Saturday, February 15, 2014

മലിനീകരണം: പന്മനയിലുള്ളവരെ പുനരധിവസിപ്പിക്കണം-വി എസ്

പൊതുമേഖലാസ്ഥാപനമായ ചവറ കെഎംഎംഎല്‍ പുറന്തള്ളുന്ന മാലിന്യങ്ങള്‍മൂലം കാന്‍സര്‍ അടക്കമുളള രോഗങ്ങള്‍ പിടിപെടുകയും ജീവിതം തന്നെ നരകതുല്യമായി മാറുകയും ചെയ്ത പന്മന പഞ്ചായത്തിലെ ജനങ്ങളെ മാറ്റിപ്പാര്‍പ്പിക്കാനും പുനരധിവസിപ്പിക്കാനും സമഗ്രമായ പദ്ധതികള്‍ അടിയന്തിരണ്ടമായി നടപ്പാക്കണ്ടണമെന്ന് പ്രതിപക്ഷനേതാവ് വി.എസ്. അച്യുതാനന്ദന്‍ ആവശ്യപ്പെട്ടു. മാലിന്യങ്ങള്‍ ദുരന്തംവിതച്ച പ്രദേശങ്ങള്‍ സന്ദര്‍ശിച്ച ശേഷമാണ് വി.എസിന്റെ പ്രസ്താവന.

ഈ പ്രദേശത്തെ കരിമണലില്‍ നിന്ന് ടൈറ്റാനിയം ഡയോക്സൈഡ് ഉല്‍പാദിപ്പിച്ചതിനുശേഷം പുറന്തള്ളുന്ന അവശിഷ്ടങ്ങളാണ് ഭീകരമായ മാലിന്യം സൃഷ്ടിക്കുന്നതും ഇതിന്റെ ഫലമായി ഗുരുതരമായ രോഗങ്ങള്‍ ഉണ്ടാക്കുന്നതും. പന്മന പഞ്ചായത്തിലെ നാലു വാര്‍ഡുകളിലായി 400-ലേറെ ഏക്കര്‍ പ്രദേശത്തെ 1500 കുടുംബങ്ങളാണ് മാലിന്യംമൂലം ഗുരുതരമായ രോഗങ്ങളും പരിസ്ഥിതി നാശവും നേരിടേണ്ടിവരുന്നത്. ഇവിടത്തെ 150 ഏക്കര്‍ സര്‍ക്കാര്‍ ഏറ്റെടുക്കുമെന്നാണ് മന്ത്രി പ്രഖ്യാപിച്ചിട്ടുള്ളത്. എന്നാല്‍ അതുകൊണ്ടായില്ല. മലിനീകരണം ബാധിച്ച 400 ഏക്കറും സര്‍ക്കാര്‍ ഉടനടി ഏറ്റെടുക്കാന്‍ തയ്യാറാവണം. ഈ 400 ഏക്കറിലെ താമസക്കാരായ 1500 കുടുംബങ്ങളെയും സുരക്ഷിതമായി മറ്റ് സ്ഥലങ്ങളിലേക്ക് മാറ്റി പുനരധിവസിപ്പിക്കാനും തയ്യാറാകണം. അതിന് സഹായകരമായ രീതിയില്‍ വിപുലമായ പുനരധിവാസപാക്കേജ് പ്രഖ്യാപിക്കാനും സര്‍ക്കാര്‍ നടപടിയെണ്ടടുക്കണം.

ഫാക്ടറിയില്‍ നിന്നും വരുന്ന മാലന്യങ്ങളും ആസിഡും ടിയെസ് കനാല്‍വഴി വട്ടക്കായലിലും അതുവഴി അഷ്ടമുടിക്കായലിലേക്കും വ്യാപിച്ചുകൊണ്ടിരിക്കുകയാണ്. ഇത് തുടര്‍ന്നാല്‍ വരുന്ന പത്തുകൊല്ലത്തിനകം അഷ്ടമുടിക്കായലിലെ മുഴുവന്‍ മല്‍സ്യസമ്പത്തും ഇല്ലാതാകും. ഇത് തടയാന്‍ ശാസ്ത്രസാങ്കേതികമാര്‍ഗങ്ങള്‍ ഉപയോഗിച്ച് മാലിന്യം നിര്‍മാര്‍ജനം ചെയ്യുന്നതിന് കഴിയാവുന്ന മുഴുവന്‍ കാര്യങ്ങളും ചെയ്യാനും സര്‍ക്കാര്‍ തയ്യാറാകണം. ഇതിനായി ഒരു മോണിറ്ററിംഗ് കമ്മിറ്റിക്ക് രൂപംനല്‍കണ്ടണമെന്നും പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.

deshabhimani

No comments:

Post a Comment