏജന്‍സികളെയാണ് ഒളിക്യാമറയില്‍ കുടുക്കിയത്. ചാനലിന്റെ കണ്ടെത്തല്‍ തെരഞ്ഞെടുപ്പ് കമീഷന്‍ ഗൗരവപൂര്‍വം പരിശോധിക്കുമെന്ന് സമ്പത്ത് പ്രതികരിച്ചു. ആവശ്യമായ നിയമനടപടി സ്വീകരിക്കും. രാഷ്ട്രീയപാര്‍ടികളുടെ അഭിപ്രായം തേടിയശേഷം 2004ല്‍ത്തന്നെ ഈ വിഷയത്തില്‍ കമീഷന്‍ നിലപാട് എടുത്തിട്ടുണ്ട്- സമ്പത്ത് പറഞ്ഞു.

തെരഞ്ഞെടുപ്പിനുമുമ്പ് നിശ്ചിതകാലത്തേക്ക് മാത്രം സര്‍വേകള്‍ നിയന്ത്രിക്കണമെന്ന നിര്‍ദേശമാണ് കമീഷന്‍ മുന്നോട്ടുവച്ചത്. സ്വകാര്യ ചാനലിന്റെ കണ്ടെത്തല്‍ പുറത്തുവന്നതോടെ അഭിപ്രായസര്‍വേ നിരോധിക്കണമെന്ന ആവശ്യവുമായി പല പാര്‍ടികളും മുന്നോട്ടുവന്നു. കോണ്‍ഗ്രസും എഎപിയും സര്‍വേ നിരോധിക്കണമെന്ന് ആവശ്യപ്പെട്ടപ്പോള്‍ അതിന്റെ ആവശ്യമില്ലെന്നാണ് ബിജെപി നിലപാട്. സീവോട്ടര്‍, ക്വാളിറ്റി റിസര്‍ച്ച് ആന്‍ഡ് സര്‍വീസ്, മൈല്‍ഡ് സ്ട്രീം മാര്‍ക്കറ്റിങ്, ന്യൂസ് സ്ട്രീറ്റ് ഡിജിറ്റല്‍ മീഡിയ എന്നിങ്ങനെ 11 ഏജന്‍സികളെയാണ് സ്വകാര്യചാനല്‍ സമീപിച്ചത്.

സര്‍വേയുടെ "പിഴവുസാധ്യത"യില്‍ മാറ്റംവരുത്തി സര്‍വേ ഫലം ആര്‍ക്കും അനുകൂലമാക്കാമെന്ന് ഏജന്‍സി പ്രതിനിധികള്‍ ഒളിക്യാമറയില്‍ പറഞ്ഞു. പിഴവുസാധ്യത മൂന്ന് ശതമാനത്തില്‍ നിന്ന് അഞ്ചുശതമാനമാക്കി ഉയര്‍ത്തിയാല്‍ ഏത് പാര്‍ടിക്കാണോ സഹായം വേണ്ടത് അവര്‍ക്ക് അനുകൂലമായി സീറ്റുകളുടെ എണ്ണത്തില്‍ മാറ്റങ്ങള്‍ വരുത്താം. രണ്ട് സര്‍വേഫലങ്ങളാകും ഉണ്ടാകുക. ഒന്ന് യഥാര്‍ഥ കണ്ടെത്തല്‍. മറ്റൊന്ന് പണം നല്‍കുന്നവര്‍ക്ക് അനുകൂലമായി തിരുത്തല്‍ വരുത്തുന്ന റിപ്പോര്‍ട്ട്.

ഇത്തരത്തില്‍ കൃത്രിമം വരുത്തുന്ന റിപ്പോര്‍ട്ട് ന്യൂസ്ചാനലുകളിലൂടെ ജനങ്ങളില്‍ എത്തിക്കാമെന്നും ഏജന്‍സികള്‍ ഉറപ്പുനല്‍കുന്നു. എന്നാല്‍, ചോദിക്കുന്ന പണം നല്‍കണം. അഭിപ്രായസര്‍വേകളെല്ലാം ബിജെപിക്ക് മുന്‍തൂക്കം നല്‍കുന്ന ഘട്ടത്തിലാണ് സര്‍വേയുടെ പൊള്ളത്തരം വെളിച്ചത്താക്കിയുള്ള ഒളിക്യാമറ റിപ്പോര്‍ട്ട്.

deshabhimani

എസ്ബിടി പ്യൂണ്‍ റാങ്ക്ലിസ്റ്റില്‍ ഭൂരിഭാഗവും അന്യസംസ്ഥാനക്കാര്‍

വര്‍ഷങ്ങള്‍ക്കുശേഷം നടന്ന എസ്ബിടി പ്യൂണ്‍ (സബോര്‍ഡിനേറ്റ് കേഡര്‍) തസ്തികയിലെ റാങ്ക് ലിസ്റ്റില്‍ ഭൂരിഭാഗവും അന്യസംസ്ഥാനക്കാര്‍. തസ്തികയിലേക്ക് നടത്തിയ പരീക്ഷയില്‍ മലയാളത്തെ ഒഴിവാക്കിയത് നേരത്തെ വിവാദമായിരുന്നു. കഴിഞ്ഞ ദിവസമാണ് 566 പേരുള്ള റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചത്. ഇതില്‍ മുന്നൂറോളം പേര്‍ അന്യസംസ്ഥാനക്കാരാണ്.

കേരളത്തിനകത്ത് 761-ഉം കേരളത്തിന് പുറത്ത് 269-ഉം ഉള്‍പ്പെടെ 1030 ഒഴിവുകളാണ് ആകെയുള്ളത്. കേരളത്തില്‍നിന്നുമാത്രം 56,000 പേര്‍ നവംബര്‍ 24ന് നടന്ന പരീക്ഷയെഴുതി. ഫലം പ്രസിദ്ധീകരിച്ചപ്പോള്‍ ഒഴിവുകളുടെ പകുതിയോളം പേരെ മാത്രം ഉള്‍ക്കൊള്ളിച്ചാണ് റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചത്. ഇതില്‍ ഭൂരിഭാഗവും അന്യസംസ്ഥാനക്കാരായതില്‍ ഉദ്യോഗാര്‍ഥികള്‍ക്ക് കടുത്ത പ്രതിഷേധമുണ്ട്.

കാസര്‍കോട്- 4, കണ്ണൂര്‍- 23, വയനാട്- 10, കോഴിക്കോട്- 54, മലപ്പുറം- 39, പാലക്കാട്- 39, തൃശൂര്‍- 84, എറണാകുളം- 137, ഇടുക്കി- 13, കോട്ടയം- 83, പത്തനംതിട്ട- 46, ആലപ്പുഴ- 41, കൊല്ലം- 75, തിരുവനന്തപുരം- 113 എന്നിങ്ങനെയാണ് സംസ്ഥാനത്തെ ജില്ല തിരിച്ചുള്ള ഒഴിവ്. 5850-11,350 ആണ് ശമ്പള സ്കെയില്‍. സെപ്തംബര്‍ 14 മുതല്‍ ഒക്ടോബര്‍ മൂന്നുവരെ ഓണ്‍ലൈന്‍ വഴി 1,16,000 പേര്‍ അപേക്ഷിച്ചു. ഫീസിനത്തില്‍ മാത്രം 1,13,37,550 രൂപയാണ് എസ്ബിടിക്ക് ലഭിച്ചത്.

എസ്എസ്എല്‍സി അടിസ്ഥാന യോഗ്യതയായ തസ്തികക്ക് പ്ലസ്ടു മുതല്‍ ഉന്നത വിദ്യാഭ്യാസമുള്ളവര്‍ക്ക് അപേക്ഷിക്കാനാകില്ല. ഐബിപിഎസ് (ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ബാങ്കിങ് പേഴ്സണല്‍ സെലക്ഷന്‍) ആണ് പരീക്ഷ നടത്തിയത്. നിരവധി പിശകുകളും ഉന്നത വിദ്യാഭ്യാസമുള്ളവര്‍ക്കുമാത്രം ഉത്തരമെഴുതാന്‍ കഴിയുന്ന ചോദ്യങ്ങളും പരീക്ഷയിലുണ്ടായിരുന്നെന്ന് ആക്ഷേപമുയര്‍ന്നിരുന്നു. ജില്ലാ അടിസ്ഥാനത്തില്‍ ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടും അഖിലേന്ത്യാതലത്തില്‍ നിശ്ചിത മാര്‍ക്ക് കണക്കാക്കി പട്ടിക തയ്യാറാക്കിയതും വിമര്‍ശത്തിനിടയാക്കിയിട്ടുണ്ട്.

ജില്ലാ അടിസ്ഥാനത്തില്‍ റാങ്ക് ലിസ്റ്റ് തയ്യാറാക്കുന്നതിന് പകരം ഒരുമിച്ച് ലിസ്റ്റ് തയ്യാറാക്കിയതിന് പിന്നില്‍ മലയാളികളല്ലാത്തവരെ തിരുകിക്കയറ്റാനുള്ള അധികൃതരുടെ താല്‍പ്പര്യമാണെന്ന് പറയപ്പെടുന്നു. ഒഴിവുകളില്‍ വിമുക്തഭടന്‍മാരും വികലാംഗരും മറ്റ് പിന്നോക്ക വിഭാഗക്കാര്‍ക്കുമുള്ള സംവരണവും പുതിയ പട്ടികയിലൂടെ അട്ടിമറിക്കപ്പെട്ടു. കേരളത്തിന്റെ സ്വന്തം ബാങ്കെന്ന് അവകാശപ്പെടുന്ന എസ്ബിടി മലയാളത്തെ ഒഴിവാക്കി ഇംഗ്ലീഷിലും ഹിന്ദിയിലും ചോദ്യപേപ്പര്‍ തയ്യാറാക്കി പരീക്ഷ നടത്തുന്നത് ഒഴിവാക്കണമെന്നാവശ്യപ്പെട്ട് എസ്ബിടി സ്റ്റാഫ് യൂണിയന്‍ ഉള്‍പ്പെടെയുള്ള സംഘടനകള്‍ രേഖാമൂലം ഹെഡ് ഓഫീസില്‍ പരാതി നല്‍കിയിരുന്നു.

ആര്‍ ഹണീഷ്കുമാര്‍ deshabhimani

വീണ്ടും മുങ്ങിക്കപ്പല്‍ തീപിടിത്തം നാവികസേനാ മേധാവി രാജിവച്ചു

മുംബൈ: പതിനെട്ടു നാവികസേനാ ഉദ്യോഗസ്ഥര്‍ കൊല്ലപ്പെട്ട ഐഎന്‍എസ് സിന്ധുരക്ഷക് മുങ്ങിക്കപ്പല്‍ ദുരന്തത്തിന് ആറുമാസം പിന്നിടുമ്പോള്‍ നാവികസേനയുടെ മറ്റൊരു അന്തര്‍വാഹിനിയില്‍ തീപിടിത്തം. ബുധനാഴ്ച മുംബൈ തീരത്ത് ഐഎന്‍എസ് സിന്ധുരത്ന മുങ്ങിക്കപ്പലിലുണ്ടായ തീപിടിത്തത്തില്‍ ഏഴ് നാവികസേനാ ഉദ്യോഗസ്ഥര്‍ക്ക് പരിക്കേറ്റു. രണ്ടുപേരെ കാണാതായി. ദുരന്തങ്ങള്‍ ആവര്‍ത്തിക്കുന്നതിന്റെ ധാര്‍മിക ഉത്തരവാദിത്തം ഏറ്റെടുത്ത് നാവികസേനാ മേധാവി അഡ്മിറല്‍ ഡി കെ ജോഷി രാജിവെച്ചു.

കാണാതായവര്‍ക്കായി തെരച്ചില്‍ ആരംഭിച്ചു. സംഭവത്തില്‍ നാവികസേന അന്വേഷണം തുടങ്ങി. നാവികസേനയുടെ തന്ത്രപ്രധാനകേന്ദ്രത്തില്‍ ദുരന്തം ആവര്‍ത്തിച്ചത് പ്രതിരോധസേനയിലാകെ ആശങ്ക പടര്‍ന്നിട്ടുണ്ട്. ഡിസംബറില്‍ കൈമാറിയ റഷ്യന്‍ നിര്‍മിത അന്തര്‍വാഹിനി സേനയുടെ ഭാഗമാക്കുന്നതിന് മുമ്പുള്ള പരീക്ഷണത്തിനിടെയാണ് തീപിടിത്തം. എഴുപതോളം ഉദ്യോഗസ്ഥര്‍ കപ്പലിലുണ്ടായിരുന്നു. ആയുധങ്ങളോ വെടിക്കോപ്പുകളോ സൂക്ഷിക്കാതിരുന്നതിനാല്‍ വന്‍ദുരന്തം ഒഴിവായി. ബാറ്ററി കംപാര്‍ട്ടുമെന്റില്‍ നിന്നുള്ള ചോര്‍ച്ചയാകാം കാരണമെന്നാണ് പ്രാഥമിക നിഗമനം.

പത്തുമാസത്തിനിടെ ഏഴാം തവണയാണ് നാവികസേനയുടെ കപ്പല്‍ ദുരന്തം. കഴിഞ്ഞ ആഗസ്തിലാണ് മുംബൈ തീരത്തുതന്നെ ഐഎന്‍എസ് സിന്ധുരക്ഷക് തീപിടിച്ച് പൊട്ടിത്തെറിച്ച് 18 പേര്‍ കൊല്ലപ്പെട്ടിരുന്നു. നാവികസേനയുടെ ചരിത്രത്തില്‍ ആദ്യമായാണ് ദുരന്തങ്ങളുടെ ഉത്തരവാദിത്തം ഏറ്റെടുത്ത് മേധാവി രാജിവയ്ക്കുന്നത്. വൈസ് അഡ്മിറല്‍ റോബിന്‍ ദൊവാന് ചുമതല കൈമാറിയിട്ടുണ്ട്. സര്‍വീസില്‍ 15 മാസം ശേഷിക്കെയാണ് ജോഷി സ്ഥാനമൊഴിയുന്നത്. 1971ലെ യുദ്ധകാലത്ത് പാക്കിസ്ഥാന്‍ ഇന്ത്യന്‍ യുദ്ധകപ്പല്‍ തകര്‍ത്ത ശേഷം നാവികസേന അഭിമുഖീകരിച്ച ഏറ്റവും വലിയ ദുരന്തമായിരുന്നു ആഗസ്തില്‍ സിന്ധുരക്ഷകിലേത്.

