Wednesday, January 25, 2012

എന്‍ഡിഎഫുകാരെ മോചിപ്പിക്കാന്‍ മുഖ്യമന്ത്രിയുടെ ഓഫീസ് ഇടപെട്ടെന്ന് കോണ്‍. നേതാക്കള്‍

വടകര: കെഎസ്യു പ്രവര്‍ത്തകനെ മര്‍ദിച്ചതിന് പൊലീസ് അറസ്റ്റ് ചെയ്ത എന്‍ഡിഎഫ് പ്രവര്‍ത്തകനെ മോചിപ്പിക്കാന്‍ മുഖ്യമന്ത്രിയുടെ ഓഫീസും യൂത്ത്കോണ്‍ഗ്രസ് മുന്‍ സംസ്ഥാന പ്രസിഡന്റ് ടി സിദ്ദിഖും ഇടപെട്ടതായി ഡിസിസി അംഗങ്ങള്‍ ഉള്‍പ്പെടെയുള്ള ഐ വിഭാഗം നേതാക്കള്‍ ആരോപിച്ചു. തിങ്കളാഴ്ച വൈകിട്ടാണ് കെഎസ്യു പ്രവര്‍ത്തകനും ചെരണ്ടത്തൂര്‍ എംഎച്ച്എസ്ഇഎസ് കോളേജ് വിദ്യാര്‍ഥിയുമായ ഹരികൃഷ്ണനെ എന്‍ഡിഎഫ് പ്രവര്‍ത്തകര്‍ അക്രമിച്ചത്. മണിയൂര്‍ സ്വദേശിയായ തന്‍ഹറിനെയാണ് വടകര പൊലീസ് അറസ്റ്റ് ചെയ്തത്. കെഎസ്യു സംഘടനാ തെരഞ്ഞെടുപ്പില്‍ എ, ഐ ഗ്രൂപ്പ് വഴക്കാണ് തുറന്ന പോരിലും കൈയേറ്റത്തിലും എത്തിയത്.

എന്‍ഡിഎഫ് പോലുള്ള തീവ്രവാദ സംഘടനയില്‍ അംഗങ്ങളായവര്‍ക്കും എംഎസ്എഫ് പ്രവര്‍ത്തകര്‍ക്കും മെമ്പര്‍ഷിപ്പ് നല്‍കി സംഘടന പിടിക്കാന്‍ ഐ വിഭാഗം ശ്രമിക്കുന്നതായാണ് മറുവിഭാഗത്തിന്റെ ആരോപണം. വില്ല്യാപ്പള്ളി എംഇഎസ് കോളേജിലും മടപ്പള്ളി ഗവ. കോളേജിലും ചൊവ്വാഴ്ച നിശ്ചയിച്ച കെഎസ്യു സംഘടനാ തെരഞ്ഞെടുപ്പ് ഗ്രൂപ്പ് വഴക്കിനെ തുടര്‍ന്ന് മുടങ്ങി. തീവ്രവാദികളുടെയും ക്രിമിനലുകളുടെയും താവളമായി വടകരയിലെ കേണ്‍ഗ്രസ് നേതാവിന്റെ ക്യാമ്പ് ഓഫീസ് മാറിയെന്നും ഡിസിസി അംഗങ്ങളായ ശശിധരന്‍ കരിമ്പനപ്പാലവും കളത്തില്‍ പീതാംബരനും പി ശ്യാമളയും ഉള്‍പ്പെടെയുള്ളവര്‍ ഒപ്പിട്ട് നല്‍കിയ വാര്‍ത്താക്കുറിപ്പില്‍ പറഞ്ഞു. യൂത്ത് കോണ്‍ഗ്രസ് മുന്‍ സംസ്ഥാന സെക്രട്ടറി തിരുവള്ളൂര്‍ മുരളിയെ അക്രമിച്ചവര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്നും ഭരണ സ്വാധീനം ഉപയോഗിച്ച് കേസില്‍ കുടുക്കാനുള്ള നീക്കം നടക്കുന്നുണ്ടെന്നും നേതാക്കള്‍ പറഞ്ഞു.

