Friday, February 7, 2014

ബിന്ദുകൃഷ്ണയുടെ പുലഭ്യം: മുഖ്യമന്ത്രിയുടെ നിലപാട് എന്തെന്ന് വി എസ്

മഹിള കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷ ബിന്ദു കൃഷ്ണ പോലീസിനെ കേട്ടാലറയ്ക്കുന്ന ഭാഷയില്‍ പുലഭ്യം പറഞ്ഞുവെന്ന് പ്രതിപക്ഷ നേതാവ് വിഎസ് അച്യുതാനന്ദന്‍ പറഞ്ഞു. . പൂച്ചയുടെ മുന്‍പില്‍ പെട്ട എലിയെ പോലെയായി പൊലീസിന്റെ അവസ്ഥയെന്നും ഇക്കാര്യത്തില്‍ മുഖ്യമന്ത്രിയും ആഭ്യന്തരമന്ത്രിയും നിലപാട് വ്യക്തമാക്കണമെന്നും വിഎസ് നിയമസഭയില്‍ ആവശ്യപ്പെട്ടു.

സ്ത്രീ മുന്നേറ്റയാത്രക്കിടെ മാനന്തവാടി കോടതി പരിസരത്ത് മൈക്ക് ഉപയോഗിക്കുന്നത് തടയാനെത്തിയ പോലീസുകാരനെയാണ് ബിന്ദു കൃഷ്ണ തൊപ്പി തെറിപ്പിക്കുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തിയത്. ബുധനാഴ്ച രാവിലെ പത്തിന് മാനന്തവാടി ആര്‍ഡിഒ കോടതി പരിസരത്ത് ഗാന്ധിപാര്‍ക്കിലായിരുന്നു സംഭവം. ആര്‍ഡിഒ കോടതിക്കു സമീപം പത്ത് മണിക്കു ശേഷം ഉച്ചഭാഷിണി പ്രവര്‍ത്തിപ്പിക്കരുതെന്ന ഉത്തരവ് നടപ്പാക്കിയതിനാണ് മാനന്തവാടി എസ്ഐ സാജു ജോസഫിനെ ബിന്ദു ഭീഷണിപ്പെടുത്തിയത്.

എസ്ഐയെ കോണ്‍ഗ്രസുകാര്‍ കൈയേറ്റം ചെയ്യാനും ശ്രമിച്ചിരുന്നു. ഇപ്പോഴുള്ളത് കോടിയേരിയുടെ പൊലീസല്ലെന്നും ആഭ്യന്തര വകുപ്പ് മാറിയത് നീയറിഞ്ഞില്ലേയെന്നും ബിന്ദു എസ്ഐയോട് ആക്രോശിച്ചിരുന്നുു. സംഭവത്തില്‍ ഡ്യൂട്ടി തടസ്സപ്പെടുത്തിയതിന് ബിന്ദു കൃഷ്ണക്കെതിരെ കേസെടുത്തിട്ടുണ്ട്.

deshabhimani

No comments:

Post a Comment