Friday, April 4, 2014

ചീഫ് സെക്രട്ടറിയെ പുറത്താക്കണം: വി എസ്

സംസ്ഥാനത്തെ ഉന്നത ഉദ്യോഗസ്ഥനായ ചീഫ് സെക്രട്ടറി തെരഞ്ഞെടുപ്പ് ചട്ടം ലംഘിച്ച് ഉദ്യോഗസ്ഥന്മാരുടെ യോഗം വിളിച്ച് യു.ഡി.എഫിന് അനുകൂലമായി നടപടി സ്വീകരിക്കണമെന്ന് ആഹ്വാനം ചെയ്തത് മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശപ്രകാരമാണ്ടണെന്നും ഇലക്ഷന്‍ കമ്മീഷന്‍ താക്കീത് ചെയ്ത ചീഫ് സെക്രട്ടറിയെ സ്ഥാനത്ത് നിന്ന് ഒഴിവാക്കണമെന്നും പ്രതിപക്ഷനേതാവ് വി.എസ്. അച്യുതാനന്ദന്‍ പ്രസ്താവനയില്‍ പറഞ്ഞു.

മാര്‍ച്ച് 7-ന് കണ്ണൂരില്‍, ചീഫ് ഇലക്ട്രല്‍ ഓഫീസറുടെ അനുമതിയില്ലാതെ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥന്മാരുടെ യോഗം ചീഫ് സെക്രട്ടറി വിളിച്ചുകൂട്ടിയത് തെരഞ്ഞെടുപ്പ് ചട്ടങ്ങളുടെ ലംഘനമാണെന്ന് അന്നുതന്നെ മാധ്യമങ്ങളുടെയും തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥന്മാരുടെയും ശ്രദ്ധയില്‍ കൊണ്ടുവണ്ടന്നിരുന്നു. ഇപ്പോള്‍ ഇലക്ഷന്‍ കമ്മീഷന്‍ ചീഫ് സെക്രട്ടറിയെ താക്കീത് ചെയ്തിരിക്കുന്നു. കേരളത്തിന്റെ ചരിത്രത്തില്‍ ആദ്യമായാണ് ഒരു ചീഫ് സെക്രട്ടറിക്ക് ഇപ്രകാരം താക്കീത് ലഭിക്കുന്നത്.

യു.ഡി.എഫിന്റെ വാലായി പ്രവര്‍ത്തിക്കുന്ന ചീഫ് സെക്രട്ടറി ഉദ്യോഗസ്ഥവൃന്ദത്തിനാകെ അപമാനമാണ്. അധികാരത്തില്‍ തുടരുന്നതിന് എന്ത് ഹീനമായ നടപടികളും സ്വീകരിക്കുന്നതിന് യാതൊരു ഉളുപ്പുമില്ലാണ്ടയെന്ന് വീണ്ടും വീണ്ടും തെളിയിച്ചുകൊണ്ടിരിക്കുകയാണ് മുഖ്യമന്ത്രി. തെരഞ്ഞെടുപ്പ് കമ്മീഷന്റെ താക്കീത് ലഭിച്ച ചീഫ് സെക്രട്ടറി ഉടന്‍ സ്ഥാനം ഒഴിയണമെന്നും അഥവാ അതിന് തയ്യാറാകുന്നില്ലെങ്കില്‍ നിഷ്പക്ഷമായ തെരഞ്ഞെണ്ടടുപ്പ് നടപടികള്‍ ഉറപ്പാക്കുന്നതിന് ചീഫ് സെക്രട്ടറിയെ പുറത്താക്കണമെന്നും വി.എസ്. ആവശ്യപ്പെട്ടു.

deshabhimani

No comments:

Post a Comment