Tuesday, April 8, 2014

ജയഹിന്ദിന് വേണ്ടി പോയപ്പോള്‍ എടുത്ത പടം: ഉമ്മന്‍ചാണ്ടി

കള്ളക്കടത്തുകാരന്‍ ഫയാസുമൊത്തുള്ള രമേശ് ചെന്നിത്തലയുടെ ഫോട്ടോ ജയ്ഹിന്ദ് ചാനലിന്റെ പരിപാടിക്കായി പോയപ്പോള്‍ എടുത്തതാണെന്ന് ഉമ്മന്‍ചാണ്ടി. തിരുവനന്തപുരം പ്രസ്ക്ലബ്ബില്‍ മുഖാമുഖം പരിപാടിയില്‍ സംസാരിക്കുകയായിരുന്നു ഉമ്മന്‍ചാണ്ടി. ഫോട്ടോയെ കുറിച്ച് ചെന്നിത്തല തന്നെ വിശദീകരിച്ചിട്ടുണ്ട്. പരിപാടിക്കിടയില്‍ ആരെല്ലാം കൂടെനിന്ന് ഫോട്ടോ എടുക്കുന്നു എന്ന് തിരക്കാനാവില്ല. അതേ കുറിച്ച് ഏത് അന്വേഷണത്തിനും തയ്യാറാണെന്നും ചെന്നിത്തല പറഞ്ഞിട്ടുണ്ടെന്ന് ഉമ്മന്‍ചാണ്ടി പറഞ്ഞു.

ഫോട്ടോ പഴയതെന്ന് ചെന്നിത്തല

ആലപ്പുഴ: കഴിഞ്ഞദിവസം പുറത്തുവന്ന താനും ഫയാസും ഒരുമിച്ചുള്ള ഫോട്ടോ 12 വര്‍ഷം പഴക്കമുള്ളതാണെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. ഈ ഫോട്ടോയെക്കുറിച്ച് സിബിഐ അന്വേഷിക്കട്ടെയെന്നും ചെന്നിത്തല പറഞ്ഞു. ആലപ്പുഴയില്‍ വാര്‍ത്താസമ്മേളനം നടത്തുകയായിരുന്നു അദ്ദേഹം.

തെരഞ്ഞെടുപ്പിന് തൊട്ട് മുന്‍പ് ഈ ചിത്രം പുറത്തുവിട്ടതിന് പിന്നില്‍ രാഷ്ട്രീയലക്ഷ്യമുണ്ട്. പൊതുപ്രവര്‍ത്തകരെ പൊതുജനമധ്യത്തില്‍ അപമാനിക്കാനാണ് ചിലര്‍ ശ്രമിക്കുന്നത്. മാര്‍ക്സിസ്റ്റ് പാര്‍ട്ടി ഓലപ്പാമ്പ് കാണിച്ച് തന്നെ പേടിപ്പിക്കുകയാണെന്നും ഇത് വിലപ്പോകില്ലെന്നും ചെന്നിത്തല പറഞ്ഞു.

deshabhimani

No comments:

Post a Comment