ഉഡുപ്പി ശ്രീകൃഷ്ണക്ഷേത്രത്തില് ജാതി തിരിച്ചുള്ള ഭോജനം നിര്ത്തലാക്കണമെന്ന് ആവശ്യപ്പെട്ട് സിപിഐ എം റിപ്പബ്ലിക് ദിനത്തില് ഉഡുപ്പിയില് വന് റാലി സംഘടിപ്പിക്കും. ചാതുര്വര്ണ്യവ്യവസ്ഥയുടെ അടിസ്ഥാനത്തിലാണ് ഉഡുപ്പി ക്ഷേത്രത്തില് ഭക്ഷണം നല്കുന്നത്. മാധ്വ ബ്രാഹ്മണര്ക്കും ബ്രാഹ്മണര്ക്കും ഭക്ഷണം നല്കിയശേഷമാണ് ഇതര സമുദായക്കാരുടെ ഊഴം. സംസ്ഥാനത്ത് നടമാടുന്ന ജാതീയതയ്ക്കും അയിത്താചരണത്തിനുമെതിരെ ശക്തമായ പ്രക്ഷോഭമുയര്ത്തുന്നതിനു മുന്നോടിയായാണ് ഉഡുപ്പിയിലെ റാലി.
സംസ്ഥാനത്തെ ഇരുനൂറ്റമ്പതിലേറെ ക്ഷേത്രത്തില് ജാതിതിരിച്ചുള്ള പന്തിഭോജനവും അയിത്താചരണവും നിലനില്ക്കുന്നുണ്ട്. ബ്രാഹ്മണരുടെ എച്ചിലിലയില് മറ്റുള്ളവരെക്കൊണ്ട് ശയനപ്രദക്ഷിണംചെയ്യിക്കുന്ന "മടെസ്നാന" എന്ന ദുരാചാരവും പല ക്ഷേത്രങ്ങളിലും നിലനില്ക്കുന്നു. മഠാധിപതികള്ക്കും ക്ഷേത്രങ്ങള്ക്കും കാണിക്കയായി വന്തുകയ്ക്കുള്ള അരിയും പലവ്യഞ്ജനവും നല്കണമെന്ന അലിഖിതനിയമവുമുണ്ട്. ഇതിനെ എതിര്ക്കുന്നവരെ സാമൂഹ്യഭ്രഷ്ടരാക്കുന്നതും പതിവാണ്.റാലിയില് സിപിഐ എം കേന്ദ്ര-സംസ്ഥാന നേതാക്കളും പുരോഗമനസ്വഭാവമുള്ള മഠാധിപതികളും സാംസ്കാരികപ്രവര്ത്തകരും പങ്കെടുക്കും.

ReplyDelete