വെള്ളത്തിനടിയില്‍ ഏതോ വസ്തുവുമായി കൂട്ടിയിടിച്ച് ഐഎന്‍എസ് ബേത്വയ്ക്ക് പിന്നീട് കേടുപാടു സംഭവിച്ചു. വിമാനവാഹിനിയായ ഐഎന്‍എസ് വിരാടിനും തീപിടിച്ചു. ഐഎന്‍എസ് തല്‍വാറും ഒരു മല്‍സ്യബന്ധന ബോട്ടും കൂട്ടിയിടിച്ചു. പ്രൊപ്പലറിന് കേടു സംഭവിച്ചതിനെ തുടര്‍ന്ന് ഐഎന്‍എസ് ഐരാവതിന് അറ്റകുറ്റപ്പണി വേണ്ടിവന്നു.

ദുരന്തങ്ങളില്‍ മുങ്ങി നാവികസേന

ന്യൂഡല്‍ഹി: അപ്രതീക്ഷത ദുരന്തങ്ങളില്‍പ്പെട്ട് കിതയ്ക്കുകയാണ് ഇന്ത്യന്‍ നാവികസേന. ഏഴ് മാസത്തിനിടെ ഒമ്പത് അപകടങ്ങള്‍. ഇതില്‍ മൂന്നെണ്ണം മുങ്ങിക്കപ്പല്‍ ദുരന്തം. ആവര്‍ത്തിക്കുന്ന ദുരന്തങ്ങളുടെ പശ്ചാത്തലത്തില്‍ നാവികസേനാ മേധാവി രാജിവച്ചെങ്കിലും ലോകത്തിന് മുന്നില്‍ തലയുയര്‍ത്തി നിന്ന നാവികസേനയുടെ അഭിമാനമാണ് ഇല്ലാതാകുന്നത്. ദുരന്തങ്ങള്‍ അന്വേഷിക്കാന്‍ ഉന്നതതല സമിതികളെ നിയോഗിച്ചെങ്കിലും ഇവ നല്‍കുന്ന ശുപാര്‍ശകള്‍ നടപ്പാക്കുന്നില്ലെന്നതാണ് ലഭ്യമാകുന്ന വിവരങ്ങള്‍ നല്‍കുന്ന സൂചന. പ്രതിരോധ മന്ത്രാലയത്തിന്റെ വീഴ്ചയും ഇതിലേക്ക് വിരല്‍ ചൂണ്ടുന്നു.

ലോകത്തെ ഏത് സൈന്യത്തോടും കിടപിടിക്കുന്നതെന്ന് അഭിമാനിച്ച ഇന്ത്യന്‍ പ്രതിരോധ മന്ത്രാലയത്തില്‍ കോഴ വ്യാപകമായതോടെയാണ് ദുരന്തങ്ങളുടെ വ്യാപ്തി വര്‍ധിച്ചത്. രാജ്യത്തിന്റെ അഭിമാനമായ ഐഎന്‍എസ് സിന്ധുരക്ഷക് എന്ന മുങ്ങിക്കപ്പല്‍ പൊട്ടിത്തെറിച്ച് മുങ്ങി 18 ഉദ്യോഗസ്ഥരാണ് മരിച്ചത്. ഇതിന്റെ അന്വേഷണം അവസാനഘട്ടത്തിലെത്തി നില്‍ക്കെ, മുംബൈ തീരത്ത് വീണ്ടും ഐഎന്‍എസ് സിന്ധുരത്ന അപകടത്തില്‍പ്പെട്ടു. വിദേശത്തുനിന്ന് കൊണ്ടുവന്ന പടക്കപ്പലുകളായിരുന്നു ഇവ രണ്ടും. ഐഎന്‍എസ് സിന്ധുരക്ഷക് ദുരന്തത്തിന് തൊട്ടുപിന്നാലെയാണ് ഐഎന്‍എസ് ബേത്വ അപകടത്തില്‍പ്പെട്ടത്. സമുദ്രാടിത്തട്ടിലുള്ള എന്തോ വസ്തുവില്‍ തട്ടിയായിരുന്നു ഈ അപകടം. തുടര്‍ന്ന് ഐഎന്‍എസ് സിന്ധുഘോഷും അപകടത്തിനിരയായി. ഇന്ത്യയുടെ പ്രമുഖ മൈന്‍സ്വീപ്പറായ ഐഎന്‍എസ് കൊങ്കണും ഏതാനും മാസങ്ങള്‍ക്ക് മുമ്പ് അപകടത്തിനിരയായി. വിശാഖപട്ടണത്തെ നാവികസേനാ ഡോക്ക്യാര്‍ഡില്‍ അറ്റകുറ്റപ്പണി നടത്തുന്നതിനിടെ തീപിടിത്തമുണ്ടായി.

deshabhimani

തരൂരിന്റെ ശ്രീലങ്കന്‍ കോണ്‍സല്‍ നിയമനവും വിവാദത്തില്‍

മലയാളിയായ ശ്രീലങ്കന്‍ വ്യവസായി, കേന്ദ്രമന്ത്രി ശശി തരൂരിന്റെ നോമിനിയായി ശ്രീലങ്കന്‍ കേണ്‍സല്‍ ആയി നിയമിക്കപ്പെട്ടതും വിവാദത്തില്‍. തലസ്ഥാനത്തെ എംപിയെന്ന നിലയില്‍ തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് ഭരണ നേട്ടമായി കൊട്ടിഘോഷിച്ച് ബുധനാഴ്ച നടത്തിയ കോണ്‍സല്‍ ഓഫീസ് ഉദ്ഘാടനം മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയും ബഹിഷ്കരിച്ചതോടെയാണ് ശശി തരൂരുമായി ബന്ധപ്പെട്ട പുതിയ വിവാദം പുറത്ത് വന്നത്.

കോണ്‍സല്‍ ക്രിമിനല്‍ കേസിലെ പ്രതിയാണെന്ന് ഇന്റലിജന്‍റ്സ് റിപ്പോര്‍ട്ടുണ്ടെന്ന് പറഞ്ഞാണ് തലസ്ഥാനത്ത് താജ് വിവാന്റയില്‍ നടന്ന ചടങ്ങ് രണ്ട് പേരും ബഹിഷ്കരിച്ചത്. തെരഞ്ഞെടുപ്പില്‍ സ്വയം സ്ഥാനാര്‍ഥിത്വം പ്രഖ്യാപിച്ച് ഉദ്ഘാടനം മാമാങ്കങ്ങള്‍ തട്ടിക്കൂട്ടുന്നതിനിടയില്‍ ബഹി്ഷകരണവും വിവാദവും ശശി തരൂരിന് വീണ്ടും തിരിച്ചടിയായി. ഡെല്‍ഹിയിലെ ശ്രീലങ്കന്‍ ഹൈക്കമീഷനില്‍ നിന്ന് പോലും പ്രതിനിധികളാരും ചടങ്ങിന് എത്തിയതുമില്ല. ഒടുവില്‍ ശശി തരൂര്‍ തന്നെ നാണം കെട്ട് ഉദ്ഘാടനം ചെയ്തു.

എറണാകുളം അങ്കമാലി സ്വദേശി ജോമോന്‍ ജോസഫിനെയാണ് തരൂര്‍ ഇടപെട്ട് വിദേശ മന്ത്രാലയത്തില്‍ സമ്മര്‍ദ്ദം ചെലുത്തി ശ്രീലങ്കന്‍ ഓണററി കോണ്‍സലായി നിയമിച്ചത്. ഇത് ഓണററി പോസ്റ്റ് ആണെങ്കിലും ക്രിമിനല്‍ കേസുകളില്‍ പ്രതികളായവരെ നിര്‍ദ്ദേശിക്കാന്‍ പാടില്ല. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തെ പോലും തരൂര്‍ തെറ്റിദ്ധരിപ്പിച്ചുവെന്നതിന്റെ സൂചനയാണ് മുഖ്യമന്ത്രിയുടേയും ആഭ്യന്തര മന്ത്രിയുടേയും ബഹിഷ്കരണവും. ഉദ്ഘാടനം നടക്കുന്നതിന്റെ തൊട്ട് മുമ്പ് മാത്രമാണ് ഇവര്‍ പിന്‍മാറിയതെന്നതും ഗൗരവതരമാണ്. വിവാദമാകുമെന്ന് ഒരു വിഭാഗം കോണ്‍ഗ്രസുകാര്‍ മുന്നറിയിപ്പ് നല്‍കിയതുകൊണ്ടാണ് പിന്മാറിയത്. അങ്കമാലിയിലെ പ്രാദേശിക കോണ്‍ഗ്രസുകാരാണ് പരാതിക്കാരെന്ന പ്രത്യേകതയുമുണ്ട്.

നയതന്ത്ര പരിരക്ഷയുള്ള പദവിയില്‍ നിയമനം നടത്തുമ്പോള്‍കേന്ദ്ര സംസ്ഥാന രഹസ്യാന്വേഷണ വിഭാഗങ്ങളുടേയും മറ്റ്സുരക്ഷാ വിഭാഗങ്ങളുടേയും അനുകൂല റിപ്പോര്‍ട്ട് വേണം. എന്നാല്‍ അബ്കാരിയും ക്രഷര്‍ യൂണിറ്റ് ഉടമയും നിരവധി കേസുകളിലെ പ്രതിയുമാണെന്ന് പ്രാദേശിക കോണ്‍ഗ്രസുകാര്‍ തന്നെ സാക്ഷ്യപ്പെടുത്തുന്ന ജോമോന്റെ കാര്യത്തില്‍ ഇതൊന്നുമുണ്ടായില്ല. എന്നാല്‍ തനിക്കെതിരെ ക്രിമിനല്‍കേസില്ലെന്നാണ് ജോമോന്‍ അവകാശപ്പെടുന്നത്. കാലടി പോലീസ് എടുത്ത കേസ് ഹൈക്കോടതി സ്റ്റേ ചെയ്തുവെന്നും ജോമോന്‍ പറഞ്ഞു.

ശ്രീലങ്കയില്‍ വ്യവസായി കൂടിയായ ഇയാള്‍ക്ക് എറണാകുളം ജില്ലയില്‍ ക്വാറികളുണ്ട്. ക്വാറിക്കെതിരെ പ്രതിഷേധിച്ച മലയാറ്റൂര്‍ നീലീശ്വരം ഗ്രാമപഞ്ചായത്ത് അംഗത്തിനെ വീട്ടില്‍ കയറി മര്‍ദിക്കുകയും അസഭ്യം പറയുകയും ചെയ്തുവെന്നാണ് കേസ്്. ഈ കേസില്‍ ജോമോനെ അറസ്റ്റ് ചെയ്ത ജാമ്യത്തില്‍ വിട്ടു. വധഭീഷണി ഉള്‍പ്പെടെ മറ്റുചില കേസുകളും ജോമോനെതിരെയുണ്ടെന്നും പ്രാദേശിക കോണ്‍ഗ്രസ് നേതൃത്വം പറഞ്ഞു.

ക്രിമിനല്‍ പശ്ചാത്തലം അറിയില്ലെന്ന വാദം പച്ചക്കള്ളം

കൊച്ചി: തിരുവനന്തപുരത്തെ ശ്രീലങ്കന്‍ കോണ്‍സലേറ്റില്‍ ഹോണററി കോണ്‍സലായി നിയമിച്ച കാലടി മലയാറ്റൂര്‍ എടത്തലവീട്ടില്‍ ജോമോന്‍ ജോസഫിന്റെ ക്രിമിനല്‍ പശ്ചാത്തലം അറിയില്ലെന്ന മന്ത്രിമാരുടെയും കോണ്‍ഗ്രസ് നേതാക്കളുടെയും വാദം പച്ചക്കള്ളം. പഞ്ചായത്ത് അംഗവും വിരമിച്ച സ്കൂള്‍ പ്രിന്‍സിപ്പലുമായ കോണ്‍ഗ്രസ് നേതാവിനെ ജോമോന്‍ ആക്രമിച്ച സംഭവത്തില്‍ പഞ്ചായത്തും കോണ്‍ഗ്രസ് ബ്ലോക്ക് കമ്മിറ്റിയും പാസാക്കിയ പ്രമേയങ്ങള്‍ മുഖ്യമന്ത്രിക്കുള്‍പ്പെടെ അയച്ചിട്ടുണ്ട്. സംഭവത്തില്‍ അന്നത്തെ ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍തന്നെ ഇടപെട്ട് അറസ്റ്റ്ചെയ്യിച്ച ജോമോന്‍ ജോസഫിനെ കോണ്‍ഗ്രസ് നേതാക്കളുടെതന്നെ സമ്മര്‍ദത്തെത്തുടര്‍ന്ന് സ്റ്റേഷന്‍ ജാമ്യത്തില്‍ വിടുകയായിരുന്നു. ഇയാളുടെ നിയമനവിവരം അറിഞ്ഞ പഞ്ചായത്തിലെ കോണ്‍ഗ്രസ് നേതാക്കള്‍ ജോമോനെതിരെയുള്ള കേസുകളുടെ വിവരങ്ങളും പഞ്ചായത്തും പാര്‍ടിയും പാസാക്കിയ പ്രമേയങ്ങളും സഹിതം നിയമനം പിന്‍വലിക്കാന്‍ ഫെബ്രുവരി ഏഴിന് മുഖ്യമന്ത്രിക്ക് പരാതി അയക്കുകയും ചെയ്തിരുന്നു.

