Friday, February 21, 2014

മഹിളാ കോണ്‍ഗ്രസ് യാത്രയില്‍ നോട്ടുമാല വിവാദവും

മഹിളാ കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് ബിന്ദുകൃഷ്ണയുടെ "സ്ത്രീമുന്നേറ്റ യാത്ര"യില്‍ നോട്ടുമാല വിവാദവും. എല്ലാ സ്വീകരണ കേന്ദ്രങ്ങളിലും നിര്‍ബന്ധമായും ജാഥാ ക്യാപ്റ്റനെ നോട്ടുമാലയണിയിച്ച് സ്വീകരിക്കണമെന്ന സര്‍ക്കുലറാണ് വിവാദമായത്. പണപ്പിരിവ് ലക്ഷ്യമിട്ടുള്ള യാത്രയാണിതെന്ന് എതിര്‍ഗ്രൂപ്പുകാര്‍ ആരോപിക്കുന്നതിനിടയിലാണ് നോട്ടുമാല വിവാദവും സജീവമായത്. ഐ ഗ്രൂപ്പുകാരിയായ ബിന്ദുകൃഷ്ണയെ സ്വീകരിക്കാന്‍ എ ഗ്രൂപ്പുകാര്‍ തയ്യാറായിട്ടില്ല. അത്തരം കേന്ദ്രങ്ങളില്‍ നോട്ടുമാല സ്വീകരണം ഉണ്ടായില്ല. നിശ്ചയിച്ച ഫണ്ടും നല്‍കിയിട്ടില്ല. ഇതിനെതിരെ ഐ ഗ്രൂപ്പ് രംഗത്തെത്തിയിട്ടുണ്ട്.

നോട്ടുമാലയ്ക്കു പുറമെ ഓരോ മണ്ഡലം കമ്മിറ്റിയും 10,000 രൂപ വീതം പിരിക്കണമെന്നും സര്‍ക്കുലറിലുണ്ട്. ഇതില്‍ 5,000 രൂപ വീതം സംസ്ഥാന കമ്മിറ്റിയെ ഏല്‍പ്പിക്കണമെന്നും പറയുന്നു. ആവശ്യക്കാര്‍ക്ക് ഇഷ്ടംപോലെ കൂപ്പണും നല്‍കിയിട്ടുണ്ട്. സ്വീകരണകേന്ദ്രങ്ങളില്‍ ആരുമില്ലെങ്കിലും ഫണ്ട് കിട്ടിയാല്‍ മതിയെന്നാണത്രെ നിലപാട്.

ഓരോ സ്വീകരണകേന്ദ്രത്തിലും ആയിരം പേരെ പങ്കെടുപ്പിക്കണമെന്നാണ് സര്‍ക്കുലറിലുള്ളതെങ്കിലും ഒരു കേന്ദ്രത്തില്‍പ്പോലും നൂറിനു മുകളില്‍ സ്ത്രീകള്‍ ഉണ്ടായില്ല. എസ്ഐയെ ഭീഷണിപ്പെടുത്തിയതുമായി ബന്ധപ്പെട്ട വിവാദമൊഴിച്ചാല്‍ ജാഥയെ ആരും ഗൗനിച്ചില്ല. ബിന്ദുകൃഷ്ണ പ്രസിഡന്റ് സ്ഥാനം ഒഴിയുന്ന മുറയ്ക്ക് പ്രസിഡന്റാകാനും ലേലംവിളി തുടങ്ങിയിട്ടുണ്ട്. ഗ്രൂപ്പ് സമവാക്യം അനുസരിച്ച് ഐ ഗ്രൂപ്പിനാണ് പദവി കിട്ടേണ്ടതെങ്കിലും സുധീരന്‍ പ്രസിഡന്റായ സ്ഥിതിക്ക് ഗ്രൂപ്പിനതീതമായി പദവി കിട്ടുമെന്ന പ്രതീക്ഷ ചിലര്‍ക്കുണ്ട്.

deshabhimani

No comments:

Post a Comment