Monday, February 17, 2014

പൊലീസിന്റെ ഡമ്മി നാടകം

നിലമ്പൂര്‍: കോണ്‍ഗ്രസ് ഓഫീസിലെ കൊലക്കേസ് അന്വേഷണം കാര്യക്ഷമമാണെന്ന് വരുത്താന്‍ ജനങ്ങളുടെ കണ്ണില്‍പ്പെടിയിട്ട് പൊലീസിന്റെ ഡമ്മി പരീക്ഷണം. രണ്ടുപേര്‍ക്ക് മൃതദേഹം ചുമന്നുകൊണ്ടുപോകാന്‍ കഴിയുമോ എന്ന് പരിശോധിക്കാന്‍ രാധയുടെ ശരീരത്തൂക്കത്തിനുസരിച്ചുള്ള ഡമ്മി ഉപയോഗിച്ചും തെളിവെടുപ്പ് നടത്തിയെന്ന് ഐജി പറഞ്ഞു. ഞായറാഴ്ച പകല്‍ മൂന്നിനാണ് ഐജിയുടെയും ജില്ലാ പൊലീസ് ചീഫ് പുട്ട വിമലാദിത്യയുടെയും നേതൃത്വത്തില്‍ പ്രതികളെ കോണ്‍ഗ്രസ് ഓഫീസില്‍ കൊണ്ടുവന്നത്. ഈ സമയം കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഓഫീസിലുണ്ടായിരുന്നു. നേരത്തെ ചാക്കുകൊണ്ട് തയ്യാറാക്കിയ ഡമ്മി, ബിജു ഷംസുദ്ദീന്റെ തലയില്‍വച്ചുകൊടുക്കുകയും ഷംസുദ്ദീന്‍ അത് തലയിലേറ്റി സ്റ്റെപ്പിറങ്ങിവന്ന് പൊലീസ് ജീപ്പിലും കയറ്റി. തുടര്‍ന്ന് പൂക്കോട്ടുംപാടം ചുള്ളിയോട് ഭാഗത്തേക്കുപോയി. കേസൊതുക്കാന്‍ മുന്നില്‍നിന്നതിന് സ്ഥലംമാറ്റപ്പെട്ട സിഐ എ പി ചന്ദ്രനും എസ്ഐ സുനില്‍ പുളിക്കലും ഡമ്മി പരീക്ഷണത്തിന് നേതൃത്വം നല്‍കി മുന്നിലുണ്ടായിരുന്നു.

രാധയെ കൊലപ്പെടുത്തി ചാക്കില്‍ കെട്ടി ഗുഡ്സ് ഓട്ടോയില്‍ കയറ്റി പകല്‍ പതിനൊന്നോടെ ഷംസുദ്ദീന്റെ ചുള്ളിയോട്ടെ വീട്ടിനടുത്തുള്ള റിട്ട. ഫോറസ്റ്റ് റേഞ്ച് ഓഫീസറുടെ വീട്ടില്‍ നിര്‍ത്തിയിട്ടിരുന്നെന്ന് പിന്നീട് ഐജി മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. അതിനുശേഷം രാത്രിയിലാണ് മൃതദേഹത്തില്‍ കല്ലുകെട്ടി കുളത്തില്‍ താഴ്ത്തിയത്. കേസന്വേഷണം പ്രാരംഭദിശയിലാണ്. നിരവധി പേരെ ചോദ്യംചെയ്യാനുണ്ട്. പ്രതികളെ കസ്റ്റഡിയില്‍ വാങ്ങിയതിനുശേഷം നടന്ന തെളിവെടുപ്പില്‍ രാധയുടെ കണ്ണട, കൊല്ലാനുപയോഗിച്ച പ്ലാസ്റ്ററിന്റെ കവര്‍, ടോര്‍ച്ച്, വസ്ത്രം കത്തിച്ചത്, മൊബൈല്‍ ഫോണിന്റെ വിവിധ കഷ്ണങ്ങള്‍, സിം കാര്‍ഡ്, രാധയുടെ ആഭരണങ്ങള്‍ എന്നിവ കണ്ടെത്തി. ഷംസുദ്ദീന്റെ ഗുഡ്സ് ഓട്ടോയും ബിജുവിന്റെ സ്കൂട്ടറും കസ്റ്റഡിയിലെടുത്തു. 69 പേരെ ചോദ്യംചെയ്തുവെന്നും ഐജി പറഞ്ഞു.

deshabhimai

No comments:

Post a Comment