പൊതുമേഖലാ ബാങ്കുകളെ അവഗണിച്ച് ദേശീയ പെന്‍ഷന്‍പദ്ധതിയുടെ (എന്‍പിഎസ്) പുതിയ ട്രസ്റ്റി ബാങ്കായി സ്വകാര്യ ബാങ്കായ ആക്സിസ് ബാങ്കിനെ തെരഞ്ഞെടുത്തു. സര്‍ക്കാര്‍ ജീവനക്കാരുടെയും പൊതുജനങ്ങളുടെയും വമ്പന്‍ തുക കൈകാര്യംചെയ്യുന്നതിനും അതുവഴി വന്‍ ലാഭം നേടുന്നതിനുമുള്ള അവസരമാണ് ആക്സിസ് ബാങ്കിനു കൈവരുന്നത്. ട്രസ്റ്റി പാനലില്‍ അംഗമായിരുന്ന പൊതുമേഖലാ ബാങ്കായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയെ ഒഴിവാക്കിയാണ് ഏക ട്രസ്റ്റി ബാങ്ക് എന്ന പദവി ആക്സിസ് ബാങ്കിനു കൈമാറിയത്. നേരത്തെ സിവില്‍ ഏവിയേഷന്റെ മുഴുവന്‍ അക്കൗണ്ടും സ്വകാര്യ ബാങ്കായ ഐസിഐസിഐക്കു കൈമാറിയതിനു പിന്നാലെയാണ് ഇപ്പോള്‍ ആക്സിസ് ബാങ്കിനും വഴിവിട്ട സഹായം. ജൂലൈ ഒന്നുമുതല്‍ ആക്സിസ് ബാങ്കിന് എന്‍പിഎസ് ട്രസ്റ്റി ബാങ്കാകും. അന്നുമുതല്‍ പദ്ധതിയിലേക്കുള്ള മുഴുവന്‍ വിഹിതവും ബാങ്കിന്റെ നിര്‍ദിഷ്ട അക്കൗണ്ടില്‍ നിക്ഷേപിക്കണമെന്ന് പെന്‍ഷന്‍ ഫണ്ട് റെഗുലേറ്ററി ആന്‍ഡ് ഡെവലപ്മെന്റ് അതോറിറ്റിയുടെ (പിഎഫ്ആര്‍ഡിഎ) പുതിയ സര്‍ക്കുലര്‍ വ്യക്തമാക്കുന്നു. അക്കൗണ്ട് സംബന്ധിച്ച വിശദാംശങ്ങളും പണമടയ്ക്കുന്നതിനുള്ള കോഡുകളും പിഎഫ്ആര്‍ഡിഎ ചീഫ് ജനറല്‍ മാനേജര്‍ സുബ്രതോ ദാസ് പുറത്തിറക്കിയ സര്‍ക്കുലറില്‍ വ്യക്തമാക്കുന്നു. മുഴുവന്‍ കേന്ദ്രമന്ത്രിമാര്‍ക്കും സംസ്ഥാന സര്‍ക്കാരുകള്‍ക്കും ബന്ധപ്പെട്ട മറ്റ് ഉദ്യോഗസ്ഥര്‍ക്കും സര്‍ക്കുലര്‍ അയച്ചിട്ടുണ്ട്. ഇതിനു പുറമെ പിഎഫ്ആര്‍ഡിഎയുടെ വെബ്സൈറ്റിലും ഇത് പ്രസിദ്ധീകരിച്ചിട്ടുണ്ട്.
