Thursday, February 6, 2014

ലാവ് ലിന്‍: അഴിമതിയില്ലെന്ന് യുഡിഎഫ് സര്‍ക്കാരും

ലാവ് ലിന്‍ കരാര്‍മൂലം സാമ്പത്തികനഷ്ടം ഉണ്ടായിട്ടില്ലെന്ന് സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു. പന്നിയാര്‍, ചെങ്കുളം, പള്ളിവാസല്‍ വൈദ്യുതിപദ്ധതികളുടെ നവീകരണവുമായി ബന്ധപ്പെട്ട കരാര്‍ നടപ്പാക്കിയതിലൂടെ സാമ്പത്തികനഷ്ടം ഉണ്ടായിട്ടില്ലെന്ന് വ്യക്തമാക്കിയാണ് സര്‍ക്കാരിനുവേണ്ടി ഊര്‍ജവകു പ്പ് അഡീഷണല്‍ സെക്രട്ടറി കെ ജെ ആന്റണി സത്യവാങ്മൂലം സമര്‍പ്പിച്ചത്.

കരാര്‍ സാമ്പത്തികനഷ്ടം വരുത്തിയെന്ന സിഎജി റിപ്പോര്‍ട്ട് തള്ളിയാണ് സര്‍ക്കാര്‍ സത്യവാങ്മൂലം. നഷ്ടംവരുത്തിയെന്ന സിഎജി റിപ്പോര്‍ട്ട് വസ്തുതകള്‍ ശരിയായി വിലയിരുത്താതെയും അശ്രദ്ധകൊണ്ടും ഉണ്ടായതാണെന്ന് സത്യവാങ്മൂലത്തില്‍ വിശദീകരിക്കുന്നു. നവീകരണ പദ്ധതികളിലൂടെ വൈദ്യുതിബോര്‍ഡിന് നഷ്ടമുണ്ടായിട്ടില്ലെന്നും ശരിയായ വസ്തുതകള്‍ വ്യക്തമാക്കി സിഎജി റിപ്പോര്‍ട്ടിന് മറുപടി നല്‍കിയിട്ടുണ്ടെന്നും സത്യവാങ്മൂലത്തില്‍ പറയുന്നു. കരാര്‍ നടപ്പാക്കിയതുമൂലം ബോര്‍ഡിനുണ്ടായ ബാധ്യത ഉപയോക്താക്കള്‍ക്കുമേല്‍ അടിച്ചേല്‍പ്പിക്കുകയാണെന്ന ആരോപണം ശരിയല്ലെന്നും സത്യവാങ്മൂലത്തിലുണ്ട്. ഊഹാപോഹങ്ങളുടെ അടിസ്ഥാനത്തിലുള്ള ഓഡിറ്റ് റിപ്പോര്‍ട്ട് സര്‍ക്കാര്‍ അംഗീകരിക്കുന്നില്ലെന്നും സത്യവാങ്മൂലത്തില്‍ വ്യക്തമാക്കുന്നു.

സിഎജി നടത്തിയ പ്രതികൂല പരാമര്‍ശങ്ങള്‍ പൂര്‍ണമായും ശരിയല്ലെന്നും ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാട്ടി 2006 ജനുവരി 17ന് സര്‍ക്കാര്‍ സിഎജിക്ക് മറുപടി നല്‍കിയിട്ടുണ്ട്. പന്നിയാര്‍, ചെങ്കുളം, പള്ളിവാസല്‍ ജലവൈദ്യുതി നിലയങ്ങളുടെ സ്വാഭാവിക കാലാവധി 35 വര്‍ഷമാണെങ്കിലും ഈ കാലാവധി വിജയകരമായി പൂര്‍ത്തിയാക്കിയിട്ടുണ്ട്. നവീകരണം വൈദ്യുതിബോര്‍ഡിന്റെ താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കാന്‍ അത്യാന്താപേക്ഷിതമായിരുന്നുവെന്നും പൊതുതാല്‍പ്പര്യം മുന്‍നിര്‍ത്തി നടത്തിയ പ്രവൃത്തികള്‍ തൃപ്തികരമായി പൂര്‍ത്തിയാക്കുകയും പ്രതീക്ഷിച്ച നിലയില്‍ ഗുണം ലഭിക്കുകയും ചെയ്തിട്ടുണ്ടെന്ന് സത്യവാങ്മൂലത്തില്‍ പറയുന്നു

