Friday, April 4, 2014

മുന്നണി വിടാത്തത് ദൗര്‍ബല്യമല്ല

ഇടുക്കി സീറ്റ് ആവശ്യം ഉപേക്ഷിച്ചതിന് കേരള കോണ്‍ഗ്രസ് എമ്മിന് വ്യക്തമായ ന്യായമുണ്ടെന്ന് പാര്‍ടി ചെയര്‍മാന്‍ കെ എം മാണി. പാര്‍ടി ശക്തിക്കനുസരിച്ച് രണ്ടു സീറ്റ് കിട്ടണം. കോണ്‍ഗ്രസ് ഹൈക്കമാന്‍ഡിന്റെ ആവശ്യപ്രകാരമായിരുന്നു പിന്മാറ്റം. ഇത് ദൗര്‍ബല്യമായി കാണേണ്ടതില്ലെന്ന് "ദേശാഭിമാനി"ക്ക് അനുവദിച്ച അഭിമുഖത്തില്‍ മാണി പറഞ്ഞു. ഞങ്ങളുടെ ശക്തിക്കനുസരിച്ച് രണ്ടു സീറ്റ് കിട്ടേണ്ടതാണ്. കിട്ടിയില്ല. ഈ പിന്മാറ്റം താല്‍ക്കാലികമാണ്. വരുന്ന തെരഞ്ഞെടുപ്പുകളില്‍ സമാനമായ വീട്ടുവീഴ്ച ആരും പ്രതീക്ഷിക്കേണ്ട. കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടിന്റ കാര്യത്തില്‍ കര്‍ഷകതാല്‍പ്പര്യം ബലികൊടുത്തിട്ടില്ല. കസ്തൂരിരംഗന്‍ റിപ്പോര്‍ട്ട്, ഇടുക്കി സീറ്റ് വിഷയങ്ങളില്‍ മുന്നണിവിടേണ്ട ഘട്ടം എത്തിയിരുന്നു.

? ഇടുക്കി സീറ്റ് നിഷേധം ജോസഫ് വിഭാഗത്തില്‍ കടുത്ത അമര്‍ഷത്തിനിടയാക്കിയില്ലേ

അങ്ങനെയൊരു വിഭാഗം പാര്‍ടിയില്‍ ഇല്ല. ഇടുക്കി സീറ്റ് കേരള കോണ്‍ഗ്രസ് എമ്മിന്റെ ആവശ്യമായിരുന്നു. ശാക്തികമേഖലയില്‍ സീറ്റ് വേണമെന്ന് അവസാനഘട്ടംവരെ ആവശ്യപ്പെട്ടു. കോണ്‍ഗ്രസ് ഹൈക്കമാന്‍ഡില്‍നിന്ന് അഹമ്മദ് പട്ടേലടക്കം നേതാക്കള്‍ സീറ്റ് ആവശ്യത്തില്‍നിന്ന് പിന്മാറാന്‍ ആവശ്യപ്പെട്ടു. സിറ്റിങ് സീറ്റ് വിട്ടുനല്‍കുന്നതിന്റെ ബുദ്ധിമുട്ടും വിശദീകരിച്ചു. ചില ശരികള്‍ ബോധ്യമായതോടെ പിന്മാറി.

? ഇടുക്കിയില്‍ മത്സരിക്കുമെന്നു കരുതിയ പാര്‍ടി ജനറല്‍ സെക്രട്ടറി ഫ്രാന്‍സിസ് ജോര്‍ജിന് ഈ സമീപനം അല്ലല്ലോ

ഫ്രാന്‍സിസ് ജോര്‍ജിന്റെ പ്രസ്താവനയില്‍ കാര്യമില്ല. പ്രവര്‍ത്തകസമിതി തീരുമാനം എടുത്തത് ശരിയാണ്. അന്തിമ തീരുമാനം എടുക്കാന്‍ എന്നെയും പി ജെ ജോസഫിനെയും ചുമതലപ്പെടുത്തി. അതിന്റെ അടിസ്ഥാനത്തിലാണ് നിലപാട് എടുത്തത്. വിട്ടുവീഴ്ച കീഴടങ്ങലല്ല. ഫ്രാന്‍സിസ് ജോര്‍ജ് പറയുന്നത് യുക്തി രാഹിത്യമാണ്.

 രണ്ട് എംഎല്‍എമാരുള്ള ആര്‍എസ്പിക്ക് സിറ്റിങ് സീറ്റാണ് കോണ്‍ഗ്രസ് നല്‍കിയത്. കേരള കോണ്‍ഗ്രസിന് ഒമ്പത് എംഎല്‍എമാരുണ്ട്. വേണ്ടത്ര ശക്തിയില്‍ സീറ്റ് ചോദിച്ചില്ലെന്നല്ലേ അണികളുടെ വികാരം ആര്‍എസ്പിയുടെ സാഹചര്യം മറ്റൊന്നാണ്. അവരുടെ മുന്നണിമാറ്റം രാഷ്ട്രീയസാഹചര്യത്തില്‍ വിലയിരുത്തണം.

? കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടിന്റെ കാര്യത്തില്‍ പാര്‍ടി ഇടപെട്ടില്ലെന്ന പരാതി കര്‍ഷകര്‍ക്കുണ്ട്

പരാതിയില്‍ കാര്യമില്ല. കസ്തൂരിരംഗന്‍ റിപ്പോര്‍ട്ട് കര്‍ഷകര്‍ക്കുണ്ടാക്കിയ ബുദ്ധിമുട്ടിനെക്കുറിച്ച് ബോധ്യമുണ്ട്. പരമാവധി സര്‍ക്കാര്‍ചെയ്തു; ഇനിയും ചെയ്യും.

? കരട് റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചല്ലോ.

 ഹരിത ട്രിബ്യൂണലിന്റെ പരിഗണനാവിഷയങ്ങളില്‍ നവംബര്‍ 13ന്റെ ഉത്തരവിനാണ് പ്രാബല്യം എന്നിരിക്കെ കരട് റിപ്പോര്‍ട്ടിന് കടലാസുവിലപോലുമില്ലെന്നാണ് ഹൈറേഞ്ച് സംരക്ഷണ സമിതിയുടെ അഭിപ്രായം കര്‍ഷക താല്‍പ്പര്യം കരട് റിപ്പോര്‍ട്ടിലൂടെ സംരക്ഷിക്കുമെന്നതില്‍ തര്‍ക്കമില്ല. മറിച്ചുള്ള ആശങ്കയ്ക്ക് അടിസ്ഥാനമില്ല. കരട് റിപ്പോര്‍ട്ട് നേരത്തെ ആകാമായിരുന്നു. വൈദികര്‍ ഉള്‍പ്പെടെയുള്ളവര്‍ തന്റെ വീട്ടിലേക്ക് നടത്തിയ മാര്‍ച്ചിനെപ്പറ്റി കൂടുതലൊന്നും വിശദീകരിക്കാനില്ല. കര്‍ഷകര്‍ക്ക് എല്ലാം അറിയാം.

? റബര്‍ ഇറക്കുമതി തീരുവ വര്‍ധിപ്പിക്കുന്നതിലും കാലതാമസമുണ്ടായി

ഓ...""ബെറ്റര്‍ ലേറ്റ്, ദാന്‍ നെവര്‍"".

? കോട്ടയം എംപിയടക്കം യുഡിഎഫ് പ്രതിനിധികള്‍ ഇക്കാര്യത്തില്‍ പാര്‍ലമെന്റില്‍ ഇടപെട്ടില്ല

പലവട്ടം പാര്‍ലമെന്റില്‍ ഇക്കാര്യം ഉന്നയിച്ചു. സാങ്കേതിക കാരണങ്ങളാലാണ് ഉത്തരവ് വൈകിയത്. കര്‍ഷകപക്ഷത്തുനിന്നുള്ള ഇറക്കുമതി-കയറ്റുമതി നയം വേണമെന്നാണ് നിലപാട്. ? പാര്‍ടികളുടെ മുന്നണിമാറ്റത്തെ എങ്ങനെ കാണുന്നു സമ്മര്‍ദംചെലുത്തി ഒരു കക്ഷിയെയും മുന്നണിയില്‍നിന്ന് അടര്‍ത്തിയെടുക്കരുത്. അത് രാഷ്ട്രീയ സദാചാരത്തിന് നിരക്കുന്നതല്ല. നയത്തിന്റെയും നിലപാടിന്റെയും അടിസ്ഥാനത്തില്‍ മുന്നണി മാറാം. എന്നാല്‍, കുതിരക്കച്ചവടത്തിന് വഴിവയ്ക്കരുത്.

? ആര്‍എസ്പിയുടെ മാറ്റം ഇതില്‍ ഏത് ഗണത്തിലാണ്

അതിനെക്കുറിച്ച് പോസ്റ്റ്മോര്‍ട്ടം വേണ്ട. അത് നയപരമായ മാറ്റമാണ്. ? അവരെ മുന്നണിയിലെടുക്കുന്നത് കേരള കോണ്‍ഗ്രസിനോട് ആലോചിച്ചോ ആലോചിച്ചു. ? കെ ആര്‍ ഗൗരിയമ്മയും എം വി രാഘവനും യുഡിഎഫ് വിട്ടല്ലോ അതെല്ലാം കഴിഞ്ഞില്ലേ.

deshabhimani

No comments:

Post a Comment