Monday, February 17, 2014

മാധ്യമപ്രവര്‍ത്തകര്‍ കേട്ടെഴുത്തുകാരാകരുത്: സായ്നാഥ്

കൊച്ചി: കുത്തകകളുടെ കേട്ടെഴുത്തുകാരായി മാധ്യമപ്രവര്‍ത്തകര്‍ മാറരുതെന്ന് പ്രശസ്ത മാധ്യമപ്രവര്‍ത്തകന്‍ പി സായ്നാഥ് പറഞ്ഞു. കേരള പ്രസ് അക്കാദമിയില്‍ എന്‍ എന്‍ സത്യവ്രതന്‍ സ്മാരക പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.

ലോക മാധ്യമങ്ങള്‍ പലതും വന്‍കിട മുതലാളിമാരുടെ കൈപ്പിടിയിലാകുന്ന ഇക്കാലത്ത് മാധ്യമപ്രവര്‍ത്തകര്‍ ഗ്രാമീണ ഇന്ത്യയുടെ പ്രശ്നങ്ങള്‍ കണ്ടില്ലെന്ന് നടിക്കരുത്. പെയ്ഡ് ന്യൂസുകളുടെ കാലത്ത് ഭൂരിപക്ഷവാര്‍ത്തകളും മുതലാളിമാര്‍ക്കുവേണ്ടിയുള്ളതാണ്. പുതുതലമുറ മാധ്യമങ്ങളില്‍ കുത്തകകളുമായുള്ള ബന്ധങ്ങള്‍ക്ക് പ്രത്യേക ലേഖകരുണ്ടെങ്കിലും പട്ടിണി, തൊഴിലില്ലായ്മ തുടങ്ങിയ വിഷയങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്യാന്‍ ഒരാള്‍പോലും ഇല്ലന്നും സായ്നാഥ് പറഞ്ഞു.

പി രാജന്‍ അനുസ്മരണ പ്രഭാഷണം നടത്തി. അക്കാദമി ചെയര്‍മാന്‍ എന്‍ പി രാജേന്ദ്രന്‍ അധ്യക്ഷനായി. സെക്രട്ടറി വി ആര്‍ അജിത്കുമാര്‍ സ്വാഗതവും അസിസ്റ്റന്റ് സെക്രട്ടറി എന്‍ പി സന്തോഷ് നന്ദിയും പറഞ്ഞു.

deshabhimani

No comments:

Post a Comment