2013 ജൂലൈ 30നാണ് മലയാറ്റൂര്‍-നീലീശ്വരം പഞ്ചായത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ കെ ജെ പോളിനെ ജോമോന്‍ വീട്ടില്‍ക്കയറി ആക്രമിച്ചത്. പാറമട-ക്രഷര്‍ ഉടമയായ ജോമോനെതിരെ പാറമടയിലേക്ക് വഴിതെളിക്കാന്‍ കാട്വെട്ടിയതിനും സ്ഫോടകവസ്തുക്കള്‍ കൈവശംവച്ചതിനുമുള്‍പ്പെടെ കാലടി പ്രദേശത്തുമാത്രം ആറുകേസ് നിലവിലുണ്ട്. പോളിനെ ആക്രമിച്ച സംഭവത്തില്‍ 2013 ആഗസ്ത് എട്ടിന് കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് തോമസ് പാങ്ങോല മുഖ്യമന്ത്രിക്ക് അയച്ച പരാതിയില്‍ ജോമോന്റെ ക്രിമിനല്‍ പശ്ചാത്തലം വ്യക്തമാക്കുന്നു. ഇത്രയും സംഭവങ്ങള്‍ നടന്നിട്ടും ക്രിമിനല്‍ പശ്ചാത്തലമുള്ളയാള്‍ക്ക് രാഷ്ട്രപതി നിയമനം നല്‍കിയത് ദുരൂഹമാണ്. ജോമോന്റെ നിയമനം സംബന്ധിച്ച വാര്‍ത്തകള്‍ വന്നശേഷം ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല എറണാകുളത്തു നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ മാധ്യമപ്രവര്‍ത്തകര്‍ വിഷയം ഉന്നയിച്ചെങ്കിലും സംഭവം ഇപ്പോള്‍ മാത്രമാണ് തന്റെ ശ്രദ്ധയില്‍പ്പെട്ടതെന്നായിരുന്നു മറുപടി.

deshabhimani

തെരഞ്ഞെടുപ്പ് യുഡിഎഫ് സര്‍ക്കാരിന്റെ അന്ത്യംകുറിക്കും: പിണറായി

കോഴിക്കോട്: കേരളത്തില്‍നിന്ന് ഒരു കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയെയും ലോക്സഭയിലെത്തിക്കില്ലെന്ന് ജനങ്ങള്‍ തീരുമാനിച്ചുകഴിഞ്ഞതായി സിപിഐ എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ പറഞ്ഞു. ലോക്സഭാ തെരഞ്ഞെടുപ്പ് യുഡിഎഫ് സര്‍ക്കാരിന്റെ അന്ത്യംകുറിക്കും. യുഡിഎഫ് സര്‍ക്കാരിന് പ്രഹരം നല്‍കാന്‍ കിട്ടുന്ന ആദ്യ അവസരമാണ് വരുന്ന ലോക്സഭാ തെരഞ്ഞെടുപ്പ്. ആ അവസരം വിനിയോഗിക്കാന്‍ കാത്തിരിക്കുകയാണ് ജനങ്ങള്‍. കേരള രക്ഷാമാര്‍ച്ചിന്റെ സമാപനംകുറിച്ച് കടപ്പുറത്ത് ചേര്‍ന്ന മഹാറാലിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

സിപിഐ എമ്മിനെ തകര്‍ക്കാന്‍ ഏതെങ്കിലും പൊലീസ് ഉദ്യോഗസ്ഥര്‍ വിചാരിച്ചാല്‍ കഴിയില്ല. ചന്ദ്രശേഖരന്‍ കേസില്‍ സിബിഐ അന്വേഷണത്തിന് ഉത്തരവിട്ട സര്‍ക്കാര്‍ നടപടി നിയമവിരുദ്ധമാണ്. ജനങ്ങളില്‍നിന്ന് ഒറ്റപ്പെട്ട സര്‍ക്കാര്‍ ജനശ്രദ്ധ തിരിച്ചുവിടാന്‍ കണ്ടുപിടിച്ചതാണ് സിബിഐ അന്വേഷണം. സിപിഐ എമ്മിനെ ആക്രമിച്ചാല്‍ എല്ലാ മാര്‍ക്സിസ്റ്റ് വിരുദ്ധരെയും ഒപ്പം കിട്ടും. ഒന്നിച്ച് പ്രചണ്ഡപ്രചാരണം അഴിച്ചുവിട്ടാല്‍ രക്ഷപ്പെടാമെന്നാണ് സര്‍ക്കാരിന്റെ കണക്കുകൂട്ടല്‍. കോണ്‍ഗ്രസ് നേതാക്കള്‍ സ്രാവുകളെ പരതി തെറ്റായ വഴിയിലേക്കാണ് നീങ്ങിയത്.

ആര്‍എംപി നേതാവ് രമയെക്കൊണ്ട് രണ്ടുദിവസം നിരാഹാര നാടകം നടത്തി വിജയശ്രീലാളിതയായി തിരിച്ചുകൊണ്ടുപോകാനായിരുന്നു പദ്ധതിയിട്ടത്. രണ്ടുദിവസം കഴിഞ്ഞപ്പോള്‍ സിബിഐ അന്വേഷണത്തിന് മന്ത്രിസഭക്ക് തീരുമാനിക്കാനാവില്ലെന്ന് ബോധ്യമായി. തുടര്‍ന്ന് നിയമവിരുദ്ധമായി പൊലീസിന്റെ ഒരു ടീമിനെ അന്വേഷണത്തിന് നിയോഗിച്ചു. ഇതോടൊപ്പം മുഖ്യമന്ത്രി പറഞ്ഞത് സിബിഐ അന്വേഷണം തത്വത്തില്‍ അംഗീകരിച്ചു എന്നാണ്. നിയമവിരുദ്ധ പ്രവൃത്തി ചെയ്യാന്‍ പൊലീസിനോടുള്ള നിര്‍ദേശമാണിത്. സിബിഐ അന്വേഷണത്തിന് ശുപാര്‍ശ കടലാസില്‍ എഴുതിത്തരാന്‍ പൊലീസിനോട് പരസ്യമായി നിര്‍ദേശിക്കുന്നതിന് തുല്യവുമാണിത്.

മുഖ്യമന്ത്രിക്ക് വി എസ് എഴുതിയ കത്ത് ഉയര്‍ത്തിപ്പിടിച്ചാണ് സിബിഐ അന്വേഷണത്തിന് തീരുമാനിച്ചതെന്ന്് ആഭ്യന്തരമന്ത്രിയുടെ വിശദീകരണമുണ്ടായി. ഇക്കാര്യത്തില്‍ പാര്‍ടിക്ക് ഒരാശയക്കുഴപ്പവുമില്ല. പാര്‍ടി നിലപാട് പൊളിറ്റ് ബ്യൂറോയും സംസ്ഥാന കമ്മിറ്റിയും പരസ്യമായി പ്രഖ്യാപിച്ചതാണ്. പാര്‍ടി നിലപാടിന് യോജിക്കാത്ത കത്താണ് വി എസ് അയച്ചത്. സര്‍ക്കാര്‍ പറയുന്നതുപോലെ ശുപാര്‍ശ എഴുതിക്കൊടുക്കാന്‍ സാധാരണ പൊലീസുകാര്‍ക്ക് കഴിയില്ല. വല്ലാതെ തരംതാണ ഉദ്യോഗസ്ഥര്‍ക്കേ അതിനു കഴിയൂ. അങ്ങനെ പരതിയപ്പോള്‍ സര്‍ക്കാരിന് കിട്ടിയ പേരാണ് ശങ്കര്‍ റെഡ്ഡി. സര്‍ക്കാരിനെ നയിക്കുന്നവര്‍ക്ക് രാഷ്ട്രീയം കാണും.

എന്നാല്‍ സിപിഐ എമ്മിനെ തകര്‍ത്തുകളയാം എന്നു സര്‍ക്കാരിന് തോന്നിയാല്‍, അവര്‍ ആഗ്രഹിക്കുന്നതിനപ്പുറം ചെയ്തുകൊടുക്കാന്‍ പൊലീസ് തയ്യാറായാല്‍ നാട് എവിടെയെത്തും. പൊട്ടിവീഴാന്‍ നില്‍ക്കുന്ന മുന്നണി പറയുന്നതുകേട്ട് ശങ്കര്‍ റെഡ്ഡി തരംതാണ നിലപാട് സ്വീകരിച്ചത് ശരിയാണോ എന്ന് ആലോചിക്കണം. ജനങ്ങളുടെ ശക്തി ആരും കുറച്ചുകാണരുതെന്നും പിണറായി പറഞ്ഞു.

deshabhimani

കോണ്‍ഗ്രസിനെ കാത്തിരിക്കുന്നത് വന്‍ തകര്‍ച്ച: കാരാട്ട്

കോഴിക്കോട്: ലോക്സഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനെ കാത്തിരിക്കുന്നത് വലിയ തകര്‍ച്ചയാണെന്ന് സിപിഐ എം ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട് പറഞ്ഞു. അഴിമതിയും നവ ഉദാരവല്‍ക്കരണ നയങ്ങളും കാരണം ജനങ്ങളില്‍നിന്ന് തീര്‍ത്തും ഒറ്റപ്പെട്ട കോണ്‍ഗ്രസ് അധികാരത്തില്‍നിന്ന് തൂത്തെറിയപ്പെടും. യുപിഎ സര്‍ക്കാരിന് കീഴില്‍ കോണ്‍ഗ്രസ് നടത്തിയ റെക്കോഡ് അഴിമതിക്കും ജനദ്രോഹത്തിനും അടുത്ത തെരഞ്ഞെടുപ്പില്‍ വോട്ടര്‍മാരോട് അവര്‍ മറുപടി പറയേണ്ടിവരും.

അഭൂതപൂര്‍വമായ ജനമുന്നേറ്റമായി മാറിയ കേരളരക്ഷാ മാര്‍ച്ചിന്റെ സമാപനംകുറിച്ച് കോഴിക്കോട് കടപ്പുറത്ത് ബുധനാഴ്ച വൈകിട്ട് ചേര്‍ന്ന മഹാറാലി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സിപിഐ എം ജില്ലാ സെക്രട്ടറി ടി പി രാമകൃഷ്ണന്‍ അധ്യക്ഷനായി. ജനങ്ങളെ ഭിന്നിപ്പിക്കാന്‍ ശ്രമിക്കുന്ന വര്‍ഗീയ കക്ഷിയായ ബിജെപിയെ തടയാന്‍ കോണ്‍ഗ്രസിനേ കഴിയൂ എന്ന അവകാശവാദം അസംബന്ധമാണെന്ന് കാരാട്ട് പറഞ്ഞു. രാജ്യത്താകെ കോണ്‍ഗ്രസിന്റെ നിലനില്‍പ്പ് അപകടത്തിലാണ്. ബിജെപി അധികാരത്തില്‍ വരുന്നത് തടയാന്‍ ഇടതുപക്ഷ-ജനാധിപത്യ-മതനിരപേക്ഷ കക്ഷികളുടെ കൂട്ടായ്മക്കു മാത്രമേ കഴിയൂ. അഴിമതിയില്‍ മുങ്ങിയ കോണ്‍ഗ്രസിനും ആര്‍എസ്എസ് നിയന്ത്രിക്കുന്ന വര്‍ഗീയ പ്രസ്ഥാനമായ ബിജെപിക്കുമെതിരെ ജനാധിപത്യ-മതനിരപേക്ഷ പാര്‍ടികളുടെ ബദല്‍ ഉയര്‍ത്തിക്കൊണ്ടുവരാനാണ് സിപിഐ എമ്മും മറ്റ് ഇടതുപക്ഷ പാര്‍ടികളും ശ്രമിക്കുന്നത്.

ഡല്‍ഹിയില്‍ ഫെബ്രുവരി 25ന് ചേര്‍ന്ന 11 പാര്‍ടികളുടെ യോഗം ഇതിന്റെ ഭാഗമാണ്. രാജ്യത്തിന്റെ ജനാധിപത്യ സംവിധാനം ശക്തിപ്പെടുത്തുക, വര്‍ഗീയ കക്ഷികള്‍ അധികാരത്തില്‍ വരുന്നത് തടയുന്നതിന് രാജ്യത്തിന്റെ മതനിരപേക്ഷ അടിത്തറ സുദൃഢമാക്കുക, ജനങ്ങള്‍ക്ക് അനുകൂലമായ വികസന നയം നടപ്പാക്കുക, രാജ്യത്തിന്റെ ഫെഡറല്‍ ചട്ടക്കൂട് സംരക്ഷിക്കുക എന്നീ നാല് സുപ്രധാന ലക്ഷ്യങ്ങള്‍ക്ക് വേണ്ടി യോജിച്ച് പ്രവര്‍ത്തിക്കാന്‍ 11 കക്ഷികളുടെ യോഗം തീരുമാനിച്ചിട്ടുണ്ട്. കേരളത്തിലും ബംഗാളിലും ത്രിപുരയിലും കോണ്‍ഗ്രസിനെയും ബിജെപിയെയും തോല്‍പ്പിക്കാന്‍ ഇടതുപക്ഷത്തിന് ശക്തിയുണ്ട്. മറ്റു സംസ്ഥാനങ്ങളില്‍ വലിയ ജനപിന്തുണയുള്ള കക്ഷികളാണ് കൂടെയുള്ളത്.

തമിഴ്നാട്ടിലും യുപിയിലും ബിഹാറിലും ഒഡിഷയിലും ഭരണപക്ഷത്താണ് ഇതിലെ നാലു പാര്‍ടികള്‍. കേരളത്തിലെ മതനിരപേക്ഷ ജനവിഭാഗങ്ങളും മതന്യൂനപക്ഷങ്ങളും ലോക്സഭാ തെരഞ്ഞെടുപ്പില്‍ സിപിഐ എം നേതൃത്വത്തിലുള്ള ഇടതുപക്ഷ-ജനാധിപത്യ മുന്നണിയെ പിന്തുണയ്ക്കണമെന്ന് കാരാട്ട് അഭ്യര്‍ഥിച്ചു. കാരണം, ഇടതുപക്ഷ ശക്തികള്‍ക്കേ ബിജെപിക്കെതിരെ ഉറച്ചുനിന്ന് പോരാടാന്‍ കഴിയൂ. ഏതാനും സീറ്റിനും സങ്കുചിത താല്‍പ്പര്യങ്ങള്‍ക്കും വേണ്ടി എന്തു ചെയ്യാനും മടിയില്ലാത്ത പാര്‍ടിയായി കോണ്‍ഗ്രസ് അധഃപതിച്ചു. തെലങ്കാന മേഖലയില്‍ ഏതാനും സീറ്റ് മോഹിച്ചാണ് കോണ്‍ഗ്രസ് ആന്ധ്രപ്രദേശിനെ വെട്ടിമുറിച്ചത്.

യുപിഎ നേതൃത്വത്തില്‍ കഴിഞ്ഞ പത്തു വര്‍ഷം രാജ്യം ഭരിച്ച കോണ്‍ഗ്രസ് വന്‍കിട കുത്തകകള്‍ക്കും വിദേശ കമ്പനികള്‍ക്കും വേണ്ടിയാണ് നിലകൊണ്ടത്. 2009-2013 കാലത്ത് 21 ലക്ഷം കോടി രൂപയുടെ നികുതി ഇളവുകളും നികുതിബാധ്യത ഒഴിവാക്കലുമാണ് വന്‍കിട കുത്തകകള്‍ക്ക് വേണ്ടി കോണ്‍ഗ്രസ് നടത്തിയത്. അതേസമയം സാധാരണക്കാരുടെ മേല്‍ കോണ്‍ഗ്രസ് വലിയ ഭാരം അടിച്ചേല്‍പ്പിച്ചു. ഇന്ത്യയുടെ ചരിത്രത്തില്‍ ഇത്രയും ഭീകരമായ വിലക്കയറ്റം മുമ്പുണ്ടായിട്ടില്ല. 2004-ല്‍ ലിറ്ററിന് 20 രൂപയുണ്ടായിരുന്ന ഡീസലിന് 60 രൂപയായി. ഭക്ഷ്യസാധനങ്ങളുടെയും വളത്തിന്റെയും എണ്ണയുടെയും സബ്സിഡി കഴിഞ്ഞ മൂന്ന് വര്‍ഷത്തിനുള്ളില്‍ 78,000 കോടി രൂപ വെട്ടിക്കുറച്ചതായി കാരാട്ട് പറഞ്ഞു.

