Sunday, February 16, 2014

ബാപ്പയുടെ അമരസ്മരണയില്‍ മിഹ്റാസിന് ആദരം

തൃശൂര്‍: ബാപ്പ മിഹ്റാസിന് ജ്വലിക്കുന്ന ഓര്‍മയാണ്. ഓര്‍മവയ്ക്കും മുമ്പേ നഷ്ടപ്പെട്ട ബാപ്പ നാടിനും പ്രസ്ഥാനത്തിനും ഏറെ പ്രിയപ്പെട്ടവനായിരുന്നെന്ന് അവന്‍ കേട്ടിട്ടുണ്ട്. നാടും പ്രസ്ഥാനവും പങ്കിട്ട ആ ധീരസ്മരണകള്‍ കേട്ട്് അവന്‍ വളര്‍ന്നു. മിഹ്റാസിന് പത്തുമാസം മാത്രം പ്രായമുള്ളപ്പോഴാണ് ആര്‍എസ്എസുകാര്‍ മുജീബ്റഹ്മാന്റെ ജീവനെടുത്തത്. മുജീബ് റഹ്മാന്റെ അമരസ്മരണകള്‍ ഒരിക്കല്‍കൂടി ജ്വലിക്കുകയായിരുന്നു ശനിയാഴ്ച.

കേരളരക്ഷാമാര്‍ച്ചില്‍ മുജീബ്റഹ്മാന്റെ കുടുംബത്തെ സിപിഐ എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ ആദരിച്ചു. "മരിക്കുന്നില്ല, മരിക്കുന്നില്ല, മുജീബ് റഹ്മാന്‍ മരിക്കുന്നില്ല" - എന്ന് ആയിരം കണ്ഠങ്ങളില്‍ നിന്ന് ഉയര്‍ന്ന ഹൃദയാഭിവാദ്യങ്ങള്‍ക്കിടെ മിഹ്റാസും കുടുംബവും മുല്ലശേരിയിലെ സ്വീകരണവേദിയില്‍ ആദരം ഏറ്റുവാങ്ങി. മുജീബ്റഹ്മാന്റെ സഹോദരന്‍ ഷിഹാബിനൊപ്പമാണ് മിഹ്റാസ് വേദിയിലെത്തിയത്. 2006 ജനുവരി 20നാണ് ആര്‍എസ്എസുകാര്‍ മുല്ലശേരി മതിലകത്ത് വീട്ടില്‍ മുജീബ്റഹ്മാനെ കൊലപ്പെടുത്തിയത്. സിപിഐ എം തിരുനെല്ലൂര്‍ ബ്രാഞ്ചംഗമായിരുന്നു. ഫാസിസ്റ്റ് ശക്തികള്‍ക്കെതിരായ പോരാട്ടത്തില്‍ മുന്‍പന്തിയിലായിരുന്ന മുജീബ്റഹ്മാന്‍ ഊരകത്തേക്ക് പോകവെ ആര്‍എസ്എസുകാര്‍ പിന്തുടര്‍ന്ന് കൊലപ്പെടുത്തുകയായിരുന്നു. തുടര്‍ന്നിങ്ങോട്ട് വാപ്പയുടെ ഓര്‍മകളും പ്രസ്ഥാനവും മിഹറാസിനും കുടുംബത്തിനും തണലായി. മിഹ്റാസ് ചാവക്കാട് ഐഡിസി സ്കൂളിലെ മൂന്നാം ക്ലാസ് വിദ്യാര്‍ഥിയാണ്.

ടി വി വിനോദ് deshabhimani

No comments:

Post a Comment