. ഇക്കാര്യങ്ങളൊക്കെ സിഎജിക്കു നല്‍കിയ മറുപടിയില്‍ ഉള്‍പ്പെടുത്തിയതായും സത്യവാങ്മൂലത്തില്‍ പറയുന്നു. കരാറുമായി ബന്ധപ്പെട്ട മുഴുവന്‍ ഫയലുകളും സിബിഐക്കു കൈമാറിയിരുന്നുവെന്നും നിലവില്‍ ഒരു രേഖപോലും സര്‍ക്കാരിന്റെ പക്കലില്ലെന്നും സത്യവാങ്മൂലത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്. ലാവ്ലിന്‍ കേസില്‍ വിചാരണക്കോടതിയില്‍ കക്ഷിയല്ല സര്‍ക്കാരെന്നും സിഎജി റിപ്പോര്‍ട്ടിലെ കണ്ടെത്തലുകള്‍ അംഗീകരിക്കുന്നില്ലെന്നും സത്യവാങ്മൂലത്തില്‍ പറയുന്നു. എന്നാല്‍ ലാവ്ലിന്‍ കമ്പനിയെ കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്തുന്ന കാര്യത്തില്‍ വ്യക്തമായ നിലപാട് അറിയിക്കാന്‍ കോടതി ആവശ്യപ്പെട്ട സാഹചര്യത്തിലും ഓഡിറ്റ് റിപ്പോര്‍ട്ടിനെത്തുടര്‍ന്നുണ്ടായ അനുബന്ധ സാഹചര്യങ്ങളും കണക്കിലെടുത്ത് കമ്പനിയെ കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്തുന്നതിനുള്ള നടപടി സ്വീകരിക്കുകയായിരുന്നുവെന്നും സത്യവാങ്മൂലത്തില്‍ വിശദീകരിച്ചിട്ടുണ്ട്.

കരിമ്പട്ടികയില്‍ പെടുത്തുന്നതിന് വൈദ്യുതിബോര്‍ഡ് ചെയര്‍മാന് നിര്‍ദേശം നല്‍കിയതായും വ്യക്തമാക്കിയിട്ടുണ്ട്. കമ്പനിയെ കരിമ്പട്ടികയില്‍ പെടുത്തണമെന്നാവശ്യപ്പെട്ട് വൈദ്യുതിബോര്‍ഡ് എക്സിക്യൂട്ടിവ് എന്‍ജിനിയറായിരുന്ന കെ ആര്‍ ഉണ്ണിത്താന്റെ ഹര്‍ജിയിലാണ് സര്‍ക്കാരിന്റെ വിശദീകരണ സത്യവാങ്മൂലം. സര്‍ക്കാരിന്റെ വിശദീകരണം കണക്കിലെടുത്ത് ഹര്‍ജി കോടതി തീര്‍പ്പാക്കി.

ലാവ്ലിന്‍ കരാര്‍: സിഎജി റിപ്പോര്‍ട്ട് തെറ്റ് സാമ്പത്തിക നഷ്ടമില്ല: സര്‍ക്കാര്‍

കൊച്ചി: എസ്എന്‍സി ലാവ്ലിന്‍ കരാര്‍മൂലം സംസ്ഥാനത്തിന് ഒരു സാമ്പത്തികനഷ്ടവും ഉണ്ടായിട്ടില്ലെന്ന് സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു. പന്നിയാര്‍, ചെങ്കുളം, പള്ളിവാസല്‍ വൈദ്യുതിപദ്ധതികളുടെ നവീകരണവുമായി ബന്ധപ്പെട്ട കരാര്‍ നടപ്പാക്കിയതിലൂടെ സാമ്പത്തികനഷ്ടം ഉണ്ടായിട്ടില്ലെന്നും നവീകരണപദ്ധതി വിജയകരമായിരുന്നെന്നും വ്യക്തമാക്കിയാണ് സര്‍ക്കാരിനുവേണ്ടി ഊര്‍ജവകുപ്പ് അഡീഷണല്‍ സെക്രട്ടറി കെ ജെ ആന്റണി ഹൈക്കോടതിയില്‍ സത്യവാങ്മൂലം സമര്‍പ്പിച്ചത്.