5 വര്‍ഷം കോണ്‍ഗ്രസ് ഉറങ്ങുകയായിരുന്നോ: കാരാട്ട്

കോഴിക്കോട്: ലോക്സഭ പിരിഞ്ഞശേഷം അഴിമതി തടയാനെന്ന പേരില്‍ അഞ്ച് ഓര്‍ഡിനന്‍സുകള്‍ കൊണ്ടുവരാനുള്ള കോണ്‍ഗ്രസ് തീരുമാനം അങ്ങേയറ്റം ജനാധിപത്യ വിരുദ്ധവും പരിഹാസ്യവുമാണെന്ന് സിപിഐ എം ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട് പറഞ്ഞു. നിയമം നിര്‍മിക്കാനുള്ള അവകാശം പാര്‍ലമെന്റിനാണ്. തെരഞ്ഞെടുപ്പിന് ശേഷം നിലവില്‍ വരുന്ന പുതിയ പാര്‍ലമെന്റ് അക്കാര്യം ചര്‍ച്ചചെയ്യട്ടെ. ജനങ്ങളെ കബളിപ്പിക്കുന്ന ഈ ഓര്‍ഡിനന്‍സ്രാജിനെ സിപിഐ എം ശക്തിയായി എതിര്‍ക്കുമെന്ന് കാരാട്ട് വ്യക്തമാക്കി. കേരളരക്ഷാ മാര്‍ച്ചിന്റെ സമാപന സമ്മേളനം കോഴിക്കോട് കടപ്പുറത്ത് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

തോല്‍വി ഉറപ്പായ പരിഭ്രാന്തിയിലാണ് ഇത്തരം വേലകളുമായി കോണ്‍ഗ്രസ് ഇറങ്ങുന്നത്. രാഹുല്‍ ഗാന്ധിയുടെ ഉപദേശപ്രകാരമാണത്രെ ഓര്‍ഡിനന്‍സ് ഇറക്കുന്നത്. കഴിഞ്ഞ അഞ്ചുവര്‍ഷവും കോണ്‍ഗ്രസ് ഉറങ്ങുകയായിരുന്നു. ആത്മാര്‍ഥതയുണ്ടായിരുന്നുവെങ്കില്‍ ലോക്സഭ പിരിയുന്നതിന് മുമ്പ് ബില്ലുകള്‍ പരിഗണിക്കാമായിരുന്നില്ലേ. സമയം പോരെങ്കില്‍ നാലോ അഞ്ചോ ദിവസം സമ്മേളനം നീട്ടാമായിരുന്നു.

കോണ്‍ഗ്രസിന്റെ ഭരണത്തിലാണ് രാജ്യത്ത് ഏറ്റവും വലിയ അഴിമതിയുണ്ടായത്. 2ജി അഴിമതിയില്‍ സിഎജി കണക്കാക്കിയ നഷ്ടം 1.76 ലക്ഷം കോടി രൂപയാണ്. കല്‍ക്കരിപ്പാടം അനുവദിച്ചതില്‍ 1.86 ലക്ഷം കോടി രൂപ നഷ്ടമായി. കൃഷ്ണ-ഗോദാവരി തടത്തിലെ പ്രകൃതിവാതകത്തിന്റെ വിലനിര്‍ണയത്തില്‍ റിലയന്‍സിനെ സഹായിച്ചപ്പോള്‍ രാജ്യത്തിന് നഷ്ടപ്പെട്ടത് ഒരു ലക്ഷം കോടി രൂപയാണ്. ജനങ്ങളുടെ ക്ഷേമത്തിന് വേണ്ടി ചെലവഴിക്കേണ്ട ഭീമമായ തുകയാണ് കൊള്ളയടിച്ചത്. അഴിമതി സ്ഥാപനവല്‍ക്കരിച്ച കോണ്‍ഗ്രസാണ് അഴിമതി വിരുദ്ധ ഓര്‍ഡിനന്‍സുമായി ഇറങ്ങുന്നത്. നവ ഉദാരവല്‍ക്കരണ നയങ്ങള്‍ മാറ്റാതെ അഴിമതി തടയാന്‍ കഴിയില്ല. നവലിബറല്‍ നയങ്ങളാണ് രാജ്യത്തിന്റെ സമ്പത്ത് കൊള്ളയടിക്കാന്‍ അവസരമൊരുക്കുന്നത്. നവ ഉദാരവല്‍ക്കരണ നയങ്ങള്‍ക്കു ബദലായ നയങ്ങള്‍ മുന്നോട്ട്വെക്കുന്നത് ഇടതുപക്ഷം മാത്രമാണെന്ന് കാരാട്ട് ചൂണ്ടിക്കാട്ടി.

കോണ്‍ഗ്രസ് വിരുദ്ധ ജനവികാരം മുതലെടുത്ത് അധികാരത്തില്‍ വരാമെന്നാണ് ബിജെപി കണക്കുകൂട്ടുന്നത്. സാമ്പത്തിക നയത്തില്‍ ബിജെപിയും കോണ്‍ഗ്രസും ഒരേ നാണയത്തിന്റെ രണ്ടുപുറങ്ങളാണ്. കോണ്‍ഗ്രസിന് ബദലാണെന്ന് അവകാശപ്പെടുന്ന ബിജെപി നഗ്നമായി വലതുപക്ഷനയം നടപ്പാക്കുന്ന പാര്‍ടിയാണ്. അവര്‍ ഭരിച്ചപ്പോള്‍ വന്‍കിട മുതലാളിമാരെയും കച്ചവടക്കാരെയുമാണ് സഹായിച്ചത്. പൊതുമേഖലയെ അവസാനിപ്പിക്കാനാണ് എന്‍ഡിഎ ഭരണത്തില്‍ അവര്‍ ശ്രമിച്ചത്. 2ജി അഴിമതിയുടെയും കല്‍ക്കരിപ്പാടം അഴിമതിയുടെയും തുടക്കം ബിജെപി നയിച്ച എന്‍ഡിഎ ഭരണകാലത്താണ്. ബിജെപിയെ നിയന്ത്രിക്കുന്നത് ആര്‍എസ്എസാണെന്നും നരേന്ദ്രമോഡിയെ പ്രധാനമന്ത്രി സ്ഥാനാര്‍ഥിയാക്കിയത് അവരാണെന്നും എല്ലാവര്‍ക്കും അറിയാം. താനൊരു ഹിന്ദുരാഷ്ട്രവാദിയാണെന്ന് മോഡി ഊറ്റംകൊള്ളുന്നുണ്ട്. ഈ മോഡിയുടെ കാര്‍മികത്വത്തിലാണ് ഗുജറാത്തില്‍ മുസ്ലിങ്ങളെ 2002-ല്‍ കൂട്ടക്കശാപ്പ് നടത്തിയത്. വന്‍കിട മുതലാളിമാരുടെ മേച്ചില്‍പ്പുറമാക്കി ഗുജറാത്തിനെ മോഡി മാറ്റി. രാജ്യത്തിന്റെ ഇതരഭാഗങ്ങളിലും ആ മാതൃക പകര്‍ത്താനാണ് ബിജെപി ആഗ്രഹിക്കുന്നത്. ബിജെപിയുടെയും ആര്‍എസ്എസിന്റെയും വര്‍ഗീയ പദ്ധതികള്‍ ജനങ്ങള്‍ പരാജയപ്പെടുത്തും.

deshabhimani

സുധീരന്റെ മുന്നറിയിപ്പ് തള്ളി; സ്വയം പ്രഖ്യാപിച്ച് സ്ഥാനാര്‍ഥികള്‍

പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ യുഡിഎഫ് സീറ്റ് ചര്‍ച്ച ഒന്നിന് പുനരാരംഭിക്കാനിരിക്കെ കെപിസിസി പ്രസിഡന്റ് വി എം സുധീരന്റെ മുന്നറിയിപ്പിന് പുല്ലുവില കല്‍പിച്ച് സ്വയം സ്ഥാനാര്‍ഥിപ്രഖ്യാപനം തുടരുന്നു. വിജഭന ചര്‍ച്ച പൂര്‍ത്തിയാക്കി അതാത് കക്ഷികള്‍ ഔപചാരികമായി പ്രഖ്യാപിക്കുന്നതിന് മുമ്പ് കോണ്‍ഗ്രസുകാരും യുഡിഎഫിലെ മറ്റ് ഘടകകക്ഷി നേതാക്കളും സ്വയം സ്ഥാനാര്‍ഥികളായി രംഗത്ത് വരരുതെന്നായിരുന്നു സുധീരന്റെ മുന്നറിയിപ്പ്.

എന്നാല്‍ തിരുവനന്തപുരം, വടകര ഉള്‍പ്പെടെയുള്ള മണ്ഡലങ്ങളില്‍ "സ്ഥാനാര്‍ഥികള്‍" സ്വന്തം അണികളെ രംഗത്തിറക്കി പ്രചാരണവും തുടങ്ങി. ഘടകകക്ഷികള്‍ സീറ്റിനായി പിടിമുറുക്കുകയും ചെയ്തതോടെ വിഭജനം കീറാമുട്ടിയായി. തിരുവനന്തപുരത്ത് മത്സരിക്കുമെന്ന് സ്വയം പ്രഖ്യാപിച്ച് കേന്ദ്ര മന്ത്രി ശശി തരൂര്‍ പത്രങ്ങളില്‍ പെയ്ഡ് ന്യൂസ് മാതൃകയില്‍ മുഴുവന്‍പേജ് വര്‍ണചിത്ര പരസ്യങ്ങള്‍ നല്‍കി. എറണാകുളത്ത് സ്വയം സ്ഥാനാര്‍ഥിയായ കേന്ദ്രമന്ത്രി കെ വി തോമസ് നല്‍കിയ പെയ്ഡ് ന്യൂസ് മാതൃകയിലാണ് ശശി തരൂരിന്റെ പരസ്യവും.

മണ്ഡലത്തിന്റെ പലഭാഗങ്ങളിലും വോട്ടഭ്യര്‍ഥിച്ച് ലക്ഷങ്ങള്‍ ചെലവഴിച്ച് ചുമര്‍ പരസ്യങ്ങളും ഫ്ളക്സ് ബോര്‍ഡുകളും സ്ഥാപിച്ചു. കൂടാതെ ചില പരസ്യ ഏജന്‍സികള്‍ക്ക് കരാറും നല്‍കി. ദിവസക്കൂലി അടിസ്ഥാനത്തില്‍ ഏതാനും "പ്രവര്‍ത്തകരെയും" പ്രചാരണത്തിനായി നിയോഗിച്ചിട്ടുണ്ട്. കേന്ദ്രമന്ത്രി മുല്ലപ്പള്ളി രാമചന്ദ്രന്‍ താന്‍തന്നെയാണ് വടകരയില്‍ സ്ഥാനാര്‍ഥിയെന്ന് കാലേക്കൂട്ടി പ്രഖ്യാപിച്ചിരുന്നു. സീറ്റ് കിട്ടില്ലെന്ന് ഭയക്കുന്ന മുല്ലപ്പള്ളി കേന്ദ്രമന്ത്രി സുശീല്‍കുമാര്‍ ഷിന്‍ഡെയെ കൊണ്ടുവന്നാണ് സ്ഥാനാര്‍ഥി പ്രഖ്യാപനം നടത്തിയത്.

ഇടുക്കിയില്‍ പി ടി തോമസ് നേരത്തേതന്നെ സ്വയം സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ച് പ്രവര്‍ത്തനവും നടത്തുന്നു. മലപ്പുറം ജില്ലയിലെ രണ്ട് സീറ്റിലും ലീഗ് സ്വന്തം അണികളില്‍ പ്രഖ്യാപനം നടത്തിയിട്ടുണ്ട്. കോണ്‍ഗ്രസിലെ മറ്റ് സിറ്റിങ് എംപിമാരും സ്വന്തം നിലയില്‍ സ്ഥാനാര്‍ഥിക്കുപ്പായം അണിഞ്ഞു. കോട്ടയത്ത് ജോസ് കെ മാണിയും സ്ഥാനാര്‍ഥിയായിക്കഴിഞ്ഞു. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ യുഡിഎഫ് തോറ്റ സീറ്റുകളില്‍മാത്രമേ ഇനി സ്ഥാനാര്‍ഥികളെ പ്രഖ്യാപിക്കേണ്ടതുള്ളു. മാര്‍ച്ച് ഒന്നിന് കോഴിക്കോട്ട് മുസ്ലീംലീഗ്, വീരേന്ദ്രകുമാറിന്റെ ജനതാദള്‍ എന്നീ കക്ഷികളുമായാണ് കോണ്‍ഗ്രസിന്റെ ഉഭയകക്ഷി ചര്‍ച്ച.

വടകര സീറ്റിന് പകരം അടുത്ത് ഒഴിവുവരുന്ന രാജ്യസഭാ സീറ്റ് വാഗ്ദാനം ചെയ്ത് വീരനെ ഒതുക്കാന്‍ കോണ്‍ഗ്രസ് നേതൃത്വം ലക്ഷ്യമിടുന്നു. എന്നാല്‍ അടുത്ത് വരുന്ന ഒഴിവ് എ കെ ആന്റണിയുടേതാണ്. ആ സീറ്റ് ആന്റണിക്കല്ലാതെ മറ്റാര്‍ക്കും കൊടുക്കാനാകില്ല. പിന്നീട് വരുന്ന ഒഴിവ് വളരെ വൈകിയായിരിക്കും. കോണ്‍ഗ്രസിന്റെ ഈ തന്ത്രത്തില്‍ വീരന്‍ മുട്ടുമടക്കുമോ എന്നാണ് അറിയാനുള്ളത്. കേരള കോണ്‍ഗ്രസിന് രണ്ട് സീറ്റ് കൊടുക്കുകയാണെങ്കില്‍ മൂന്ന് സീറ്റ് വേണമെന്ന് ലീഗ് വാശിപിടിക്കും.

