Wednesday, January 25, 2012

ആശുപത്രി നവീകരണത്തില്‍ ലക്ഷങ്ങളുടെ അഴിമതി

കായംകുളം സര്‍ക്കാര്‍ താലൂക്ക് ആശുപത്രിയുടെ നവീകരണ പ്രവൃത്തിയിലും ക്യാന്റീന്‍ ലേലത്തിലും ലക്ഷങ്ങളുടെ അഴിമതി നടന്നതായി ആരോപണം. ആശുപത്രിയിലെ സര്‍ജിക്കല്‍ വാര്‍ഡിന്റെ നവീകരണത്തിനായി എന്‍എച്ച്ആര്‍എം ഫണ്ടില്‍നിന്ന് 45 ലക്ഷത്തോളം രൂപയാണ് അനുവദിച്ചത്. ഈ പ്രവൃത്തിയിലാണ് ലക്ഷങ്ങളുടെ അഴിമതി നടന്നത്. നവീകരിച്ച സര്‍ജിക്കല്‍ വാര്‍ഡിന്റെ ഉദ്ഘാടനം 29ന് നടത്താന്‍ ആശുപത്രി മാനേജിങ് കമ്മിറ്റി തീരുമാനിച്ചരിക്കെയാണ് നവീകരണത്തില്‍ അപാകതയുണ്ടെന്ന ആരോപണം ഉയര്‍ന്നത്. നിര്‍മാണ പ്രവര്‍ത്തനത്തിന് മേല്‍നോട്ടം വഹിച്ച എന്‍എച്ച്ആര്‍എം വിഭാഗവും കോണ്‍ട്രാക്ടറും ലഭിച്ച തുകയുടെ പകുതിപോലും ചെലവഴിച്ചില്ലെന്നും പരാതിയുണ്ട്.
കെട്ടിടത്തിന്റെ പഴയഭിത്തതികള്‍ അതേപടി നിലനിര്‍ത്തിയും ഭിത്തികള്‍ മുറിച്ചുകളഞ്ഞ് ടൈല്‍സ് ഒട്ടിച്ചുമാണ് നവീകരണം നടത്തിയത്. പഴയ ജനലുകള്‍ അതേപടി ഉപയോഗിച്ചു. ചില ഭാഗത്തുനിന്ന് ഇളക്കിയ കട്ടകളാണ് നിര്‍മാണപ്രവര്‍ത്തനങ്ങള്‍ക്ക് വിനിയോഗിച്ചത്. കെട്ടിടത്തിന്റെ വയറിങ്ങിലും അപാകതയുള്ളതായി ആരോപണമുണ്ട്. വയറിങ് ചെയ്തതില്‍ പകുതി ഐഎസ്ഒ മുദ്രയുള്ളതും ബാക്കി ഡ്യൂപ്ലിക്കേറ്റ് വയറുകളുമാണ്. നവീകരിച്ച സര്‍ജിക്കല്‍ വാര്‍ഡ് രോഗികള്‍ക്കായി തുറന്നുകൊടുക്കുന്നതിനുമുമ്പ് സമഗ്രമായ പരിശോധന നടത്തണമെന്ന് ആവശ്യമുയര്‍ന്നിട്ടുണ്ട്.

ആശുപത്രിയില്‍ കുടുംബശ്രീ വനിതകള്‍ക്കായി നിര്‍മിച്ച ക്യാന്റീന്‍ സ്വകാര്യവ്യക്തിക്ക് ലേലം ചെയ്തതിലും അഴിമതി നടന്നതായി ആരോപണമുണ്ട്. നഗരസഭ ജനകീയാസൂത്രണ പദ്ധതിയില്‍പ്പെടുത്തി മൂന്നുലക്ഷം രൂപ വിനിയോഗിച്ചാണ് ആശുപത്രിയില്‍ ക്യാന്റീന്‍ കെട്ടിടം നിര്‍മിച്ചത്. വര്‍ഷങ്ങളായി കുടുംബശ്രീ വനിതകളുടെ നേതൃത്വത്തിലാണ് ആശുപത്രിയില്‍ ക്യാന്റീന്‍ നടത്തിയിരുന്നത്. ആശുപത്രി നവീകരിക്കുമ്പോള്‍ ഈ ക്യാന്റീന്‍ പൊളിച്ചുമാറ്റി പുതിയ കെട്ടിടം നിര്‍മിക്കാമെന്ന് കുടുംബശ്രീ വനിതകള്‍ക്ക് നഗരസഭ ഉറപ്പുനല്‍കിയിരുന്നു. എന്നാല്‍ കെട്ടിടം പൂര്‍ത്തീകരിച്ചപ്പോള്‍ നഗരസഭ ഉറപ്പ് പാലിക്കാതെ സ്വകാര്യവ്യക്തിക്ക് 11 മാസത്തേക്കായി 76,000 രൂപ വാടകയ്ക്ക് ലേലം ചെയ്ത് നല്‍കുകയായിരുന്നു. ഇതിനുപിന്നില്‍ അഴിമതിയാരോപിച്ച് കോണ്‍ഗ്രസിലെ ഒരുവിഭാഗം രംഗത്തെത്തി. ആശുപത്രി നവീകരണത്തിന്റെ പേരില്‍ നടന്ന അഴിമതിയെക്കുറിച്ച് സമഗ്രാന്വേഷണം നടത്തണമെന്ന ആവശ്യം ഉയര്‍ന്നിട്ടുണ്ട്.

deshabhimani 250112

1 comment:

  1. കായംകുളം സര്‍ക്കാര്‍ താലൂക്ക് ആശുപത്രിയുടെ നവീകരണ പ്രവൃത്തിയിലും ക്യാന്റീന്‍ ലേലത്തിലും ലക്ഷങ്ങളുടെ അഴിമതി നടന്നതായി ആരോപണം. ആശുപത്രിയിലെ സര്‍ജിക്കല്‍ വാര്‍ഡിന്റെ നവീകരണത്തിനായി എന്‍എച്ച്ആര്‍എം ഫണ്ടില്‍നിന്ന് 45 ലക്ഷത്തോളം രൂപയാണ് അനുവദിച്ചത്. ഈ പ്രവൃത്തിയിലാണ് ലക്ഷങ്ങളുടെ അഴിമതി നടന്നത്. നവീകരിച്ച സര്‍ജിക്കല്‍ വാര്‍ഡിന്റെ ഉദ്ഘാടനം 29ന് നടത്താന്‍ ആശുപത്രി മാനേജിങ് കമ്മിറ്റി തീരുമാനിച്ചരിക്കെയാണ് നവീകരണത്തില്‍ അപാകതയുണ്ടെന്ന ആരോപണം ഉയര്‍ന്നത്. നിര്‍മാണ പ്രവര്‍ത്തനത്തിന് മേല്‍നോട്ടം വഹിച്ച എന്‍എച്ച്ആര്‍എം വിഭാഗവും കോണ്‍ട്രാക്ടറും ലഭിച്ച തുകയുടെ പകുതിപോലും ചെലവഴിച്ചില്ലെന്നും പരാതിയുണ്ട്.
    കെട്ടിടത്തിന്റെ പഴയഭിത്തതികള്‍

    ReplyDelete