Thursday, February 6, 2014

സിബിഐ അന്വേഷണം: ചെന്നിത്തല മലക്കംമറിഞ്ഞു

ഞാന്‍ എന്റെ വലത്തെച്ചങ്കില്‍ കൈവെച്ച് പറയുകയാണ്...ഞാനൊന്നും പറഞ്ഞിട്ടില്ല..
കെ കെ രമയുടെ പരാതിയില്‍ സിബിഐ അന്വേഷണം ഉടനെ പ്രഖ്യാപിക്കാമെന്നേറ്റ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല നിലപാട് മാറ്റി. ടി പി ചന്ദ്രശേഖരന്‍ വധക്കേസില്‍ ഗൂഢാലോചന കണ്ടെത്താന്‍ സിബിഐ അന്വേഷണം നടത്താമെന്ന് താനെവിടേയും പറഞ്ഞിട്ടി ല്ലെന്നാണ് ചെന്നിത്തല ഇപ്പോള്‍ പറയുന്നത്. കേസില്‍ പൊലീസ് അന്വേഷണ ത്തിന് ശേഷം മാത്രമെ അത്തരം നടപടികള്‍ ആലോചിക്കാന്‍ കഴിയൂവെന്നും ചെന്നിത്തല വ്യക്തമാക്കി. നിയമപരമായി മാത്രമെ നീങ്ങാനാകൂ വെന്നും ചെന്നിത്തല പറഞ്ഞു.

നിയമസഭാ സമ്മേളനം തുടങ്ങി ആദ്യത്തെ മന്ത്രിസഭായോഗത്തില്‍ തന്നെ സിബിഐ അന്വേഷണം പ്രഖ്യാപിക്കാ മെന്നായിരുന്നു ആര്‍എംപിയും കോണ്‍ഗ്രസും തമ്മിലു ണ്ടായിരുന്ന ധാരണ. അതനുസരിച്ചാണ് രമ നിരാഹാരം തുടങ്ങിയതും. എന്നാല്‍ സിബിഐ അന്വേഷണം അങ്ങിനെ പ്രഖ്യാപിക്കാന്‍ സാധിക്കില്ലെന്ന നിയമോപദേശമാന് സര്‍ക്കാരിന് ലഭിച്ചത്. ഇതോടെ ചെന്നിത്തലയും സര്‍ക്കാരും ആര്‍എംപിയും വെട്ടിലായി. രമയുടെ പരാതി ഗൗരവമായി കൈകാര്യം ചെയ്യുമെന്നും പരാതി പൊലീസിന് കൈമാറിയെന്നും അതിനാല്‍ രമ അന്വേഷണവുമായി സഹകരിച്ച് നിരാഹാരം നിര്‍ത്തണ മെന്നുമാണ്. വ്യാഴാഴ്ച ചെന്നിത്തല ആവശ്യപ്പെട്ടത്.

എന്നാല്‍ സിബിഐ അന്വേഷണം പ്രഖ്യാപിക്കാനുള്ള സാങ്കേതിക തടസ്സങ്ങള്‍ നീക്കാന്‍ രണ്ടാഴ്ചത്തെ സമയം ആര്‍എംപിയോട് ചോദിച്ചുവെന്ന വാര്‍ത്തകള്‍ ശരിയല്ലെന്നും ചെന്നിത്തല പറഞഞ്ഞു. സിബിഐ അന്വേഷണം പ്രഖ്യാപിക്കുംവരെ നിരാഹാര സമരം നടത്തുമെന്ന നിലപാടിലാണ് രമ. സമരം ഇന്ന് നാലാം ദിനത്തിലേക്ക് കടന്നു.

deshabhimani

No comments:

Post a Comment