കുഞ്ഞാലിക്കുട്ടി രണ്ട് സീറ്റ് മതിയെന്ന് പറയുന്നുണ്ടെങ്കിലും മറ്റുള്ളവര്‍ സമ്മതിക്കുന്നില്ല. കേരളത്തിന് പുറത്തായാലും ഒരു സീറ്റ് കിട്ടിയാല്‍ മതിയെന്നാണ് ലീഗ് നിലപാട്. കേരള കോണ്‍ഗ്രസ് ആകട്ടെ ഇടുക്കി സീറ്റില്‍ ഉറച്ചുനില്‍ക്കുകയാണ്. കേരള കോണ്‍ഗ്രസുമായി മാര്‍ച്ച് മൂന്നിനാണ് ചര്‍ച്ച.

deshabhimani

ഇതാ, ചുവന്ന കേരളം

കോഴിക്കോട്: വന്‍ ബഹുജനമുന്നേറ്റം കുറിച്ച കേരള രക്ഷാമാര്‍ച്ചിന് അറബിക്കടലിനരികെ അലയടിച്ച ജനമഹാസമുദ്രത്തിന്റെ സാന്നിധ്യത്തില്‍ സമാപനം. "മതനിരപേക്ഷ ഇന്ത്യ - വികസിത കേരളം" എന്ന മുദ്രാവാക്യവുമായി ഇരുപത്താറു നാളുകള്‍ സംസ്ഥാനത്തിന്റെ നാനാമേഖലകളെയും സ്പര്‍ശിച്ച് കോഴിക്കോട്ടെത്തിയ മാര്‍ച്ച് ഇന്നുവരെ കേരളം കണ്ട ഏറ്റവും വലിയ രാഷ്ട്രീയ പ്രചാരണ പരിപാടിയായി ചരിത്രത്തില്‍ ഇടം നേടി. കേരളത്തിന്റെ ഹൃദയപക്ഷത്ത് യഥാര്‍ഥ ജനപക്ഷരാഷ്ട്രീയം തന്നെയെന്നും അതിന്റെ കരങ്ങളില്‍ ചെങ്കൊടിയാണെന്നും ഇരമ്പിയാര്‍ത്ത ജനലക്ഷങ്ങള്‍ ഒറ്റ ശബ്ദത്തില്‍ പ്രഖ്യാപിച്ചു. വയലാറില്‍ വാരിക്കുന്തമേന്തി നില്‍ക്കുന്ന പോരാളിയുടെ ശില്‍പ്പത്തില്‍ പുഷ്പചക്രമര്‍പ്പിച്ച് തുടങ്ങിയ യാത്ര ജനഹൃദയങ്ങളില്‍ ഭരണവര്‍ഗത്തിനെതിരായ പ്രതിഷേധാഗ്നി കൊളുത്തി;

ജനമനസ്സുകളില്‍ പ്രതീക്ഷയുടെ നാമ്പുകളുണര്‍ത്തി കോഴിക്കോട്ട് സമാപിക്കുമ്പോള്‍ സാഗരം നമിക്കുകയായിരുന്നു- ആകാശത്തോളം ഉയര്‍ന്ന ആവേശത്തിരമാലകള്‍ക്കുമുന്നില്‍. പൊതുവിതരണം ഇല്ലാതായതും കടുത്ത വിലക്കയറ്റവും വര്‍ഗീയതയും അഴിമതിയുമടക്കം സമൂഹത്തെ കാര്‍ന്നുതിന്നുന്ന വ്യാധികളും അതിനു വഴിവയ്ക്കുന്ന ദുര്‍നയങ്ങളും തുറന്നുകാട്ടി, സിപിഐ എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ നയിച്ച കേരള രക്ഷാ മാര്‍ച്ച് 126 കേന്ദ്രങ്ങളിലൂടെയാണ് കടന്നുവന്നത്. പാര്‍ടി നേതാക്കളായ എ വിജയരാഘവന്‍, ഇ പി ജയരാജന്‍, പി കെ ശ്രീമതി, എ കെ ബാലന്‍, എം വി ഗോവിന്ദന്‍, എളമരം കരീം, ബേബിജോണ്‍ എന്നിവര്‍ സ്ഥിരാംഗങ്ങളായ മാര്‍ച്ച് ജനപങ്കാളിത്തത്തില്‍ പുതുചരിത്രം തീര്‍ത്തു.

തീരമേഖലയിലും മലയോരത്തും സമതലത്തിലും പ്രകടമായത് അണിമുറിയാത്ത ആവേശം. മലപ്പുറം ജില്ലയിലെ താനൂരില്‍ ജനസമുദ്രം അഭിവാദ്യമുദ്രാവാക്യം മുഴക്കി അലയടിച്ചപ്പോള്‍, ജാഥാ നായകന്‍ മുഷ്ടി ചുരുട്ടി പ്രത്യഭിവാദ്യംചെയ്തു. അതോടെ വളന്റിയര്‍മാര്‍ തീര്‍ത്ത തടസ്സങ്ങളാകെ അപ്രസക്തമാകുന്ന വികാരത്തള്ളിച്ചയാണ് ജനങ്ങളില്‍നിന്നുണ്ടായത്. ചീമേനിയില്‍ രാത്രി ഒന്‍പതിനുശേഷമാണ് മാര്‍ച് എത്തിയത്. ആ സമയത്തും ഒരാള്‍പോലും പിരിഞ്ഞുപോകാതെ പട്ടണം നിറഞ്ഞ് ജനങ്ങള്‍ കാത്തുനിന്നു. ഇടുക്കിയിലും പത്തനംതിട്ടയിലും വയനാട്ടിലും ഇതര മലയോര മേഖലകളിലും അവിസ്മരണീയ സ്വീകരണങ്ങള്‍. മലയോരകര്‍ഷകര്‍ സിപിഐ എമ്മിനെ ഏക പ്രതീക്ഷയായി കാണുന്നു.

അവര്‍ സ്വന്തമെന്നു കരുതിയ പാര്‍ടികള്‍ മുഖംതിരിഞ്ഞു നില്‍ക്കുമ്പോള്‍, ആശ്വാസത്തിന്റെയും പ്രതീക്ഷയുടെയും സ്പര്‍ശം സിപിഐ എമ്മില്‍നിന്ന്. വയലാറിലെ രക്തസാക്ഷികുടീരത്തെ സാക്ഷിനിര്‍ത്തിയ ഉദ്ഘാടനവേദിയില്‍, സാമ്രാജ്യത്വ വിരുദ്ധ സമരത്തില്‍ ജീവന്‍ വെടിഞ്ഞവരുടെ പിന്‍മുറക്കാരുണ്ടായിരുന്നു; സമര സേനാനികളുണ്ടായിരുന്നു. തുടര്‍ന്നിങ്ങോട്ടുള്ള വേദികളിലും രക്തസാക്ഷി കുടുംബങ്ങള്‍ക്കുള്ള ആദരം വികാരനിര്‍ഭര മുഹൂര്‍ത്തങ്ങളായി. പ്രസ്ഥാനത്തിനുവേണ്ടി ജീവന്‍ ബലിനല്‍കിയ ധീരന്‍മാരുടെ കുടുംബങ്ങള്‍ക്ക് കമ്യൂണിസ്റ്റ് പാര്‍ടി നല്‍കുന്ന സ്ഥാനം എല്ലാറ്റിനും മുകളിലാണെന്ന് തെളിയിച്ച അനുഭവപരമ്പര. എണ്ണമറ്റ പോര്‍നിലങ്ങളില്‍ വീണ ധീരരുടെ ചുടുനിണമാണ് പ്രസ്ഥാനത്തിന്റെ ഉലയാത്ത കരുത്തും വറ്റാത്ത ഊര്‍ജവുമെന്ന് പ്രഖ്യാപിച്ച പ്രോജ്വലവേളകള്‍. കയര്‍ത്തൊഴിലാളികളും കശുവണ്ടിത്തൊഴിലാളികളും മത്സ്യത്തൊഴിലാളികളും മലയോരകര്‍ഷകരും കര്‍ഷകത്തൊഴിലാളികളും കൈത്തറി- ബീഡിത്തൊഴിലാളികളും അധ്യാപകരും ചെറുകിട കച്ചവടക്കാരും ഒറ്റമനസ്സോടെ കേരളത്തെ രക്ഷിക്കാനുള്ള പോരാട്ടത്തില്‍ അണിചേര്‍ന്നു. കേരളത്തിലെ സിപിഐ എമ്മിന്റെ ജനകീയ അടിത്തറയില്‍ പ്രദേശത്തിന്റെയോ മതത്തിന്റെയോ ജാതിയുടെയോ ഏറ്റക്കുറച്ചിലില്ല എന്നും ഈ മാര്‍ച്ച് തെളിയിച്ചു.

മലപ്പുറം ജില്ലയില്‍ മുസ്ലിം ലീഗിന്റെ നെടുങ്കോട്ടകളിലെ ജനങ്ങള്‍ ആവേശത്തിന്റെ കൊടുമുടിയിലേറിയാണ് ജാഥയെ വരവേറ്റത്. സിപിഐ എമ്മിനും അതിന്റെ കേരളത്തിലെ അമരക്കാരനായ പിണറായി വിജയനുമെതിരെ പതിറ്റാണ്ടിലേറെയായി തുടരുന്ന അപവാദ പ്രചാരണങ്ങളോട് കേരളത്തിനുള്ള പ്രതിഷേധത്തിന്റെ പ്രകടനംകൂടിയായി മാര്‍ച്ചിന്റെ വിജയം. ജാഥ തുടങ്ങിയപ്പോഴും അപവാദങ്ങള്‍ പ്രവഹിച്ചു. ലാവ്ലിന്‍ കേസിന്റെ ചാരം ഭക്ഷണമാക്കാന്‍ ശ്രമം; അത് ദഹിച്ചില്ലെങ്കില്‍ കൊലക്കേസ് പ്രതിയാക്കി "ശിക്ഷി"ക്കാനുള്ള വെമ്പല്‍. പ്രസ്ഥാനവും അതിന്റെ നേതൃത്വവും അത്തരം ആക്രമണങ്ങളില്‍ തളര്‍ന്നുപോകില്ല; ജീവന്‍കൊടുത്തും സംരക്ഷിക്കാന്‍ ഞങ്ങളുണ്ട് എന്നാണ് ജനലക്ഷങ്ങള്‍ പ്രഖ്യാപിച്ചത്.

നുണപ്പെരുമഴയില്‍ കുതിര്‍ന്നലിയുന്നതല്ല കമ്യൂണിസ്റ്റിന്റെ സത്യസന്ധതയും ആര്‍ജവവും ആത്മാഭിമാനവും എന്ന് തിരിച്ചറിഞ്ഞുകൊണ്ടാണ്, പിണറായി വിജയനെ ആബാലവൃദ്ധം വരവേറ്റത്. അദ്ദേഹത്തെ ചിരപരിചയമുള്ള നാട്ടുകാര്‍പോലും ഒന്നു കാണാനും അഭിവാദ്യംചെയ്യാനും വാക്കുകള്‍ കേള്‍ക്കാനും മണിക്കൂറുകള്‍ കാത്തുനിന്നു.

പി എം മനോജ്

കൂടുതൽ ചിത്രങ്ങൾക്ക്

അജയ്യം ഈ ജനമുന്നേറ്റം

കോഴിക്കോട്: യുഡിഎഫിന്റെ ജനവിരുദ്ധ-അഴിമതി ഭരണം തൂത്തെറിയാന്‍ നാടൊരുങ്ങിയെന്ന ജനലക്ഷങ്ങളുടെ പ്രഖ്യാപനവുമായി കേരളരക്ഷാ മാര്‍ച്ചിന് സമാപനം. സംസ്ഥാനത്തിന്റെ രാഷ്ട്രീയചിത്രം മാറ്റിയെഴുതാനുള്ള ജനശക്തിയുടെ വിളംബരത്തിന്ഞായറാഴ്ചത്തെ സന്ധ്യ സാക്ഷിയായി. സിപിഐ എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ നയിച്ച കേരളരക്ഷാ മാര്‍ച്ചിന്റെ സമാപനത്തോടനുബന്ധിച്ച് കോഴിക്കോട്ട് നടന്ന മഹാറാലിയില്‍ ചെമ്പതാകകളുമായി അണിനിരന്ന ജനലക്ഷങ്ങള്‍ അഴിമതിക്കാര്‍ക്കും ജനവിരുദ്ധര്‍ക്കുമെതിരായ ജനവിധിക്കൊരുങ്ങിയെന്ന് പ്രതിജ്ഞചെയ്തു.

കമ്യൂണിസ്റ്റ് പാര്‍ടിയുടെ ആദ്യ സെല്‍ രൂപീകൃതമായ കോഴിക്കോട്ട്, കടപ്പുറം നിറഞ്ഞുകവിഞ്ഞ ജനസാഗരം പ്രസ്ഥാനത്തിന്റെ പുതിയ സമരമുന്നേറ്റത്തിന് റെഡ്സല്യൂട്ട് അര്‍പ്പിച്ചു. മുഹമ്മദ് അബ്ദുറഹിമാന്‍ സാഹിബിന്റെയും കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ സ്ഥാപകനേതാവ് സഖാവ് പി കൃഷ്ണപിള്ളയുടെയും നേതൃത്വത്തില്‍ സ്വാതന്ത്ര്യസമരത്തിന്റെ ധീരോദാത്തമായ ചെറുത്തുനില്‍പ്പിന് സാക്ഷ്യമായ കടപ്പുറത്തായിരുന്നു ഇടതുപക്ഷത്തിന് കരുത്തുപകര്‍ന്ന മഹത്തായ ജനമുന്നേറ്റം. സമാപനദിവസമായ ബുധനാഴ്ച രാവിലെ കൊയിലാണ്ടിയില്‍ നിന്നാണ് പര്യടനം തുടങ്ങിയത്.