ജീവനക്കാര്‍ക്കായുള്ള പങ്കാളിത്ത പെന്‍ഷന്‍പദ്ധതി അടിച്ചേല്‍പിക്കുകവഴി പെന്‍ഷന്‍ നല്‍കുന്നതിനുള്ള ഉത്തരവാദിത്തത്തില്‍ നിന്ന് സര്‍ക്കാരുകള്‍ പിന്‍വാങ്ങിയതിനു പുറമെയാണ് ജീവനക്കാരുടെയും പൊതുജനങ്ങളുടെയും പണം സ്വകാര്യ ബാങ്കുകളുടെ ചൂതാട്ടത്തിനും വിട്ടുകൊടുത്തത്. സ്വാവലംബന്‍ പെന്‍ഷന്‍പദ്ധതി എന്ന പേരില്‍ പൊതുജനങ്ങള്‍ക്കായും പെന്‍ഷന്‍ പദ്ധതി ആവിഷ്കരിച്ചതിനെത്തുടര്‍ന്ന് ഈ വഴിക്കും വലിയ തുക ബാങ്കുകളില്‍ എത്തും. ജീവനക്കാരില്‍നിന്നു വിഭിന്നമായി പൊതുജനങ്ങളുടെ പ്രീമിയം അടവ് മുടങ്ങാനുള്ള സാധ്യത ഏറെയായതിനാല്‍ ഈ വഴിക്കുള്ള നേട്ടവും ഏറെ. 2009-ല്‍ ആവിഷ്കരിച്ച സ്വാവലംബന്‍ പദ്ധതിയിലേക്ക് വേണ്ടത്ര ആളുകളെ ആകര്‍ഷിക്കാന്‍ കഴിയാതിരുന്നതിനെത്തുടര്‍ന്ന് പൊതുമേഖലാ ബാങ്കുകള്‍ക്ക് ലക്ഷ്യം നിശ്ചയിച്ചാണ് ജനങ്ങളെ പദ്ധതിയിലേക്ക് ആട്ടിത്തെളിച്ചത്. ബാങ്കിന്റെ പ്രധാന ഉത്തരവാദിത്വ മേഖലയിലാണ് പദ്ധതി നിശ്ചയിച്ചത്. ഇതുകൊണ്ടുതന്നെ ലക്ഷ്യം പൂര്‍ത്തിയാകാത്തത് സ്ഥാനക്കയറ്റത്തെ ബാധിക്കുമെന്നതിനാല്‍ ബാങ്ക് ഉദ്യോഗസ്ഥര്‍ മത്സരബുദ്ധിയോടെയാണ് ജനങ്ങളെ പദ്ധതിയില്‍ ചേര്‍ത്തത്. മുഖ്യ ഉത്തരവാദിത്ത മേഖലയിലെ മികച്ച പ്രകടനത്തിനുള്ള പോയിന്റുകള്‍ സ്ഥാനക്കയറ്റം ആഗ്രഹിക്കുന്ന ബാങ്ക് ഉദ്യോഗസ്ഥര്‍ക്ക് ഗുണകരമാണെന്നതിനാലാണിത്. പദ്ധതിയുടെ ദോഷവശങ്ങള്‍ മറച്ചുവയ്ക്കാനും ഇവര്‍ തയ്യാറായി. ഇതേത്തുടര്‍ന്ന് നിലവില്‍ ഒട്ടേറെ പേരാണ് പദ്ധതിയില്‍ അംഗങ്ങളായത്. എന്നാല്‍ പദ്ധതിയുടെ വ്യാപനത്തിനായി പൊതുമേഖലാ ബാങ്കുകളെ ഉപയോഗിച്ച അധികൃതര്‍ ട്രസ്റ്റി ബാങ്ക് സ്ഥാനത്തേക്ക് ഇവയെ തഴയുകയായിരുന്നു. ഉദാരവല്‍ക്കരണ നയങ്ങളുടെ ഭാഗമായി സ്വകാര്യബാങ്കുകള്‍ക്ക് വന്‍ സഹായം ഒരുക്കുന്ന കേന്ദ്രഭരണത്തിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് ആക്സിസ് ബാങ്കിന്റെ നിയമനം. രാജ്യത്തെ അങ്കണവാടി ജീവനക്കാരുടെ അക്കൗണ്ടും സ്വകാര്യ ബാങ്കിലേക്കാണു മാറ്റിയത്.
(ഷഫീഖ് അമരാവതി)
deshabhimani
No comments:
Post a Comment