Friday, April 4, 2014

ആര്‍എസ് പിയുടെ വഞ്ചന കൂടുതല്‍ വ്യക്തമായി: പിണറായി

കൊച്ചി: പീതാംബരക്കുറുപ്പിന്റെ വെളിപ്പെടുത്തലുകളോടെ ആര്‍എസ് പിയുടെ വഞ്ചന കൂടുതല്‍ വ്യക്തമായതായി സിപിഐ എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ പറഞ്ഞു. ആസൂത്രിതമായ ഗൂഢാലോചനയോടെയുള്ള വഞ്ചനയാണിത്. നേരത്തെ തീരുമാനിച്ചുറപ്പിച്ചാണ് ആര്‍എസ് പി യുഡിഎഫില്‍ ചേക്കേറിയത് .ഒമ്പതാം വയസുമുതല്‍ കോണ്‍ഗ്രസിന് വേണ്ടി പ്രസംഗിച്ചു നടന്നിട്ടുള്ള പീതാംബരക്കുറുപ്പിന്റെ തുറന്ന് പറച്ചില്‍ അവിശ്വസിക്കേണ്ട കാര്യമില്ല. ഇതോടെ ആഎസ് പിയുടെ മുന്നണിമാറ്റത്തെ കുറിച്ച് സിപിഐ എം പറഞ്ഞത് സത്യമാണെന്ന് തെളിഞ്ഞു.

സുഹൃത്തുകള്‍ ചതിക്കുമെന്ന് തിരിച്ചറിയാന്‍ കഴിഞ്ഞില്ല. ചന്ദ്രചൂഡനും കൂട്ടരും ഇങ്ങനെചെയ്യുമെന്നും കരുതിയില്ല. ചിലനേരങ്ങളില്‍ ചന്ദ്രചൂഡന്റെയെല്ലാം പറച്ചില്‍കേട്ടാല്‍ സിപിഐ എമ്മിന് കോണ്‍ഗ്രസിനോട് അല്‍പം ചായ് വാണെന്നും തങ്ങളാണ് യഥാര്‍ത്ഥ ഇടതുപക്ഷമെന്നുമുള്ള തോന്നലാണുണ്ടാക്കുക. എന്നാല്‍ ഇപ്പോള്‍ സംഭവിച്ചത് എന്താണ്. എല്ലാ മണ്ഡലങ്ങളിലും എല്‍ഡിഎഫിനുകൂലമായ പ്രതികരണമാണുള്ളത്. യുഡിഎഫിനോടുള്ള വിപ്രതിപത്തിയാണ് പ്രധാനകാരണം. യുഡിഎഫിന് ഒപ്പം നിന്ന ജനവിഭാഗം ഇപ്പോള്‍ അവരെ തള്ളിക്കളഞ്ഞ് എല്‍ഡിഎഫിനെ സ്വീകരിക്കുയാണ്.

തെരഞ്ഞെടുപ്പ് കാലത്ത് എ കെ ആന്‍റണി തന്റെ സ്ഥാനം മറന്ന് യൂത്ത് കോണ്‍ഗ്രസ്കാരനെ പോലെയാണ് പെരുമാറുന്നത്.അദ്ദേഹം ഇപ്പോള്‍ ചെയ്യേണ്ടത് കോണ്‍ഗ്രസ് നേരിടുന്ന പ്രതിസന്ധിയെയും അദ്ദേഹം കൈകാര്യം ചെയ്ത വകുപ്പിലെ പ്രതിസന്ധിയുമൊക്കെയാണ് പറയേണ്ടത്. എന്നാല്‍ ചില തെറ്റിദ്ധരിപ്പിക്കല്‍ നടത്തി ചിലരെയെങ്കിലും കൂടെ നിര്‍ത്താനാകുമോയെന്നാണ് ആന്റണിയുടെ ശ്രമം. അതിന് വേണ്ടി ഇടതുപക്ഷത്തെ ആക്രമിക്കുകയാണ്. ഇതൊന്നും ഏശാന്‍ പോകുന്നില്ല. പാര്‍ലമെന്ററി ജനാധിപത്യം അനുസരിച്ച് തന്നെയാണ് സിപിഐ എം പ്രവര്‍ത്തിക്കുന്നത്. ഇത്തവണ കോണ്‍ഗ്രസ് രണ്ടക്കത്തിലൊതുങ്ങുമെന്നതില്‍ സംശയമില്ല.

വി എസിനെ വളഞ്ഞിട്ട് ആക്രമിക്കുന്നത് പാര്‍ടിയെ ആക്രമിക്കുന്നതിന്റെ ഭാഗമായിതന്നെയാണ്. പാര്‍ടി അതിനെ കാണുന്നതും അങ്ങിനെയാണ്. അഭിപ്രായവ്യത്യാസങ്ങളില്‍ പാര്‍ടിയാണ് തീരുമാനമെടുക്കുന്നത്. അത് പിന്നീട് എല്ലവരും അംഗീകരിക്കുകയാണ് ചെയ്യുന്നത്. എന്നാല്‍ ചിലരത് പാര്‍ടിയെ വേട്ടയാടാന്‍ ഉപയോഗികുകയാണ് . ഇത്തരം വേട്ടയാടലുകള്‍ അവസാനിക്കാന്‍ പോകുന്നില്ല. വളരെ മികച്ച സ്ഥാനാര്‍ഥികളെ തന്നെയാണ് എല്‍ഡിഎഫ് നിര്‍ത്തിയിട്ടുള്ളത്.പൊതുസമ്മതരായവരെ നിര്‍ത്താന്‍ കഴിഞ്ഞതോടെ എല്‍ഡിഎഫിന്റെ സ്വാധീനം ഉയര്‍ന്നിരിക്കുയാണ്.

സര്‍ക്കാരിന്റെ കെടുകാര്യസ്ഥതയാണ് കടംവാങ്ങേണ്ട അവസ്ഥയിലെത്തിച്ചത്് .അനാസ്ഥയും പുതുതലമുറ ബാങ്കുകളെ പ്രോല്‍സാഹിപ്പിച്ചു ട്രഷറിയെ തകര്‍ത്തു.

മോഡി പ്രധാനമന്ത്രിയാകണമെന്നത് അവരുടെ ആഗ്രഹമാണ്. മതനിരപേക്ഷത ആഗ്രഹിക്കുന്ന ജനത അത് ആഗ്രഹിക്കുന്നില്ല. 2004ല്‍ കോണ്‍ഗ്രസിന് പിന്തുണ നല്‍കിയ സാഹചര്യമല്ല. ഇന്നുള്ളത്. വര്‍ഗീയ ശക്തികളെ അകറ്റി നിര്‍ത്താനായിരുന്നു അത്. പൊതുമിനിമം പരിപാടിയുടെ അടിസ്ഥാനത്തിലാണ് പിന്തുണ നല്‍കിയത്. അതില്‍നിന്ന് പിന്നോട്ട് പോയത് കോണ്‍ഗ്രസാണെന്നും പിണറായി പറഞ്ഞു.

deshabhimani

No comments:

Post a Comment