Tuesday, February 4, 2014

ആധാറിനെ എതിര്‍ക്കുന്നില്ലെന്ന് സുപ്രീംകോടതി

ന്യൂഡല്‍ഹി: രാജ്യത്തിന്റെ സുരക്ഷക്ക് ആവശ്യമെങ്കില്‍ ആധാറിനെ എങ്ങിനെ എതിര്‍ക്കാനാകുമെന്ന് സുപ്രീംകോടതി. ആധാര്‍  നിര്‍ബന്ധ മാക്കേണ്ടതില്ലെന്ന ഇടക്കാല ഉത്തരവിലും ആധാര്‍ വിലക്കണമെന്ന്  ആവശ്യപ്പെട്ടിട്ടില്ലെന്നും സുപ്രീംകോടതി വ്യക്തമാക്കി. ആധാര്‍ കേസില്‍ അന്തിമ വാദം കേള്‍ക്കുന്നതിനിടയിലാണ് സുപ്രീംകോടതിയുടെ പരാമര്‍ശമുണ്ടായത്.

ആധാരിന്റെ പേരില്‍ ആനുകൂല്യങ്ങള്‍ നല്‍കുന്നതില്‍ വിവേചനമരുതെന്നാണ് പറഞ്ഞിരുന്നത്. എന്നാല്‍ അനധികൃത കുടിയേറ്റം തടയാനും അറബികല്ല്യാണം പോലുള്ള തടയാനും ആധാറിലുടെ സാധിക്കുമെങ്കില്‍ അതിനെ വിലക്കേണ്ടതില്ല. ഇന്ത്യയുടെ വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളില്‍ അനധികൃത കുടിയേറ്റം കുടുതലാണ്. കേരളത്തില്‍ അറബികല്യാണവും പ്രശ്നമാണ്. അതിനാലാണ് വിവാഹ രജിസ്ട്രേഷന് ആധാര്‍ നിര്‍ബന്ധമാക്കിയത്.

എന്നാല്‍ ആധാര്‍ എടുക്കണമോയെന്ന് തീരുമാനിക്കേണ്ടത് വ്യക്തികളാണെന്നും അത് വ്യക്തി സ്വാതന്ത്രത്തിന്റെ ഭാഗമാണെന്നും സുപ്രീം കോടതി വ്യക്തമാക്കി. നിലവില്‍ പാചക വാതക സബ്സിഡി, വിവാഹ രജിസ്ട്രേഷന്‍, പ്രൊവിഡന്റ് ഫണ്ട് എന്നിവക്കാണ് ആധാര്‍ ആവശ്യമായിട്ടുള്ളത്.

deshabhimani

No comments:

Post a Comment