ബാലുശേരി, കൊടുവള്ളി, കാക്കൂര്‍ എന്നിവിടങ്ങളില്‍ വന്‍ ജനസഞ്ചയം മാര്‍ച്ചിനെ വരവേറ്റു. സ്വീകരണകേന്ദ്രങ്ങളില്‍ രക്തസാക്ഷി കുടുംബങ്ങളെയും മുതിര്‍ന്ന പ്രവര്‍ത്തകരെയും സാമൂഹ്യ-കലാ-കായിക-സാംസ്കാരിക പ്രതിഭകളെയും ആദരിച്ചു. ജാഥാംഗങ്ങളായ എ വിജയരാഘവന്‍, പി കെ ശ്രീമതി, ഇ പി ജയരാജന്‍, എ കെ ബാലന്‍, എം വി ഗോവിന്ദന്‍, എളമരം കരീം, ബേബിജോണ്‍ എന്നിവര്‍ സ്വീകരണകേന്ദ്രങ്ങളില്‍ സംസാരിച്ചു. കക്കോടി പാലത്തിനടുത്തുനിന്ന് തുറന്ന ജീപ്പിലാണ് പിണറായിയെയും ജാഥാംഗങ്ങളെയും കടപ്പുറത്തേക്ക് ആനയിച്ചത്. ചെങ്കൊടിവീശി നൂറുകണക്കിന് ബൈക്കുകള്‍, ബാന്റ്വാദ്യവുമായി ചുകപ്പു വളണ്ടിയര്‍മാര്‍, വീഥികളില്‍ അഭിവാദനങ്ങളുമായി സ്ത്രീകളും കുട്ടികളും. നാടാകെ കൂടെയെന്ന് വിളിച്ചോതി ആര്‍ത്തലച്ചെത്തിയ ജനപ്രവാഹം കടലോരത്ത് മറ്റൊരു ജനസാഗരം തീര്‍ത്തു.

സമാപനസമ്മേളനം പാര്‍ടി ജനറല്‍സെക്രട്ടറി പ്രകാശ് കാരാട്ട് ഉദ്ഘാടനം ചെയ്തു. പിണറായി വിജയന്‍ സംസാരിച്ചു. ജില്ലാ സെക്രട്ടറി ടി പി രാമകൃഷ്ണന്‍ അധ്യക്ഷനായി. എം ഭാസ്കരന്‍ സ്വാഗതം പറഞ്ഞു. പൊളിറ്റ്ബ്യൂറോ അംഗങ്ങളായ കോടിയേരി ബാലകൃഷ്ണന്‍, എം എ ബേബി എന്നിവരടക്കം മുതിര്‍ന്ന നേതാക്കളും സംബന്ധിച്ചു.

പി വി ജീജോ

Wednesday, February 26, 2014

4292 കോടിയുടെ നിക്ഷേപ സാധ്യതയെന്ന് മന്ത്രി

നഗരവികസന പദ്ധതികള്‍ക്ക് സ്വകാര്യ പങ്കാളിത്തത്തിലൂടെ പണം കണ്ടെത്തുന്നതിനായി സംഘടിപ്പിച്ച പാര്‍ട്ണര്‍ കേരള സംഗമത്തില്‍ 64 പദ്ധതികളിലായി 4291.89 കോടി രൂപയുടെ നിക്ഷേപത്തിന് സാധ്യത തെളിഞ്ഞതായി മന്ത്രി മഞ്ഞളാംകുഴി അലി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. 100 താല്‍പ്പര്യപത്രങ്ങളില്‍ നിക്ഷേപകര്‍ ഒപ്പിട്ടു. പ്രതീക്ഷിച്ചതിന്റെ മൂന്നില്‍രണ്ടു തുകയുടെ പദ്ധതികള്‍ക്ക് നിക്ഷേപകരെ കണ്ടെത്താന്‍ രണ്ടുദിവസത്തെ സംഗമത്തിലൂടെ സാധിച്ചു. 6500 കോടി രൂപ നിക്ഷേപം ആവശ്യമുള്ള 84 പദ്ധതികളാണ് വിവിധ നഗരസഭകളും വികസന അതോറിറ്റികളും പാര്‍ട്ണര്‍ കേരള സംഗമത്തില്‍ അവതരിപ്പിച്ചത്.

തൃശൂര്‍ നഗരസഭയുടെ 700 കോടി ചെലവു കണക്കാക്കുന്ന ശക്തന്‍നഗര്‍ സമഗ്രവികസന പദ്ധതിക്കും വിശാലകൊച്ചി വികസന അതോറിറ്റി (ജിസിഡിഎ)യുടെ 85 കോടി രൂപ ചെലവു കണക്കാക്കുന്ന ടണല്‍ മറൈന്‍ അക്വേറിയത്തിനുമാണ് കൂടുതല്‍ നിക്ഷേപകര്‍ താല്‍പ്പര്യം പ്രകടിപ്പിച്ചത്. നാലു നിക്ഷേപകരാണ് ഈ പദ്ധതികളില്‍ താല്‍പ്പര്യം പ്രകടിപ്പിച്ചിട്ടുള്ളത്. അംബേദ്കര്‍ സ്റ്റേഡിയത്തില്‍ ജിസിഡിഎ പദ്ധതിയിട്ടിരിക്കുന്ന 126 കോടി രൂപയുടെ ഷോപ്പിങ് മാള്‍, കോഴിക്കോട് നഗരസഭയുടെ 20 കോടി ചെലവു പ്രതീക്ഷിക്കുന്ന നടക്കാവ് ഏരിയ ഡെവലപ്മെന്റ് എന്നീ പദ്ധതികള്‍ക്ക് മൂന്നു നിക്ഷേപകര്‍വീതവും താല്‍പ്പര്യപത്രത്തില്‍ ഒപ്പിട്ടു. 18 പദ്ധതികള്‍ക്ക് രണ്ടു നിക്ഷേപകര്‍വീതവും താല്‍പ്പര്യം പ്രകടിപ്പിച്ചു. വൈറ്റില മൊബിലിറ്റി ഹബ്ന്റെ നടത്തിപ്പിനും അറ്റകുറ്റപ്പണിക്കുമായി വലിയ തുക കണ്ടെത്തേണ്ടതുണ്ട്. അതിനാലാണ് പിപിപി മാതൃകയില്‍ രണ്ടാംഘട്ട വികസനം ആലോചിക്കുന്നതെന്നും മന്ത്രി പറഞ്ഞു.

കൊല്ലം മേയര്‍ പ്രസന്ന ഏണസ്റ്റ്, കൊച്ചി ഡെപ്യൂട്ടി മേയര്‍ ഭദ്ര, കളമശേരി മുനിസിപ്പല്‍ ചെയര്‍മാന്‍ ജമാല്‍ മണക്കാടന്‍, പാലാ മുനിസിപ്പല്‍ ചെയര്‍മാന്‍ കുര്യാക്കോസ് പടവന്‍, ജിസിഡിഎ ചെയര്‍മാന്‍ എന്‍ വേണുഗോപാല്‍, കൊല്ലം വികസന അതോറിറ്റി ചെയര്‍മാന്‍ എ കെ ഹാഫിസ്, നഗരകാര്യ ഡയറക്ടര്‍ ഇ ദേവദാസന്‍ എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു. സമാപനസമ്മേളനം മന്ത്രി എം കെ മുനീര്‍ ഉദ്ഘാടനംചെയ്തു. മന്ത്രി മഞ്ഞളാംകുഴി അലി അധ്യക്ഷനായി. മേയര്‍മാരും നഗരസഭകളുടെയും വികസന അതോറിറ്റികളുടെയും അധ്യക്ഷരും പങ്കെടുത്തു. പങ്കാളിത്ത പദ്ധതികള്‍ക്ക് ഏറ്റവും അനുയോജ്യമായ സംസ്ഥാനം കേരളമാണെന്നും ഇതു പ്രയോജനപ്പെടുത്താന്‍ മുന്നോട്ടുവരുന്നവര്‍ക്ക് സര്‍ക്കാര്‍ എല്ലാ പിന്തുണയും നല്‍കുമെന്നും മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി വ്യക്തമാക്കി. പാര്‍ട്ണര്‍ കേരള നഗരവികസന സംഗമത്തോടനുബന്ധിച്ച് നിക്ഷേപകരുമായുള്ള ആശയവിനിമയത്തിനു മുന്നോടിയായി സംസാരിക്കുകയായിരുന്നു അദ്ദേഹം. രാജ്യത്ത് ആദ്യമായി ഐഎസ്ഒ സര്‍ട്ടിഫിക്കറ്റ് നേടിയ മലപ്പുറം മുനിസിപ്പാലിറ്റിക്കുള്ള ഉപഹാരം മുഖ്യമന്ത്രി സമ്മാനിച്ചു. മന്ത്രി വി കെ ഇബ്രാഹിം കുഞ്ഞ് ചടങ്ങില്‍ അധ്യക്ഷനായി.

deshabhimani

സഹകരണ സ്ഥാപനങ്ങള്‍ സുപ്രീംകോടതിയിലേക്ക്

ആദായ നികുതി വകുപ്പിന്റെ കടന്നുകയറ്റത്തിനെതിരെ സംസ്ഥാനത്തെ സഹകരണ സ്ഥാപനങ്ങള്‍ സുപ്രീംകോടതിയെ സമീപിക്കും. സംഘങ്ങളില്‍ കടന്നുകയറി പരിശോധന നടത്തുമെന്ന് നോട്ടീസ് നല്‍കിയ ആദായ നികുതി വകുപ്പിന്റെ നടപടിയെ നിയമപരമായി നേരിടാനാണ് തീരുമാനം. ആദായ നികുതി ഉദ്യോഗസ്ഥര്‍ക്ക് സ്ഥാപനത്തില്‍ കടന്നുകയറാന്‍ അമിതാധികാരം നല്‍കുന്ന ആദായ നികുതി നിയമത്തിലെ വ്യവസ്ഥയെ കോടതിയില്‍ ചോദ്യം ചെയ്യുന്നതിനെക്കുറിച്ചും ആലോചിക്കുന്നു. കേരള കോ-ഓപ്പറേറ്റീവ് പ്രൊട്ടക്ഷന്‍ കൗണ്‍സിലിന്റെ ആഭിമുഖ്യത്തിലാണ് നിയമ നടപടികള്‍ സ്വീകരിക്കുക. സുപ്രീം കോടതിയിലെ മുതിര്‍ന്ന അഭിഭാഷകരുടെ സേവനം തേടാനും തീരുമാനിച്ചിട്ടുണ്ട്.

അഞ്ചു ലക്ഷം രൂപമുതല്‍ നിക്ഷേപിച്ചിട്ടുള്ളവരുടെയും മാസം 10,000 രൂപ പലിശ വാങ്ങുന്നവരുടെയും പട്ടിക സഹകരണ സ്ഥാപനങ്ങള്‍ നല്‍കണമെന്നാണ് ആദായനികുതി വകുപ്പിന്റെ ആവശ്യം.നല്‍കിയില്ലെങ്കില്‍ ദിവസം 100 രൂപവീതം പിഴ ചുമത്തുമെന്നും സ്ഥാപന ഓഫീസില്‍ കയറി വിവരം എടുക്കുമെന്നും ഉദ്യോഗസ്ഥര്‍ ഭീഷണിപ്പെടുത്തുന്നു. ദേശസാല്‍കൃത ബാങ്കുകള്‍ക്ക് നല്‍കിയിട്ടുള്ള ഇളവ് സഹകരണ സംഘങ്ങള്‍ക്കും അനുവദിക്കണമെന്നു കാട്ടി കേന്ദ്ര ധനമന്ത്രിക്ക് സംസ്ഥാന സര്‍ക്കാരും നിവേദനം നല്‍കി. പ്രതിരോധമന്ത്രി എ കെ ആന്റണിക്കും മുഖ്യമന്ത്രിയും ജില്ലാ സഹകരണ ബാങ്ക് പ്രസിഡന്റുമാരും ചേര്‍ന്ന് നിവേദനം നല്‍കിയിട്ടുണ്ട്. ഇതിനിടയിലാണ് കടുത്ത നടപടിയുമായി ആദായ നികുതി അധികൃതര്‍ മുന്നോട്ടുപോകുന്നത്. സ്വകാര്യ ചിട്ടിക്കമ്പനികള്‍ അടക്കമുള്ള പണമിടപാട് സ്ഥാപനങ്ങളെ സഹായിക്കാനാണ് ആദായനികുതി വകുപ്പിന്റെ നീക്കം. ആദായനികുതി നിയമത്തിലെ വകുപ്പ് 80 (പി) പ്രകാരം ദേശസാല്‍കൃത ബാങ്കുകളിലെ നിക്ഷേപകര്‍ക്ക് നല്‍കിയിരുന്ന ഇളവ് സഹകരണ മേഖലയ്ക്കും ലഭിച്ചിരുന്നു. ഇത് ഇല്ലാതാക്കുകയാണ്. ആദായ നികുതി നിയമത്തിലെ വകുപ്പ് 133 (6) പ്രകാരം ആദായനികുതി ഉദ്യോഗസ്ഥന്റെ മുന്നില്‍ നിലനില്‍ക്കുന്ന അന്വേഷണത്തിനോ നടപടികള്‍ക്കോ ഉപകാരപ്രദമെന്ന് തോന്നുന്ന വിവരങ്ങള്‍ നോട്ടീസിലൂടെ ആവശ്യപ്പെടാം. ഉദ്യോഗസ്ഥര്‍ക്കുള്ള ഈ അമിതാധികാരം പലപ്പോഴും ദുരുപയോഗംചെയ്യപ്പെടുന്നു. ഇതിന്റെ നിയമസാധുതയാണ് ചോദ്യംചെയ്യപ്പെടുക.

deshabhimani

കോണ്‍ഗ്രസ് മുങ്ങുന്ന കപ്പല്‍: കാരാട്ട്

കോഴിക്കോട്: കോണ്‍ഗ്രസ് മുങ്ങുന്ന കപ്പലാണെന്ന്സിപിഐ എം ജനറല്‍സെക്രട്ടറി പ്രകാശ് കാരാട്ട് പറഞ്ഞു. കേരളത്തില്‍ കോണ്‍ഗ്രസാണ് രക്ഷ എന്നുകരുതുന്ന ചിലരുണ്ട്. ഇക്കാര്യം മനസ്സിലാക്കി ന്യൂനപക്ഷങ്ങളടക്കം എല്ലാവിഭാഗം ജനങ്ങളുംഈ തെരഞ്ഞെടുപ്പില്‍ ഇടതുപക്ഷത്തിനൊപ്പം നില്‍ക്കണമെന്ന് അദ്ദേഹം പറഞ്ഞു. സിപിഐ എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ നയിച്ച കേരള രക്ഷാമാര്‍ച്ചിന്റെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

അഴിമതിയിലും ദുര്‍ഭരണത്തിലും റെക്കോഡിടുകയായിരുന്നു യുപിഎ ഭരണമെന്ന് കാരാട്ട് പറഞ്ഞു. ഇപ്പോള്‍ അഴിമതി തടയാന്‍ ഓര്‍ഡിനന്‍സിറക്കാന്‍ ആലോചിക്കുന്നു. പതിനഞ്ചാം ലോക്സഭയുടെ അവസാന സമ്മേളനവും കഴിഞ്ഞപ്പോഴാണ് അഴിമതി തടയാന്‍ പുറപ്പെടുന്നത്. അഞ്ച്കൊല്ലം ഉറങ്ങുറകയായിരുന്നു. ഇക്കാര്യത്തില്‍ ആത്മാര്‍ത്ഥയുണ്ടായിരുന്നെങ്കില്‍ പാര്‍ലമെണ്ട് സമ്മേളനം നീട്ടിയായാലും നിയമം പാസാക്കാമായിരുന്നു. ഇനി അക്കാര്യം അടുത്ത ലോക് സഭ തീരുമാനിക്കട്ടെ. ഓര്‍ഡിനസിലൂടെയുള്ള ജനാധിപത്യവിരുദ്ധ നീക്കത്തെ സിപിഐ എം ശക്തമായിത്തന്നെ എതിര്‍ക്കും- അദ്ദേഹം പറഞ്ഞു.