കരാര്‍ സംസ്ഥാനത്തിന് സാമ്പത്തികനഷ്ടം വരുത്തിയെന്ന സിഎജി റിപ്പോര്‍ട്ട് അപ്പാടെ തള്ളിയാണ് സര്‍ക്കാറിന്റെ സത്യവാങ്മൂലം. സിഎജി റിപ്പോര്‍ട്ട് വസ്തുതാവിരുദ്ധമാണെന്ന് വ്യക്തമാക്കിയ സര്‍ക്കാര്‍ കാര്യങ്ങള്‍ ശരിയായി വിലയിരുത്താതെയും അശ്രദ്ധമായും ആണ് സിഎജി ഇത്തരം പരാമര്‍ശം നടത്തിയതെന്നും ചൂണ്ടിക്കാട്ടി. സിഎജി റിപ്പോര്‍ട്ടിലെ പരാമര്‍ശങ്ങള്‍ സര്‍ക്കാര്‍ അംഗീകരിക്കുന്നില്ല. നവീകരണ പദ്ധതികളിലൂടെ വൈദ്യുതിബോര്‍ഡിന് നഷ്ടമുണ്ടായിട്ടില്ല. വസ്തുതകള്‍ വ്യക്തമാക്കി സിഎജി റിപ്പോര്‍ട്ടിന് നേരത്തേ തന്നെ മറുപടി നല്‍കിയിട്ടുണ്ടെന്നും സത്യവാങ്മൂലത്തില്‍ പറഞ്ഞു.

കരാര്‍ നടപ്പാക്കിയതുമൂലം ബോര്‍ഡിനുണ്ടായ ബാധ്യത ഉപയോക്താക്കള്‍ക്കുമേല്‍ അടിച്ചേല്‍പ്പിക്കുകയാണെന്ന ആരോപണം ശരിയല്ല. ഊഹാപോഹങ്ങളുടെ അടിസ്ഥാനത്തില്‍ തയ്യാറാക്കിയതാണ് ഓഡിറ്റ് റിപ്പോര്‍ട്ട്. ഇത് സര്‍ക്കാര്‍ അംഗീകരിക്കുന്നില്ല. സിഎജി നടത്തിയ പ്രതികൂല പരാമര്‍ശങ്ങള്‍ അടിസ്ഥാനരഹിതമാണ്. വസ്തുതകള്‍ ചൂണ്ടിക്കാട്ടി 2006 ജനുവരി 17ന് സര്‍ക്കാര്‍ സിഎജിക്ക് മറുപടി നല്‍കിയിട്ടുണ്ട്. പന്നിയാര്‍, ചെങ്കുളം, പള്ളിവാസല്‍ ജലവൈദ്യുതി നിലയങ്ങളുടെ സ്വാഭാവിക കാലാവധി 35 വര്‍ഷമാണെങ്കിലും ഈ കാലാവധി വിജയകരമായി പൂര്‍ത്തിയാക്കി.

നവീകരണം വൈദ്യുതിബോര്‍ഡിന്റെ താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കാന്‍ അത്യാന്താപേക്ഷിതമായിരുന്നു. പൊതുതാല്‍പ്പര്യം മുന്‍നിര്‍ത്തി നടത്തിയ പ്രവൃത്തികള്‍ തൃപ്തികരമായി പൂര്‍ത്തിയാക്കുകയും പ്രതീക്ഷിച്ച നിലയില്‍ ഗുണം ലഭിക്കുകയും ചെയ്തിട്ടുണ്ട്. ഇക്കാര്യങ്ങളൊക്കെ സിഎജിക്കു നല്‍കിയ മറുപടിയില്‍ ഉള്‍പ്പെടുത്തിയിരുന്നു. കരാറുമായി ബന്ധപ്പെട്ട മുഴുവന്‍ ഫയലുകളും സിബിഐക്കു കൈമാറിയിരുന്നു. നിലവില്‍ ഒരു രേഖപോലും സര്‍ക്കാരിന്റെ പക്കലില്ല. ലാവ്ലിന്‍ കേസില്‍ വിചാരണക്കോടതിയില്‍ സര്‍ക്കാര്‍ കക്ഷിയല്ല. എന്നാല്‍ ലാവ്ലിന്‍ കമ്പനിയെ കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്തുന്ന കാര്യത്തില്‍ വ്യക്തമായ നിലപാട് അറിയിക്കാന്‍ കോടതി ആവശ്യപ്പെട്ട സാഹചര്യത്തിലും ഓഡിറ്റ് റിപ്പോര്‍ട്ടിനെത്തുടര്‍ന്നുണ്ടായ അനുബന്ധ സാഹചര്യങ്ങള്‍ കണക്കിലെടുത്തും കമ്പനിയെ കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്തുന്നതിനുള്ള നടപടി സ്വീകരിക്കുകയായിരുന്നുവെന്നും സത്യവാങ്മൂലത്തില്‍ വിശദീകരിച്ചിട്ടുണ്ട്.

