കണ്ണൂര്‍ : കള്ളുചെത്ത് സഹകരണ സംഘത്തെ തകര്‍ക്കാന്‍ യുഡിഎഫ് സര്‍ക്കാര്‍ ശ്രമിക്കുമ്പോഴും കേരള മാതൃക പിന്തുടരാന്‍ ആന്ധ്രാ സംഘം കണ്ണൂരിലെത്തി. ആന്ധ്രാപ്രദേശ് കള്ള് ഗീതാ കാര്‍മിക് സംഘത്തിലെ ഏഴുപേരാണ് വിവിധ കേന്ദ്രം സന്ദര്‍ശിച്ചത്. കര്‍ണാടക, തമിഴ്നാട്, കേരളം എന്നിവിടങ്ങളിലെ കള്ളുചെത്ത് മേഖലയില്‍ നടപ്പാക്കുന്ന വിവിധ പ്രവര്‍ത്തനം ആന്ധ്രാ സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെടുത്തലാണ് പഠന സംഘ ലക്ഷ്യം. മികച്ച സാമൂഹ്യ സുരക്ഷയാണ് കേരളത്തിലെ തൊഴിലാളികള്‍ക്ക് ലഭിക്കുന്നതെന്ന് നേതൃത്വം നല്‍കുന്ന എം വി രാമന ദേശാഭിമാനിയോട് പറഞ്ഞു.
പത്തുലക്ഷം പേര്‍ ആന്ധ്രയില്‍ ചെത്ത് മേഖലയിലുണ്ട്. 6,746 സഹകരണ സംഘങ്ങളിലായി 13,500 ലൈസന്‍സുള്ള കള്ളുഷാപ്പുകളുണ്ട്. വര്‍ഷത്തില്‍ 6-9 മാസം ചെത്ത് നടക്കും. 50 മുതല്‍ 200 രൂപവരെയാണ് ദിവസ വേതനം. കുത്തകകള്‍ക്ക് ലൈസന്‍സ് നല്‍കുന്നത് കാരണം തൊഴിലാളികളുടെ ജീവിതം പ്രതിസന്ധിയിലാണ്. സംസ്ഥാനത്തെ മുപ്പതിനായിരത്തോളം തൊഴിലാളികള്‍ പെന്‍ഷന്‍ വാങ്ങുന്നു. 200 രൂപയാണ് പെന്‍ഷന്‍ . തൊഴിലാളികള്‍ മരിച്ചാലും അപകടം സംഭവിച്ചാലും നാമമാത്ര തുകയാണ് നല്‍കുന്നത്. 650 മി. ലീ കള്ളിന് 15 രൂപയാണ് വില. ടിന്നിലാക്കിയാണ് വില്‍പന. കേരളത്തിലെ സഹകരണ മാതൃക സര്‍ക്കാരിന് കൈമാറി നടപ്പിലാക്കാന്‍ ആവശ്യപ്പെടുമെന്നും അല്ലെങ്കില്‍ പ്രക്ഷോഭം സംഘടിപ്പിക്കുമെന്നും പ്രതിനിധികള്‍ പറഞ്ഞു.
രാമനക്ക് പുറമെ ബി വെങ്കടേഷ് വാള്‍സ്, എം ബല്ലാര്‍ജ്ഗൗഡ, എസ് വെങ്കട ഗൗഡ, വി ദാമോദറാവു എന്നിവരുമുണ്ട്. കണ്ണരില്‍ അത്താഴക്കുന്ന്, മട്ടന്നൂര്‍ , മയ്യില്‍ , ചാലോട് എന്നിവിടങ്ങളിലെ കള്ളുഷാപ്പും സഹകരണ സംഘം ഓഫീസും സന്ദര്‍ശിച്ചു. ചെത്ത് തൊഴിലാളി യൂണിയന്‍ കണ്ണൂര്‍ റെയിഞ്ച് സെക്രട്ടറി പി വി രവീന്ദ്രന്‍ , സിഐടിയു ജില്ലാകമ്മിറ്റിയംഗം കെ അശോകന്‍ എന്നിവര്‍ ഒപ്പമുണ്ടായി. മട്ടന്നൂരിലെത്തിയ സംഘത്തെ റെയിഞ്ച് സെക്രട്ടറി എന്‍ വി ചന്ദ്രബാബുവിന്റെ നേതൃത്വത്തില്‍ സ്വീകരിച്ചു. മട്ടന്നൂര്‍ റെയിഞ്ച് സഹകരണസംഘം പ്രസിഡന്റ് എം പുരുഷോത്തമന്‍ ആന്ധ്രപ്രതിനിധികള്‍ക്ക് ഉപഹാരവും നല്‍കി.
deshabhimani 010811

കള്ളുചെത്ത് സഹകരണ സംഘത്തെ തകര്‍ക്കാന്‍ യുഡിഎഫ് സര്‍ക്കാര്‍ ശ്രമിക്കുമ്പോഴും കേരള മാതൃക പിന്തുടരാന്‍ ആന്ധ്രാ സംഘം കണ്ണൂരിലെത്തി. ആന്ധ്രാപ്രദേശ് കള്ള് ഗീതാ കാര്‍മിക് സംഘത്തിലെ ഏഴുപേരാണ് വിവിധ കേന്ദ്രം സന്ദര്‍ശിച്ചത്. കര്‍ണാടക, തമിഴ്നാട്, കേരളം എന്നിവിടങ്ങളിലെ കള്ളുചെത്ത് മേഖലയില്‍ നടപ്പാക്കുന്ന വിവിധ പ്രവര്‍ത്തനം ആന്ധ്രാ സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെടുത്തലാണ് പഠന സംഘ ലക്ഷ്യം. മികച്ച സാമൂഹ്യ സുരക്ഷയാണ് കേരളത്തിലെ തൊഴിലാളികള്‍ക്ക് ലഭിക്കുന്നതെന്ന് നേതൃത്വം നല്‍കുന്ന എം വി രാമന ദേശാഭിമാനിയോട് പറഞ്ഞു.
ReplyDeleteകേരളത്തിലെ സഹകരണ മാതൃക സര്‍ക്കാരിന് കൈമാറി നടപ്പിലാക്കാന്‍ ആവശ്യപ്പെടുമെന്നും അല്ലെങ്കില്‍ പ്രക്ഷോഭം സംഘടിപ്പിക്കുമെന്നും ...
ReplyDeleteI havent seen a single strike for the farmers? is it because they dont have union? if possible, please allow the farmers to tap toddy.