കോണ്‍ഗ്രസിനെ ഈ തെരഞ്ഞെടുപ്പില്‍ ജനങ്ങള്‍ തള്ളിക്കളയുകയും പരാജയപ്പെടുത്തുകയും വേണം. ബിജെപിയെയും ഒറ്റപ്പെടുത്തി പരാജയപ്പെടുത്തണം. ഒരേ നവ ലിബറല്‍ സാമ്പത്തിക നയം പിന്തുടരുന്ന കോണ്‍ഗ്രസിനും ബിജെപിക്കും ബദലായ നയമുള്ളത് സിപിഐ എമ്മിനു മാത്രമാണ്. അതുകൊണ്ട് പാര്‍ലമെണ്ടില്‍ ഇടതുപക്ഷത്തിന് കൂടുതല്‍ പ്രാതിനിധ്യം വേണം. കേരളത്തിലും ബംഗാളിലും ത്രിപുരയിലും കോണ്‍ഗ്രസിനെയും ബിജെപിയെയും പരാജയപ്പെടുത്താന്‍ സിപിഐ എമ്മിന് ശേഷിയുണ്ട്. മറ്റിടങ്ങളില്‍ ശക്തമായ പ്രാദേശിക പാര്‍ട്ടികളുണ്ട്. കോണ്‍ഗ്രസിനും ബിജെപിക്കും എതിരായ ഈ പാര്‍ട്ടികള്‍ തെരഞ്ഞെടുപ്പില്‍ ഒന്നിച്ചുനില്‍ക്കുകയാണ്. ബുധനാഴ്ച ഡല്‍ഹിയില്‍ നടന്ന 11 പാര്‍ട്ടികളുടെ കണ്‍വന്‍ഷന്‍ ഈ ഐക്യത്തിന്റെ തുടക്കമാണെന്നും കാരാട്ട് പറഞ്ഞു.

കേരളത്തിലെ ജനമുന്നേറ്റങ്ങളുടെ ചരിത്രത്തില്‍ ആവേശം തുടിക്കുന്ന പുതിയ അധ്യായം എഴുതിച്ചേര്‍ത്താണ് മാര്‍ച്ച് സമാപിച്ചത്. "വികസിതകേരളം, മതനിരപേക്ഷ ഇന്ത്യ" എന്ന മുദ്രാവാക്യവുമായി നാടിനെ ഇളക്കിമറിച്ച് ഇരുപത്തിയാറ് ദിവസം പിന്നിട്ടെത്തിയ മാര്‍ച്ചിന്റെ സമാപനത്തിന് കോഴിക്കോട് കടപ്പുറത്ത് ആയിരങ്ങള്‍ സാക്ഷിയായി. ഫെബ്രുവരി ഒന്നിന് വയലാര്‍ രക്തസാക്ഷി മണ്ഡപത്തില്‍ നിന്നാരംഭിച്ച മാര്‍ച്ച് 126 കേന്ദ്രങ്ങളിലെ സ്വീകരണങ്ങള്‍ ഏറ്റുവാങ്ങിയാണ് സമാപന കേന്ദ്രമായ കോഴിക്കോട് കടപ്പുറത്തെത്തിയത്. ബുധനാഴ്ച രാവിലെ കൊയിലാണ്ടിയില്‍ നിന്നാരംഭിച്ച മാര്‍ച്ച് വൈകിട്ടാണ് കോഴിക്കോട് നഗരത്തിലെത്തിയത്.

സമാപനയോഗത്തില്‍ പാര്‍ട്ടി കോഴിക്കോട് ജില്ലാസെക്രട്ടറി ടി പി രാമകൃഷ്ണന്‍ അധ്യക്ഷനായി. പിണറായിക്കു പുറമെ പി ബി അംഗങളായ കോടിയേരി ബാലകൃഷ്ണന്‍. എം എ ബേബി, ജാഥാംഗങ്ങളായിരുന്ന എ വിജയരാഘവന്‍, പി കെ ശ്രീമതി, ഇ പി ജയരാജന്‍, എ കെ ബാലന്‍, എം വി ഗോവിന്ദന്‍, എളമരം കരീം, ബേബിജോണ്‍ എന്നിവര്‍ സംസാരിച്ചു. എം ഭാസ്ക്കരന്‍ സ്വാഗതം പറഞ്ഞു.

deshabhimani

തട്ടിപ്പിന്റെ വെനീസോ? തണലായത് മുഖ്യമന്ത്രിയുടെ ഓഫീസ്

ആലപ്പുഴ ജില്ല സാമ്പത്തിക കുറ്റകൃത്യങ്ങളുടെ നാടാകുന്നോ?. സാമ്പത്തിക വഞ്ചനാ കുറ്റത്തിന് രജിസ്റ്റര്‍ ചെയ്ത കേസുകളുടെ എണ്ണത്തില്‍ ജില്ലാ ഒന്നാം സ്ഥാനത്തേയ്ക്ക്. കഴിഞ്ഞ ഒരു വര്‍ഷത്തിനുള്ളില്‍ ഈ വിഭാഗത്തിലെ കേസില്‍ ജില്ലയില്‍ ഉണ്ടായത് മൂന്നിരട്ടി വര്‍ധന. 2012ല്‍ ജില്ലയില്‍ 105 വഞ്ചനാ കേസുകള്‍ രജിസ്റ്റര്‍ ചെയ്ത സ്ഥാനത്ത് 2013ല്‍ അത് 290 ആയി കുത്തനെ വര്‍ധിച്ചു. ഇവയിലൂടെ 120 കോടി രൂപയിലധികം പാവപ്പെട്ട ജനങ്ങള്‍ക്ക് നഷ്ടമായി. സരിത എസ് നായരുടെയും ബിജു രാധാകൃഷ്ണന്റെയും നേതൃത്വത്തില്‍ നടന്ന സോളാര്‍ തട്ടിപ്പ് തന്നെ ഒന്നാം സ്ഥാനത്ത്. തമിഴ്നാട്ടില്‍ കാറ്റാടിയന്ത്രം സ്ഥാപിക്കാമെന്ന് വാഗ്ദാനം നല്‍കി അമ്പലപ്പുഴ സ്വദേശികളായ 13 പേരില്‍ നിന്ന് 73.25 ലക്ഷം തട്ടിയതിന് അമ്പലപ്പുഴ പൊലീസ് രജിസ്റ്റര്‍ ചെയ്ത നാലു കേസുകള്‍ കോടതിയുടെ പരിഗണനയിലാണ്.

ചേര്‍ത്തലയിലെ ഒരു സ്ഥാപനത്തിന് സോളാര്‍ സാമഗ്രികള്‍ നല്‍കാമെന്ന് കരാര്‍ വെച്ച് ആറു ലക്ഷം തട്ടി. ഇതില്‍ നാലു ലക്ഷം തിരികെ നല്‍കി. ബാക്കി തുകയ്ക്കുള്ള കേസ് ചേര്‍ത്തല കോടതിയില്‍ നടക്കുന്നു. ആക്രി ബിസിനസ് നടത്താനെന്ന പേരില്‍ ആലപ്പുഴ സ്വദേശി പ്രകാശനില്‍ നിന്ന് 45 ലക്ഷം തട്ടിയ കേസ് ആലപ്പുഴ കോടതിയിലാണ്. തപോവനം ആശ്രമത്തില്‍ അന്തേവാസിയായി നിന്ന് പണം തട്ടിയ കേസ് കായംകുളം കോടതിയുടെ പരിഗണനയിലുമുണ്ട്.

മുഖ്യമന്ത്രിയുടെ ഓഫീസിന്റെ സഹായത്തോടെ ചേര്‍ത്തല കേന്ദ്രീകരിച്ച് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ തട്ടിയത് കോടിയിലേറെ രൂപ. കഞ്ഞിക്കുഴി കളത്തിവീട് ജങ്ഷനുസമീപം കാരുവള്ളി രാജുവാണ് വിവിധ പൊതുമേഖലാ സ്ഥാപനങ്ങളിലും മറ്റും ഉദ്യോഗം വാഗ്ദാനം ചെയ്ത് തട്ടിപ്പ് നടത്തിയത്. മാവേലിക്കരയില്‍ ചെക്ക് നല്‍കി ലക്ഷങ്ങള്‍ തട്ടിയ കേസിലെ പ്രതി മംഗല്യം സുരേഷ് കഴിഞ്ഞ ദിവസമാണ് പൊലീസിന്റെ പിടിയിലായത്. യുഡിഎഫ് ജില്ലാ നേതാവിന്റെയും മുന്‍ എംഎല്‍എയുടെയും അടുത്ത അനുയായിയാണ് ഇയാള്‍. ഈ തട്ടിപ്പുകള്‍ക്ക് ജില്ലയിലെ കോണ്‍ഗ്രസ് നേതൃത്വവും മുഖ്യമന്ത്രിയുടെ ഓഫീസുമാണ് വേണ്ട സഹായം ചെയ്തുകൊടുത്തതെന്ന് പകല്‍ പോലെ വ്യക്തം. സോളാര്‍ തട്ടിപ്പിലും ചേര്‍ത്തലയിലെ തട്ടിപ്പിനും മുഖ്യമന്ത്രിയുടെ ഓഫീസുമായുള്ള ബന്ധം അന്വേഷണ സംഘത്തിനും വ്യക്തമായതാണ്. സാമ്പത്തിക തട്ടിപ്പ് നടത്തിയാല്‍ സര്‍ക്കാരിന്റെ പരിരക്ഷ കിട്ടുമെന്നതും ശിക്ഷ വളരെ കുറവായിരിക്കുമെന്നതും ഇത്തരം കുറ്റകൃത്യങ്ങള്‍ കൂടുന്നതിന് ഇടയാക്കി. സരിതയ്ക്കും രാജുവിനും മംഗല്യം സുരേഷിനും പൊലീസില്‍നിന്ന് കിട്ടിയ പരിഗണനതന്നെ ഇതിന് സാക്ഷ്യം.

തട്ടിപ്പിന്റെ ഉന്നതങ്ങളിലും നേതാവ്

ആലപ്പുഴ: സംസ്ഥാനത്തെ ഏറ്റവും വലിയ നിക്ഷേപത്തട്ടിപ്പിലും കോണ്‍ഗ്രസ് ഉന്നത നേതാവിന് ബന്ധം. 56 കോടിയില്‍പരം രൂപ തട്ടിയെടുത്ത ബിസിനസ് ഇന്ത്യാ ഗ്രൂപ്പ് നിക്ഷേപ തട്ടിപ്പാണിത്. തട്ടിപ്പ് സംരംഭകരായ ബിസിനസ് ഇന്ത്യാ ഗ്രൂപ്പിന്റെ വാര്‍ഷികത്തോടനുബന്ധിച്ച് പ്രമുഖ പത്രത്തില്‍ പ്രസിദ്ധീകരിച്ച പരസ്യത്തില്‍ തട്ടിപ്പുകേസില്‍ അറസ്റ്റിലായ പ്രതികള്‍ക്കൊപ്പം മുന്‍ എംഎല്‍എ എം മുരളിയുടെ ചിത്രവുമുണ്ട്. ചടങ്ങില്‍ വിശിഷ്ടാതിഥിയായാണ് ഈ നേതാവ് പങ്കെടുത്തത്. 2006 ആഗസ്ത് 17ന് മാവേലിക്കരയിലെ ബിസിനസ് ഇന്ത്യാ പാലസ് അങ്കണത്തിലായിരുന്നു പരിപാടി. മുനിസിപ്പല്‍ ചെയര്‍പേഴ്സണ്‍ കോണ്‍ഗ്രസിന്റെ ലളിത രാജേന്ദ്രനാണ് പരിപാടിയില്‍ അധ്യക്ഷയായത്.

വിവിധ ജില്ലകളിലായി 19 ഓളം ബ്രാഞ്ചുകള്‍ സ്ഥാപിച്ച് 1500ഓളം പേരില്‍നിന്നാണ് ബിഐ ഗ്രൂപ്പ് കോടികള്‍ തട്ടിയത്. പത്തനംതിട്ട ഇക്കണോമിക് ഒഫന്‍സ് വിങ്ങാണ് കേസ് അന്വേഷിക്കുന്നത്. വര്‍ഷങ്ങള്‍ പിന്നിട്ടിട്ടും കേസിലെ മുഴുവന്‍ പ്രതികളും ഇതുവരെ പിടിയിലായിട്ടില്ല. ഇതിനുപിന്നിലും ഈനേതാവിന്റെ ഇടപെടലുണ്ടെന്ന ആരോപണമുണ്ട്. അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ഹൈക്കോടിതി ഉത്തരവിട്ടിട്ടുണ്ടെങ്കിലും യുഡിഎഫ് സര്‍ക്കാര്‍ തുടര്‍നടപടി ഒന്നും സ്വീകരിക്കുന്നില്ല. തട്ടിപ്പിനിരയായവര്‍ ഇപ്പോഴത്തെ ആഭ്യന്തര മന്ത്രിയെ നേരില്‍ കണ്ടെങ്കിലും മുന്‍ എംഎല്‍എയായ ഈ എ ഗ്രൂപ്പ് നേതാവിനെ കാണാനായിരുന്നു നിര്‍ദേശം.

