Wednesday, April 2, 2014

ഗയിലിന്റെ വെളിപ്പെടുത്തലുകള്‍ :ഡിസി ബുക്സിനും രവി ഡിസിയുടെ വീടിനും ആക്രമണം

കോട്ടയം: അമൃതാനന്ദമയിക്കെതിരായ പരാമര്‍ശങ്ങള്‍ അടങ്ങിയ പുസ്തകം പ്രസിദ്ധീകരിച്ചതിന് ഡിസി ബുക്സിനും ഉടമ രവി ഡിസിയുടെ ദേവലോകത്തെ വീടിനും നേരെ ആക്രമണം. അമൃതാനന്ദമയീമഠത്തെ കുറിച്ച് വിവാദ വെളിപ്പെടുത്തലുകള്‍ നടത്തിയ മുന്‍ സന്ന്യാസിനി ഗെയല്‍ ട്രെഡ്വെല്ലുമായി കൈരളി ടിവി എംഡി ജോണ്‍ ബ്രിട്ടാസ് നടത്തിയ അഭിമുഖം പുസ്തകമായി "അമൃതാനന്ദമയി മഠം: ഒരു സന്യാസിനിയുടെ വെളിപ്പെടുത്തലുകള്‍" എന്ന പേരില്‍ ഡിസി ബുക്സ് പ്രസിദ്ധീകരിച്ചിരുന്നു. ഇതാണ് ആക്രമണത്തിനു കാരണം.

കോട്ടയം ഗുഡ്ഷെപ്പേര്‍ഡ് റോഡിലുള്ള ഡിസി ബുക്സിന്റെ പ്രധാനഓഫീസിനോട് ചേര്‍ന്നുള്ള ബുക്ക്സ്റ്റാളില്‍ തിങ്കളാഴ്ച പകല്‍ പതിനൊന്നരയോടെയും വീടിനുനേരെ രാത്രി 10.45ഓടെയുമായിരുന്നു ആക്രമണം. മലയാളപുസ്തകങ്ങള്‍ വില്‍ക്കുന്ന സ്റ്റാളില്‍ കാവിക്കൊടിയുമായി എത്തിയ മൂന്നുപേര്‍ വിവാദ പുസ്തകം ആവശ്യപ്പെട്ടു. ജീവനക്കാരന്‍ ഈ പുസ്തകം കാണിച്ചപ്പോള്‍ മൂവരും പ്രകോപനം സൃഷ്ടിക്കുകയായിരുന്നു. ചില പുസ്തകങ്ങള്‍ വലിച്ചുകീറി. ഷെല്‍ഫിലെ നിരവധി പുസ്തകങ്ങള്‍ വാരിവിതറുകയും ചെയ്തു. അമൃതാനന്ദമയിക്കെതിരെയുള്ള അപവാദപ്രചാരണങ്ങള്‍ ഡിസി ബുക്സ് അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ടുള്ള പോസ്റ്ററും കാവിക്കൊടിയും ബുക്സ്സ്റ്റാളില്‍ ഇട്ടു. ഇത്തരം പുസ്തകങ്ങള്‍ പ്രസിദ്ധീകരിച്ചാല്‍ ഭവിഷ്യത്ത് ഭീകരമായിരിക്കുമെന്ന് മുന്നറിയിപ്പ് നല്‍കിയാണ് ഇവര്‍ മടങ്ങിയത്.

ഈ സംഭവം പൊലീസില്‍ അറിയിച്ചിരുന്നില്ല. ഇതിനുശേഷമാണ് രാത്രി വീടിനുനേര്‍ക്കും ആക്രമണം നടന്നത്. മുകളിലത്തെ നിലയിലുള്ള മുറിയുടെ ജനല്‍ചില്ലുകളാണ് തകര്‍ന്നത്. ഈ മുറിയിലാണ് രവി ഡിസി ഉറങ്ങിയിരുന്നത്. ചില്ല് കഷണങ്ങളും ഒരു കല്ലും രവി ഡിസിയുടെ ശരീരത്തില്‍ പതിച്ചു. കാര്യമായ പരിക്കേറ്റില്ല. മൂന്നു കല്ലുകള്‍ കൂടി മുറിക്കുള്ളില്‍നിന്ന് ലഭിച്ചു. രവി ഡിസിയുടെ മറ്റ് കുടുംബാംഗങ്ങളും വീട്ടിലുണ്ടായിരുന്നു. ഓര്‍ത്തഡോക്സ് സഭയുടെ ദേവലോകം അരമനയ്ക്ക് സമീപമാണ് വീട്. എസ്ബിടിയുടെ എടിഎം കൗണ്ടറും വീടിനു സമീപത്തുണ്ട്. ഈ ഭാഗത്തുനിന്നാണ് കല്ല് വന്നതെന്ന് പൊലീസ് പരിശോധനയില്‍ വ്യക്തമായി. രവി ഡിസിയുടെ പരാതിയില്‍ കോട്ടയം ഈസ്റ്റ് പൊലീസ് കേസ് എടുത്തു. ഡിവൈഎസ്പി വി അജിത്തിന്റെ നേതൃത്വത്തില്‍പൊലീസ് തെളിവെടുപ്പ് നടത്തി. വീടിന് പൊലീസ് കാവല്‍ ഏര്‍പ്പെടുത്തി.

തുഞ്ചന്‍പറമ്പില്‍ സ്വാമി സന്ദീപാനന്ദയെ ആര്‍എസ്എസ് ആക്രമിച്ചു

തിരൂര്‍: മാതാ അമൃതാനന്ദമയിയെ വിമര്‍ശിച്ചുവെന്നാരോപിച്ച് തുഞ്ചന്‍പറമ്പില്‍ പ്രഭാഷണത്തിനെത്തിയ സ്വാമി സന്ദീപാനന്ദ ചൈതന്യയെ ആര്‍എസ്എസ് സംഘം കൈയേറ്റംചെയ്തു. സ്കൂള്‍ ഓഫ് ഭഗവത്ഗീതയുടെ ആഭിമുഖ്യത്തില്‍ മൂന്ന് ദിവസത്തെ പ്രഭാഷണത്തിനാണ് സന്ദീപാനന്ദ ചൈതന്യ എത്തിയത്. തിങ്കളാഴ്ച പ്രഭാഷണത്തിനിടെ മാതാ അമൃതാനന്ദമയിയെ വിമര്‍ശിച്ചുവെന്നാരോപിച്ചാണ് ആര്‍എസ്എസുകാര്‍ ചൊവ്വാഴ്ച വൈകിട്ട് ആറിന് തുഞ്ചന്‍പറമ്പില്‍ സംഘടിച്ചത്. പ്രഭാഷണം ആരംഭിക്കുന്നതിനായി സ്വാമി ഓഡിറ്റോറിയത്തിലെത്തിയപ്പോഴാണ് കൈയേറ്റം. വസ്ത്രങ്ങള്‍ കീറി. താനൂര്‍ ഭാഗങ്ങളില്‍നിന്നെത്തിയ 25-ഓളം ആര്‍എസ്എസ് പ്രവര്‍ത്തകരാണ് ആക്രമിച്ചത്. ആക്രമണത്തില്‍നിന്നും സന്ദീപാനന്ദ ഓടി രക്ഷപ്പെടുകയായിരുന്നു. തിരൂര്‍ പൊലീസ് സ്ഥലത്തെത്തി. രംഗം ശാന്തമാക്കിയാണ് പ്രഭാഷണം

deshabhimani

No comments:

Post a Comment