തോക്കിന്‍ തിരകള്‍ കണ്ടെത്തി; തിരുവള്ളൂര്‍ മുരളിക്കെതിരെ കേസ്

വടകര: കെഎസ്യു സംഘടനാ തെരഞ്ഞെടുപ്പിനിടയില്‍ എ, ഐ വിഭാഗങ്ങള്‍ ഏറ്റുമുട്ടുന്നതിനിടയില്‍ യൂത്ത് കോണ്‍ഗ്രസ് മുന്‍ സംസ്ഥാന സെക്രട്ടറി തിരുവള്ളൂര്‍ മുരളി റിവോള്‍വറില്‍ നിന്ന് വെടിയുതിര്‍ത്ത സംഭവത്തില്‍ പൊലീസ് അന്വേഷണം തുടങ്ങി. വടകര റസ്റ്റ് ഹൗസ് വളപ്പില്‍ നിന്ന് തോക്കിന്‍തിരകള്‍ കണ്ടെത്തി. മുരളിയുടെ വീട്ടില്‍ പൊലീസ് റെയ്ഡ് നടത്തിയെങ്കിലും റിവോള്‍വര്‍ കണ്ടെത്തിയില്ല. കെഎസ്യു പ്രവര്‍ത്തകന്‍ തന്‍ഹറിനെ അക്രമിച്ച കേസില്‍ തിരുവള്ളൂര്‍ മുരളി ഉള്‍പ്പെടെ നാല് പേര്‍ക്കെതിരെ വടകരപൊലീസ് കേസെടുത്തു. തന്‍ഹര്‍ എന്‍ഡിഎഫുകാരനാണെന്നാണ് ഐ വിഭാഗത്തിന്റെ ആരോപണം. വീട്ടില്‍ റെയ്ഡ് നടന്നിട്ടുണ്ടെന്നും വെടിവെച്ചുവെന്ന ആരോപണം അടിസ്ഥാനരഹിതമാണെന്നും തിരുവള്ളൂര്‍ മുരളി പറഞ്ഞു.

deshabhimani 250112

1 comment:

  1. കെഎസ്യു പ്രവര്‍ത്തകനെ മര്‍ദിച്ചതിന് പൊലീസ് അറസ്റ്റ് ചെയ്ത എന്‍ഡിഎഫ് പ്രവര്‍ത്തകനെ മോചിപ്പിക്കാന്‍ മുഖ്യമന്ത്രിയുടെ ഓഫീസും യൂത്ത്കോണ്‍ഗ്രസ് മുന്‍ സംസ്ഥാന പ്രസിഡന്റ് ടി സിദ്ദിഖും ഇടപെട്ടതായി ഡിസിസി അംഗങ്ങള്‍ ഉള്‍പ്പെടെയുള്ള ഐ വിഭാഗം നേതാക്കള്‍ ആരോപിച്ചു. തിങ്കളാഴ്ച വൈകിട്ടാണ് കെഎസ്യു പ്രവര്‍ത്തകനും ചെരണ്ടത്തൂര്‍ എംഎച്ച്എസ്ഇഎസ് കോളേജ് വിദ്യാര്‍ഥിയുമായ ഹരികൃഷ്ണനെ എന്‍ഡിഎഫ് പ്രവര്‍ത്തകര്‍ അക്രമിച്ചത്. മണിയൂര്‍ സ്വദേശിയായ തന്‍ഹറിനെയാണ് വടകര പൊലീസ് അറസ്റ്റ് ചെയ്തത്. കെഎസ്യു സംഘടനാ തെരഞ്ഞെടുപ്പില്‍ എ, ഐ ഗ്രൂപ്പ് വഴക്കാണ് തുറന്ന പോരിലും കൈയേറ്റത്തിലും എത്തിയത്.

    ReplyDelete