മംഗല്യ സുരേഷ് "പൊലീസ് മന്ത്രി"

ആലപ്പുഴ: യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് ഭരണവിലാസം നേതാക്കളുടെ സഹായത്തോടെ വികസിച്ച തട്ടിപ്പുകാരനാണ് മംഗല്യ സുരേഷ് എന്ന തട്ടാരമ്പലം ഉഷസില്‍ സുരേഷ്കുമാര്‍. കോണ്‍ഗ്രസ് നേതാക്കളുമായി അടുത്തബന്ധമുള്ള ഇയാള്‍ പിടിയിലായത് ഹൈക്കോടതി ഇടപെടലിനെത്തുടര്‍ന്നാണ്. നിരവധി വാറണ്ടുണ്ടായിട്ടും ഇയാളെ അറസ്റ്റുചെയ്യാന്‍ പൊലീസ് തയ്യാറായിരുന്നില്ല. ഉയര്‍ന്ന പൊലീസ് ഉദ്യോഗസ്ഥരും മുന്‍ എംഎല്‍എ അടക്കമുള്ള കോണ്‍ഗ്രസ് നേതാക്കള്‍ ഇയാളുടെ തട്ടിപ്പുവലയത്തിലെ സുപ്രധാന കണ്ണികളെപോലെയാണ് പ്രവര്‍ത്തിച്ചിരുന്നത്. ഈ ബന്ധം ഉപയോഗിച്ചാണ് പല കേസുകളും നീട്ടിക്കൊണ്ടുപോയതും ഒതുക്കിയതും.

എംഎല്‍എ ആയിരിക്കെ യുഡിഎഫ് ഭരണത്തില്‍ "പൊലീസ് മന്ത്രി" കളിച്ചിരുന്ന ഒരു നേതാവ് ഇയാളുടെ തട്ടിപ്പുകള്‍ക്ക് സുപ്രധാന പങ്കുവഹിച്ചു. എംഎല്‍എ അല്ലാതായിട്ടും എംഎല്‍എയുടെ ലെറ്റര്‍പാഡ് ഉപയോഗിച്ച് മുഖ്യമന്ത്രിയ്ക്കടക്കം ശുപാര്‍ശക്കത്ത് നല്‍കിയ ഈനേതാവ് സുരേഷിനേക്കാള്‍ "കഴിവ്" തെളിയിച്ചിട്ടുണ്ട്. രമേശ്ചെന്നിത്തലയെ അടുത്തിടെ ജില്ലയിലെ യുഡിഎഫ് സ്വീകരണ പരിപാടിയിലേക്ക് വിളിച്ചുവരുത്തി ആക്ഷേപിച്ചുവിട്ടത് ഈ നേതാവിന്റെ ഉമ്മന്‍ചാണ്ടി ഭക്തി ഊട്ടിയുറപ്പിക്കാനായിരുന്നു.

പൊലീസ്മന്ത്രി എതിര്‍ ഗ്രൂപ്പിലായിട്ടും ഇപ്പോഴും ജില്ലയിലെ പൊലീസിന്റെ സ്ഥലംമാറ്റം ഉള്‍പ്പെടെ ഈ നേതാവിന്റെ നിയന്ത്രണത്തിലാണ്. ഇദ്ദേഹവുമായുള്ള അടുത്തബന്ധം മാവേലിക്കര പൊലീസ് സ്റ്റേഷനുകളിലെ നിയമനത്തില്‍വരെ സ്വാധീനം ചെലുത്താന്‍ തട്ടിപ്പുകാരനായ മംഗല്യ സുരേഷിന് സാധിച്ചു. മണ്ണ്-മണല്‍-സ്പിരിറ്റ് ചാരായക്കടത്ത് മാഫിയകളുമായി ബന്ധമുള്ള ഇയാളാണ് ഇവരില്‍നിന്ന് പൊലീസിന് മാസപ്പടി പിരിച്ചുനല്‍കിയിരുന്നത്്. മാവേലിക്കര പുതിയകാവിന് സമീപം വസ്ത്രവ്യാപാരശാല നടത്തിയിരുന്ന ഇയാള്‍ക്കെതിരെ അന്യസംസ്ഥാനങ്ങളില്‍നിന്ന് തുണിത്തരങ്ങള്‍ വണ്ടിച്ചെക്ക് നല്‍കി വാങ്ങിയതിന് മീററ്റ്, വാരണാസി, മുംബൈ എന്നിവിടങ്ങളിലെ കോടതികളില്‍ കേസുണ്ട്. മൂവാറ്റുപുഴ ജുഡീഷ്യല്‍ ഒന്നാംക്ലാസ് മജിസ്ട്രേറ്റ് കോടതിയുടെ നാലും കൊല്‍ക്കത്ത ചീഫ് മെട്രോപൊളീറ്റന്‍ മജിസ്ട്രേറ്റ് കോടതി പുറപ്പെടുവിച്ച വാറണ്ടുകളും ഉള്ളപ്പോള്‍ പ്രതി പൊലീസിന്റെ കൈയ്യെത്തും ദൂരത്തുതന്നെ വിലസി. വസ്തുവകകളുടെ ഈടിന്മേല്‍ അമിതപലിശയ്ക്ക് പണം നല്‍കിയിരുന്ന സുരേഷ് ഗ്രാന്റ് കുറീസ് ആന്‍ഡ് ലോണ്‍സ് എന്ന പേരില്‍ ചിട്ടിക്കമ്പനി നടത്തി നിരവധിപേരുടെ സ്വത്ത് തട്ടിയെടുത്തു. പ്രായിക്കര സ്വദേശിയുടെ വീടും പുരയിടവും തട്ടിപ്പിലൂടെ സ്വന്തമാക്കിയതിനെതുടര്‍ന്ന് മുഖ്യമന്ത്രിയുടെ ജനസമ്പര്‍ക്കപരിപാടിയില്‍ പരാതി നല്‍കിയെങ്കിലും പ്രതിയുടെ ഉന്നതബന്ധംകാരണം ഫലമുണ്ടായില്ല. ഇയാള്‍ക്കെതിരെ പരാതി നല്‍കിയവര്‍ക്ക് പൊലീസ് ഉള്‍പ്പെടെയുള്ളവരുടെ പീഡനം ഏറ്റുവാങ്ങേണ്ടിവന്നു.

"അയല്‍ക്കൂട്ടം" രൂപീകരിച്ചും വഞ്ചന

മങ്കൊമ്പ്: "അയല്‍ക്കൂട്ടങ്ങള്‍" രൂപീകരിച്ച് വായ്പ ലഭ്യമാക്കുമെന്ന് വാഗ്ദാനം നല്‍കിയും ഈ സര്‍ക്കാരിന്റെ കാലത്ത് തട്ടിപ്പുകള്‍ അരങ്ങേറി. ആലപ്പുഴ മണ്ണഞ്ചേരി പാഠകശേരി വീട്ടില്‍ നസീറിന്റെ ഭാര്യ സുനിതയെന്ന നെസ്മില്ലയാണ് (37) ഈ തട്ടിപ്പില്‍ പിടിയിലായത്. ആലപ്പുഴയിലും പരിസരപ്രദേശങ്ങളില്‍നിന്നും പണം തട്ടിയെടുത്ത സുനിത മങ്കൊമ്പില്‍ വീടുകള്‍ കയറിയിറങ്ങിയും പണം തട്ടി. അയല്‍ക്കൂട്ടം മാതൃകയില്‍ മൈക്രോ ഫിനാന്‍സ് ഗ്രൂപ്പുകള്‍ രൂപീകരിച്ച് അതില്‍ രജിസ്റ്റര്‍ ചെയ്യുന്നവര്‍ക്ക് ലോണ്‍ നല്‍കുമെന്നു പറഞ്ഞായിരുന്നു കബളിപ്പിക്കല്‍.

ഒരുരേഖയും വാങ്ങാതെ തിരിച്ചറിയല്‍ കാര്‍ഡിന്റെയും റേഷന്‍കാര്‍ഡിന്റെയും പകര്‍പ്പുകള്‍ നല്‍കിയാല്‍ 54,000 രൂപ ലോണ്‍ നല്‍കുമെന്നും 4000 രൂപ സബ്സിഡിയിനത്തിലും ബാക്കിതുക മാത്രം തിരിച്ചടച്ചാല്‍ മതിയെന്നും വിശ്വസിപ്പിച്ച് ഇവര്‍ മങ്കൊമ്പില്‍ ഏഴ് ഗ്രൂപ്പുകള്‍ രൂപീകരിച്ചു. ഓരോ സ്ത്രീയില്‍നിന്നും 225 രൂപ രജിസ്ട്രേഷന്‍ ഫീസും 10 രൂപ അപേക്ഷാഫീസും വാങ്ങി. 100 രൂപവച്ച് മൂന്നുതവണ നിക്ഷേപിക്കുന്നവര്‍ക്ക് ലോണ്‍ നല്‍കുമെന്ന് പ്രചരിപ്പിച്ചു. വിവിധ പേരുകള്‍ നല്‍കി രൂപീകരിച്ച ഗ്രൂപ്പുകളില്‍ 10 മുതല്‍ 16വരെ അംഗങ്ങളെ ചേര്‍ത്തു. ഇവരില്‍ ഓരോരുത്തരുടെ പക്കല്‍നിന്നും 535 രൂപവീതം സ്വീകരിച്ചു. പിന്നീടാണ് ഇവര്‍ പറഞ്ഞതെല്ലാം തട്ടിപ്പാണെന്ന് മനസ്സിലായത്. ഒറ്റദിവസംകൊണ്ട് 25,800 ല്‍പരം രൂപ സ്ത്രീകളില്‍നിന്നും തട്ടിയെടുത്തു. കൈചൂണ്ടിമുക്കിലാണ് ഇതേതരത്തില്‍ ആദ്യമായി തട്ടിപ്പ് നടത്തിയതെന്നും തുടര്‍ന്ന് ജില്ലയുടെ വിവിധയിടങ്ങളില്‍ 50ഓളവും അയല്‍ക്കൂട്ടങ്ങള്‍ രൂപീകരിച്ച് പണം തട്ടിയെടുത്തതായി ഇവര്‍ പിന്നീട് പൊലീസിനോട് സമ്മതിച്ചു.

തണലായത് മുഖ്യമന്ത്രിയുടെ ഓഫീസ്

ചേര്‍ത്തല: മുഖ്യമന്ത്രിയുടെ ഓഫീസിന്റെ സഹായത്തോടെ ചേര്‍ത്തല കേന്ദ്രീകരിച്ച് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ തട്ടിയത് കോടിയിലേറെ രൂപ. കഞ്ഞിക്കുഴി കളത്തിവീട് ജങ്ഷനുസമീപം കാരുവള്ളി രാജുവാണ് വിവിധ പൊതുമേഖലാ സ്ഥാപനങ്ങളിലും മറ്റും ഉദ്യോഗം വാഗ്ദാനം ചെയ്ത് തട്ടിപ്പ് നടത്തിയത്. വൃക്കകള്‍ തകരാറിലായി അവശതയില്‍ കഴിയുന്ന അരീപ്പറമ്പ് സ്വദേശിക്ക് സര്‍ക്കാരിലേക്ക് അടയ്ക്കാനുള്ള കുടിശിക തുക ഒഴിവാക്കി നല്‍കാമെന്ന് ധരിപ്പിച്ചും അരലക്ഷം രൂപ തട്ടി. ഇരകളെയെല്ലാം മുഖ്യമന്ത്രിയുടെ ഓഫീസില്‍ പലകുറി കൊണ്ടുപോയി വിശ്വാസ്യത നേടിയായിരുന്നു തട്ടിപ്പ് പരമ്പര. മുഖ്യമന്ത്രിയുടെ ഓഫീസിലെ ആലപ്പുഴക്കാരനായ ഉന്നതനും പേഴ്സണല്‍ സ്റ്റാഫില്‍പ്പെട്ട സരിതാക്കേസിലെ കക്ഷിയും രാജുവിന് തുണയായതായി തട്ടിപ്പിന് ഇരയായവര്‍ പറയുന്നു.

മുഖ്യമന്ത്രിയുടെ ഓഫീസില്‍ അസാധാരണ ബന്ധവും സ്വാധീനവുമായിരുന്നു രാജുവിന്. എപ്പോഴും കയറിച്ചെല്ലാന്‍ സ്വാതന്ത്ര്യം. ഉന്നതരുടെ ഉള്‍പ്പെടെ ഹൃദ്യമായ വരവേല്‍പ്പാണ് രാജുവിനും ഒപ്പം ചെല്ലുന്ന ഇരകള്‍ക്കും ലഭിച്ചത്. ചില ഇരകള്‍ക്ക് രാജുവിനൊപ്പം മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയില്‍ ഒരുവട്ടം ഓണസദ്യ ഉണ്ണാനുള്ള അവസരവും ലഭിച്ചു. ഒടുവില്‍ പരാതികളുടെ പ്രവാഹമായപ്പോള്‍ പൊലീസ് അന്വേഷണവും അറസ്റ്റുമായി. നടപടിക്ക് സരിതാക്കേസ് നിര്‍ബന്ധിത സാഹചര്യമൊരുക്കുകയായിരുന്നു. പ്രതിയെ പിടികൂടി കേസുകള്‍ ഒന്നിന് പുറകെ ഒന്നായി രജിസ്റ്റര്‍ ചെയ്തു. മുഖ്യമന്ത്രിയുടെ ഓഫീസിലെ ബന്ധം ബോധ്യപ്പെട്ടതോടെ തുടരന്വേഷണം നിലച്ചു.

അറസ്റ്റിലായ പ്രതിയെ കോടതിയില്‍ ഹാജരാക്കിയപ്പോള്‍ പൊലീസ് സമര്‍പ്പിച്ച റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ കേസില്‍ ഉന്നതബന്ധം സംശയിക്കുന്നതായി അന്വേഷണ ഉദ്യോഗസ്ഥന്‍ രേഖപ്പെടുത്തി. ചോദ്യം ചെയ്യലും മൊബൈല്‍ ഫോണ്‍ കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിലും മുഖ്യമന്ത്രിയുടെ ഓഫീസിന്റെ ബന്ധം പൊലീസിന് വ്യക്തമായി. ഇതോടെ രാജുവില്‍ മാത്രമായി പ്രതിപ്പട്ടിക ഒതുങ്ങി. 17 കേസുകളാണ് ചേര്‍ത്തല, ആലപ്പുഴ കോതികളിലായുള്ളത്. പക്ഷെ, തട്ടിയെടുത്ത പണം വീണ്ടെടുക്കാന്‍ പൊലീസിന് കഴിഞ്ഞില്ല. കേസുകളിലെല്ലാം പ്രതി ജാമ്യമെടുത്തു.

deshabhimani