കമ്പനിയെ കരിമ്പട്ടികയില്‍പെടുത്തണമെന്നാവശ്യപ്പെട്ട് വൈദ്യുതിബോര്‍ഡ് എക്സിക്യൂട്ടിവ് എന്‍ജിനിയറായിരുന്ന കെ ആര്‍ ഉണ്ണിത്താന്റെ ഹര്‍ജിയിലാണ് സര്‍ക്കാരിന്റെ വിശദീകരണ സത്യവാങ്മൂലം. സര്‍ക്കാരിന്റെ വിശദീകരണം കണക്കിലെടുത്ത് ഹര്‍ജി കോടതി തീര്‍പ്പാക്കി. ലാവ്ലിന്‍ കരാറിന്റെ പേരില്‍ സിബിഐ രജിസ്റ്റര്‍ ചെയ്ത കേസില്‍ നിന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ ഉള്‍പ്പെടെയുള്ളവരെ ഒഴിവാക്കി തിരുവനന്തപുരം സിബിഐ പ്രത്യേക കോടതി 2013 നവംബറില്‍ ഉത്തരവിട്ടിരുന്നു. കേസിനാധാരമായി സിബിഐ ഉന്നയിച്ച ആരോപണങ്ങള്‍ പൂര്‍ണമായും അടിസ്ഥാനരഹിതമാണെന്ന് കോടതി വ്യക്തമാക്കി. ഇതിനതിരെ സിബിഐ ഹൈക്കോടതിയില്‍ റിവിഷന്‍ ഹരജി സമര്‍പ്പിച്ചിട്ടുണ്ട്.

പി പി താജുദ്ദീന്‍ deshabhimani

ലാവ്ലിനെ കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്തും: സര്‍ക്കാര്‍

കൊച്ചി: എസ്എന്‍സി ലാവ്ലിന്‍ കമ്പനിയെ കരിമ്പട്ടികയില്‍പ്പെടുത്താന്‍ നടപടി ആരംഭിച്ചതായി സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയില്‍ വ്യക്തമാക്കി. കമ്പനിക്കെതിരായ സിഎജി റിപ്പോര്‍ട്ടിന്റെയും മറ്റും അടിസ്ഥാനത്തില്‍ കരിമ്പട്ടികയില്‍പ്പെടുത്തുന്നതിനുള്ള നടപടി സ്വീകരിക്കാന്‍ കെഎസ്ഇബി ലിമിറ്റഡിന്റെ ചെര്‍മാന് നിര്‍ദേശം നല്‍കിയതായും സര്‍ക്കാര്‍ വിശദീകരിച്ചു. ലാവ്ലിന്‍ കമ്പനിയെയും അനുബന്ധസ്ഥാപനങ്ങളെയും കരിമ്പട്ടികയില്‍പ്പെടുത്തണമെന്നാവശ്യപ്പെട്ട് വൈദ്യുതിബോര്‍ഡ് എക്സിക്യൂട്ടീവ് എന്‍ജിനിയറായിരുന്ന കെ ആര്‍ ഉണ്ണിത്താന്‍ സമര്‍പ്പിച്ച പൊതുതാല്‍പ്പര്യ ഹര്‍ജിയിലാണ് സര്‍ക്കാര്‍ ഇക്കാര്യം കോടതിയെ അറിയിച്ചത്. സര്‍ക്കാര്‍ വിശദീകരണത്തിന്റെ അടിസ്ഥാനത്തില്‍ ചീഫ് ജസ്റ്റിസ് ജസ്റ്റിസ് മഞ്ജുള ചെല്ലൂരും ജസ്റ്റിസ് എ എം ഷഫീക്കും ഉള്‍പ്പെട്ട ബെഞ്ച് ഹര്‍ജി തീര്‍പ്പാക്കി.

No comments:

Post a Comment