Friday, February 14, 2014

വംശീയവിവേചന വിരുദ്ധനിയമം കൊണ്ടുവരണം: സിപിഐ എം

ന്യൂഡല്‍ഹി: വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളില്‍നിന്നുള്ളവര്‍ക്ക് എതിരെ ഡല്‍ഹിയില്‍ ആക്രമണം വ്യാപിക്കുന്ന പശ്ചാത്തലത്തില്‍ വംശീയവിവേചന വിരുദ്ധ നിയമം കൊണ്ടുവരണമെന്ന് സിപിഐ എം പൊളിറ്റ് ബ്യൂറോ ആവശ്യപ്പെട്ടു. ഡല്‍ഹിയില്‍ താമസിക്കുന്ന അന്യസംസ്ഥാനങ്ങളില്‍നിന്നുള്ളവര്‍ക്ക് സംരക്ഷണം നല്‍കാന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്നും പിബി ആവശ്യപ്പെട്ടു. ദിവസങ്ങളായി തുടരുന്ന വംശീയ ആക്രമണത്തില്‍ സിപിഐ എം അതീവ ഉല്‍ക്കണ്ഠ രേഖപ്പെടുത്തി. അരുണാചല്‍പ്രദേശില്‍ നിന്നുള്ള നിഡോ താനിയന്‍ കൊല്ലപ്പെട്ടതിനുശേഷം ഒരു മണിപ്പുരി പെണ്‍കുട്ടി ബലാത്സംഗംചെയ്യപ്പെട്ടു. മറ്റൊരു മണിപ്പുരിക്കാരനെ മര്‍ദിച്ചു. ഇത്തരം ആക്രമണങ്ങളില്‍ വംശീയവിവേചനം നിഴലിച്ചുകാണാം. രാജ്യത്തിന്റെ ഏതുഭാഗത്തുനിന്നുള്ള പൗരന്മാര്‍ക്കും ദേശീയതലസ്ഥാനത്ത് പഠിക്കാനും ജോലിചെയ്യാനും സമാധാനപരമായി ജീവിക്കാനും സ്വാതന്ത്ര്യമുണ്ട്- പിബി പ്രസ്താവനയില്‍ പറഞ്ഞു. വംശീയ വിവേചന വിരുദ്ധനിയമം കേന്ദ്രം പരിഗണിക്കണമെന്ന് സിപിഐയും ആവശ്യപ്പെട്ടു. വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍നിന്നുള്ളവര്‍ക്ക് എതിരെയുള്ള ആക്രമണം ഇന്ത്യയുടെ ഐക്യത്തെയും അഖണ്ഡതയെയും ബാധിക്കുമെന്നും സിപിഐ കേന്ദ്ര സെക്രട്ടറിയറ്റ് പ്രസ്താവനയില്‍ പറഞ്ഞു.

deshabhimani

No comments:

Post a Comment